കാസറഗോഡിനു ആത്മീയ നേതൃത്വം പൊസോട്ട് തങ്ങള്‍ ഖാസിയായി ചുമതലയേറ്റു

on May 6, 2010

കാസറഗോഡ് : : നൂറുകണക്കിന് പണ്ഡിതരും സയ്യിദുമാരും അണിനിരന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി ചുമതലയേറ്റു. മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ കുമ്പളയിലേക്ക് ആനയിച്ചത്. ഷിറിയ എം. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ബൈഅത്ത് സമ്മേളനം തുടങ്ങി. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. ആലംപാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളണിയിച്ചു. സയ്യിദ് ഹസ്സന്‍ അഹദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ആശീര്‍വാദം നേര്‍ന്നു. എ.കെ.അബ്ദുള്‍ റഹ്മാന്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കെ.പി.ഹുസൈന്‍ സഅദി, അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, മുനീര്‍ ബാഖവി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കൊല്ലമ്പാടി അബ്ദുള്‍ ഖാദിര്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കെ.എസ്.എം. പയോട്ട, എ.ബി.മൊയ്തു സഅദി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും എം.അന്തൂഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. .

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com