സമാധാനത്തിന് കൈകോര്‍ക്കണം: SYS

on Oct 13, 2011



കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷം വര്‍ഗീയതലത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ്.വൈ.എസ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്തുന്നതിനെതിരെ സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ മാറി നില്‍ക്കുകയും സൗഹൃദാ ന്തരീക്ഷമുണ്ടാക്കുന്നതിന് യത്‌നിക്കുകയും വേണം. ആറാധനാലയങ്ങള്‍ക്കും മറ്റും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണം. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച് ജനങ്ങളില്‍ നിന്ന് ഭീതിയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഉപാധ്യക്ഷന്‍മാരായ ഹമീദ് മൗലവി ആലമ്പാടി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറിമാരായ ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയര്‍ സംബ്‌നധിച്ചു.

കാഞങ്ങാട്ടെ അക്രമം വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം ആപല്‍ക്കരം: എസ്.എം.എ


കാസറഗോഡ്: കാഞ്ഞങ്ങാടും പരിസരങ്ങളിലും ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചന ആശങ്കാജനമാണെന്നും അത് പുറത്ത് കൊണ്ട് വരാനും സമാധാനം പുന:സ്ഥാപിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഒറ്റെക്കെട്ടായി രംഗത്ത് വരണമെന്നും സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ഗീയ വല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുന്ന ഹീനമായ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് സമാധാനകാംക്ഷികള്‍ ജാഗ്രതപുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ മാറിനില്‍കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിച്ച് അധികാരികള്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് യത്‌നിക്കുയും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയും സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സഹചര്യം ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് ഭീതി അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com