കൊളവയല്‍: രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലായി നടത്തിയ ഏഴാം തരം മദ്രസാ പൊതുപരീക്ഷയില്‍ മുട്ടുന്തല ദാറുല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥിനി പി.പി. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ പി.പി. ഫാത്തിമത്ത് സുഹ്‌റ മൂന്നാം റാങ്കിന് അര്‍ഹയായി.
അതോടൊപ്പം 5,7,10 ക്ലാസുകളില്‍ 100 ശതമാനത്തോടെ 11 ഡിസ്റ്റിംഗ്ഷന്‍, 17 ഫസ്റ്റ് ക്ലാസ്, 11 സെക്കന്റ് ക്ലാസ് എന്നിവ നേടിയെടുക്കാനായി. ദാറുല്‍ ഉലും മദ്രസക്ക് ഈ ഉന്നതി നേടിത്തരുന്നതിനായി അഹോരാത്ര പരിശ്രമം നടത്തിയ റാങ്ക് ജേതാവിനെയും മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുട്ടുന്തല മുസ്‌ലീം ജമാഅത്ത് കമ്മിറ്റി അടിയന്തിരയോഗം അഭിനന്ദിച്ചു. വിപുലമായ രീതിയില്‍ സെപ്തംബര്‍ പത്താം തീയ്യതി അവാര്‍ഡ് ദാന ചടങ്ങ് നടത്താനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ റഷീദ് മുട്ടുന്തല, വൈസ് ചെയര്‍മാന്‍ എം.എ. റഹ്മാന്‍, കണ്‍വീനര്‍ ഹാരിസ് മുട്ടുന്തല, ജോ. കണ്‍വീനര്‍ ഫാറൂഖ് സൂപ്പര്‍, സുഹൈല്‍ മുഹമ്മദ്, അസ്ഹറുദ്ദീന്‍, ട്രഷറര്‍ ലത്തീഫ് റഹ്മത്ത് എന്നിവരെ ചുമതലപ്പെടുത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി സള്‍ലൈറ്റ് അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment