കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങളും കൊളളിവെപ്പും നടന്ന കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച പകല്‍ സമാധാന പു:നസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും രാത്രി 9 മണിയോടെ പല ഉള്‍പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസിന് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും പ്രയോഗിക്കേണ്ടി വന്നു. കല്ലേറില്‍ ഡി.വൈ.എസ്.പി മധുസൂദന് പരിക്കേററു.
രാത്രി 9 മണിയോടെ ചിത്താരി പൊയ്യക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മധുസൂദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ പോലീസ് 20 റൗണ്ട് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും ഉപയോഗിച്ചാണ് അക്രമികളെ വിരട്ടിയോടിച്ചത്. അതിനിടെ ചിത്താരിയില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമുണ്ടായി.
രാത്രി 9.30 ഓടെ. കാഞ്ഞങ്ങാട് അരയില്‍ പ്രദേശത്ത് അക്രമം നടത്താനായി സംഘടിച്ചെത്തിയവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വിരട്ടിയോടിച്ചു.
സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ കാറിന് നേരെയും ചാമുണ്ഡിക്കുന്നില്‍ വെച്ച് കല്ലേറുണ്ടായി.
0 comments:
Post a Comment