മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്: കാഞ്ഞങ്ങാട് ഇരട്ട റാങ്കിന്റെ തിളക്കം

on May 17, 2010

കാഞ്ഞങ്ങാട്: മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാസര്‍കോടിന് ഇരട്ട റാങ്കിന്റെ തിളക്കം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് നേടിയ ആകാശ് പി നായരുടെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യമൂന്നുറാങ്കുകളിലൊന്ന് ജില്ലയിലെത്തുന്നത് ഇതാദ്യമാണ്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ 39ാം റാങ്ക് നേടിയ കാലിച്ചാംപൊതിയിലെ ജി ജയദേവിന്റെ റാങ്കിന് തിളക്കമേറയാണ്. പരിമിതമായ സൌകര്യങ്ങളില്‍ പഠിച്ചുവളര്‍ന്ന ആകാശ് അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ലയ്ക്ക് സമ്മാനിച്ചത്.
സി.ബി.എസ്.സി സിലബസില്‍ പ്ളസ് ടുവിന് പഠിക്കുന്ന ആകാശിന് റിസള്‍ട്ട് വരും മുമ്പെയാണ് എന്‍ട്രന്‍സിന്റെ റാങ്കെത്തിയത്.കാഞ്ഞങ്ങാട് മൂലക്കണ്ടം സ്വദേശിയും കാസര്‍കാട്‌ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപകനായ എം. ഗംഗാധരന്‍-തിരുവനന്തപുരം സ്വദേശിനിയും കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപികയായ അനിതയുടെയും മകനാണ് ആകാശ്. അഭിജിത്ത് ഏക സഹോദരനാണ്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.ബി.എസ്.ഇ സിലബസില്‍ പത്താം ക്ളാസ് വരെ പഠിച്ചത്. തൃശൂര്‍ ഭാരതീയ വിദ്യാനികേതനിലാണ് പ്ളസ് ടുവിന് പഠിച്ചത്.പത്താംതരത്തില്‍ 94 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഊര്‍ജതന്ത്രം, ജീവശാസ്ത്രം എന്നിവിഷയങ്ങളോടാണ് ആകാശിന് ഏറെ താല്‍പര്യം.വീട്ടില്‍ സ്വന്തമായിനിരവധി ചെറുയന്ത്രങ്ങള്‍ ഉണ്ടാക്കിപരീക്ഷണം നടത്തുന്നുണ്ട്. തൃശൂരിലെ തോമസ് മാസ്റ്ററുടെ കീഴിലാണ് എന്‍ട്രസ് പരിശീലനം നടത്തിയത്.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വരെ പഠിച്ച ജയദേവ് പരിമിതമായ സൌകര്യങ്ങളിലാണ് പഠിച്ചുവളര്‍ന്നത്. അണ്‍ എയ്ഡഡ് സ്കൂളിലോ സി.ബി.എസ്.സി സിലബസിലോ പഠിക്കാതെ റാങ്ക് നേടിയത് മലയോര ഗ്രാമത്തിന് അഭിമാനമായി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് ഇതില്‍ ഏറെ അഭിമാനമുണ്ട്. ഈസ്റ് ഗവ. സ്കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപകന്‍ എ. സുകുമാരന്‍ നായരുടേയും എ ശ്യാമളയുടേയും മകനാണ്.തൃശൂരിലെ പി സി തോമസ് മാസ്റ്ററുടെ വിദ്യാലയത്തില്‍ നിന്നാണ് എന്‍ട്രന്‍സ് പരിശീലനം നേടിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com