തളങ്കര തൊപ്പി

on Sep 29, 2009

തളങ്കര തൊപ്പി വിസ്മൃതിയിലേക്ക്‌

അറബി രാജ്യങ്ങളിലേക്ക്‌ കാസര്‍കോടിണ്റ്റെ പ്രശസ്‌തി പരത്തിയ തളങ്കര തൊപ്പിയുടെ പെരുമ വിസ്മൃതിയിലേക്ക്‌. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിശേഷ ദിവസങ്ങളില്‍ വിഭവസംഋദ്ധമായ ഭക്ഷണത്തിനും പുത്തന്‍ ഉടുപ്പിനും പുറമെ തലയിലൊരു 'തളങ്കര തൊപ്പി വയ്ക്കുമ്പോഴാണ്‌ ആഘോഷം പൂര്‍ണമാവുന്നത്‌. എന്നാല്‍ വിസ്മൃതിയിലായതിനാല്‍ തളങ്കര തൊപ്പി ഇപ്പോള്‍ നഗരത്തിലുള്‍പ്പെടെ കിട്ടാക്കനിയാവുന്നു. ഒരു കാലത്ത്‌ തളങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളില്‍ 'കുടില്‍ വ്യവസായം ആയിരുന്ന തൊപ്പി നിര്‍മാണം ഇപ്പോള്‍ ഒരു വീട്ടിലായി ഒതുങ്ങിയിരിക്കുകയാണ്‌. അറബി രാജ്യങ്ങള്‍ക്കു പുറമെ മലപ്പുറം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുമായി വര്‍ഷത്തില്‍ ആയിരക്കണക്കിന്‌ തൊപ്പികളാണ്‌ അയച്ചിരുന്നത്‌. എന്നാല്‍ കാലം മാറിയതോടെ ബംഗദേശ്‌, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള തൊപ്പികളാണ്‌ ഇപ്പോള്‍ നഗരത്തില്‍ ഏറെയുള്ളത്‌. യുവതലമുറ ഇറക്കുമതി തൊപ്പികള്‍ തേടുമ്പോള്‍ പഴമക്കാരില്‍ ഏറെ പേര്‍ക്കും തളങ്കര തൊപ്പിയോടാണ്‌ പ്രിയം. സ്‌ത്രീകളും കുട്ടികളും അടക്കമുള്ള സംഘം സൂചിയില്‍ നൂല്‍ കോര്‍ത്ത്‌ നെയ്‌തെടുത്താണ്‌ തളങ്കര തൊപ്പി പൂര്‍ത്തിയാക്കുന്നത്‌. ബാംഗൂരില്‍ നിന്നാണ്‌ തൊപ്പിക്കാവശ്യമായ പരുത്തി തുണി എത്തിക്കുന്നതെന്ന്‌ 55 വര്‍ഷത്തിലേറെയായി തൊപ്പി നിര്‍മിക്കുന്ന തളങ്കര സിറാമിക്സ്‌ റോഡിലെ കെ.എം ഹൌസില്‍ കെ.എം. അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. നാടിണ്റ്റെ പേര്‌ പുറം രാജ്യത്തടക്കം എത്തിച്ച തളങ്കര തൊപ്പി ഉണ്ടാക്കുന്ന സംഘത്തിലെ അവസാന കണ്ണിയാണ്‌ താനെന്ന്‌ അബൂബക്കര്‍ മുസല്യാര്‍ പറയുന്നു. ഇൌ മേഖലയിലേക്ക്‌ പുതുതായി ആരും വരുന്നില്ല. അധിക ജോലി ഭാരമില്ലാതെ വീടുകളില്‍ നടത്താവുന്ന കുടില്‍ വ്യവസായമാണെങ്കിലും ഇൌ മേഖലയോട്‌ യുവതലമുറ പുറംതിരിഞ്ഞു ്നില്‍ക്കുന്നതില്‍ അബൂബക്കറിനു വേദനയുണ്ട്‌. ഗുണമേന്‍മയില്‍ മികച്ചതാണ്‌ തളങ്കര തൊപ്പി എന്ന്‌ വ്യാപാരികള്‍ പറയുന്നു. 10 രൂപ മുതല്‍ 140വരെയുള്ള വിലയ്ക്കാണ്‌ തൊപ്പികള്‍ വ്യാപാരികള്‍ക്കു നല്‍കുന്നത്‌. കുറഞ്ഞ വിലയ്ക്ക്‌ ഇറക്കുമതി തൊപ്പികള്‍ കിട്ടുമെങ്കിലും പെരുന്നാള്‍ ഉള്‍പ്പടെയുള്ള വിശേഷ ദിവസങ്ങളില്‍ തളങ്കര തൊപ്പി ചോദിച്ചു വാങ്ങുന്നവര്‍ ഏറെ പേരുണ്ട്‌. എന്നാല്‍ കച്ചവടക്കാര്‍ക്ക്‌ ആവശ്യത്തിനു നല്‍കാനാവുന്നില്ല.
-Manorama report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com