September 14, 2013 9:26 pm
ഫ്ലോറിഡ: അമേരിക്കയെ പിടിച്ചുകുലുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ 2998 ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഫ്ലോറിഡയിലെ തീവ്ര വര്‍ഗ്ഗീയ ചിന്താഗതിക്കാരായ രണ്ടുപേര് കത്തിച്ചുകളഞ്ഞത് 2000 ഇലേറെ ബൈബിള്‍ പ്രതികള്‍! ഖുര്‍ആനാണെന്നു തെറ്റിദ്ധരിച്ചാണ് പാസ്റ്റര്‍ ടെറി ജോണ്‍സും അയാളുടെ കൂട്ടാളി മാര്‍വിന്‍ സാപ്പും ബൈബിള്‍ പ്രതികള്‍ കത്തിച്ചുകളഞ്ഞത്. അഗ്നിശമനാ വിഭാഗം തീകെടുത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം അറിയാനായത്. പെട്ടന്ന് കത്താന്‍ വേണ്ടി മണ്ണെണ്ണയില്‍ മുക്കിയ നിലയില്‍ കാര്‍ബോര്‍ഡ് പെട്ടികളിലായിരുന്നു ബൈബിള്‍. “ആമസോണില്‍ നിന്നും ഹോള്‍സൈലായി ഖുര്‍ആന്‍ വാങ്ങാന്‍ പാസ്റ്റര്‍ ജോന്‍സ് ആണ് ഓര്‍ഡര്‍ നല്‍കിയത്. പെട്ടന്ന്തന്നെ ഞങ്ങള്‍ക്ക് പാര്‍സല്‍ കിട്ടേണ്ടിയിരുന്നുവെങ്കിലും ഒരുദിവസം വൈകി സെപ്തംബര്‍ 11നു തന്നെ വന്നപ്പോള്‍ പെട്ടക്കകത്ത് എന്തെന്ന് പരിശോധിച്ചില്ലായിരുന്നു”- പാസ്റ്റര്‍ ടെറി ജോണ്‍സിന്റെ പ്രവര്‍ത്തനകേന്ദ്രമായ ഫ്ലോറിഡയിലെ Dove World Outreach Center ചര്‍ച്ച് വക്താവ് ഫ്രാന്‍ ഇന്ഗ്രാം പറഞ്ഞു. ഇത് സംഭവിച്ചതുമുതല്‍ കര്‍ത്താവിനോട് ഞാന്‍ തുടര്‍ച്ചയായി പാപമോചനം തേടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങിനെ സംഭവിക്കുമായിരുന്നില്ലല്ലോ, എന്ന് പറഞ്ഞുകൊണ്ട് ഫ്രാന്‍ ഇന്ഗ്രാം ഇപ്പോള്‍ വിലപിക്കുന്നു. 2011 മാര്‍ച്ചിലും ഇതുപോലെ ഖുര്‍ആന്‍ കത്തിക്കുവാന്‍ ശ്രമിച്ഛതിലൂടെയും മുസ്ലിം വിരുദ്ധ ചലച്ചിത്രം നിര്‍മിച്ഛതിലൂടെയും ഇതിനകം തന്നെ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് പാസ്റ്റര്‍ ടെറി.
0 comments:
Post a Comment