കാസര്‍കോടിന്‌ അഭിമാനമായി ഫര്‍സീന്‍ മൂസക്കുഞ്ഞി ബഹിരാകാശ പരിശീലനത്തിന്‌ അമേരിക്കയിലേക്ക്‌

on May 7, 2010

കാസര്‍ഗോഡ്‌: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന്‌ മലയാളി വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെന്റ്‌ ജോണ്‍സ്‌ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും കാസര്‍കോട്‌ സ്വദേശിയുമായ ഫര്‍സീന്‍ മൂസക്കുഞ്ഞിയാണ്‌ അമേരിക്കയിലെ നാസയുടെ ആസ്ഥാനമായ ഹൂസ്റ്റണിലുളള കെന്നഡിസ്‌പേസ്‌ സെന്ററിലേക്ക്‌ രണ്ടാഴ്‌ചത്തെ പരിശീലനത്തിന്‌ പോകുന്നത്‌. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ വര്‍ദ്ധിച്ചുവരുന്ന പരസ്‌പര സഹകരണത്തിന്റെയും, പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടേയും ഭാഗമായിട്ടാണ്‌ ഇന്ത്യയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സ്റ്റുഡന്‍സ്‌ ഗ്രൂപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌.
23 പേരുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ ഫര്‍സീന്‍. സ്‌പെഷ്യല്‍ ഗ്രൂപ്പിലെ ഏക മലയാളി വിദ്യാര്‍ത്ഥികൂടിയാണ്‌ ഈ പതിനാലുകാരന്‍. നാസകേന്ദ്രത്തില്‍ രണ്ടാഴ്‌ചക്കാലം ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തീവ്രപരിശീലനം ഇതിലൂടെ ഫര്‍സീന്‌ ലഭിക്കും. കുട്ടികളില്‍ ബഹിരാകാശ പഠന ഗവേഷണ ആഭിമുഖ്യം വളര്‍ത്തുന്നതിനും ഭാവി ബഹിരാകാശ യാത്രികരെ (ആസ്‌ട്രോണേഴ്‌സ്‌) വാര്‍ത്തെടുക്കുന്നതിനുമുള്ള ആദ്യപടിയാണ്‌ ഈ പരീശീലനം. ഇതില്‍ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കെണ്ടെത്തി ദീര്‍ഘകാല പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനും ഭാവിയില്‍ ഇവരെ ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും ബഹിരാകാശ ശാസ്‌ത്രജ്ഞരാക്കി അയക്കുന്നതിനും പദ്ധതിയിട്ട്‌ അമേരിക്കയിലെ അറ്റ്‌ലാന്റിസ്‌ സ്‌പേസ്‌ സ്‌കൂളാണ്‌ ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്‌.
നാസകേന്ദ്രത്തിലെ രണ്ടാഴ്‌ചക്കാലം റോക്കറ്റ്‌ നിര്‍മ്മാണ സാങ്കേതിക വിദ്യ സ്വയത്തമാക്കല്‍ ബഹിരാകാശ പേടക (സ്‌പേസ്‌ ഷട്ടില്‍) നിര്‍മ്മാണം, വിവിധതരം റോക്കറ്റുകളുടെ മോഡലുകള്‍ നിര്‍മ്മിക്കല്‍, ബഹിരാകാശ സഞ്ചാരികളും ശാസ്‌ത്രജ്ഞന്‍മാരുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി വിവിധ സെഷനുകള്‍ പരിശീലനത്തിലുണ്ട്‌ കൂടാതെ വിഖ്യാതമായ റോക്കറ്റ്‌ ടണല്‍, ഓസ്‌ട്രോണൈറ്റ്‌ ഹോളോ ഫേം, ചന്ദ്രനില്‍ ആദ്യമിറങ്ങിയ അപ്പോളോ11 എന്നിവ സന്ദര്‍ശിക്കാനും ബഹിരാകാശരംഗത്തെ ഇതിഹാസമായ നീല്‍ ആംസ്‌ട്രോങ്‌ ഉള്‍പ്പെടെയുള്ള ശാസ്‌ത്ര പ്രതിഭകളോടൊത്ത്‌ സഹവാസത്തിനും അവസരമുണ്ട്‌.
ഇന്ത്യയില്‍നിന്നുള്ള സ്‌റ്റൂഡന്‍സ്‌ ഗ്രൂപ്പ്‌ മെയ്‌ 9 നാണ്‌ ചെന്നൈയില്‍ നിന്നും ഹൂസ്റ്റണിലേക്ക്‌ യാത്രതിരിക്കുന്നത്‌. ശാസ്‌ത്ര ഗവേഷണ പഠനത്തില്‍ പാടവം തെളിയിച്ച കുട്ടികള്‍ ഉള്‍പ്പെടുന്ന നാസ സംഘത്തില്‍ പ്രവേശനം ലഭിച്ച ഫര്‍സീന്‍ കാസര്‍കോടിന്റെ സന്തതിയായ ലോകപ്രശസ്‌ത ഹ്യദയശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോ: എം.കെ. മൂസക്കുഞ്ഞിയുടെ മകനാണ്‌. ഗ്ലാസ്‌ പെയിന്റിങ്‌, റോളര്‍ സ്‌കേറ്റിങ്‌, സ്‌കൂള്‍ ലെവല്‍ ഫുട്‌ബോള്‍ എന്നിവയില്‍ ഫര്‍സീന്‍ നേരത്തെ കഴിവു തെളിയിച്ചിട്ടുണ്ട്‌. ഫര്‍സീന്റെ കരവിരുതില്‍ രൂപപ്പെടുത്തിയ മ്യൂറല്‍ പെയിന്റിങ്ങുകളുടേയും ഗ്ലാസ്‌ പെയിന്റിങ്ങുകളുടേയും പ്രദര്‍ശനം 2008 ഏപ്രില്‍ മാസത്തില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്നിരുന്നു. ജമീലയാണ്‌ ഫര്‍സീന്റെ മാതാവ്‌. നുസ, റഹന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. പരേതനായ ബള്ളൂര്‍ ഇബ്രാഹിംകുഞ്ഞി ഹാജി, മീത്തിരി മുഹമ്മദ്‌ ഹാജി എന്നിവരുടെ പേരമകനാണ്‌ കാസര്‍കോടിന്റെ നാമം ആദ്യമായി നാസയിലെത്തിക്കുന്ന ഈ

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com