ഇനിമുതല്‍ അധാരത്തില്‍ സെന്റ് അളവ് കാണുകയില്ല. പകരം ഹെക്ടര്‍ , ആറ്, സ്ക്വയര്‍ മീറ്റര്‍
Mubarak on
ഭൂമി കൈമാറുമ്പോള്‍ അളവ് തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന 'സെന്റ്' എന്ന കണക്ക് ഇനി ആധാരത്തില്‍ ഉണ്ടാവില്ല. പകരം ഹെക്ടര്‍ ആര് സ്ക്വയര്‍ മീറ്റര്‍ രീതിയിലുള്ള അളവേ എഴുതൂ. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പ്രാബല്യത്തിലായി.നിലവില്‍ സെന്റും ഹെക്ടര്‍ ആര് സ്ക്വയര്‍ മീറ്റര്‍ അളവും ആധാരത്തില്‍ വെവ്വേറെ കാണിച്ചിരുന്നു. എന്നാല്‍ സെന്റ് അളവായി കാണിച്ച ഭൂമിയെ ഹെക്ടര്‍ ആര് സ്ക്വയര്‍ മീറ്ററിലേക്ക് മാറ്റുമ്പോള്‍ കണക്കില്‍ വ്യത്യാസം വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്റെ ഉത്തരവ് ശനിയാഴ്ചയാണ് സംസ്ഥാനത്തെ സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ ലഭിച്ചത്. ശനിയാഴ്ച വരെ എഴുതിവച്ച ആധാരങ്ങള്‍ സെന്റ് അളവില്‍ത്തന്നെ റജിസ്റ്റര്‍ ചെയ്യും.
ഒരു സെന്റ് എന്നത് ഹെക്ടര്‍ ആര് സ്ക്വയര്‍ എന്ന മെട്രിക് കണക്കിലേക്ക് മാറ്റുമ്പോള്‍ 0.0.40 എന്നായി മാറും. അതായത് പൂജ്യം ഹെക്ടര്‍, പൂജ്യം ആര്. 40 സ്ക്വയര്‍ മീറ്റര്‍ സ്ഥലം. ഇത് ഒരേക്കറിന് കണക്കാക്കുമ്പോള്‍ 0.40.47 എന്നാകും. അതായത് പൂജ്യം ഹെക്ടര്‍, 40 ആര്. 47 സ്ക്വയര്‍ മീറ്റര്‍.
ഈ രീതിയില്‍ മാറ്റുമ്പോള്‍ സ്ഥല അളവില്‍ ചെറിയ വ്യത്യാസം വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. സോളമന് വര്‍ഗ്ഗീസ് നല്കിയ നിവേദനം സ്വീകരിച്ച് റജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ സര്‍ക്കാറിന് കത്തെഴുതിയിരുന്നു. അഡ്വ. സോളമന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത് അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശം നടപ്പാക്കണമെന്ന റജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു സെന്റ് 40 സ്ക്വയര്‍ മീറ്റര്‍ ആണെങ്കില്‍ ഒരു ആര് എന്നത് രണ്ടര സെന്റ് ആണ്. രണ്ടര ഏക്കര്‍ ആണ് ഒരു ഹെക്ടര്‍. ഉദാഹരണമായി ഒരു ഹെക്ടര്‍ ഒരു ആര് 40 സ്ക്വയര്‍ മീറ്റര്‍ എന്നതിനെ സെന്റ് അളവിലേക്ക് മാറ്റുമ്പോള്‍ രണ്ട് ഏക്കര്‍ 53.5 സെന്റ് എന്നാകും.

ഭീകരവാദം സാമ്രാജ്യത്വശക്തികളുടെ സൃഷ്ടി: കെ ടി ജലീല്‍ എം.എല്‍.എ
Shafi Chithari on
കാഞ്ഞങ്ങാട്: ഭീകരവാദവും വര്‍ഗീയവാദവും സാമ്രാത്യത്വ ശക്തികളുടെ സൃഷ്ടിയാണെ ന്നു കെ ടി ജലീല്‍ എം.എല്‍.എ. അതിയാങ്കൂര് പാര്‍ക്കോ ക്ളബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് മതഭ്രാന്ത്, ഭീകരത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ യും പതനത്തോടെയാണ് ഭീകരത വളര്‍ന്നത്. സാമ്രാജ്യത്തിനു ആയുധം വിറ്റഴിക്കാനു ള്ള ഉപാധിയാണ് കൂടിയാണ് ഭീകരതയെന്ന പ്രചാരണമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ. എഫ്.ഐ സംസ്ഥാന ഖജാഞ്ചി വി വി രമേശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ബഷീര്‍ വെള്ളിക്കോത്ത്്, എം രാഘവന് സംസാരിച്ചു.Kanhangad-Bangalore Rail Route Reduce 309 kms
Shafi Chithari on Feb 20, 2010
If everything goes well, soon a passenger from Kanhangad (in Kerala) can reach Bangalore within seven hours, thus reducing the existing travel time by 5 hours. Passengers Thanks Keralite Minsiter E-Ahmed Sahib for his Interest സി.എം. സംഭവം: ലേറ്റസ്റ്റ് പത്രത്തിനെതിരെ പോസ്റ്റര്‍ വ്യാപകം
സ്വന്തം ലേഖകന്‍ on
മാണിക്കോത്ത്: ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ത്ത് മുസ്ലിം സമുദായത്തെ അപമാനിക്കന്‍ ശ്രമിച്ച ലേറ്റസ്റ്റ് പത്രത്തിനെതിരെ ഭഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മഡിയനിലും ചിത്താരിയിലും പരിസരങ്ങളിലും യൂത്ത് ഫ്രണ്ട്സിന്റ്റെ പേരില്‍ വ്യപകമായി പോസ്റ്റര്‍ പതിച്ചു, ഈ പ്രദേശങ്ങളില്‍ വ്യപാരികള്‍ ലേറ്റസ്റ്റ് പത്രത്തിന്റെ വില്പന നിര്ത്തിവെച്ചിരിക്കുകയണ്.

നബിദിനം: സംയുക്ത ജമാഅത്ത് മൗലീദ് സദസ്സും സെമിനാറും നടത്തും
Mubarak on
Photo : Eid Meelad Rally held in Gaziabad during last year Meelad day on 10th March 2009.
നബിദിനാഘോഷത്തിന്റെ ഭാഗമായി സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി മാര്‍ച്ച് ആറിന് സദസ്സ്, സെമിനാര്‍ എന്നിവ നടത്തും.
കോട്ടച്ചേരി മുബാറക് ജുമാമസ്ജിദില്‍ ഒരു മണിക്ക് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയതങ്ങളുടെ നേതൃത്വത്തിലാണ് മൗലീദ് നടക്കുക. നാല്മണിക്ക് മതം, മാനവികത, തീവ്രവാദം എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ നടക്കും.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ഹാജി, സി. ഇബ്രാഹിംഹാജി, സി.എച്ച്. കുഞ്ഞബ്ദുള്ളഹാജി, എം.ബി. മൊയ്തുഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
പുകയിലപ്പാടങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുന്നു
Mubarak on

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുകിയിലപ്പാടങ്ങളുടെ ഓര്‍മപ്പെടുത്തലായി അവേശഷിക്കുന്നത് പള്ളിക്കരയിലെയും കുണിയയിലെയും തുച്ഛമായ പാടങ്ങള്‍ മാത്രം. പള്ളിക്കരയിലെ നൂറുകണക്കിന് ഏക്കര്‍ പുകയിലപ്പാടങ്ങള് 10 ഏക്കറില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം വരെ 40 ഏക്കറിലധികം കൃഷി ചെയ്തിരുന്ന കുണിയയിലേത് 15 ഏക്കറും.
പുകയില കൃഷിയില്‍ നിന്നുള്ള പിന്മാറ്റത്തിന് നിരവധി കാരണങ്ങള്‍ കര്‍ഷകര്‍ക്ക് പറയാനുണ്ട്. അധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടാത്തതും നഷ്ടസാധ്യത കൂടുതലായതും കര്‍ഷകര്‍ക്ക് വായ്പ നല്കുന്നതില് നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മഴ പെയ്തതിനാല്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം നേരിട്ടു. കുണിയയില്‍ മാത്രം 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം തുച്ഛമായിരുന്നു.
ചെടിക്ക് വരുന്ന രോഗങ്ങള്‍ പുകയിലയുടെ ഗുണനിലവാരം കുറക്കുന്നു. ഇലകളില്‍ വെളുത്ത പുള്ളി പടരുന്നതും അടിയിലെ ഇലകള്‍ ചുവക്കുന്നതും പുകയിലയുടെ ഗുണമേന്മ കുറക്കുന്നു. ഇലകള്‍ മുരടിക്കുന്നതും പുഴു, ഇലപ്പേന്‍ പടരുന്നതും നഷ്ടത്തിന് കാരണമാകുന്നു.
കൃഷിച്ചെലവിലുണ്ടായ ഭീമമായ വര്‍ധന കര്‍ഷകര്‍ക്ക് താങ്ങുന്നതിനുമപ്പുറമാണ്. ചെടിക്ക് ഒരു രൂപ വിലയുണ്ട്. 50 പൈസ പാട്ടവും നല്‍കണം. തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചു.
കര്‍ണാടകയില്‍ നിന്നെത്തുന്ന ചാണകത്തിന് പിക്ക്അപ്പ് ലോഡിന് 4000 രൂപ വിലയുണ്ട്. കടലപ്പിണ്ണാക്ക്, രാസവളം, കീടനാശിനികള്‍, മീന്‍പൊടി തുടങ്ങിയവയ്ക്കും വന്‍ വില നല്‍കണം. തടമെടുക്കലും വളം ചെയ്യലും മൂന്നുനേരം വെള്ളം നനയ്ക്കലുമായി ഏറെ പരിചരണം ആവശ്യമായതിനാല്‍ കൂലിയിനത്തിലും നല്ലൊരു സംഖ്യ ചെലവാകുന്നു.
പള്ളിക്കരയില്‍ ബി.ആര്.ഡി.സി. ടൂറിസം വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതോടെയാണ് പുകയില കൃഷി കുത്തനെ കുറഞ്ഞത്. 10 ലക്ഷത്തിലധികം ചെടികളുണ്ടായിരുന്നിടത്ത് 75000ത്തോളം മാത്രമാണിപ്പോള്‍ ഉള്ളത്. കൃഷി നശിച്ചതിനാല്‍ കിടപ്പാടംവരെ നഷ്ടപ്പെട്ടവരുമുണ്ട്.
പുകവലിക്ക് പകരം പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചത് പുകയിലയുടെ ഡിമാന്റ് കുറച്ചിട്ടുണ്ട്. പുകയിലത്തണ്ട് പാന്‍മസാല നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. തണ്ടിന് 80 പൈസ വരെ വില കിട്ടുന്നു.
കാലം തെറ്റി വരുന്ന മഴയാണ് പുകയില കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഉണങ്ങാനിടുന്ന പുകയില മഴ നനഞ്ഞാല്‍ ഗുണമേന്മ നഷ്ടപ്പെടും. ഇത്തരം പുകയിലക്ക് തുച്ഛമായ വിലയാണ് ലഭിക്കുക. മഴയെ പേടിച്ച് പുകയില കൃഷി നിര്‍ത്തിയവരും ഏറെയുണ്ട്. കുണിയയില്‍ പുകയിലപ്പാടങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യുകയാണ്.
ശിഹാബ്തങ്ങള്‍ സ്മാരക സ്റ്റാംപ്പുറത്തിറക്കുന്നു
Mubarak on

കേരളാ മുസ്ലിം സമൂഹത്തിണ്റ്റെ ആത്മീയാചാര്യനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്ക് തപാല്‍വകുപ്പ് സ്റ്റാംപ് പുറത്തിറക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ആഗസ്ത് ഒന്നിനാണ് സ്റ്റാംപ് പുറത്തിറക്കുക. ഈ വര്‍ഷം പുറത്തിറക്കുന്ന 40ാമത്തെ സ്റ്റാംപായിരിക്കും ശിഹാബ് തങ്ങളുടെ പേരിലുള്ളത്.
മാണിക്കോത്ത് പോസ്റ്റ് ഓഫീസ് തരംതാഴത്തപ്പെടുന്നു
Mubarak on
ജില്ലയിലെ മാണിക്കോത്ത് പോസ്റ്റ് ഓഫീസ് ഊള്പ്പടെയുള്ള പത്ത് എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ സബ് പോസ്റ്റോഫീസുകള്‍ (ഇ.ഡി.എസ്.) ബ്രാഞ്ച് ഓഫീസാക്കുന്നു. വരുമാനംകുറഞ്ഞതിന്റെ പേരില്‍ രാജ്യത്താകമാനം തപാല്‍വകുപ്പ് നടത്തുന്ന നടപടിയുടെ ഭാഗമായാണ് ഇത്. തരംതാഴ്ത്തിയാല്‍ തപാല്‍ ഓഫീസുകള്‍ക്ക് പിന്‍കോഡ് നഷ്ടപ്പെടും. പകരം സബ്പോസ്റ്റോഫീസിന്റെ പിന്‍കോഡാണ് ഉപയോഗിക്കുക. മാര്‍ച്ച് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും.തരംതാഴ്ത്തുന്നതോടെ പ്രവൃത്തിസമയത്തിലും സാമ്പത്തിക ഇടപാടിലും നിയന്ത്രണം ഉണ്ടാകും.
സൌത്ത് ചിത്താരി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്സി.എച്ച് .കുഞ്ഞാമദ് നിര്യാതനായി.
സ്വന്തം ലേഖകന്‍ on Feb 19, 2010
ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണം- മടിക്കൈ കമ്മാരന്
RAHMAN C.P. on
പൊലീസിനുനേരെ ഡോ. അന്തുക്കയുടെ കയ്യാങ്കളി
Shafi Chithari on
ആസ്പത്രികളില്‍ ചെന്ന് ഡോക്ടര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസുകളില്‍ അന്തുക്ക പ്രതിയാണ്. ഡോക്ടര്‍ അന്തുക്കയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാളെ പിടികൂടാനെത്തിയ പൊലീസ് സംഘവുമായാണ് കയ്യാങ്കളി നടന്നത്. മഫ്ടിയിലെത്തിയ പൊലീസ് സംഘം അന്തുക്കയെ പിടികൂടാന്‍ തുടങ്ങിയപ്പോള്‍ തള്ളിയിട്ട് കൈവിരല്‍ കടിച്ച് മുറിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസുകാരെത്തി അന്തുക്കയെ കീഴ്പ്പെടുത്തി പോലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി. ബസ്സ്റാന്റ് പരിസരത്തെ ബാറിനു മുന്നില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം.
'റഹ്മ' പദ്ധതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു
Mubarak on
ചാമുണ്ഡികുന്നില്‍ ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് മേല്‍പ്പറമ്പ് സ്വദേശികള്‍ക്ക് പരിക്ക്; സ്ത്രീയുടെ നില ഗുരുതരം
Shafi Chithari on Feb 18, 2010
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മേല്‍പ്പറമ്പ് സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം. മേല്‍പ്പറമ്പ് ഒറവങ്കരയിലെ നഫീസ്(60), മകള്‍ ഫരീദ(28), ഓട്ടോഡ്രൈവര്‍ ലത്തീഫ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നഫീസയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മേല്‍പ്പറമ്പില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍-14 എച്ച്.7678 ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് ചാമുണ്ഡികുന്നില്‍ വെച്ച് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചത്. ഓട്ടോ ഭാഗീകമായി തകര്‍ന്നു.News Highlight: ഗോവധം നിരോധിക്കാനിരിക്കെ ക്ഷേത്രത്തില്‍ 10,000 ഗോക്കളുടെ കൂട്ടക്കുരുതി
Mubarak on
മംഗലാപുരം: ഗോവധം നിയമം മൂലം നിരോധിക്കാനിരിക്കെ കര്‍ണാടകയിലെ കൊപ്പാള്‍ കുഷ്ടകി ദുര്‍ഗമ്മ ദേവി ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരത്തിന്റെ പേരില്‍ ഒരൊറ്റ രാത്രി കൊണ്ട് കുരുതി കഴിച്ചത് പതിനായിരത്തോളം ഗോക്കളെ. രക്തബലിക്ക് ശേഷം അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത് ക്ഷേത്രപരിസരത്തും.ദേവീ പ്രീതിക്കായി വെട്ടിക്കൊലപ്പെടുത്തിയ ഗോക്കളില്‍ 7,000 പശുക്കളും 3,000ത്തോളം കാളകളും ഉള്‍പ്പെടുമെന്ന് ചടങ്ങിന് ശേഷം പ്രതിഷേധത്തിനെത്തിയ മൃഗ സ്നേഹികള്‍ പറഞ്ഞു.
സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഗോവധം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് മൃഗസ്നേഹികളുടെ എതിര്‍പ്പ് അവഗണിച്ച് ഗോക്കളുടെ കൂട്ടക്കുരുതിക്ക് ദേവീക്ഷേത്രം വേദിയായത്. കര്‍ണാടകയിലെ അറിയപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബലിപൂജ അരങ്ങേറിയതെന്നതും ശ്രദ്ധേയമായി. ഗോക്കളെ കൊലപ്പെടുത്തുന്നതിനെതിരെ കര്‍ണാടകയിലെ പ്രാണി ദയാ സംഘ് രംഗത്തു വന്നെങ്കിലും പൊലീസ്^റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് ബലിപൂജ നടന്നതെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു.
ദേവീ പ്രീതിക്കായി ദുര്‍ഗമ്മ ക്ഷേത്രത്തില്‍ വര്‍ഷംതോറും പതിനായിരക്കണക്കിന് ഗോക്കളെ വെട്ടിക്കൊലപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പൊലീസും റവന്യൂ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും പ്രാണി ദയാ സംഘ് ഭാരവാഹി അറിയിച്ചു.
ക്ഷത്രാനുഷ്ഠാനത്തിന്റെ ഭാഗമായതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. എന്നാല്‍ മൃഗസ്നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റിനെതിരെ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ഗോക്കളെ കുരുതി കൊടുക്കുന്നത് തടയാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പിന്നീട് കര്‍ണാടക ഡി.ജി.പി അറിയിച്ചു.
ഗോക്കളെ അറുത്ത് വില്പന നടത്തുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കുന്ന ബജ്റംഗദള്‍^ശ്രീരാമസേന നേതാക്കളും ഇക്കാര്യത്തില്‍ മൌനം അവലംബിക്കുകയാണ്. കുരുതിക്കുള്ള തയാറെടുപ്പുകള്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ അറിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതും ഇപ്പോള്‍ വിവാദമാകുകയാണ്.
കാഞ്ഞങ്ങാട്: ഇട്ടമ്മലില്‍ സി.പി.എം. സ്തൂപവും കൊടിമരവും തകര്‍ത്തു.
Farhana Shafi on
കാഞ്ഞങ്ങാട്: ഇട്ടമ്മലിലും കൊവ്വലിലും സി.പി.എം. സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇട്ടമ്മല്‍ കൊളവയല്‍ ജംഗ്ഷനില്‍ സി.പി.എം. ഇട്ടമ്മല്‍ ഒന്ന് ബ്രാഞ്ച് കമ്മിറ്റി കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി ചിഹ്നമാണ് തകര്‍ത്തത്. തൊട്ടടുത്ത് സ്ഥാപിച്ച കൊടിമരവും ഇട്ടമ്മല്‍ ബ്രാഞ്ച് രണ്ട് ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച കൊടിമരവും തകര്‍ത്തിട്ടുണ്ട്. സമീപത്ത് സ്ഥാപിച്ച ഇട്ടമ്മല്‍ മുത്തപ്പന് മഠപ്പുര തിരുവപ്പന ഉത്സവത്തിനന്റെ ഫ്ളക്സ് ബോര്‍ഡും കീറിനശിപ്പിച്ചിച്ചുണ്ട്. കൊവ്വലില്‍ എ.കെ.ജി. ആര്‍ട്സ് ആന്റ്സ്പോര്‍ട്സ് ക്ളബ് കെട്ടിടത്തിനു സമീപം സ്ഥാപിച്ച കൊടിമരവും തകര്‍ത്തിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്, സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ച നിലയിലാണ്. രണ്ടു സംഭവങ്ങളും അടുത്തടുത്ത സമയങ്ങളിലാണ് നടന്നത്. കൊവ്വലില്‍ സൈക്കിളിലെത്തിയ സംഘമാണ് അക്രമം കാട്ടിയതെന്നും പുലര്‍ച്ചെ രണ്ടുമണിയോടെ സൈക്കിളിന്റെ ശബ്ദം കേട്ടിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇട്ടമ്മലില്‍ സി.പി.എം. നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ലീഗാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.എം. ആരോപിച്ചു. ഒരു പ്രശ്നവുമില്ലാത്ത സ്ഥലത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫ് പറഞ്ഞു. സി.ഐ. കെ. അഷ്റഫ്, എസ്.ഐ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് കാവലുണ്ട്. സി.പി.എം. ഏരിയാ സെക്രട്ടറി കെ. പൊക്ളന്റെ നേതൃത്വത്തില്‍ സി.പി.എം. നേതാക്കളും സ്ഥലത്തുണ്ട്.ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും
Shafi Chithari on
ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ് കണക്ഷന് ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല. മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക് ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം. ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.
നബിദിനം 27 ന് ശനിയാഴ്ച
Shafi Chithari on
കാസര്‍കോട്: ഫെബ്രുവരി 16 ചൊവ്വാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായതിനാല്‍ ഫെബ്രുവരി 27 ന് ശനിയാഴ്ച നബിദിനമായിരിക്കുമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍, കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്ല്യാര്‍ അറിയിച്ചു.
കുവൈത്ത് പ്രവാസികുടുംബ സംഗമം നടത്തി
Shafi Chithari on Feb 17, 2010
പുതിയ റേഷന്‍ കാര്‍ഡും, തിരുത്തലും; ആദ്യ ദിനം എത്തിയത് 750-ലേറെ പേര്
Shafi Chithari on
പഞ്ചായത്ത് അടിസ്ഥാനത്തില്‍ താലൂക്ക് സപ്ളൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതിനു പകരം അതതു പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി അപേക്ഷകള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്നു മടിക്കൈ, ഉദുമ പഞ്ചായത്തുകളിലെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഇന്നലെ മാത്രം 750-ലേറെ അപേക്ഷകളാണു ലഭിച്ചത്. ഏപ്രില്‍ മുതല്‍ എല്ലാ ബുധന്‍ വ്യാഴം ദിവസങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു. അതേസമയം മണിക്കൂറുകള്‍ ക്യൂ നിന്നു വലഞ്ഞവര്‍ക്കു ദാഹജലവുമായി പുതിയകോട്ട ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ആശ്വാസമായി.
അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ പോലീസ് സ്റ്റേഷനുകളില്‍ ഹാജരായി ഫോട്ടോയും വിലാസവും നല്‍കണം
Mubarak on
Do some news papers calibrate Qazi C M’s mystery death?
Mubarak on
Some of the journalists are blundering with sensitive matters. What is the objective beyond it? Islam strictly prohibited suicide. It destructs believe to Allah. If any Muslim does suicide, his whole virtue went in vain. That’s why Muslims are low ranking in suicide. Qazi C M Abdullah Moulavi is the one most obedient of Islamic formalities. He is prominent Islamic scholar. He kept his life, thought, deed & word always in the way Islam. How such kind of man can destruct his own expected reward of Allah by doing suicide? Even a common man cannot comprehend with such a bullshit sentence.
-mychithari.blogspot.com
മുക്കൂടില്‍ നബിദിനാഘോഷവും സ്വലാത്ത് വര്ഷീകവും
Shafi Chithari on
ചിത്താരി: മുക്കൂട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്നബിദി നാഘോഷവും സ്വലാത്ത് വര്ഷീകവും ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 1 വരെ മുക്കൂട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച മീലാദ് ശരീഫ് നഗറില്‍ നടത്ത്പ്പെടും.ഫെബ്രുവരി 24ന് മഗരിബ് നമസ്കാരാനന്തരം പള്ളിക്കര ഖാസി അല്‍ഹാജ് സി.എച്ച് അബ്ദുള്ള മുസ്ലിയാര് സമ്മേളനം ഉദ്ഘാടന ചെയ്യും, അബു സുഹൈല്‍ ഇ.പി ഹംസത്തു സഅദി മുഖ്യപ്രഭാഷണം നടത്തും, അബ്ദുല്‍ അസീസ് ബാഖവി, അബ്ദുല്‍ കരീം ഫൈസി, പാറമ്മല്‍ അബ്ദുല്‍ ഖാദര്‍ ഹാജി, സുലൈമാന്‍ കാരയില്‍ എന്നിവര്‍ പ്രസംഗിക്കും. 25ന് മഗരിബ്നമസ്കാരാനന്തരം നടക്കുന്ന വിജ്ഞാന സദസ്സില്‍ രണ്ടാറ്കര മീരാന്‍ മൌലവി മൂവാറ്റപ്പുഴ പ്രഭാഷണം നടത്തും. 26ന് രാത്രി 8 മണിക്ക് ദിഖ്ര്ഹല്ഖയ്ക്ക് ശൈഖുന ടി.ഹംസ മുസ്ലിയാര് മൂരിയാട് നേത്രത്വം നല്‍കും, ഹാജി യൂസഫുല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകുന്നേരം 4.30ന് നബിദിനസമ്മേളനവും മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാ മത്സരവും നടക്കും, 28 ന് ഇശാ നിസ്കാരത്തിനു ശേഷ്ം നടക്കുന്ന സ്വലാത്ത് മജിലിസിന് സയ്യദ് അബ്ദുല്‍ ഖാദര്‍ ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ നേത്രത്വം നല്‍കും. അബ്ദുല്‍ അസീസ് ബാഖവി പ്രസംഗിക്കും, മാര്‍ച്ച് 1ന് ഉച്ചക്ക് 2 മണിക്ക് മൌലൂദ് പാരായണവും 4 മണിക്ക് അന്നദാനവും നടക്കും. Report : Haroon Chithari