മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- SSF & SYS

on Nov 27, 2011


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- എസ്.വൈ.എസ്
Posted by : Staff Reporter on : 2011-11-27
kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട്: മുസ്ലിംഗ് ലീഗ് ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ ഏതെങ്കിലും മത സംഘടനെയേയോ ഗ്രൂപ്പിനെയോ ഏല്‍പ്പിച്ചിട്ടില്ലെന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന സ്വാഗാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളെ നിയന്ത്രിക്കുമെന്ന രൂപത്തില്‍ ഒരു സംഘടനയില്‍ നിന്ന് നിരന്തരമായ പ്രസ്താവനകളും എം.എല്‍.എയുടെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങളുമുണ്ടായതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈയവസരത്തിലാണ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഇതിനെതിരെ പ്രതികരിച്ചത്. പള്ളങ്കോടിന്റെ അഭിപ്രായത്തെ ശരി വെക്കുന്നതാണ് യൂത്ത് ലീഗ് കമ്മറ്റിയുടെ പ്രമേയം. സുന്നി സംഘടനകള്‍ എക്കാലത്തും ഉന്നയിക്കുന്ന വിഷയമാണിത്.

ജനപ്രതിനിധികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്യമുണ്ട്. അതിന്റെ പേരില്‍ മറ്റു സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മറ്റു സംഘടനകള്‍ക്കെതിരെ പ്രസ്താവനയിറക്കണമെന്നും ഒരു വിഭാഗം വാശി പിടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രസ്താവന ഏവരും സ്വാഗതം ചെയ്യുമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com