ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം

on Sep 29, 2009

ഹൊസ്‌ദുര്‍ഗ്ഗ്‌: ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ പുഴയും കടന്ന്‌ രക്ഷിതാക്കളുടെ കൈപിടിച്ച്‌ കുരുന്നുകളെത്തി. തിങ്കളാഴ്‌ച രാത്രി ക്ഷേത്രത്തില്‍ അലങ്കാരപൂജ നടന്നു. ഹൊസ്‌ദുര്‍ഗ്ഗ്‌ മാരിയമ്മന്‍ കോവിലില്‍ വിദ്യാരംഭത്തിന്‌ വന്‍ തിരക്കായിരുന്നു. അന്നദാനവുമുണ്ടായി. ഹൊസ്‌ദുര്‍ഗ്ഗ്‌ മൂകാംബികാ മഠം ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വള്ളിക്കുന്നത്ത്‌ ഭഗവതിക്കാവില്‍ വിദ്യാരംഭം കുറിക്കാന്‍ പുലര്‍ച്ചെമുതലേ കരുന്നുകളെത്തി. ഗ്രന്ഥപൂജ, ആയുധപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രം, ഉദയപുരം ദുര്‍ഗാഭഗവതിക്ഷേത്രം, ഗുരുപുരം മഹാവിഷ്‌ണുക്ഷേത്രം, കര്‍പ്പൂരേശ്വരക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ടായി. വെള്ളരിക്കുണ്ട്‌: മലയോരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. പരപ്പ തളിക്ഷേത്രം, അടുക്കളക്കുന്ന്‌ ഭഗവതിക്ഷേത്രം, ബളാല്‍ ഭഗവതിക്ഷേത്രം, പറമ്പ ശ്രീപുരം ശ്രീകൃഷ്‌ണക്ഷേത്രം, വരക്കാട്‌ ഒട്ടടുക്കം ധര്‍മശാസ്‌താക്ഷേത്രം, കമ്മാടം ഭഗവതിക്ഷേത്രം, പ്ലാച്ചിക്കര ദണ്ഡിയങ്ങാനത്ത്‌ ഭഗവതിക്ഷേത്രം, പെരിയങ്ങാനം ധര്‍മശാസ്‌താകാവ്‌ എന്നിവിടങ്ങളിലായി നൂറുകണക്കിന്‌ കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു.
http://www.mathrubhumi.com/php/newFrm.php?news_id=12266949&n_type=RE&category_id=14&Farc=

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com