കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തില്‍ തകര്‍ന്നത് 35 വീടുകള്‍, 50 കടകള്‍, 15 വാഹനങ്ങള്‍

on Oct 12, 2011



kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി നടന്ന സംഘര്‍ഷത്തില്‍ 35 വീടുകളും 50 കടകളും, 15 വാഹനങ്ങളും അക്രമികള്‍ തല്ലിതകര്‍ത്തു. സി.പി.എം. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ.വി. രാമചന്ദ്രന്റെ മുറിയനാവിയിലെ വീട് അഗ്‌നിക്കിരയാക്കി. വീട്ടിലെത്തിയ അക്രമിസംഘം രാമചന്ദ്രന്റെ സഹോദരന്‍മാരായ രവീന്ദ്രന്‍, രാഘവന്‍, രാഘവന്റെ ഭാര്യ സുജാത എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രവീന്ദ്രന്റെ തയ്യല്‍കടയും തകര്‍ത്തു.

ചാലിങ്കാല്‍ എണ്ണപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. അബ്ദുള്‍അസീസ്, ബഷീര്‍, അബ്ദുള്‍ഖാദര്‍, ഉമ്മാലി, ഹസ്സന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറ്, വാന്‍, ബൈക്ക് എന്നിവയും തകര്‍ത്തു. വീടുകളില്‍ കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അലങ്കാരബള്‍ബുകള്‍, മോട്ടോറുകള്‍, ഫര്‍ണിച്ചര്‍ എന്നിയെല്ലാം നശിപ്പിച്ചു. പുല്ലൂരില്‍ രാവിലെ 10 മണിയോടെ ഒരുസംഘം താന്നിയടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ത്തു. മറ്റ് ചില സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടിഓടിച്ചു.അരയിയില്‍ മുസ്‌ലിംലീഗ് ഓഫീസും ഫര്‍ണിച്ചറും തകര്‍ത്തു. സെന്‍ട്രല്‍ ചിത്താരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ബൈക്ക് കത്തിച്ചു. ഡോ. എ.സി. പത്മനാഭന്റെ വീടും തകര്‍ത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com