മുംബയ് : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വപ്നസൌധം റെഡിയായി. ഉടന്‍ ഗൃഹപ്രവേശം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണമുംബയിലാണ് മുകേഷ് 27 നില ആഡംബര വീട് പണിതത്. സമീപപ്രദേശത്തെ ഏറ്റവും പൊക്കം കൂടിയതാണ് വീട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിന്റെ പേരായ 'ആന്റിലിയ' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
ഏഴു കൊല്ലമെടുത്തു ഈ കൂറ്റന്‍ സൌധം പൂര്‍ത്തിയാക്കാന്‍. വീടിനു മുകളില്‍ മൂന്നു ഹെലിപ്പാഡുകളുണ്ട്. അനേകം കോടികള്‍ ചെലവിട്ട വീട്ടില്‍ 570 അടി ഉയരത്തില്‍ സ്ഫടിക ഗോപുരമുണ്ട്. സ്വിമ്മിംഗ്പൂള്‍, ഹെല്‍ത്ത് ക്ളബ്, മിനി സിനിമാ തിയേറ്റര്‍ എന്നിവയുമുണ്ട്. 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആറുനിലയിലുള്ള ഗാര്യേജ് ഉണ്ട്. ഒമ്പത് എലിവേറ്ററുകളാണ് കയറിയിറങ്ങാന്‍. 53കാരനായ മുകേഷും ഭാര്യ നീതയും മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവരും ഇവിടെ താമസിക്കും.
ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളായ ഹിഷ്ബെഡ്നര്‍ അസോസിയേറ്റ്സ് നിര്‍മ്മിച്ച വീട്ടില്‍ ഒരു മുറിയെപ്പോലെ മറ്റൊരു മുറിയില്ല എന്നതാണ് സവിശേഷത. മുംബയ് ഇന്ത്യന്‍സ് ഐ.പി. എല്‍ ടീമിന്റെ ചുമതലയുള്ള ഭാര്യ നീതയാണ് വീടിന്റെ സകല കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചത്. മിക്കവാറും ഒക്ടോബര്‍ 28നായിരിക്കും പാലുകാച്ചല്‍ ചടങ്ങ്.

0 comments:
Post a Comment