മഡിയന്‍ കൂലോം കലശം ഇന്നും നാളെയും

on May 25, 2010

കാഞ്ഞങ്ങാട്:മഡിയന്‍ കൂലോം കലശം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. അകത്തെ കലശം ചൊവ്വാഴ്ചയും പുറത്തെ കലശം ബുധനാഴ്ച പകലുമാണ്. എടവ സംക്രമ ദിവസം കൂലോം തീണ്ടല്‍ ചടങ്ങോടുകൂടിയാണ് കലശോത്സവം ആരംഭിക്കുക. തെയ്യം കെട്ടുന്ന കോലധാരികളുടെയും കലശധാരികളുടെയും ക്ഷേത്ര പ്രവേശമാണ് കൂലോം തീണ്ടല്‍. തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ കലശം കൊണ്ടുവരുന്ന കളരിസ്ഥാനങ്ങളില്‍ ഓല കൊത്തല്‍ചടങ്ങ് നടക്കും. അകത്തെ കലശത്തിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കളരികളില്‍നിന്ന് കലശപ്പാത്രം അലങ്കരിക്കാനുള്ള പൂക്കള്‍ ശേഖരിക്കുന്ന പൂക്കാര്‍ പോകല്‍ ചടങ്ങ് നടന്നു.

അകത്തെ കലശനാളില്‍ രാത്രിയില്‍ മണവാളന്‍, മണവാട്ടി, മാഞ്ഞാളിയമ്മ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. പുറത്തെ കലശത്തില്‍ കാളരാത്രിയമ്മ, ക്ഷേത്രപാലകന്‍, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. അടോട്ട്, വയല്‍, കിഴക്കുംകര, മടിക്കൈ എന്നിവിടങ്ങളില്‍നിന്നാണ് കലശങ്ങളെത്തുന്നത്.



0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com