എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്

on Nov 27, 2011


എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്
കാസര്‍കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ.മാരെ നിയന്ത്രിക്കാനും നയിക്കാനും പ്രാപ്തിയുള്ള പാര്‍ട്ടി ഘടകങ്ങള്‍ മുസ്‌ലിം ലീഗില്‍ തന്നെയുണ്ടെന്നും എസ് കെ എസ് എസ് എഫ് ലീഗിന്റ പാര്‍ട്ടി ഘടകമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും പേരെടുത്തു പറയാതെ എസ് കെ എസ് എസ് എഫിനെതിരെ യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശം.
എം എല്‍ എമാര്‍ക്കെതിരെ ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതിനു മറുപടിയായി പത്രപ്രസ്താവന ഇറക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ അഭിപ്രായം. എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പൗരന്മാര്‍ക്ക് സാമന്യമായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശക്തമായ വിശ്വാസവും പിന്തുണയുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്. പാര്‍ട്ടി ഘടകമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ സമുദായത്തില്‍ ഭിന്നിപ്പിനും പത്രകോളങ്ങളില്‍ പേരുവരാനും മാത്രമേ ഉപകരിക്കുള്ളയുള്ളുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
സമുദായത്തിലും പൊതു സമൂഹത്തിലും നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനും സമുദായത്തിന് നാണക്കേടുണ്ടാക്കാനും മാത്രമേ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമുദായ ക്ഷേമവും ഐക്യവും നാട്ടിലെ സമാധാനവും നിലനിര്‍ത്തുന്നതിനും എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിം ലീഗിന്റെ നിലവിലെയും പൂര്‍വ്വകാലത്തെയും നേതാക്കള്‍ ഇക്കാര്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അറിയാമെന്നിരിക്കെ മുസ്‌ലിം ലീഗിനെ വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് നല്ല ലക്ഷ്യത്തോടെയല്ല. മുസ്‌ലിം ലീഗിന്റെയും സമുദായ സംഘടനകളുടെയും നേതൃസ്ഥാനം ഒരേ സമയത്ത് കൈകാര്യം ചെയ്ത നേതാക്കളുടെ പാരമ്പര്യം മുസ്‌ലിം ലീഗിനുണ്ട്. അന്നൊന്നും ആരും ആരെയും നിയന്ത്രിക്കുന്നതായ തോന്നലോ അഭിപ്രായമോ ഉണ്ടായിട്ടില്ല. മതസംഘടനകളോട് മുസ്‌ലിം ലീഗിനുള്ള കാഴ്ചപാടും ബന്ധവും സുവ്യക്തമാണ്.
മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപാടിനുള്ള അംഗീകാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനുണ്ടായ വിജയവും പിന്തുണയും. വിവാദങ്ങളും പ്രസ്താവനകളും ഒഴിവാക്കി സൗഹൃദത്തിന്റെ വഴിയില്‍ ഒന്നിച്ച് നില്‍ക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഭാരവാഹികളായ കെ.ബി.എം. ഷെരീഫ്, യുസൂഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി.ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, മമ്മു ചാല പ്രസംഗിച്ചു. ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എന്‍. ശംസുദ്ദീന്‍, പി. ഹക്കീം, ശിഹാബ്, എം.ടി.പി. ഷൗക്കത്തലി, മുഹമ്മദ് ഷാ, അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ഹാരിസ് തൊട്ടി, എ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ കുദുവ, എസ്. മുഹമ്മദ് ഹസീബ്, മന്‍സൂര്‍ മല്ലത്ത്, ബി.എം.അബ്ദുല്ല, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് കൊടിയമ്മ, എം.എ. നജീബ്, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ബി.എ. റഹ്മാന്‍ ആരിക്കാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, എന്‍.എ. താഹിര്‍, സി.എ. അഹമ്മദ് കബീര്‍, നിസാം പട്ടേല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com