117 വര്‍ഷത്തിനു ശേഷം അഞ്ചു തലമുറകളുടെ കുടുംബ സംഗമത്തിനൊരുങ്ങി അത്തീരവളപ്പ് തറവാട്
Shafi Chithari on Jan 21, 2014
1896 ഏപ്രില്‍ 20 ന് മൂല തറവാടായ കണ്ണികുളങ്ങര തറവാടില്‍ നിന്ന് അത്തീരവളപ്പ് തറവാട് രൂപീകരിച്ചതിനുശേഷം ആദ്യമായാണ് മംഗലാപുരം മുതല്‍ കോഴിക്കോട് വരെ വ്യാപിച്ചുകിടക്കുന്ന അത്തീരവളപ്പ് തറവാട്ടിലെ അഞ്ചു തലമുറയില്‍ ഉള്‍പ്പെട്ട 220 അംഗങ്ങള്‍ ആദ്യമായി ഒത്തുകൂടുന്നത്.
തറവാട്ടിലേയ്ക്ക് കല്യാണത്തോടെ ബന്ധം സ്ഥാപിച്ച് എത്തിചേര്‍ന്നവരുടെ കണക്കെടുത്താല്‍ അത് തറവാട്ടംഗങ്ങളുടെ ഇരട്ടിയലധികം വരും.1992 ല്‍ തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്ന സമയത്ത് ഇങ്ങിനെയൊരു കുടുംബസംഗമം നടത്താന്‍ തറവാട്ടംഗങ്ങള്‍ ഒരുങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.എന്നാലിപ്പോള്‍ തറവാട്ടംഗങ്ങളെയെല്ലാം നേരിട്ട് കണ്ട് ക്ഷണിച്ച് പുന:പ്രതിഷ്ഠ ചടങ്ങിനെത്തിക്കാന്‍ തറവാട് ട്രസ്റ്റ് ശ്രമിച്ചതോടെയാണ് കുടുംബസംഗമം യാഥാര്‍ത്ഥ്യമാവുന്നത്.
അടോട്ട് എന്ന പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌ക്കാരിക,രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ തറവാടാണ് അത്തിക്കുടിയാന്മാരുടെ തറവാട്.നീലേശ്വരം രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് രാജാവ് കരമൊഴിവാക്കിയാണത്രെ അത്തീരവളപ്പ് തറവാട് പണിയാന്‍ സ്ഥലം വിട്ടു കൊടുത്തത്.അന്നത്തെ പ്രധാന ജന്മി കുടുംബാംഗങ്ങളായ കോടോത്ത്, ഏച്ചിക്കാനം എന്നിവരുമായും അത്തിക്കുടിയാന്മാര്‍ നല്ല ബന്ധത്തിലായിരുന്നു.
കുടകു മുതല്‍ ചിത്താരിപ്പുഴ വരെ കള്ള് വ്യാപാരമുണ്ടായിരുന്ന അത്തിക്കുടിയാന്മാര്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനു മുമ്പു തന്നെ തങ്ങളുടെ ആശ്രിതര്‍ക്ക് കുടിയാണ്മ അവകാശം നല്‍കിയിരുന്നു എന്നത് ചരിത്രത്തില്‍ ഇടം നേടിയ വസ്തുതയാണ്.പഴയ നാലണ കോണ്‍ഗ്രസ് അംഗങ്ങളായിട്ടും ഒളിവില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശ്രയമായിരുന്നു അത്തീരവളപ്പ് തറവാട്ടുകാര്‍ എന്ന് കെ.മാധവന്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.
ഒരു നൂറ്റാണ്ടുകാലം ഒരു പ്രദേശത്തിന്റെ ചുറ്റുപാടുകള്‍ക്ക് വീര്യം പകര്‍ന്ന അത്തിക്കുടിയാന്മാര്‍ 1950 കള്‍ക്ക് ശേഷം എന്തുകൊണ്ടോ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു.ജില്ലയിലെ പ്രമുഖരായ ഒരു പാട് പേരുടെ മൂലതറവാട് കൂടിയാണ് അത്തീരവളപ്പ് തറവാട്.മനുഷ്യന്‍ ഒറ്റയ്ക്കാവുന്ന ഈ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍, ബന്ധുക്കളായിട്ടും പരസ്പരം പരിചയം നടിക്കാതെ, ബന്ധം അറിയാതെ പോകുന്ന മുഹൂര്‍ത്തത്തില്‍ പരസ്പരം പരിചയപ്പെടാനും,സ്വന്തം ചോരയെ തിരിച്ചറിയാനുമാണ് കുടുംബസംഗമം ഒരുക്കിയതെന്ന് തറവാട് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.
മൊയ്തു : യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...
Shafi Chithari on
കിനാവില്‍ ഇനിയും യാത്രകള്‍
പി.ടി. മുഹമ്മദ് സാദിഖ്
|
യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...
സൗദി അറേബ്യയിലെ ജിദ്ദയില്‍ മൊയ്തു ഒരു പ്രവാസിയായിരുന്നില്ല. ഉംറ വിസയില്‍ വന്ന് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരായ അനേകരില്‍ ഒരുവന്‍ മാത്രം. യാത്രാരേഖകളും താമസ രേഖയുമില്ല. എങ്കിലും ജിദ്ദയിലെ തെരുവുകളില്‍ അദ്ദേഹം നിര്‍ഭയം സഞ്ചരിച്ചു. സിത്തീന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ടെലിഫോണ്‍ അറ്റന്‍ഡറായി ജോലി ചെയ്തു. താമസ രേഖയില്ലാത്തവന് തൊഴില്‍ രേഖയുമില്ല. പിടിക്കപ്പെട്ടാല്‍ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകള്‍ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്‍െറ ഇടപാടുകാരുമായി ടെലിഫോണില്‍ അനായാസം സംവദിച്ചു.
രേഖാരഹിത യാത്രകള്‍ മൊയ്തുവിന് പുത്തരിയല്ല. 24 രാജ്യങ്ങളിലാണ് മൊയ്തു രേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയില്‍വെച്ച് മൊയ്തുവിനെ കാണുമ്പോള്‍ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.
തുര്‍ക്കിയിലേക്ക് ഒരിക്കല്‍ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുര്‍ക്കി. യാത്രകള്‍ക്കിടയില്‍ മൊയ്തുവിനെ പ്രണയിച്ച ഗോക്സെന്‍െറ നാട്. അദാനാ പട്ടണത്തില്‍ ചെന്ന്, പറ്റിയാല്‍ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണണം. അന്നു കാണുമ്പോള്‍ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു. മൊയ്തുവിനോട് വര്‍ത്തമാനം പറഞ്ഞു പിരിയുമ്പോള്‍ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങള്‍ കടന്നുപോയ മൊയ്തുവിന്‍െറ മനസ്സില്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാകഥകളുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്ത് മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിലാണ്. രോഗം തളര്‍ത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ഈ ലോക സഞ്ചാരിയെ ആരും തിരിച്ചറിയുന്നില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ മൊയ്തു.
പള്ളി ദര്‍സിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുര്‍ആന്‍ വചനമാണ് മൊയ്തുവിനെ യാത്രകളിലേക്ക് പ്രചോദിപ്പിച്ചത്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് നോക്കുക.’ വിശുദ്ധ ഖുര്‍ആനിലെ ഈ വചനം മൊയ്തുവിന്‍െറ മനസ്സ് ചഞ്ചലമാക്കി. ഭൂമി മുഴുവന്‍ കറങ്ങുക. മുന്‍കാല സമൂഹങ്ങള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടത്തെുക. കൗതുകത്തിനപ്പുറം, പോയകാല സമൂഹങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കായി വിട്ടേച്ചുപോയ പാഠങ്ങളുമുണ്ടതില്‍. പള്ളി ദര്‍സില്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തഫ്സീറുല്‍ ജലാലൈനി ഓതി, വിശുദ്ധ വചനത്തിന്‍െറ വ്യാഖ്യാനം പറയുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് കടലും മലയും മരുഭൂമികളും താണ്ടി രാജ്യാന്തരങ്ങളിലേക്ക് പറന്നു കഴിഞ്ഞിരുന്നു.
അങ്ങനെയാണ് കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യന്‍ അഹ്മദ് കുട്ടി ഹാജിയുടേയും കദിയക്കുട്ടി ഹജ്ജുമ്മയുടേയും മകന്‍ മൊയ്തുവിനെ യാത്ര കീഴടക്കുന്നത്. എങ്ങോട്ടു യാത്ര പോകണം? എങ്ങനെ പോകണം? പാഥേയങ്ങളെന്തൊക്കെ? ഒന്നിനെക്കുറിച്ചും ഒരു പിടിപാടുമില്ല. പോകണം. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. അങ്ങനെയൊരു വിചാരമല്ലാതെ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാരേഖകളോ ഒന്നുമില്ല.

ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന അക്കാലത്താണ് പത്രത്തിലൊരു വാര്‍ത്ത മൊയ്തു കണ്ടത്. പാകിസ്താനിലെ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കാവലുണ്ടാകില്ളെന്ന് മൊയ്തുവിന്‍െറ സഞ്ചാര ബുദ്ധി കണ്ടത്തെി. പ്രശ്നങ്ങളൊതുങ്ങിയാല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാകിസ്താനിലേക്കാകട്ടെ. പാകിസ്താനിലെ കറാച്ചിയില്‍ പണ്ട് മൊയ്തുവിന്‍െറ വാപ്പ ഹോട്ടല്‍ നടത്തിയിരുന്നു. അങ്ങനെ, ഒരുനാള്‍ മൊയ്തു പള്ളി ദര്‍സില്‍ നിന്നിറങ്ങി. പള്ളി ദര്‍സിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവങ്ങളും തേടി മൊയ്തു പുറപ്പെട്ടു. കൈയില്‍ ആകെയുള്ളത് 50 രൂപ മാത്രം.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃത്സറിലൂടെ, അഠാരി വഴി വാഗാ അതിര്‍ത്തിയിലത്തെി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല അതിര്‍ത്തി താണ്ടല്‍. മുറിച്ചു കടക്കാന്‍ പറ്റിയ ഇടംതേടി നടക്കുന്നതിനിടെ സൈനികര്‍ പിടിച്ചു. മുസല്‍മാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാല്‍ പന്ത്രണ്ടുകാരന്‍െറ മേനി മാത്രം. സൈനികര്‍ വിട്ടുവെങ്കിലും പിന്നീട് അതിര്‍ത്തി സൈനികരുടെ പിടിയിലായി.
‘മുസല്‍മാനാണോ എന്നായിരുന്നു അവരുടേയും ചോദ്യം. സിഖുകാരായിരുന്നു സൈനികര്‍. പുണ്യകര്‍മം ചെയ്യുന്നതുപോലെ അവര്‍ ബൂട്ടു കൊണ്ട് ചവിട്ടിക്കുഴച്ചു. ജീവന്‍ ബാക്കിയാവില്ളെന്ന് ഏതാണ്ടുറപ്പായി. ഒടുവില്‍ ക്യാപ്റ്റന്‍ വന്ന് രക്ഷിക്കുകയായിരുന്നു -മൊയ്തു ഓര്‍ത്തു. കുട്ടിയാണെന്ന് കരുതിയാണ് അവര്‍ വിട്ടയച്ചത്. വീണ്ടും അതിര്‍ത്തി കടക്കാന്‍ പറ്റിയ സ്ഥലം തേടിനടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും എഴുന്നേറ്റുനടന്നു.
ചെന്നു പെട്ടത് പാകിസ്താന്‍ സൈനികരുടെ മുന്നില്‍. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവര്‍ കരുതിയത്. തിരിച്ചു പൊയ്ക്കൊള്ളാന്‍ അവര്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോള്‍ പട്ടാളക്കാര്‍ പിടിച്ച് ജയിലിലടച്ചു. മൂന്നുദിവസം കഴിഞ്ഞാണ് അവര്‍ വിട്ടയച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെനിന്ന് ലോറിയില്‍ ലാഹോറിലേക്ക്...

അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്‍െറ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്ലാമാബാദും കറാച്ചിയും മുല്‍ത്താനും സഖറും നുഷ്കിയും കുഹേട്ടയും കറങ്ങി. ഒടുവില്‍ അഫ്ഗാനിസ്താനിലത്തെി. കാണ്ഡഹാറും കാബൂളും മസാറെ ശരീഫും കണ്ടു. പാമീര്‍ മലമ്പാത വഴി കിര്‍ഗിസ്താനിലത്തെി. പിന്നെ, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാന്‍വഴി വീണ്ടും പാകിസ്താനിലത്തെി.
പാകിസ്താനില്‍ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ നാടോടിയാണെന്ന് ബോധ്യം വന്നതിനത്തെുടര്‍ന്ന് വിട്ടയക്കാന്‍ തീരുമാനമായി. അധികാരികളില്‍നിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്താന്‍ ഗവര്‍ണര്‍ ഇറാനിലേക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുത്തു. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫിസര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ഇറാനിലെ സഹ്ദാനിലത്തെി. അവിടെനിന്ന് കര്‍മാന്‍ വഴി ബന്ദര്‍ അബ്ബാസിലും മഹ്റാനിലുമത്തെി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാന്‍ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനില്‍ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവില്‍ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവര്‍ പട്ടാളക്കോടതിയിലത്തെിച്ചു. വിട്ടയക്കാന്‍ അവര്‍ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വരമൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയില്‍ ശിക്ഷ.
തടവില്‍ കഴിയുമ്പോള്‍ ഫ്ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാന്‍ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാര്‍ക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോള്‍ അവരുടെ ഉസ്താദായി. പട്ടാളക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദര്‍സ് പഠനത്തിന്‍െറ പുണ്യം. ഒടുവില്‍ മൊയ്തുവിനെ ഇറാന്‍ സൈന്യത്തിലെടുത്തു. രണ്ടുതവണ ഇറാഖിനെതിരായ യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞു.

1980ല്‍ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടെ നിന്ന് രക്ഷപ്പെട്ടത്. തന്‍െറ ലക്ഷ്യം യാത്രയാണ്. ഇറാന്‍ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്‍െറ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് മൊയ്തു ഓര്‍ക്കുന്നു. മഹര്‍നൂശ് എന്നായിരുന്നു അവളുടെ പേര്.എപ്പോഴോ മനസ്സുകള്‍ തമ്മില്‍ അടുത്തപ്പോള്‍ ഞാനെന്‍െറ കഥകള്‍ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവള്‍ എനിക്ക് ഊരിത്തന്നു -മൊയ്തു പറഞ്ഞു.
നനഞ്ഞ കണ്ണുകളുമായി അവള്‍ യാത്രയാക്കുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് സഞ്ചാരത്തിന്‍െറ പുതിയ വഴികള്‍ തേടുകയായിരുന്നു. തുര്‍ക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കില്‍ കയറി അങ്കാറയിലൂടെ ഇസ്തംബൂളിലത്തെി. അവിടെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ബുക്സ്റ്റാള്‍ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളജില്‍ ചേര്‍ന്നു. ഒരു വര്‍ഷം തുര്‍ക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോര്‍ജിയ വഴി മോസ്കോയിലത്തെി. ചെച്നിയ വഴി യുക്രെയ്ന്‍ വരെ യാത്ര ചെയ്തു വീണ്ടും തുര്‍ക്കിയിലത്തെി. ഇതിനിടയില്‍ കിട്ടിയ ഈജിപ്തുകാരന്‍െറ പാസ്പോര്‍ട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാതില്‍ തുറന്നു. ഈജിപ്ത്, തുനീഷ്യ, അല്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചത് അങ്ങനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാന്‍ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുര്‍ക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയില്‍നിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോര്‍ഡനും സന്ദര്‍ശിച്ചു. ജോര്‍ഡന്‍ നദി നീന്തിക്കടന്നു ഇസ്രായേലിലത്തെി.
ജോര്‍ഡനില്‍നിന്ന് സൗദിയിലേക്ക് കടന്നു. സൗദി പട്ടാളക്കാര്‍ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചുകാലം ജോര്‍ഡനില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅസ് പാര്‍ട്ടിയുടെ മുഖപത്രത്തിലും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞു.
ഒടുവില്‍ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാന്‍ തുടങ്ങി. 24 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മൊയ്തു കീശ തപ്പി നോക്കി. 40 പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങള്‍ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ളാസും പള്ളിദര്‍സുമായി നാടുവിട്ട മൊയ്തു തിരിച്ചത്തെുമ്പോള്‍ അനവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉര്‍ദു, അറബി, ഫാര്‍സി, തുര്‍ക്കി, റഷ്യന്‍, കുര്‍ദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനില്‍ക്കാനുള്ള ഇംഗ്ളീഷും.

തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിങ് ഇന്‍ ദ എഡ്ജ്, ദൂര്‍ കേ മുസാഫിര്‍, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, മരുഭൂ കാഴ്ചകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മൊയ്തു.
നാട്ടിലത്തെിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളിനീക്കിയത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുസമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രോഗബാധിതനായപ്പോള്‍ മ്യൂസിയം പൂട്ടി. പുരാവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ ലോക സഞ്ചാരി ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. വൃക്കകള്‍ തകറാറിലായ മൊയ്തുവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് അനിവാര്യമാണ്. അതിനുള്ള പണം പക്ഷേ, ഈ ലോക സഞ്ചാരിയുടെ കൈയിലില്ല.

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....
Shafi Chithari on Dec 17, 2013
കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....
-------------------------------------------------------
തളിപ്പറമ്പിലെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായതിന് പിന്നില്‍ ഒരു കാരണമുണ്ട്. 1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. ഇപ്പോള്‍ അല്മ൪ഖ൪ ശരീഅത്ത് കോളജ് പ്രി൯സിപ്പല്‍ ആണ്. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂ൪ ജില്ലാ സംയുക്ത ഖാളിയാണ് ഹംസ മുസ്ലിയാ൪.
1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. സമസ്ത സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൌണ്സിുല്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ, വിദ്യാഭ്യാസ ബോർഡ് എന്നിവയിലും അംഗമാണ്.

കത്തിക്കാന്‍ തീരുമാനിച്ചത് ഖുര്‍ആന്‍ , കത്തിത്തീര്ന്നപ്പോള്‍ അത് ബൈബിള്‍ കോപികള്‍!
Shafi Chithari on Sep 15, 2013
September 14, 2013 9:26 pm
ഫ്ലോറിഡ: അമേരിക്കയെ പിടിച്ചുകുലുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ 2998 ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഫ്ലോറിഡയിലെ തീവ്ര വര്‍ഗ്ഗീയ ചിന്താഗതിക്കാരായ രണ്ടുപേര് കത്തിച്ചുകളഞ്ഞത് 2000 ഇലേറെ ബൈബിള്‍ പ്രതികള്‍! ഖുര്‍ആനാണെന്നു തെറ്റിദ്ധരിച്ചാണ് പാസ്റ്റര്‍ ടെറി ജോണ്‍സും അയാളുടെ കൂട്ടാളി മാര്‍വിന്‍ സാപ്പും ബൈബിള്‍ പ്രതികള്‍ കത്തിച്ചുകളഞ്ഞത്. അഗ്നിശമനാ വിഭാഗം തീകെടുത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം അറിയാനായത്. പെട്ടന്ന് കത്താന്‍ വേണ്ടി മണ്ണെണ്ണയില്‍ മുക്കിയ നിലയില്‍ കാര്‍ബോര്‍ഡ് പെട്ടികളിലായിരുന്നു ബൈബിള്‍. “ആമസോണില്‍ നിന്നും ഹോള്‍സൈലായി ഖുര്‍ആന്‍ വാങ്ങാന്‍ പാസ്റ്റര്‍ ജോന്‍സ് ആണ് ഓര്‍ഡര്‍ നല്‍കിയത്. പെട്ടന്ന്തന്നെ ഞങ്ങള്‍ക്ക് പാര്‍സല്‍ കിട്ടേണ്ടിയിരുന്നുവെങ്കിലും ഒരുദിവസം വൈകി സെപ്തംബര്‍ 11നു തന്നെ വന്നപ്പോള്‍ പെട്ടക്കകത്ത് എന്തെന്ന് പരിശോധിച്ചില്ലായിരുന്നു”- പാസ്റ്റര്‍ ടെറി ജോണ്‍സിന്റെ പ്രവര്‍ത്തനകേന്ദ്രമായ ഫ്ലോറിഡയിലെ Dove World Outreach Center ചര്‍ച്ച് വക്താവ് ഫ്രാന്‍ ഇന്ഗ്രാം പറഞ്ഞു. ഇത് സംഭവിച്ചതുമുതല്‍ കര്‍ത്താവിനോട് ഞാന്‍ തുടര്‍ച്ചയായി പാപമോചനം തേടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങിനെ സംഭവിക്കുമായിരുന്നില്ലല്ലോ, എന്ന് പറഞ്ഞുകൊണ്ട് ഫ്രാന്‍ ഇന്ഗ്രാം ഇപ്പോള്‍ വിലപിക്കുന്നു. 2011 മാര്‍ച്ചിലും ഇതുപോലെ ഖുര്‍ആന്‍ കത്തിക്കുവാന്‍ ശ്രമിച്ഛതിലൂടെയും മുസ്ലിം വിരുദ്ധ ചലച്ചിത്രം നിര്‍മിച്ഛതിലൂടെയും ഇതിനകം തന്നെ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് പാസ്റ്റര്‍ ടെറി.ചരിത്രം വിളിച്ചോതി പ്രവാസിയുടെ നാണയ, കറന്‍സി ശേഖരണം
Shafi Chithari on Aug 29, 2013
കാഞ്ഞങ്ങാട്: ചരിത്രത്തെ തൊട്ടുണര്‍ത്തി പ്രവാസിയുടെ അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. അജ്മാനിലെ ബിസിനസുകാരനായിരുന്ന നിയാസ് ഹോസ്ദുര്‍ഗാണ് 200ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്.
1998ലാണ് നിയാസ് നാണയങ്ങളുടെ ശേഖരണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍ താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.
കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ, ആഫ്രിക്ക, ഹോങ്കോങ്, പാകിസ്താന്‍, ബംഗ്ളാദേശ്, എത്യോപ്യ, പനാമ, ജപ്പാന്‍, തായലന്‍ഡ്, ഇറ്റലി, ഇംഗ്ളണ്ട്, അമേരിക്ക, ശ്രീലങ്ക, സോമാലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ കറന്‍സികളും നിയാസിന്‍െറ ശേഖരത്തിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരങ്ങളും കൂട്ടുകാരുമാണ് നിയാസിനെ നാണയ ശേഖരണത്തില്‍ സഹായിക്കുന്നത്.
ഹോസ്ദുര്‍ഗിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ. അബ്ദുല്‍ഹക്കീമിന്‍െറയും റാബിയയുടെയും മകനാണ് നിയാസ് ഹോസ്ദുര്‍ഗ്. ദക്ഷിണ കര്‍ണാടകയിലെ വിട്ട്ല സ്വദേശി ഫാത്തിമയാണ് ഭാര്യ. മകന്‍: മുഹമ്മദ് നസീം.
സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍- : സത്താര്‍ കുന്നില്‍
Shafi Chithari on Aug 25, 2013
സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍- : സത്താര്‍ കുന്നില്‍
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മറക്കാന്‍ പറ്റാത്തത് എന്നു പറയാവുന്ന അനുഭവം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയത്തില്‍ ഒരുമിച്ച് കളിച്ചും ചിരിച്ചും, സമരം ചെയ്തും, അടി കൂടിയും., ലൈൻ അടിച്ചും , പാര വെച്ചും, ബ്രോക്കെർ പണി എടുത്തും, കുസൃതി കാണിച്ചും വളര്‍ന്ന പഴയ കൂട്ടുകാരെ കണ്ടതായിരുന്നു. നാട്ടിൽ എത്തിയ ഉടനെ അതിന്റെ ശ്രമങ്ങൾ, സഹായത്തിനു ഷാർജയിൽ നിന്ന് ഫോണിലൂടെ ജയനും, സജിയിലൂടെ തുടങ്ങാം എന്ന് കരുതി, ഇരുപതു വര്ഷത്തിനു ശേഷം എന്റെ ശബ്ദം കേട്ട പാടെ അവനു തിരിച്ചറിഞ്ഞു. പിന്നെ ഒറ്റ ശ്വാസത്തിൽ പലതും പറഞ്ഞു. കൂടുതലും പെണ് പിള്ളാ രേക്കുരിച്ചു. അവരൊക്കെ എവിടെയോ ആവോ.എന്നെ കാണാനായി അവൻ ഇന്നോവാ കാറിൽ വീട്ടിലെത്തി. അവിടെ നിന്ന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള യാത്രയില്‍ സജിയും അവന്‍റെ ഭാര്യ ജെസിയും ഉണ്ടായിരുന്നു ഒപ്പം.യാത്രയിലുടനീളം പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തൊക്കെയോ വികാരങ്ങള്‍ മനസിനുള്ളില്‍ നിന്നു വിങ്ങുന്നുണ്ടായിരുന്നു.
പാക്കത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നേരെ ജയന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.ഊഷ്മളമായിരുന്നു അവരുടെ സ്വീകരണം, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമായിട്ടുപോലും ജയന്റെ അമ്മ പഴയ പോലെതന്നെ. ഞാൻ അമ്മയെ പ്പോലെ കാണുന്ന അവരെ ഇടക്ക് ഞാൻ കാണാൻ പോവാറുണ്ട്. ഞങ്ങളെ മറക്കാതെ അവർ ഞങ്ങളുടെ കോളേജിലെ പലരെയും ഇന്നും ഓര്‍ക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി.ജയന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്.ജയന്‍റെ ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.പിന്നെ ഓണത്തിനു ആദ്യമായി എനിക്കു ഓണസദ്യ തന്ന ചിത്രേച്ചി , ,ഉഷേച്ചി.എല്ലാവരും ഞങ്ങളെ ഏറ്റവും സ്നേഹത്തോടെയാണ് വരവേറ്റത് .അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ പെരുത്തു സന്തോഷമായിരുന്നു മനസ്സില്‍ നിറയെ.
അടുത്ത യാത്ര പെരിയയിലേക്കായിരുന്നു.പണ്ട് നടന്നുതിമിര്‍ത്ത വഴികളിലൂടെ വീണ്ടും ഒരു യാത്ര., വീടുകൾ വര്‍ദ്ധിച്ചിരിക്കുന്നു. ചുവന്ന മണ്‍ റോഡുകൾക്ക് പകരം കറുത്ത താർ റോഡുകൾ.എപ്പോഴും മനോഹരമായി പുഞ്ചിരിക്കുന്ന പുഷ്പലതയുടെ വീട്ടിലേക്കാണ് പോയത്.അവിടെ അവളുടെ അച്ഛന്‍ , പരിചയപ്പെടുത്തിയപ്പോൾ ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.പുഷ്പലത ഇപ്പോള്‍ ഷാര്‍ജയിലാണ്.അവളോട് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു സന്തോഷം നിറഞ്ഞ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. പുഷ്പലതയുടെ വീട് മനോഹരം തന്നെ. ഞങ്ങള്ക്ക് ഒരു പാട് ഇഷ്ടമായി. അവളുടെ ഹസ് ഷാർജയിൽ ബിസിനസ് മാൻ. കാണാം എന്നാ പതീക്ഷത്തിൽ അദ്ദേഹവും.
കോളേജിലെ ബ്യൂട്ടി ആയിരുന്നു സുനിത. കീക്കാനത്ത് പഴയ വീട്ടിലേക്ക് പോയി. മുന്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷെ കാലത്തിന്റെ മാറ്റം വീട് കണ്ടു പിടിക്കാൻ പ്രയാസപ്പെടുത്തി. ഞങ്ങൾ കയറിയ വീട്ടിലെ പ്രായമുള്ള മനുഷ്യൻ സുനിതയെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു. സുനിത അവിടെ നിന്ന് വീട് മാറി കാഞ്ഞങ്ങാടാണ് ഇപ്പോള്‍ എന്നറിഞ്ഞു. അവളുടെ ഫോണ്‍ നമ്പർ കണ്ടെത്തി വിളിച്ചു. കന്നടയും മലയാളവും മിക്സ് ചെയ്ത സുനിതയുടെ സംസാര രീതിയില്‍ കാലമിത്രയായിട്ടും ഒരു മാറ്റവും ഇല്ല. മുത്തൂറ്റ് ഫിനാൻസിൽ ആണ് അവള്‍ക്ക് ജോലി.അപ്രതീക്ഷിതമായി ഉണ്ടായ കൂടിക്കാഴ്ചയില്‍ അവളും
സന്തോഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി .
സന്തോഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി .
കിഴക്കും കരയിൽ ശ്രീലതയുടെ വീട്ടിലാണ് പിന്നീട് പോയത്. എനിക്ക് കുറെ നോട്സ് എഴുതി തന്നിട്ടുണ്ട് അവൾ. ഞങ്ങൾ എത്തുന്നതിനു കുറച്ച മുന്‍പ് അവൾ ഭർത്താവിന്റെ നാട്ടിലേക്ക് പോയിരുന്നു. കണ്ണൂര് . ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ കാണാൻ പറ്റാത്ത നിരാശ.പിന്നീടെപ്പോഴെങ്കിലും കാണാമെന്നു തീരുമാനിച്ചു . എന്നോട് ഒരു സഹോദരനോടുള്ള സ്നേഹമായിരുന്നു അന്നവൾക്ക്.
പിന്നെ.
ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ അനിതയെ വിളിച്ചു പിന്നീട് . കന്നടയാണ് ഭാഷയെങ്കിലും മലയാളം അവള്‍ക്ക് നന്നായറിയാം. വളരെ അടുത്ത സുഹൃത്തായിരുന്ന അനിത. ഞങ്ങളുടെ പേരുകള എ യിൽ തുടങ്ങുന്നത് കൊണ്ട് പരീക്ഷക്ക് അടുത്തടുത്തായിരുന്നു ഞങ്ങൾ ഇരിക്കാര്. നോക്കി എഴുത്ത് പരസ്പരം . ഇപ്പോൾ ഭര്‍ത്താവിന്‍റെ കൂടെ മംഗലാപുരത്താണ് താമസം എന്നറിഞ്ഞു .
ബേക്കലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവള്ക്ക് തിരിച്ചറിഞ്ഞു. സജിയും സന്തോഷത്തിൽ. പിന്നെ വിളിച്ചത് ലതേച്ചി. ഗോപൻ മാഷിന്റെ കൂടെ വയനാട്ടിൽ . ഫോണിലൂടെ സ്നേഹവും, സന്തോഷവും.അങ്ങനെ ആദ്യ ദിവസം ക്ലാസിലെ എല്ലാ ” ത ” മാരെയും കിട്ടി;പുഷ്പലത, ലത, സുനിത, അനിത, ശ്രീലത! ., എന്റെയും , സജിയുടെയും, സംസാരം ആകക്ഷയും കണ്ടു ജെസ്സി ചിരിയോ ചിരി.

രണ്ടാം ദിവസം യാത്ര ബളാല്‍ ഭാഗത്തെക്കായിരുന്നു.റബ്ബര്‍ തോട്ടങ്ങള്‍ക്കിടയില്‍ നിറഞ്ഞു പെയ്യുന്ന മഴ
ഞങ്ങളെപ്പോലെ പഴയകാല സന്തോഷങ്ങളില്‍ മനം നിറഞ്ഞു ആടിത്തിമിര്‍ക്കയാവും എന്ന് തോന്നി.വെള്ളരിക്കുണ്ടിലേക്കുള്ള വഴി. പണ്ട് ബൈക്കില്‍ ഒരുപാട് തവണ ഇതിലൂടെയെല്ലാം ചുറ്റിയടിച്ചു നടന്നിട്ടുണ്ട്.ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ മിഴിവോടെയുണ്ട്.
വെള്ളരിക്കുണ്ടില്‍ സജിയുടെ ഭാര്യ ജെസി നല്ല നാടന്‍ മീൻ കറിയും തോരനും എരിശ്ശേരിയും ഒക്കെയുണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.വയറും മനസ്സും ഒരുപോലെ നിറഞ്ഞു. സജി അവിടുത്തെ ഒരു നാടന്‍ പ്രമാണിയാണ്. .പണ്ടും അങ്ങനെത്തന്നെയായിരുന്നു. കോളേജില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന പോക്കറ്റ് അവന്റേതു മാത്രമായിരുന്നു.അവന്‍റെ അച്ഛന്‍ മരിച്ചിട്ട് അധികസമയം ആവാത്തത് കൊണ്ട് അതിന്‍റെ ഒരു മൂകത അവിടെ ഉണ്ടായിരുന്നു.സജിയുടെ അമ്മയെയും കണ്ടു തിരിച്ചു കണ്ടു തിരിച്ചു മടക്കം.
ജിമ്മിച്ചനെയും ഷൈനിയെയും തേടിയുള്ള യാത്രയായിരുന്നു പിന്നീട്.എന്‍റെ ക്ലാസ്മേറ്റ്സ് ആയിരുന്നു രണ്ടു പേരും. പ്രണയവിവാഹമായിരുന്നു.ജിമ്മിയും ഞാനും അഞ്ചു വര്‍ഷം ഒരുമിച്ചു പഠിച്ചവരാണ്.പി.ഡി.സി മുതല്‍ ബികോം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ബി കോം അവസാന വര്‍ഷം അവന്‍ ഷൈനിയുമായി പ്രണയത്തിലായി.രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹവും കഴിഞ്ഞു. സന്തോഷം വന്നാലും, ദുഖം വന്നാലും ഷൈനിയുടെ മുഖം ചുവക്കുന്നതു ഞാൻ ഇന്നും ഓർമ്മിക്കുന്നു. വഴിയില്‍ വച്ചു ഷൈനിയെ കണ്ടു.അവള്‍ക്ക് എന്നെ കണ്ടത് തികച്ചും അവിശ്വസനീയമായിരുന്നു.കണ്ടിട്ടാണെങ്കില്‍ അവള്‍ക്കെന്നെ തിരിച്ചറിയാനും ആയില്ല. ഞാന്‍ ആകെ മാറിപ്പോയെന്നു പറഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ അവൾ. അവളുടെ വീട്ടുകാരുമായും എനിക്ക് നല്ല പരിചയമായിരുന്നു. എന്നെ കാത്തു ജിമ്മു വീട്ടില് തന്നെയുണ്ടായിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അവൾ. അവളുടെ വീട്ടുകാരുമായും എനിക്ക് നല്ല പരിചയമായിരുന്നു. എന്നെ കാത്തു ജിമ്മു വീട്ടില് തന്നെയുണ്ടായിരുന്നു.
പിന്നെ നേരെ പോയത് ജോര്‍ജിനെ കാണാനായിരുന്നു.ക്ലാസില്‍ എന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്നവന്‍.അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.ഭാര്യയും അവനും കൂടി പള്ളിയില്‍ പോയതായിരുന്നു.നിറയെ പശുക്കള്‍ ഉള്ള വീട്.കൃഷിയാണ് അവരുടെ പ്രധാന ജോലി.
പിന്നീട് മനോജിനെ കാണാന്‍ പോയി. ഇപ്പോള്‍ ആധാരം എഴുത്തുകാരനാണ് അവന്‍.. പണ്ടേ അവന്‍റെ കയ്യക്ഷരം നല്ലതായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.ഭാര്യയും കുട്ടികളും അച്ഛനും അമ്മയും അനിയനും എല്ലാവരുമായി കൂട്ടുകുടുംബമാണ് അവരുടേത്.കോളേജില്‍ എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളൊക്കെ അവന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
അവിടുന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജോര്‍ജ് എത്തിയിരുന്നു എന്നെക്കാണാന്‍.പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തില്‍ മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു ഓരോ നിമിഷവും.
അവിടുന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജോര്‍ജ് എത്തിയിരുന്നു എന്നെക്കാണാന്‍.പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തില്‍ മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു ഓരോ നിമിഷവും.
സജിക്ക് ലയണ്‍സ് ക്ലബ് മീറ്റിംഗിന് പോവേണ്ടതുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഇറങ്ങി. വീണ്ടും കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.എന്നും മറക്കാന്‍ ആവാത്ത ഓര്‍മ്മകളിലേയ്ക്ക് ഇത്തിരി നേരെത്തെക്കെങ്കിലും മടങ്ങാനായതിന്‍റെ സന്തോഷത്തോടൊപ്പം ഉള്ളില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ഉണ്ടായിരുന്നു പിരിയുമ്പോള്‍..
കുവൈത്തിൽ എത്തിയ ഉടനെ ദുബായിൽ ഉള്ള രാജൻ , ഹരി, സുരേഷ് എന്നിവരെ ബന്ധപ്പെട്ടു. എല്ലാ ആളുകളെയും കണ്ടെത്തി ഒരു സംഗമം നടത്താൻ എല്ലാവര്ക്കും ആഗ്രഹം. ഷ്രമിക്കാമെന്നു ഞാനും.
വാല്ക്കഷ്ണം. : രണ്ടു സംഗമങ്ങൾ നടന്നതായി അവർ അറിയിച്ചു. ഒന്ന് ദുബായിൽ രാജൻ, ഹരി, സുരേഷ്, ജയന് എന്നിവര് ഇരുപര്ത് വര്ഷത്തിനു ശേഷം ഒന്നിച്ചിരുന്നു. നാട്ടിൽ പുഷ്പലത, അനിത, സുനിത, ശ്രീലത എന്നിവരും. എന്റെ ഫീലിങ്ങ്സ് സന്തോഷം.
സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു
Shafi Chithari on Aug 19, 2013
ചിത്താരി : കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിന് വേണ്ടിയും എല്‍.ഡി ക്ളര്‍ക്ക് പരീക്ഷക്ക് അപേക്ഷ നൽകുന്നതിന് വേണ്ടിയും സൗത്ത് ചിത്താരി ഒരുമ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ ആഭ്യമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് യൂറോ കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. റിയാസ് ചിത്താരി സ്വാഗതം പറഞ്ഞു. സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.കെ. മുഹമ്മദ് കുഞ്ഞി ഹാജി ആശംസ നേർന്നു. ഹബീബ് കൂളിക്കാട് , അൻവർ.എം.കെ, ഹാറൂണ്‍ ചിത്താരി, നബീൽ ബടക്കന്‍ , അമീർ മുബാറക്ക്, ഉസാമത്ത് ചിത്താരി, നൗഷാദ് ചിത്താരി, റഹ്മാൻ മുബാറക്ക് , ബാസിത്ത് ചിത്താരി, ഉസാമത്ത് തായല്‍ , നദീർ കുന്നുമ്മൽ, റിയാസ് മെട്രോ, ഷഫീഖ് അഹമദ്, മുര്ഷിദ്, ജംഷീദ് , ഇർഷു എന്നിവർ ക്യാംപിന് നേത്യ്രത്വം നല്‍കി. ഈ ക്യാമ്പിലൂടെ മുന്നൂറ്റി അമ്പതിലേറെ ഉദ്യോഗാർഥികളാണ് കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയത് . തളങ്കര പറയുന്ന കഥകള്‍...
Shafi Chithari on Aug 14, 2013
W
വിശുദ്ധി പെയ്തിറങ്ങുന്ന പുണ്യദിനങ്ങളില്‍ മാലിക്ദീനാറിന്റെ ചരിതങ്ങള്‍ക്ക് നിലാവിനോളം തിളക്കമുണ്ട്. അറബികടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗയും പുരാതന പള്ളിയും ദീനിന്റെയും ദീനി സേവനത്തിന്റെയും ആയിരം കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഇസ്‌ലാമിന്റെ ഒളിമങ്ങാത്ത ദീപവുമായി കേരളക്കരയിലേക്ക് പായക്കപ്പലിലേറി വന്ന ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയാണ് തളങ്കര.
വിശുദ്ധ ഇസ്‌ലാമിന്റെ ഒളിമങ്ങാത്ത ദീപവുമായി കേരളക്കരയിലേക്ക് പായക്കപ്പലിലേറി വന്ന ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയാണ് തളങ്കര.
പ്രവാചകകാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ പവിത്ര സന്ദേശവുമായി എത്തിയ സംഘത്തലവനായ മാലിക് ഇബ്‌നു ദീനാര്‍ നിര്‍മ്മിച്ച തളങ്കര വലിയ ജമാഅത്ത് പള്ളി ഉത്തര മലബാറിന്റെ ചരിത്രത്തില്‍ ഇടം നേടിയ അപൂര്‍വ ആരാധനാലയങ്ങളില്‍ ഒന്നായി മാറി.
അറബിക്കടലിന്റെയും ചന്ദ്രഗിരിപ്പുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലയുയര്‍ത്തി നില്‍ക്കുന്ന തളങ്കര വലിയ ജമാഅത്ത് പള്ളിയിലേക്കും മഖ്ബറയിലേക്കും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഒഴുകിയെത്തുന്നത്.

വലിയ ജുമാമസ്ജിദിന്റെ വാതില്‍ പടിയില്‍ മൂന്നു വരികളായി എഴുതിവെച്ചതനുസരിച്ച് ഹിജ്‌റ 22 റജബ് 13 ന് തിങ്കളാഴ്ച്ചയാണ് മാലിക് ഇബ്‌ന് ദീനാര്‍ തളങ്കര ജൂമാമസ്ജിദ് സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് (ഓര്‍മ്മ പെരുന്നാള്‍) ആചരിക്കുന്നത്. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഉറൂസ് നടക്കുന്നത്.
മാലിക് ദിനാര്‍ പള്ളിയും തൊട്ടടുത്ത തളങ്കര ചിരുംബ ഭഗവതി ക്ഷേത്രവും മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ.് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട് വര്‍ഗീയ കലാപമുണ്ടായപ്പോള്‍ തളങ്കരയില്‍ ഇരു സമുദായങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന ചിത്രമാണ്. ഈ സൗഹാര്‍ദ്ദം മാലിക് ദീനാര്‍ ഉറൂസിലും ചിരുംബക്ഷേത്ര ആഘോഷത്തിലും ഇന്നും പുലര്‍ത്തി വരുന്നുണ്ട്.
1972 സപ്തംബര്‍ രണ്ടിന് ശേഷമാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റിയെ വഖഫ് ബോര്‍ഡ് അംഗീകരിച്ചത്. അതിന് മുമ്പ് പള്ളിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുതവല്ലിമാരായിരുന്നു.
മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ പ്രഥമ ഖാസി സ്ഥാനം വഹിച്ചിരുന്നത് മാലിക് ഇബ്‌നു ദീനാര്‍ തന്നെയായിരുന്നുവെന്നാണ് ചരിത്രം. മാലിക്ദീനാര്‍ മഖ്ബറയുടെ തെക്കു ഭാഗത്തായി അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി അബ്ദുല്ല ഹാജി നാലു വര്‍ഷത്തോളം കാസര്‍കോട് ഖാസിയായി സേവനം അനുഷ്ടിച്ചിരുന്നു. അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, അബൂബക്കര്‍ മുസ്‌ല്യാര്‍, അലി മുസ്‌ല്യാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, ഹസ്സന്‍ മുസ്‌ല്യാര്‍ എന്നിവരും ഖാസിമാരായിരുന്നു. 1983 മെയ് 19 നാണ് ടി.കെ.എം ബാവ മുസ്‌ല്യാര്‍ ഖാസിയായി സ്ഥാനമേറ്റത്.
ഗവ. മുസ്‌ലിം വൊക്കേഷണല്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്തിയ നിരവധി പേര്‍ തളങ്കര സ്‌കൂളിന്റെ സന്തതികളാണ്. മുന്‍മന്ത്രി സി.ടി അഹമ്മദലി , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,റിട്ട. പോലീസ് കമ്മീഷണര്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് കെ.എ മുഹമ്മദ് ഷാഫി, ഡോ.ഖമറുന്നിസ അന്‍വര്‍, യഹ്‌യ തളങ്കര, പരേതനായ കെ.എസ് അബ്ദുല്ല, സി.രാഘവന്‍, കെ.എം അഹമ്മദ് തുടങ്ങിയ നേതാക്കള്‍ തളങ്കര സ്‌കൂളില്‍ പഠിച്ചു വളര്‍ന്നവരാണ്.
തളങ്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി.സ്‌കൂള്‍. 1916 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും തളങ്കരയുടെ അറിവിന്റെ വിളക്കായി ജ്വലിച്ചു നില്‍ക്കുന്നു. കവി ടി. ഉബൈദ് പഠിച്ച ഈ വിദ്യാലയത്തില്‍ പിന്നീട് ഉബൈദ് ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മാലിക്ദീനാര്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി നിരവധി കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയാണ്. ചെമ്മാട് ദാറുല്‍ ഹുദ സിലബസ്സ് പ്രകാരമാണ് ഇവിടെ പഠനം നടക്കുന്നത്.
1955 നവംബര്‍ 25 ന് ആരംഭം കുറിച്ച തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴില്‍ 1971 ല്‍ പ്രവര്‍ത്തനം തൂടങ്ങിയ മാലിക് ദിനാര്‍ യത്തീംഖാന അനാഥ-അഗതികള്‍ക്ക് ആശ്രയമാണ്. പെണ്‍കുട്ടികള്‍ക്ക് ടൈലറിംഗ് സ്‌കൂള്‍ , കമ്പ്യൂട്ടര്‍ പരിശീലനം സ്ഥാപനത്തില്‍ നല്‍കിവരുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ക്ക് ആത്മീയ, ഭൗതിക, വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന മാലിക് ദീനാര്‍ ആശുപത്രി പ്രദേശത്തുകാര്‍ക്ക് ഏറെ ആശ്രയമാണ്. പരേതനായ കെ.എസ് അബ്ദുല്ലയാണ് ഇതിന്റെ സ്ഥാപകന്‍. നഴ്‌സിംഗ് കോച്ചിംഗ്, ഫാര്‍മസി കോളജ്, നഴ്‌സിംഗ് സ്‌കൂള്‍, പ്രമെയില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കലാരംഗത്തും മഹത്വമാര്‍ന്ന പാരമ്പര്യം തളങ്കരയ്ക്കുണ്ട്. മാപ്പിള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടി.ഉബൈദ് ജനിച്ച മണ്ണാണിത്. സീതിക്കുഞ്ഞി, കെ.എം അഹമ്മദ് തുടങ്ങിയ കവികള്‍ തളങ്കരയില്‍ ജീവിക്കുകയും രചനകള്‍ കൊണ്ട് മനസ്സുകളെ സമൃദ്ധമാക്കുകയും ചെയ്തു. സര്‍ഗവാസനയുടെ ഈ മണ്ണില്‍ നിന്ന് മഹത്പ്രതിഭകളുടെ പിന്‍ഗാമിയായി പുതിയ പ്രതിഭകളും വളര്‍ന്നു വരുന്നുണ്ട്.
തളങ്കര ഗ്രാമത്തിന് മാത്രം അവകാശപ്പെടാന്‍ ഒരു തൊപ്പിക്കഥ കൂടിയുണ്ട്. വെള്ള നിറമുള്ള പരുത്തി തുണി കൊണ്ട് തൊപ്പി തുന്നിയിരുന്നത് മുസ്‌ലിംകളായ തയ്യല്‍ക്കാരായിരുന്നു. തുണി മുറിച്ച് തൊപ്പിയുടെ രൂപത്തില്‍ തയ്യ്ച്ച് സ്ത്രീകളെ ഏല്‍പ്പിക്കും. സ്ത്രീകള്‍ തൊപ്പികള്‍ സാധാരണ നാടന്‍ നൂലും സൂചിയും ഉപയോഗിച്ച് ചിത്രപ്പണികള്‍ വെച്ച് പിടിപ്പിക്കും. തളങ്കരയിലും പരിസരങ്ങളിലും ഈ വ്യവസായം ഏറെ കാലം നിലനിന്നിരുന്നു. നാല്പതുകളില്‍ പ്രദേശത്തെ പ്രധാന കുടില്‍ വ്യവസായം തൊപ്പി നിര്‍മ്മാണമായിരുന്നു. തൊപ്പി നിര്‍മ്മാണം ഇവരുടെ നല്ല വരുമാന മാര്‍ഗമായിരുന്നു.
സ്ത്രീകള്‍ കൂട്ടമായി ചേര്‍ന്ന് സെബീനപ്പാട്ടുകളും മാലപ്പാട്ടുകളും പാടിക്കൊണ്ട് തൊപ്പി തുന്നിയിരുന്നകാലവും ഇന്ന് മണ്‍മറഞ്ഞ് പോയിരിക്കുന്നു. ഒരു കാലത്ത് തൊപ്പി വ്യവസായവും ഉരു വ്യവസായവും തളങ്കരയെ പ്രശസ്തമാക്കി. തളങ്കര തൊപ്പി വിദേശങ്ങളിലേക്ക് വ്യാപകമായി കയറ്റി അയച്ചിരുന്നു. തൊപ്പി തുന്നുന്ന സ്ത്രീക്ക് ഒരു ദിവസം ഒരണ (ആറ് പൈസ) യായിരുന്നു കൂലി. നാലു ചതുരത്തില്‍ മടക്കി രണ്ടറ്റവും മുക്കോണാകൃതിയില്‍ ഇസ്തിരി ചെയ്തും അല്ലാതെ നാടന്‍ മട്ടിലും നിര്‍മ്മിച്ച തളങ്കര തൊപ്പി മലബാറിലും വിദേശത്തും മുസ്‌ലിംകള്‍ ഏറെ ഉപയോഗിച്ച് വന്നിരുന്നു.
റെഡിമെയ്ഡ് തൊപ്പികള്‍ വിപണിയില്‍ വ്യാപകമായതോടെയും തളങ്കരയിലേക്ക് ഗള്‍ഫ് പണം വരാന്‍ തുടങ്ങിയതോടെയും തളങ്കരയിലെ സ്ത്രീകള്‍ തൊപ്പി തുന്നുന്ന ജോലി ഉപേക്ഷിച്ചു. ഇതോടെ തൊപ്പിയുടെ കഥ ക്രമേണ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. തളങ്കര ബാങ്കോട്ടെ അബൂബക്കര്‍ മുസ്‌ല്യാരാണ് ഇപ്പോഴും തൊപ്പി തുന്നി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
കോണ്‍ക്രീറ്റ് വീടുകള്‍ വളര്‍ന്നുവരുന്നതിനുമുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്ന വീടുകള്‍ക്ക് ഓട് നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നത് തളങ്കരയിലായിരുന്നു. വ്യവസായ ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഇസ്‌ലാമിയ്യ ടൈല്‍ കമ്പനി ഇന്ന് ഓര്‍മ്മ മാത്രമാണ്. ഫിഷിംഗ് ഹാര്‍ബര്‍, പോര്‍ട്ട് ഓഫീസ്, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ തളങ്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് തളങ്കര. ഏത് പ്രതിസന്ധിഘട്ടത്തിലും ഹരിത പതാകയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് തളങ്കരയിലെ ജനങ്ങള്‍ക്കുള്ളത്. നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗ് അംഗങ്ങളാണ്. ഇപ്പോഴത്തെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള (തളങ്കര കണ്ടത്തില്‍) വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറസത്താര്‍ (തളങ്കര പള്ളിക്കാല്‍) വാര്‍ഡുകളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സൗത്ത് ചിത്താരിയില്‍
Shafi Chithari on Aug 13, 2013
![]() ചിത്താരി: ഒരുമ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ സൗത്ത്ചിത്താരിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 17 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സൗത്ത്ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപമാണ് ക്യാമ്പ് നടക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കേറ്റും തിരിച്ചറിയല്‍ രേഖയുമായി അന്നേദിവസം ക്യാമ്പില്‍ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8893397420, 9746 951424, 8714503943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. |
ചിത്താരി കടപ്പുറത്ത് കാപ്പിപ്പൊടി 'ചാകര'
Shafi Chithari on Aug 1, 2013
കാഞ്ഞങ്ങാട്/മംഗലാപുരം: ഫുട്‌ബോള്‍, ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടര്‍, ടാങ്കറുകള്‍, ക്യാപ്പ് എന്നിവയുടെ ചാകരയ്ക്ക് ശേഷം കാപ്പിപ്പൊടി ചാകരയും. ചിത്താരി, ചേറ്റുക്കുണ്ട്, മംഗലാപുരം പടുബിദ്രി കടപ്പുറങ്ങളിലാണ് കഴിഞ്ഞ ദിവസം കാപ്പിപ്പൊടി പാക്കറ്റുകളുടെ ചാകരയുണ്ടായത്. കാപ്പി പാക്കറ്റുകള്‍ കൈക്കലാക്കി കാപ്പി ഉണ്ടാക്കി കുടിച്ച പലരും നല്ല സ്വാദുള്ളതായി അഭിപ്രായപ്പെട്ടു.
മയൂര ബ്രാൻഡില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിര്‍മിച്ച കോപ്പിക്ക കാപ്പിപ്പൊടി പാക്കറ്റുകളാണ് തീരത്തടിഞ്ഞത്. 2014 നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പടുബിദ്രി ബീച്ചില്‍ വലിയ പാക്കറ്റുകള്‍ക്ക് അകത്തായി ചെറിയ പത്ത് പാക്കറ്റ് വീതമുള്ള പാക്കറ്റുകളാണ് കരയ്ക്കടിഞ്ഞത്.
shore
പഞ്ചസാരയും, പാല്‍പ്പൊടിയും കലര്‍ത്തിയ കാപ്പിപ്പൊടിയാണിത്. അപകടത്തില്‍പെട്ട് മുങ്ങിയ കപ്പലില്‍ നിന്നാണ് കാപ്പിപ്പൊടി പാക്കറ്റുകള്‍ ഒഴുകി വന്ന് കരയ്ക്കടിഞ്ഞതെന്ന് കരുതുന്നു. ചിത്താരി, ചേറ്റുക്കുണ്ട് കടപ്പുറങ്ങളില്‍ 20 പാക്കറ്റുകള്‍ വീതമടങ്ങിയ 30 ഓളം പെട്ടികളാണ് കരയിലെത്തിയത്. വിവരമറിഞ്ഞ് ധാരാളം പേര്‍ കടപ്പുറത്തെത്തി പാക്കറ്റുകള്‍ കൈക്കലാക്കി.

ചിത്താരി പാലത്തിനടുത്ത് തീവണ്ടി എഞ്ചിനില്‍ പണിയായുധങ്ങള്‍ കുടുങ്ങി
Shafi Chithari on Jun 15, 2013

കാഞ്ഞങ്ങാട്: വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ അലക്ഷ്യമായി റെയില്‍പാളത്തില്‍ ഉപേക്ഷിച്ച പണിയായുധങ്ങള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന തീവണ്ടി എഞ്ചിനില്‍ കുടുങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതും യാത്രക്കാര്‍ രക്ഷപ്പെട്ടതും. ഇന്ന് രാവിലെ 8.30 മണിയോടെ ചിത്താരിപാലത്തിന് സമീപം റെയില്‍പാളത്തിലാണ് അപകടം. റെയില്‍പാളത്തിന് ഇരുവശവും ഒറീസ സ്വദേശികളായ തൊഴിലാളികള്‍ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കലും മറ്റ് ജോലികളും ചെയ്തുവരികയായിരുന്നു. ഇതിന് ആവശ്യമുള്ള പണിയായുധങ്ങളും പൈപ്പുകളും തൊഴിലാളികള്‍ യാതൊരു ശ്രദ്ധയുമില്ലാതെ പാളത്തില്‍ അലക്ഷ്യമായി വെക്കുകയായിരുന്നു. ഈ സമയം തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ എഞ്ചിനില്‍ പണിയായുധങ്ങളും പൈപ്പും കുടുങ്ങുകയും ഇവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടം മനസിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ തീവണ്ടി ഉടന്‍ തന്നെ ബ്രേക്കിട്ട് നിര്‍ത്തുകയാണുണ്ടായത്. ഇതിനിടെ എന്തോ ദുരന്തം സംഭവിച്ചുവെന്ന് ഭയന്ന് തീവണ്ടിയില്‍ നിന്നും കൂട്ടനിലവിളിയുയര്‍ന്നു. സ്ത്രീകളും കുട്ടികളും ഉ ള്‍പ്പെടെ പല യാത്രക്കാരും വണ്ടിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ആയുധങ്ങ ള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്റെ ബെല്‍ട്ട് പൊട്ടുകയും ചെയ്തു. എഞ്ചിന്‍ ഡ്രൈവര്‍ മനസാന്നിദ്ധ്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തീവണ്ടി മറിഞ്ഞ് നാടിനെ നടുക്കുന്ന ദുരന്തത്തിന് കാരണമാകുമായിരുന്നു. ട്രെയിനിന്റെ പൊട്ടിയ ബെല്‍ട്ട് നന്നാക്കിയശേഷം 15 മിനുട്ടിനകം തീവണ്ടി യാത്ര തുടര്‍ന്നു. ജോലിക്കിടയില്‍ കോട്ടിക്കുളത്ത് നിന്ന് എഗ്‌മോ ര്‍ എക്‌സ്പ്രസ് ചിത്താരി പാ ലത്തിനടുത്ത് എത്തിയപ്പോള്‍ ഇതേസമയം മലബാര്‍ എക്‌സ്പ്രസ് തൊട്ടടുത്ത പാളത്തിലൂടെ കാസര്‍കോട് ഭാഗത്തേക്ക് ഓടിയെത്തി. രണ്ട് ട്രെയിനുകളും ഒരേസമയം എത്തിയത് കണ്ട് പരിഭ്രാന്തരായ തൊഴിലാളികള്‍ ട്രാക്കില്‍ പണിയായുധങ്ങള്‍ ഉപേക്ഷിച്ച് ട്രാക്കിനരികിലേക്ക് ചാടുകയായിരുന്നു. മലബാര്‍ എഞ്ചിന്റെ കേടുപാടുകള്‍ നീക്കിയ ശേഷം ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം-മംഗലാപുരം കണ്ണൂര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. റെയില്‍വെയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ കേരളത്തില്‍ ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഇവരില്‍ പലരും അശ്രദ്ധയോടെ ജോലി ചെയ്യുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
ജിദ്ദയിൽ എത്തിയ ചിത്താരി മുഹമ്മദ് മൗലവിയെ ആദരിച്ചു
Shafi Chithari on Jun 10, 2013

ചിത്താരി മുഹമ്മദ് മൌലവിയെ ആദരിച്ചു
ജിദ്ദ : പരിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബ സമേതം എത്തിയ ചിത്താരി മുഹമ്മദ് മൗലവിയെ ചിത്താരി കെ.എം.സി.സി പ്രവർത്തകർ ജിദ്ദയിൽ ആദരിച്ചു .നീണ്ട നാലര പതിറ്റാണ്ട് കാലം സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന മുഹമ്മദ് മൗലവി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രടറിയായും അജാനൂർ പഞ്ചായത്ത്.മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായും സൗത്ത് ചിത്താരി എൽ.പി സ്കൂൾ പി.ട്ടി.എ പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട് .നാട്ടിലും ഗൾഫ് നാടുകലിലുമായി ആയിര കണക്കിന് ശിഷ്യ സമ്പത്തുള്ള മൗലവി ചിത്താരിയിലെ സാമൂഹ്യ സാംസ്കാരിക മേഘലകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നവ്യക്തി ത്തിന്റെ ഉടമയാണ് അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ സേവനത്തെ ചിത്താരിയിലെ കെ.എം.സി.സി പ്രവർത്തകർ പ്രകീർത്തിച്ചു ബഷീർ ചിത്താരി,കാദർ .കെ,ബഷീർ.കെ എന്നിവർ സംസാരിച്ചു
വിഷാംശമടങ്ങിയ ഭക്ഷണം വിളമ്പിയാല്‍ നിറം മാറി രണ്ടായി പിളരും; ഷാജഹാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന അപൂര്‍വ്വ പാത്രം
Shafi Chithari on Jun 3, 2013
വിഷാംശമടങ്ങിയ ഭക്ഷണം വിളമ്പിയാല്‍ നിറം മാറി രണ്ടായി പിളരും; ഷാജഹാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന അപൂര്‍വ്വ പാത്രം
ഭക്ഷണത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്ന പാത്രം! വിഷാംശം അടങ്ങിയ ഭക്ഷണം വിളമ്പുകയാണെങ്കില്‍ ഈ പാത്രം സ്വയം നിറം മാറും! അഞ്ചാം മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ആണ് തികച്ചും വ്യത്യസ്തമായ ഈ പാത്രം ഉപയോഗിച്ചിരുന്നത്. ഭരണാധികാരികള്‍ക്ക് ഭീഷണിയായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് ചരിത്രത്താളുകളില്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
‘സെഹര്‍ പരക് രകബി’(വിഷം കണ്ടെത്തുന്ന പ്ലേറ്റ്) എന്നാണ് ഷാജഹാന്‍ ഈ പാത്രത്തിന് നല്കിയ പേര്. വിഷം കലര്‍ത്തിയ ഭക്ഷണം വിളമ്പിയാല്‍ ഉടന്‍ തന്നെ പാത്രത്തിന്റെ നിറം മാറുകയും അത് രണ്ടായി പിളരുകയും ചെയ്യും. പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഈ പാത്രം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) ആണ് സംരക്ഷിക്കുന്നത്.
കാഞ്ഞങ്ങാട്-കാസര്‍കോട് പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം
Shafi Chithari on May 29, 2013

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം നിര്‍മിക്കും. ഇപ്പോഴുളള പഴയ പാലത്തിന് പടിഞ്ഞാര്‍ ഭാഗത്തായാണ് പുതിയ പാലം പണിയുന്നത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഗതാഗതതടസം പതിവായ ചളിയങ്കോട് 150 മീറ്റര്‍ നീളത്തില്‍ വയഡക്ട് കോണ്‍ക്രീറ്റ് പാലം പണിയും. ഇവിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും. ഇവയുടെ നിര്‍മാണം അടക്കം മൊത്തം 133 കോടിയുടെ പാക്കേജാണ് കെ.എസ്.ടി.പി റോഡ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. റോഡിന് എല്ലാവിധ ഗ്യാരണ്ടിയും ഉണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.
റോഡ് വികസനത്തിന് 400 മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ഇതിനു പകരം സ്ഥലമുള്ള ഭാഗങ്ങളിലെല്ലാം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. പുതിയ റോഡ് നിലവില്‍ വന്നാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ട് കിലോ മീറ്റര്‍ ലാഭം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ ഉണ്ടാകും. 2004 ലാണ് സംസ്ഥാന പാത വികസനത്തിനായി അക്വിസിഷന്‍ നടപടി തുടങ്ങിയത്.
13 വില്ലജുകളിലായി മൂന്ന് ഹെക്ടര്‍ സ്ഥലം മാത്രമാണ് പൊന്നുവിലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. ചില സ്ഥല ഉടമകള്‍ ഭൂമിയുടെ വിലയുടെ കാര്യത്തില്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ വെളിപ്പെടുത്തി. ബാക്കിയുള്ളവരുടെ കേസുകള്‍ തീരുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കും. കോടതിയിലെ കേസ് റോഡ് നിര്‍മാണത്തിന് തടസമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണ് നിര്‍മിക്കുന്നത്.
പുതിയ റോഡിന് ടോളില്ലെന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. 24 മാസം കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാക്കും.10 മീറ്ററായിരിക്കും റോഡിന്റെ വീതി. കാഞ്ഞങ്ങാട് നഗരത്തിലൂടെ തന്നെയാണ് റോഡ് കടന്നുപോകുന്നത്. ചന്ദ്രഗിരിയില്‍ പുതിയ പാലം ഉണ്ടാകില്ല.
![]() |
| Chaliyangod |
വിജ്ഞാതിന്റെ വെളിച്ചം പകരുന്ന ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ്
Shafi Chithari on

മേല്‍പറമ്പ് എന്ന പ്രദേശത്ത് ജാതി മത ഭേതമന്യേ സര്‍വരുടെയും ആദരവ് ഏറ്റി വാങ്ങി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മഹാനായ പണ്ഡിത വര്യന്‍. ദീര്‍ഘ കാലമായി ജമാഅത് കമ്മിറ്റിയുടെ അദ്ധ്യക്ഷ പതവി അലങ്കരിച്ചു മഹല്ലിന് നേത്രത്വം നല്‍കുന്ന ഉസ്താദ് അവര്‍കള്‍.
കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനാണ് നമ്മുടെ ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ് (അബ്ദുല്‍ കാദര്‍ മുസ്ല്യാര്‍))).
1921 ല്‍ ചിത്താരിയില്‍ ജനിച്ചു. കടവത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ് മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17 ആമത്തെ വയസ്സില്‍ കടവത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്ര 1363 (AD 1941) റജബ് 5 വെള്ളിയാഴ്ച മേല്പരമ്പ് ജുമാ മസ്ജിദില്‍ നമ്മുടെ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സീ. മുഹമ്മദ് മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത് പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പരമ്പ് ജമാഅത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പരമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്പരംബില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.
1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ് ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്. 30 ദിവസം മേല്പരമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയന്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്കാരത്തിന് മേല്പരംബില്‍ വരുമായിരുന്നു.
വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ട്. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുന്നു.
കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.
നമ്മുടെ നാടിന്റെ ഐശര്യമാണ് ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ്. സരവരുടെയും ആദരവ് ഏറ്റു വാങ്ങുന്ന വിജ്ഞാനത്തിന്റെ നിറകുടമാണ് ബഹുമാനപ്പെട്ട ഉസ്താദ്. നമ്മുടെ നാടിന്റെ സമാധാനം, ഐശ്വര്യം എല്ലാം ആ മഹാന്‍ അവര്‍കളുടെ സാന്നിധ്യം തന്നെ.
നാഥാ, ഞങ്ങളുടെ ഖതീബ് ഉസ്താദ് അവര്‍കള്‍ക് ദീര്‍ഘായുസ്സും, ആഫിയത്തും, ആരോഗ്യവും നല്‍കേണമേ.......... (ആമിന്‍))
Posted By:

- See more at: http://www.melparamb.com/2012/12/blog-post_24.html#sthash.0TABarQV.BPu0XUk5.dpufകര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനാണ് നമ്മുടെ ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ് (അബ്ദുല്‍ കാദര്‍ മുസ്ല്യാര്‍))).
1921 ല്‍ ചിത്താരിയില്‍ ജനിച്ചു. കടവത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ് മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17 ആമത്തെ വയസ്സില്‍ കടവത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്ര 1363 (AD 1941) റജബ് 5 വെള്ളിയാഴ്ച മേല്പരമ്പ് ജുമാ മസ്ജിദില്‍ നമ്മുടെ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സീ. മുഹമ്മദ് മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത് പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പരമ്പ് ജമാഅത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പരമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്പരംബില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.
1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ് ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്. 30 ദിവസം മേല്പരമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയന്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്കാരത്തിന് മേല്പരംബില്‍ വരുമായിരുന്നു.
വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ട്. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുന്നു.
കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.
നമ്മുടെ നാടിന്റെ ഐശര്യമാണ് ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ്. സരവരുടെയും ആദരവ് ഏറ്റു വാങ്ങുന്ന വിജ്ഞാനത്തിന്റെ നിറകുടമാണ് ബഹുമാനപ്പെട്ട ഉസ്താദ്. നമ്മുടെ നാടിന്റെ സമാധാനം, ഐശ്വര്യം എല്ലാം ആ മഹാന്‍ അവര്‍കളുടെ സാന്നിധ്യം തന്നെ.
നാഥാ, ഞങ്ങളുടെ ഖതീബ് ഉസ്താദ് അവര്‍കള്‍ക് ദീര്‍ഘായുസ്സും, ആഫിയത്തും, ആരോഗ്യവും നല്‍കേണമേ.......... (ആമിന്‍))
Posted By:

ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ഹാരിസ് ഫാളിലി ചിത്താരി ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
Shafi Chithari on May 24, 2013
ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക്

ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ യുവ പണ്ഡിതനും പ്രഭാഷകനും കാസര്‍കോട് ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക് ഏണിയാടി ദുബായ് ജമാഅത്ത് കമ്മിറ്റി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ദുബായ് ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരീം കുമ്പക്കോട്, വൈസ്പ്രസിഡന്റ് സമീര്‍ ഇ.എ ഏണിയാടി, സെക്രടറി സമീര്‍ അംജദി, നൌഷാദ് കെ.ടി, ശിഹാബ് എം, ഇസ്മായീല്‍ ഇ.എ, തുടങ്ങിയവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ 055 2809651

ചിത്താരി സുബൈദ ടീച്ചറുടെ സ്വര്‍ണ്ണം യതീംഖാനയിലെ അനാഥ പെണ്‍കുട്ടികള്‍ക്ക്
Shafi Chithari on May 21, 2013

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്കു മുന്പ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയും കണ്ണൂര്‍ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ മരണപ്പെടുകയും ചെയ്ത കായംകുളം സ്വദേശിനി സുബൈദ ടീച്ചര്‍ ചിത്താരിയിലെ സി.പി. കുഞ്ഞബ്ദുല്ല ഹാജിയെ സൂക്ഷിക്കാനായി ഏല്‍പ്പിച്ച ഇരുപത്തൊന്നര പവന്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പന്ത്രണ്ടര പവന്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയെ ഏല്‍പ്പിച്ചു. അനാഥ പെണ്‍കുട്ടികളുടെ കല്യാണ ആവശ്യത്തിന് ഉപയോഗിക്കണമെന്ന ടീച്ചറുടെ ആഗ്രഹം പാലിച്ച് കാഞ്ഞങ്ങാട് യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് കുഞ്ഞബ്ദുല്ല ഹാജി സ്വര്‍ണ്ണം ഏല്‍പ്പിച്ചത്. ചിത്താരിയിലെ 3 പെണ്‍കുട്ടികള്‍ക്കായി 9 പവന്‍ അബ്ദുല്ല ഹാജി നല്‍കിയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് രോഗബാധിതയായിട്ടാണ് സുബൈദ ടീച്ചര്‍ കണ്ണൂരിലെ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ എത്തിയത്.
മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ഉയര്‍ത്തിയ ഷംസീന BEKEL
Shafi Chithari on May 5, 2013
ആയിരക്കണക്കിന് മലയാളികള്‍ പഠിക്കാനെത്തുന്ന നാടാണ് ബ്രിട്ടന്‍. എങ്കിലും അഭിമാന വിജയം നേടിയവര്‍ അക്കൂട്ടത്തില്‍ വിരളം. എന്നാല്‍ പഠനം ബ്രിട്ടനില്‍ എത്താനുള്ള ഒരു മാര്‍ഗം മാത്രം എന്ന നിലയില്‍ കാണുന്നവര്‍ക്ക് മുന്നില്‍ പൊന്‍ തിളക്കമുള്ള മറുപടിയായി മാറുകയാണ് ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം സ്വദേശിനി ഷംസീന അനീഷ്.
ബ്രിട്ടനില്‍ കാല് കുത്തി രണ്ടു വര്‍ഷത്തിനകം തന്നെ ഇത്തരമൊരു നേട്ടം സ്വന്തമായി എന്നത് കൂടുതല്‍ അഭിമാനാര്‍ഹമാകുകയാണ്. മൂന്നും നാലും വര്‍ഷം ഇവിടെ കഴിഞ്ഞിട്ടും നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും പലരും ബുദ്ധിമുട്ടുന്നിടത്താണ് ഒരു വര്‍ഷത്തെ കോഴ്‌സ് അല്പം പോലും സമയം പാഴാക്കാതെ ഷംസീന യൂണിവേഴ്‌സിറ്റിയിലെ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്. പഠനകാലത്ത് ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ എം എസ് സി ബയോ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഉന്നത വിജയം കണ്ടെത്തിയ ഷംസീന ഈ നേട്ടത്തിലൂടെ മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച ബാച്ചിന്റെ റിസല്‍ട്ടിലാണ് ഷംസീന മറ്റുള്ളവരെ പിന്തള്ളി വിജയം കണ്ടത്. 25 പേരുണ്ടായിരുന്ന ബാച്ചിലെ ഏക തെന്നിത്യന്‍ സാന്നിധ്യം ആയിരുന്നു ഷംസീന. യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കൂടി പ്രയോജനപ്പെടുത്തിയാണ് ഈ യുവതി പഠനത്തിനു ആവശ്യമായ തുക കണ്ടെത്തിയത്. എന്നിട്ടും ഏഴായിരം പൗണ്ടോളം യൂണിവേഴ്‌സിറ്റി ഫീസ് ആയി അടക്കേണ്ടി വന്നു.

കോഴ്‌സിന്റെ ആദ്യ മാസം അല്പം ബുദ്ധിമുട്ട് നേരിട്ടു എന്നതൊഴിച്ചാല്‍ പഠന കാലത്ത് ഒട്ടും പ്രയാസപ്പെടാതെ കോഴ്‌സ് സിലബസ് പിന്തുടരാന്‍ തനിക്കായി എന്ന് ഷംസീന പറയുന്നു. നാട്ടിലെ രീതികളില്‍ നിന്ന് ഏറെ വത്യസ്തമാണ് പഠന സമ്പ്രദായം എങ്കിലും അതൊരിക്കലും പ്രയാസപ്പെടുത്തുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ക്ലാസ് എന്നതായിരുന്നു ഫുള്‍ ടൈം കോഴ്‌സിന്റെ പ്രത്യേകത. ലക്ചര്‍ വളരെ കുറവും. സ്വന്തമായി വിവരങ്ങള്‍ തേടിപ്പിടിച്ചു കണ്ടെത്തുന്നതുമായ രീതി ഒട്ടും പ്രയാസപ്പെടുത്തുന്നതായി തോന്നിയിരുന്നില്ല. എന്നാല്‍ ടെസേര്‍ട്ടേഷന്‍ സമയത്ത് അല്പം പ്രയാസം തോന്നിയിരുന്നു എന്നത് വാസ്തവം. ഷംസീന കൂട്ടിച്ചേര്‍ത്തു.ചെറുപ്പം മുതലേ മികച്ച ട്രാക്ക് റെക്കോര്‍ഡ് പഠന രംഗത്ത് സൂക്ഷിക്കുന ഷംസീന പൂര്‍ണമായും ഇംഗ്ലീഷ് മീഡിയം സിലബസിലാണ് പഠിച്ചു വന്നത്. തന്നെക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ വന്ന് പഠിക്കണം എന്ന ഭര്‍ത്താവിന്റെ സ്‌നേഹ ശാസനയാണ് ഇവിടെ എത്തിച്ചതെന്നും ഷംസീന വ്യക്തമാക്കി. ഡിഗ്രി പാസായ ഉടന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ അവസരം തേടി അന്വേഷണമായി. ഇന്റര്‍നെറ്റിലൂടെ കൃത്യമായ വിവരവും കണ്ടെത്തി. ആപ്ലിക്കേഷന്‍ അയച്ചതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി. പിന്നെല്ലാം വേഗത്തില്‍ നടന്നു. കോഴിക്കോട് ആസ്ഥാനമായ ഒരു എജന്‍സി മുഖേനെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് താന്‍ ഇംഗ്ലണ്ടില്‍ എത്തിയതെന്ന് ഷംസീന പറയുന്നു.
കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജിയില്‍ 89% മാര്‍ക്ക് വാങ്ങിയാണ് ഷംസീന വിജയിച്ചത്. പ്ലസ്ടുവിനും പത്താം ക്ലാസ്സിലും സമാനമായ തരത്തില്‍ തന്നെ ആയിരുന്നു വിജയം. പത്താം ക്ലാസ്സില്‍ 87 % മാര്‍ക്ക് വാങ്ങിയ ഷംസീന പ്ലസ് ടൂവില്‍ നേടിയത് 88 % മാര്‍ക്കാണ്. ഒരു കുട്ടിയെ പോറ്റുന്നതിനിടയിലും സര്‍വ്വകലാശാല തലത്തില്‍ തന്റെ ഉന്നത വിജയം കണ്ടെത്തിയതിനു പിന്നില്‍ എന്താണ് രഹസ്യം എന്ന് ചോദിച്ചാല്‍, സ്‌നേഹ നിധിയായ ഭര്‍ത്താവു കൂടെയുള്ളപ്പോള്‍ ഏതു ബുദ്ധിമുട്ടും അനായാസം തരണം ചെയ്യാമെന്നാണ് അല്പം ശബ്ദം താഴ്ത്തി ഷംസീന പറയുന്നത്. ഇനി എന്ത്? നാട്ടിലേക്കു മടങ്ങുന്നോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഷംസീനക്ക് മുന്നില്‍ പ്രസക്തിയില്ല. കാരണം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഗവേഷണം നടത്താന്‍ ഉള്ള സാധ്യത തിരയുക ആണ് ഈ യുവതി.
എം എസ് സിക്ക് ഗവേഷണ വിഷയം ആയിരുന്ന ആന്റി ബാക്ടീരിയല്‍ അനാലിസിസ് ആയി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം കിട്ടിയാല്‍ ഒരു കൈ നോകം എന്ന നിലപാടിലാണ് ഷംസീന. മിക്കവാറും ഗവേഷണ വിഷയങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാല്‍ കാര്യമായ സാമ്പത്തിക പ്രതിബന്ധം കൂടാതെ തന്റെ മോഹം പൂവണിയും എന്ന പ്രതീക്ഷയും ഈ യുവതിക്കുണ്ട്.
ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം എന്ന ഗ്രാമത്തി നിന്നും ലണ്ടനില്‍ എത്തി വിജയം കൊയ്‌തെടുത്ത ആവേശം പകരുന്ന ഷംസീനയുടെ ജീവിതം ഏറെ പ്രോത്സാഹനാജനകമാണ്. പരയങ്ങാനം അബ്ദുളളയുടെയും ഷാഹിദയുടെയും മകളായി പിറന്ന ഷംസീന സ്‌കൂള്‍ പഠന കാലം മുതല്‌ക്കേ എല്ലാ കാര്യത്തിലും സജീവമായി മുന്നില്‍ നിന്നിരുന്നതായി സുഹൃത്തുകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറിച്ചിട്ടിരിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ നിറക്കാഴ്ച ആയി മാറുന്ന ഈ പെണ്‍കുട്ടിക്ക് കരുത്തായി മാറുന്നത് ഭര്‍ത്താവ് ഇ കെ അനീഷാണ്. ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഏക മകള്‍ മൈമുന്നിസ നൗറിനും കൂടി ചേര്‍ന്നതാണ് ഷംസീനയുടെ ലോകം.
മഡിയന്‍ അക്രമത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ വന്‍ ഗൂഡാലോചന-മെട്രോ ഹാജി
Shafi Chithari on Apr 23, 2013
കാഞ്ഞങ്ങാട് : വിഷു ദിനത്തിന്റെ തൊട്ടുതലേന്ന് മാണിക്കോത്ത് മഡിയനിലെ പാലക്കി പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികളെ രക്ഷപ്പെടുത്താനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യിക്കാനോ താന്‍ പോലീസില്‍ ഇടപെട്ടുവെന്ന രീതിയില്‍ കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് സായാഹ്ന പത്രവും മറ്റ് ചില കേന്ദ്രങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.മഡിയന്‍ അക്രമം എന്നല്ല കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തെയും നാളിതുവരെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. അക്രമികളും കലാപകാരികളും ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. വീട് കയറിയുള്ള അക്രമത്തെയോ മതാചാരങ്ങളെ അപമതിപ്പെടുത്തുന്ന പ്രവണതകളെയോ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് മാത്രമല്ല അത്തരക്കാര്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ പരസ്യമായ നിലപാടുകള്‍ തന്നെയാണ് തന്റേത്. സമുദായങ്ങള്‍ തമ്മിലുള്ള ശാശ്വതമായ ഐക്യത്തിന് വേണ്ടിയാണ് കഴിഞ്ഞ കുറേക്കാലമായി താന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബഹുമാന്യരും ആദരണീയരുമായ പേജാവര്‍, ഇടനീര്‍ മഠങ്ങളിലടക്കം നമ്മുടെ നാട്ടിലെ ഹൈന്ദവ ആരാധനാലയങ്ങളില്‍ താന്‍ സ്ഥിരമായി ക്ഷണിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.പാലക്കി കലാപത്തിലും മുഖം നോക്കാതെ ശക്തമായ നിയമനടപടികള്‍ വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ഈ കേസില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കാനോ അക്രമികളെ രക്ഷപ്പെടുത്താനോ താന്‍ ഒരു പോലീസുകാരനിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അക്രമത്തിനിരയായ ആളെ പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചു എന്ന് പറയുന്ന നാളുകളിലൊന്നും താന്‍ നാട്ടില്‍ പോലുമില്ലായിരുന്നു. മഡിയന്‍ കേസില്‍ ഏതെങ്കിലും പോലീസുദേ്യാഗസ്ഥനെ വിളിച്ച് ഗൂഡാലോചന നടത്തുകയോ ആരെയെങ്കിലും പ്രതിയാക്കാന്‍ താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണ്. മഡിയന്‍ അക്രമ സംഭവങ്ങളില്‍ കാഞ്ഞങ്ങാട്ടെ പോലീസ് ഉദേ്യാഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും പാലക്കി അക്രമം ജില്ലക്ക് പുറത്തുനിന്നുള്ള പോലീസ് ഉദേ്യാഗസ്ഥരെ കൊണ്ട് അനേ്വഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നുമാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ആരോടൊപ്പം വേണമെങ്കിലും മുഖ്യമന്ത്രിയെ നേരില്‍ കാണാനും താന്‍ ഒരുക്കമാണ്.കഴിഞ്ഞ കുറേക്കാലമായി തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ലേറ്റസ്റ്റ് പത്രാധിപരാണ് ഈ വ്യാജ പ്രചരണത്തിന്റെ പിന്നിലെന്നത് പകല്‍ പോലെ വ്യക്തമാണ്. ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെ ശിഥിലമാക്കാന്‍ കഴിഞ്ഞ കുറേക്കാലമായി ഈ പത്രം നടത്തിവരുന്ന നിഗൂഢ നീക്കങ്ങളെ കുറിച്ച് കാഞ്ഞങ്ങാട്ടെ ജനതയോട് പറയേണ്ട കാര്യമില്ല. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും വളര്‍ച്ചയും കടലാസില്‍ മാത്രം ഒതുങ്ങിപോയ ഈ പത്രം ഇപ്പോള്‍ നിലനില്‍പ്പിന് വേണ്ടി ഏത് ചെളിക്കുണ്ടിലേക്കും താഴ്ന്നുപോകുന്ന അവസ്ഥ ഖേദകരമാണ്. തന്റെ കാലിനടിയിലെ മണ്ണുകള്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് തടയാന്‍ പത്രാധിപര്‍ കണ്ടെത്തിയ അവസാന വഴിയാണ് ഈ സാമുദായിക ധ്രുവീകരണ നീക്കമെന്നത് സംശയമില്ലാത്ത കാര്യമാണ്. പത്രാധിപരുടെ ഇത്തരം കുത്സിത നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന പൊതുസമൂഹം തയ്യാറാകുമെന്നത് തന്നെയാണ് തന്റെ വിശ്വാസമെന്ന് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു..Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com