ചിത്താരി സുബൈദ ടീച്ചറുടെ സ്വര്‍ണ്ണം യതീംഖാനയിലെ അനാഥ പെണ്‍കുട്ടികള്‍ക്ക്

on May 21, 2013
കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്കു മുന്പ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയും കണ്ണൂര്‍ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ മരണപ്പെടുകയും ചെയ്ത കായംകുളം സ്വദേശിനി സുബൈദ ടീച്ചര്‍ ചിത്താരിയിലെ സി.പി. കുഞ്ഞബ്ദുല്ല ഹാജിയെ സൂക്ഷിക്കാനായി ഏല്‍പ്പിച്ച ഇരുപത്തൊന്നര പവന്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പന്ത്രണ്ടര പവന്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയെ ഏല്‍പ്പിച്ചു. അനാഥ പെണ്‍കുട്ടികളുടെ കല്യാണ ആവശ്യത്തിന് ഉപയോഗിക്കണമെന്ന ടീച്ചറുടെ ആഗ്രഹം പാലിച്ച് കാഞ്ഞങ്ങാട് യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് കുഞ്ഞബ്ദുല്ല ഹാജി സ്വര്‍ണ്ണം ഏല്‍പ്പിച്ചത്. ചിത്താരിയിലെ 3 പെണ്‍കുട്ടികള്‍ക്കായി 9 പവന്‍ അബ്ദുല്ല ഹാജി നല്‍കിയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് രോഗബാധിതയായിട്ടാണ് സുബൈദ ടീച്ചര്‍ കണ്ണൂരിലെ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ എത്തിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com