ഇക്ബാല്‍ ജമ്ഗ്ഷനെ ദുഖത്തിലാഴ്ത്തി

on May 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലെ റെയില്‍വേ ഗേറ്റിനു സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കുഞ്ഞബ്ദുള്ള (46) മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് നാടിനെ ദുഖത്തിലാഴ്ത്തി. രാവിലെ ദുരന്തവിവരവും കുഞ്ഞബ്ദുള്ളയുടെ മരണവും വീട്ടുകാരാരും വിശ്വസിച്ചില്ല. മരണം ഇപ്പോഴും വിശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണ് കുഞ്ഞബ്ദുള്ളയുടെ കുടുംബവും നാട്ടുകാരും. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ഹസ്സന്‍ മാസ്റ്ററുടെ സഹോദരനാണ് ദുരന്തത്തില്‍ മരിച്ച കുഞ്ഞബ്ദുള്ള. നീലേശ്വരത്തെ പരേതനായ പി.എ.ഖാദര്‍ മാസ്റ്ററുടെ മകള്‍ റംലയാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ. റജില, റഹ് ല, റഷ, അബി, പര്‍വീന്‍, പാലക്കുന്നിലെ സക്കീര്‍ (ദുബായ്) എന്നിവര്‍ മക്കളാണ്.
അപകടത്തില്‍ മരിച്ച 45 മലയാളികളില്‍ 25 പേരും കാസര്‍കോട് സ്വദേശികളാണ്. മംഗലാപുരത്ത് ഉണ്ടായ വിമാന ദുരന്തം കാസര്‍കോട് ജില്ലയുടെ ഒാരോ പഞ്ചായത്തിന്റെയും ദുരന്തമായി മാറിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഉപ്പള, ഉദമ, തളങ്കര, പാണത്തൂര്‍, കള്ളാര്‍ തുടങ്ങി മിക്ക പഞ്ചായത്തുകളില്‍ നിന്നുള്ളവരും ദുരന്തത്തിനിരയായി.പതിറ്റാണ്ടുകളായി ജോലി തേടി ഗള്‍ഫില്‍ പോകുന്നവരാണു കാസര്‍കോട് ജില്ലയുടെ ആത്മാവ്. ഒാരോ കുടുംബത്തിന്റെയും വെളിച്ചം അവിടെ നിന്നു മറുനാട്ടില്‍ പോയി അധ്വാനിക്കുന്ന മലയാളിയാണ്. അതുകൊണ്ടു തന്നെ ഇൌ ദുരന്തം അവശേഷിപ്പിക്കുന്നത് ഒരു ജില്ലയുടെ മുഴുവന്‍ തീരാവേദനയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com