പെരിയ: നവദമ്പതികള്‍ ആസിഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, പുളിയക്കാട് കണ്ണന്റെ മകന്‍ പ്രമോദ്(24), ഭാര്യ ശുഭ(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രമോദ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും, ശുഭ മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്ന് വിവരം ലഭിച്ചത്.
തേപ്പുപണിക്കാരനായ പ്രമോദും ശുഭയും വ്യത്യസ്‌ത ജാതിയില്‍പ്പെട്ടവരാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഒരുമാസം മുമ്പാണിവര്‍ വിവാഹിതരായത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇവര്‍ ഒരു മാസം മുമ്പ് വാട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
ഇതിനിടയില്‍ വിവാഹിതരായ ഇവര്‍ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. ഇവിടെ പറയത്തക്ക യാതൊരു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു.
ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രമോദും ശുഭയും മുറി അടച്ചിട്ട് ആസിഡ് കഴിച്ചത്. പിന്നീട് ബന്ധുക്കള്‍ എത്തിയതിനുശേഷവും മുറി തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ തകര്‍ത്തപ്പഴാണ് അവശനിലയിലുള്ള ഇവരെ കണ്ടത്. ഉടനെ മഡിയനിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇരുവരെയും കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ പ്രമോദ് മരിച്ചു. അതീവ ഗുരുതര നിലയിലായ ശുഭയെ ഉടനെ മംഗലാപുരത്തെ മംഗളാആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും 11-30 മണിയോടെ ശുഭയും മരിച്ചു. മരിക്കുന്നതിനു മുമ്പ് ശുഭ ഡ്യൂട്ടി നേഴ്‌സുമാരോട് സംസാരിച്ചിരുന്നുവത്രേ.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്‌മഹത്യക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ശുഭയുടെ മൊഴി. എന്നാല്‍, ഇത് ശരിയാണൊ എന്ന് പോലീസ് അന്വഷിച്ചുവരുന്നു. തേപ്പുപണിക്കാരാനായിരുന്ന പ്രമോദ് ബുധനാഴ്‌ച്ചയും ജോലിക്ക് പോയിരുന്നു. ഉച്ചയ്‌ക്ക് വീച്ചില്‍ വന്നതിനുശേഷമാണ് ഭാര്യയ്‌ക്കൊപ്പം ആസിഡ് കഴിച്ചതെന്ന് കരുതുന്നു. ഒരേ നാട്ടുകാരാണിരുവരും.ശുഭ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കെയാണിവര്‍ വിവാഹിതരായത്. സാമ്പത്തിക പ്രശ്‌ന മാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അതേക്കുറിച്ചൊന്നുമറിയില്ലെന്ന് പ്രമോദിന്റെ അടുത്ത ബന്ധുക്കള്‍ പറയുന്നു. പ്രമോദിന്റെ അമ്മ കാര്‍ത്തിയായനിയാണ്.സഹോദരങ്ങള്‍ പ്രസന്ന, പ്രമീള, കുമാരി. രാവണേശ്വരത്തെ പൊടിപ്പളം ചന്ദ്രന്റെ മകളാണ് ശുഭ. അമ്മ സരോജിനി.

0 comments:
Post a Comment