പ്രസ്താവന വിവദമാകുന്നു

on Oct 13, 2011

കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗ്: മുഖ്യമന്ത്രി,


തിരുവനന്തപുരം: കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഞായറാഴ്ച വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്തുകൊണ്ട് യൂത്ത്‌ലീഗ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനും മണ്ഡലം യൂത്ത്‌ലീഗ് സമ്മേളനവും നടന്നു. ഈ പരിപാടിക്ക് മുന്നോടിയായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ പ്രകടനം നടത്തി മുറിയനാവിയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ വന്ന് ഗതാഗത തടസ്സമുണ്ടാക്കി.




ഇതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാമോദരന്റെ വീടിന് കല്ലെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ വാഹനം കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി. രാത്രി പതിനൊന്നോടെ മുറിയനാവിയിലെ സിപിഎം പ്രവര്‍ത്തകനായ ജിജേഷിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം അക്രമം നടത്തുകയായിരുന്നു. അക്രമങ്ങളില്‍ അമ്പതോളം വീടുകള്‍, നാല് ആരാധനാലയങ്ങള്‍ എന്നിവ കല്ലെറിഞ്ഞ് തകര്‍ക്കുകയും നാല് കട, ഒരു പൊലീസ് ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ തീവച്ചും നശിപ്പിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് സ്‌റ്റേഷനില്‍ 21 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്യുകയും 99 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂര്‍ ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് മേധാവികള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com