ചരിത്രം വിളിച്ചോതി പ്രവാസിയുടെ നാണയ, കറന്‍സി ശേഖരണം

on Aug 29, 2013

കാഞ്ഞങ്ങാട്: ചരിത്രത്തെ തൊട്ടുണര്‍ത്തി പ്രവാസിയുടെ അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. അജ്മാനിലെ ബിസിനസുകാരനായിരുന്ന നിയാസ് ഹോസ്ദുര്‍ഗാണ് 200ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്.

1998ലാണ് നിയാസ് നാണയങ്ങളുടെ ശേഖരണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍ താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.
കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ, ആഫ്രിക്ക, ഹോങ്കോങ്, പാകിസ്താന്‍, ബംഗ്ളാദേശ്, എത്യോപ്യ, പനാമ, ജപ്പാന്‍, തായലന്‍ഡ്, ഇറ്റലി, ഇംഗ്ളണ്ട്, അമേരിക്ക, ശ്രീലങ്ക, സോമാലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ കറന്‍സികളും നിയാസിന്‍െറ ശേഖരത്തിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരങ്ങളും കൂട്ടുകാരുമാണ് നിയാസിനെ നാണയ ശേഖരണത്തില്‍ സഹായിക്കുന്നത്.
ഹോസ്ദുര്‍ഗിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ. അബ്ദുല്‍ഹക്കീമിന്‍െറയും റാബിയയുടെയും മകനാണ് നിയാസ് ഹോസ്ദുര്‍ഗ്. ദക്ഷിണ കര്‍ണാടകയിലെ വിട്ട്ല സ്വദേശി ഫാത്തിമയാണ് ഭാര്യ. മകന്‍: മുഹമ്മദ് നസീം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com