പോസോട്ട് മഹല്ല് ഖാസി താജുല്‍ ഉലമ തന്നെ- മഹല്ല് ജമാഅത്ത് ഭാരവാഹികള്‍

on May 17, 2010

മഞ്ചേശ്വരം: കഴിഞ്ഞ 32 വര്‍ഷത്തിലേറെയായി മഞ്ചേശ്വരം മഹല്ല് ഖാസിയായി തുടരുന്നത് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തന്നെയാണെന്ന് പൊസോട്ട് മഹല്ല് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു. 32 വര്‍.ഷം മുമ്പ് സമീപ മഹല്ലുകളിലുള്ളവരെയെല്ലാം വിളിച്ചു വരുത്തി പൊസോട്ട് മഹല്ല് പരിധിയില്‍ വെച്ചാണ് പൊസോട്ട് ജമാഅത്തിന്റെ ഖാസിയായി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ ബൈഅത്ത് ചെയ്തത്. അന്ന് ഉള്ളാള്‍ തങ്ങള്‍ക്ക് തലപ്പാവണിയിച്ചത് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. ജമാഅത്തിന്റെ ബൈലോയിലും താജുല്‍ ഉലമയാണ് പൊസോട്ട് ജമാഅത്ത് ഖാസിയെന്ന് എഴുതി വെച്ചിട്ടുണ്ട്. ജമാഅത്ത് പരിധിയില്‍ പെട്ട എല്ലാ മഹല്ലുകളും ഇതര സ്ഥാപനങ്ങളും 600 പരം വീട്ടുകാരും താജുല്‍ ഉലമയെ ഖാസിയായി അംഗീകരിക്കുന്നുണ്ടെന്നും ജമാഅത്ത് ഭാരവാഹികള്‍ വ്യക്തമാക്കി, പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണെന്ന വിചിത്രവാദവും മഹല്ല് ഭാരവാഹികള്‍ ഉന്നയിച്ചു. പൊസോട്ട് തങ്ങള്‍ എന്ന പരില്‍ മഹല്ല് ജമാഅത്തില്‍ ആരുമില്ല. ഉണ്ടെങ്കില്‍ തന്നെ പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണ്. ഭാരവാഹികള്‍ പറഞ്ഞു. താജുല്‍ ഉലമ ഉണ്ടായിരിക്കെ മറ്റൊരാള്‍ക്കും പോസോട്ട് ജമാഅത്ത് ഖാസിയാവാന്‍ പറ്റില്ലെന്നും ജമാഅത്ത് ഭാരവാഹികള്‍ തറപ്പിച്ചു പറഞ്ഞു. പൊസോട്ട് ജമാഅത്ത് ഭാരവാഹികളായ എം.എ ഇസ്മാഈല്‍, എം.എസ് അബ്ദുല്ല, എം.പി ഹനീഫ്, എം.എ അബ്ദുല്ല ബാവ ഹാദി, എന്‍.എം അബ്ബാസ്, എം.പി മൊയ്തീന്‍ കുഞ്ഞി ഹാജി, ബി.എം ഇബ്രാഹീം തുടങ്ങിയവരാണ് പത്രസമേളനത്തില്‍ സംബന്ധിച്ചത്. കുമ്പള, ഉപ്പള ഭാഗങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ചിലര്‍ ഖാസി ബൈഅത്തുമായി രംഗത്തു വന്ന സാഹചര്യത്തില്‍ പൊസോട്ട് ജമാഅത്ത് നിലപാട് വ്യക്തമാക്കിയതിന് ഏറെ പ്രാധാന്യമുണ്ട്. പൊസോട്ട് മഹല്ലിലേക്ക് മറ്റൊരു ഖാസിയുമായി ആരും വരേണ്ടതില്ലെന്ന സന്ദേശമാണ് പത്ര സമ്മേളനത്തില്‍ നിന്ന് മനസ്സിലാകുന്നത്. കുമ്പളയില്‍ രണ്ട് വര്‍ഷം മമ്പ് ടി.കെ.എം ബാവ മുസ്‌ലിയാരെ ഖാസിയായി നിയമിച്ചിരുന്നുവെന്ന് പറഞ്ഞവര്‍ തന്നെ കഴിഞ്ഞ ദിവസം വീണ്ടും അതേ മഹല്ലില്‍ ബാവ മുസ്ലിയാരെ ബൈഅത്ത് ചെയ്യിച്ചത് നാട്ടില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

http://www.malabarvarthaonline.com/new/readmore.asp?id=4936&vid=3&news=%20ഖാസി%20ബാവ%20മുസ്ലിയരല്ല%20താജുല്‍%20ഉലമ%20തന്നെ-%20മഹല്ല്%20ജമാഅത്ത്%20ഭാരവാഹികള്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com