ചിത്താരി കടപ്പുറത്ത് കാപ്പിപ്പൊടി 'ചാകര'

on Aug 1, 2013

 കാഞ്ഞങ്ങാട്/മംഗലാപുരം: ഫുട്‌ബോള്‍, ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടര്‍, ടാങ്കറുകള്‍, ക്യാപ്പ് എന്നിവയുടെ ചാകരയ്ക്ക് ശേഷം കാപ്പിപ്പൊടി ചാകരയും. ചിത്താരി, ചേറ്റുക്കുണ്ട്, മംഗലാപുരം പടുബിദ്രി കടപ്പുറങ്ങളിലാണ് കഴിഞ്ഞ ദിവസം കാപ്പിപ്പൊടി പാക്കറ്റുകളുടെ ചാകരയുണ്ടായത്. കാപ്പി പാക്കറ്റുകള്‍ കൈക്കലാക്കി കാപ്പി ഉണ്ടാക്കി കുടിച്ച പലരും നല്ല സ്വാദുള്ളതായി അഭിപ്രായപ്പെട്ടു.

മയൂര ബ്രാൻഡില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിര്‍മിച്ച കോപ്പിക്ക കാപ്പിപ്പൊടി പാക്കറ്റുകളാണ് തീരത്തടിഞ്ഞത്. 2014 നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പടുബിദ്രി ബീച്ചില്‍ വലിയ പാക്കറ്റുകള്‍ക്ക് അകത്തായി ചെറിയ പത്ത് പാക്കറ്റ് വീതമുള്ള പാക്കറ്റുകളാണ് കരയ്ക്കടിഞ്ഞത്.
shore
പഞ്ചസാരയും, പാല്‍പ്പൊടിയും കലര്‍ത്തിയ കാപ്പിപ്പൊടിയാണിത്. അപകടത്തില്‍പെട്ട് മുങ്ങിയ കപ്പലില്‍ നിന്നാണ് കാപ്പിപ്പൊടി പാക്കറ്റുകള്‍ ഒഴുകി വന്ന് കരയ്ക്കടിഞ്ഞതെന്ന് കരുതുന്നു. ചിത്താരി, ചേറ്റുക്കുണ്ട് കടപ്പുറങ്ങളില്‍ 20 പാക്കറ്റുകള്‍ വീതമടങ്ങിയ 30 ഓളം പെട്ടികളാണ് കരയിലെത്തിയത്. വിവരമറിഞ്ഞ് ധാരാളം പേര്‍ കടപ്പുറത്തെത്തി പാക്കറ്റുകള്‍ കൈക്കലാക്കി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com