ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കള്‍

on Oct 6, 2010രാജപുരം:ഹോളി ഫാമിലി ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലാതല ഫുട്‌ബോളില്‍ ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കളായി. സമനിലയിലായതിനെ തുടര്‍ന്നു പെനല്‍റ്റി ഷൂട്ടൗട്ടിലാണു നാലിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ രാജപുരം ഹോളി ഫാമിലിയെ ചിത്താരി ജമാഅത്ത്‌ സ്‌കൂള്‍ തോല്‍പ്പിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി രാജപുരം ഹോളി ഫാമിലി ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. എറ്റവും നല്ല ടീമായി കക്കാട്‌ ജിഎച്ച്‌എസ്‌എസിനെ തിരഞ്ഞെടുത്തു. നല്ല ഗോളിയായി ജിജോ ജേക്കബ്‌ രാജപുരവും കളിക്കാരനായി ഇസ്‌മായില്‍ ചിത്താരിയും തിരഞ്ഞെടുക്കപ്പെട്ടു.രാജപുരം ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ മാനേജര്‍ ഫാ. ജോസ്‌ കടവില്‍ചിറയില്‍ വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും വിതരണം ചെയ്‌തു. ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ ലൂക്കാ സ്‌റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
കാറ്റഗ

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com