കാസറഗോഡ് മലയാളം നിഘണ്ടു

on Sep 26, 2009

കേരളത്തിണ്റ്റെ വടക്കേ അറ്റത്തുകിടക്കുന്ന ജില്ലയായ കാസറഗോഡ്‌ പല വ്യത്യസ്തകള്‍കൊണ്ടും പ്രശസ്തമാണ്‌. സപ്തഭാഷാ സംഘമ ഭൂമിയെന്ന നിലയില്‍ എന്ത്യയിലെതന്നെ പ്രശസ്തമായ ഈ സ്ഥലത്തെ ജനങ്ങളുടെ പ്രധാന സംസാര ഭാഷയായ മലയാളവും എത്രെയോ കൌതുകങ്ങള്‍ നിറഞ്ഞതാണ്‌. ശുദ്ധ മലയാളവും കാസറഗോഡന്‍ ശൈലിയിലുള്ളതും വേര്‍തിരിച്ച്‌ ഒരു നിഘണ്ടു രൂപത്തില്‍ പ്രത്തിക്ഷപ്പെടുന്നതിലും ഒരു കൌതുകമുണ്ട്‌. അതാണിവിടെ ചേര്‍ത്തിരിക്കുന്നത്‌. കാസറഗോഡന്‍ മലയാളത്തെ കുറിച്ച്‌ പൊതുവെയുള്ള വിമര്‍ശനമാണ്‌ അത്‌ ഭാഷയെ നശിപ്പിക്കുന്നു എന്ന്‌. എന്നാല്‍ ഭാഷയെ വ്യത്യസ്തമായ ശൈലിയില്‍ ഉപയോഗിക്കുമ്പോഴാണ്‌ അതിന്ന്‌ വികാസം സംഭവിക്കുന്നത്‌. പിന്നീട്‌ പുതിയ ഭാഷാന്ദരം വരെ സംഭവിക്കുന്നു. അതിനൊരുദാഹരണമാണ്‌ ഭാഷാന്ദരം സംഭവിച്ച്തിന്നാല്‍ അരാലും ഇപ്പോള്‍ ഉപയോഗിക്കപ്പെടാതെ പോകുന്ന ഹിന്ദുസ്താനിയും സംസ്ക്ര്‍തവും.അതുപെലെ മലയാളത്തില്‍ നിന്നും രൂപാന്ദരം കൊണ്ടതാണ്‌ ദക്ഷിണ കന്നഡ പ്രദേശത്തെ ഒരു വിഭാഗം മുസ്‌ ലിംകളുടെ ഭാഷയായ 'നക്ണിക്ക്‌'. ഈ ഭാഷ ഇപ്പോഴും സംര്‍ദ്ദ്മായിക്കൊണ്ടിരിക്കുന്നു. ആയതിനാള്‍ വ്യത്യസ്തമായ ശൈലിയിലുള്ള ഉപയോഗം ഭാഷയെ കൂടുതല്‍ വികസിപ്പിക്കുകയും സമ്പുഷ്ടീകരിക്കുകയും ചെയ്യുന്നു എന്നത്‌ ഒരു യാഥാര്‍ത്യമാണ്‌.
by : Usamath K Mubarak

K Mal - കാസറഗോഡ് ഭാഷാ നിഘണ്ടു
അന്തിരിയുക = അതിശയപ്പെടുക
അമ്പട്ടെ = അംബഴങ്ങ
അടിയാര്‍ = പട്ടിക ജാതിക്കാര്‍
അട്ടം = മച്ച്
അയല് = അയ
അയക്കൂറെ = നെയ്മീന്‍
അള്‍തണ്ടെ = പയര്‍ (പയറ് മണിയെടുക്കാതെ
അറ്ന്‍ബുക = മാന്തുക
അര്‍മ്മെ = തീരെ
അര്ക്കച്ചി = കാടി വെള്ളം
അളാംബ് = കൂണ്
അളുവം = ഡപ്പി
അല്ചെ = ചതി
അച്ചള് = ഒച്ച്
ആലെ = തൊഴുത്ത്
അംബര്പ്പ് = ധ്രൃതി
ആരി = ആര്
ആട്ട്പ്പിട്ടെ - ആട്ടിന്‍ കാഷ്ടം
അട്ടു ക്കുട്ടന്‍ = മുട്ടനാട്
ആടെ = അവിടെ
ആറാനിടുക (തുണി) = വസ്ത്റം ഉണക്കാനിടുക
ആക്കുന്നത് = ചെയ്യുന്നത്
ഇച്ച = ചേട്ടന്, മൂത്ത അള്‍
ഇട്ടി = ചെമ്മീന്‍
ഇഞ്ഞ =മൂത്ത സ്ത്രീ, ചേട്ടത്തി, ചേച്ചി
ഇഞ്ജാലെ = ഊഞ്ഞാല്‍
ഇരിമീന്‍ = കരിമീന്‍
ഈടെ = ഇവിടെ
ഈട്ട് = ശീമക്കൊന്ന
ഇണ്ടാഞി = ഉണ്ടായിരുന്നു
ഈന്ത് = ഈന്തപ്പന
ഉഗ്റ് = നഖം
ഉപ്പേരി = അച്ചാര്‍
ഉലേക്കി = പൊരി, മലര്‍
ഉസ്റ് കെട്ടല്‍ = ശ്വാസം മുട്ട്
എക്കട്ടെ = ഇക്കിള്‍
എന്നിന്റെ = എന്താണ്
എണക്ക് = എനിക്ക്
എണ്ണെ = എണ്ണ (തേങ്ങണ്ണെ = വെളിച്ചെണ്ണ)
എടത്തൊണ്ടെ = ശ്വാസനാളം
എരപ്പത്തണം = പിശുക്ക്
എര്ത് = കാള
എരെ = വിര
ഏടെ = എവിടെ
ഏസിഗെ = നാണക്കേട്
ഐസര്യം = അതി സാമര്‍ത്ഥ്യം
ഐംബത് = അംബത്
ഒണക്ക് = ഉണക്ക മത്സ്യം, ഉണങ്ങിയത്
ഒലക്കെ = ഉലക്ക
ഒക്കും = അതെ
ഒട്ടെ = ഓട്ട
ഒട്ടക്കീച്ചി = അസൂയ
ഒട്ടറാസി = ആകെ, മൊത്തം
ഒന്ദ്തിഗെ = കൂട്ടു കച്ചവടം (കൂറ്)
ഒപ്പിടി = കുറച്ച്
ഒരമേസം = രോമം
ഒരം = അതി സാമര്‍ത്ഥ്യം
ഒല്‍ച്ചെ = അതി സാമര്‍ത്ഥ്യം
ഒള്ളെ = നീര്ക്കോലി
ഓന് = അവന്
ഓന്‍ബുക = കഴുകുക (തുണി ഓന്‍ബുക)
ഓന്ദ്ത്തി = ഓന്ത്
ഓന്റെ = അവന്റെ
ഓള് = അവള്
ഓളെ = അവളുടെ
ഓന്റെ ഓള് = അവന്റെ ഭാര്യ
ഓറ് = അവര്(അദ്ദേഹം),അയാള്
ഓറോറ് = അവരവര്‍
ഔത്ത് = വീട്ടില്‍
ഔല് = അവില്‍
കംബളം = പോത്തോട്ട മത്സരം
കടഞ്ചല് = കടിഞ്ഞൂല്‍ പ്റസവം
കടയങ്കല്ല് = അരകല്ല്
കട്ടപ്പീണി = വരംബ്
കലം പോരുക = താളിക്കുക
കലമ്പ് = വഴക്കു
കസാലെ = കസേര
കണ്ടം= വയല് / കഷ്ണം
കരക്കരെ= വിരഹ ദു:ഖം
കച്ചെ = കോണകം
കണ്ടിന് = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
കണ്ടാമാലെ = ഗുലുമാല്
കട്ക്ക = കല്ലുമ്മെക്കായി
കട്ച്ചി = കിടാവ്
കട്പ്പക്കത്തി = കൊടുവാള്‍
കള് = കളവ്
കയില് = തവ
കലെ = പാട്
കടു = കടുക്
കട്പ്പക്കത്തി = കൊടുവാള്‍
കടുംബ് = കൊഴുക്കട്ട
കണ്ടാബട്ടി = വളരെക്കൂടുതല്‍, ആവശ്യത്തില്‍ കൂടുതല്‍
കഞ്ചിപ്രാക്ക് = ബനിയന്‍
കര്‍ള് = കരള്‍
കരു‍പ്പക്കാരിത്തി = ഗര്ഭിണി
കാക്ക = അമ്മാവന്‍
കാസി = സ്ത്റീധനം
കാക്കപറ്ണ്ടി = കോഴിയുടെ ആമാശയ സഞ്ചി
കാറുക= ഛര്ദ്ദിക്കുക
കാലി = ആടു മാട്
കാച്ചി = മുസ്ലിം സ്ത്രീകള്‍ ധരിച്ചിരുന്ന മുണ്ട്
കാത്സ്രായി = പാന്‍റ്റ്സ്
കാത്സ്രര്‍പൂളി = കൊലുസ്സ്
കാളത്തെ = അതിരാവിലെ(പുലര്‍ച്ച)
കാളം = ചൂണ്ട
കിടാവ് = ചെറിയ കുട്ടി
കിത്തുക = തുള്ളുക
കിളിബാദല്‍ = ജനല്‍
കില്‍ംബ് = ക്ളാവ്
കിറാവുക = അനവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുക
കീഞ്ഞു = ഇറങ്ങി
കീച്ചല്‍ = ഇറക്കം
കീയ്യുക = ഇറങ്ങുക
കുത്തെ = നെറുകെ, ചെരിവില്ലാതെ
കുത്തിരി = മെരുക്
കുച്ചില് = അടുക്കള
കുടുക്കെ = മണ്‍കുടം
കുറിച്ചി = മുള്ളന്‍ (മീന്‍)
കുണ്‍ട്ടന്‍ = കുള്ളന്‍ (ഉയരം കുറഞ്ഞയാള്‍)
കുംട്ടി = ചെറിയ പീടിക
കുണ്ടച്ചന്‍ = അണ്ണാന്‍
കുഞ്ഞി = കുട്ടി
കുഞ്ചി = തോള്‍
കുഞ്ഞിമ്മ = അമ്മായി (അച്ചന്‍റെ പെങ്ങള്‍)
കുര്യെ = വള്ളി, മുള നാര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന കൂട
കുള്ത്ത = തണുത്ത (കുള്ത്ത കഞ്ഞി = പഴങ്കഞ്ഞി)
കൂംബെ = വാഴക്കൂംബ്
കൂറ = പാറ്റ
കെനം = കിണര്‍
കെദ്മെ = വായാടിത്തം
കെണിയുക = കുടുങ്ങുക
കേറ്റം = കയറ്റം, വേലിയെറ്റം
കേരി = പരുന്ത്
കൈക്കോട്ട് = മണ്‍ വെട്ടി
കൊയക്ക = കോവക്ക
കൊയക്കുക = കുഴക്കുക
കൊര്‍ച്ചം = കുറച്ച്
കൊന്‍കാട്ടം = ഓമനത്വം
കൊട്ട് = എല്ല്
കൊത്തമ്പാരി = മല്ലി
കൊച്ചെ = കൊക്ക്
കൊട്ല് = കുടല്‍
കൊണ്ടെ = ഇടങ്ങഴി
കൊല്ലച്ചെരു = പരല്‍ മീന്‍
കൊത്തുക = വെട്ടുക
കൊപ്ള് = ചെംബോത്ത്, ഉപ്പന്‍
കൊട്ടെ = കശുവണ്ടി
കൊട്ടില് = പൂമുഖം
കോമണം = കോണകം
കോള് = കക്ക
കോസ്സ് കണ്ണ് = കോങ്കണ്ണ്
കോസുക്കണ്ണന്‍ = കോങ്കണ്ണന്
കൊസ്രാക്കൊള്ളീ = കുരുത്തക്കേട്
കോയി = കോഴി
കോയിച്ചണ്ണെ = കോഴിക്കാല്‍
കോയിന്‍റെ മാങ്ങ = കോഴിയുടെ ഹൃദയം
ഗഢിബിഡി = തിടുക്കം
ഗാബ് = ചൂട്
ഗുജ്ജെ = കൂട്ടം
ഗുര്‍ത്തം = പരിചയം
ഗോളെ = ഉള്ള് പൊള്ള
ഗൌജി = ബഹളം
ഗൌളികെ = വട്ടത്തിലുള്ള വലിയ ചെംബ് പാത്റം
ചക്ളി = മുറുക്ക്
ചപ്പ് = പുകയില
ചപ്പലെ = ഇല
ചപ്പെ = മധുരമില്ലാത്തത്
ചബം = ശവം
ചളി = തണുപ്പ് (എണക്ക് ചളിക്ക്ന്ന്‍ = എനിക്ക് തണുക്കുന്നു)
ചട്ട്വം = ചട്ടുകം
ചങ്ങായി = സുഹൃത്ത്
ചങ്ക് = കഴുത്ത്
ചാടുക = കളയുക
ചാണാപിര്‍ളെ = മൈന
ചായി = പന
ചാരെ = ചക്കയുടെ ചോള ഒഴിച്ചുള്ള ഉള്‍ ഭാഗം
ചിക്കുക = പറിക്കുക (ബയക്ക ചിക്കുക = പഴം പറിക്കുക)
ചിപ്ളിയിടുക = ആശാരിമാര്‍ മരം മിനുസപ്പെടുത്തുന്ന ജോലി
ചിമ്മിണിക്കൂട് = മണ്ണെണ്ണ വിളക്ക്
ചിമ്മിണിന്‍റെ ബെളി = മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം
ചിമ്മിണെണ്ണ= മണ്ണെണ്ണ
ചിള്ളുക = ചിക്കുക
ചിറാ് = സ്റാവ്
ചീനമൊള് = കാന്താരി മുളക്
ചൂട്ടെ = ചൂട്ടു കറ്റ
ചെക്കന്‍ = പയ്യന്‍
ചെണ്ട് = പന്ത്
ചെണ്ടിപ്പൂ = ജമന്തിപ്പൂവ്
ചെണ്ടിപ്പാല്‍ = മച്ചിങ്ങ
ചെനെ = ഗര്‍ഭം (കന്നു കലികള്‍ക്ക്)
ചെപ്പ് = തേങ്ങാത്തൊണ്ട്
ചെല്ലി = പറഞ്ഞു
ചെല്ത്ത് = പഴഞ്ചൊല്ല്
ചെരങ്ങ= മത്തന്
ചെരപലെ = ചിരവ
ചെരു = ‌ ചെറു മീനുകള്‍
ചെറന്ബ് = വളരെ കുറച്ച്
ചെറുപുളി, ചിത്ത്പ്പുളി = ചെറുനാരങ്ങ
ചെര്‍ട്ടി = ചിരട്ടി
ചെംചം = സ്പൂണ്
ചെംബോലം = വലിയ ചെംബു കലം
ചേറ്ട്ടെ = തേരട്ട
ചൌട് = ചെവി
ചൌക്കി = നാല്ക്കവല
ജവുക്ക് = കാറ്റാടി മരം
ജാഗെ = സ്ഥലം
ജാതി = തേക്ക്
ജാറുക = വഴുതുക
ജാസ്തി = കൂടുതല്‍
ഞൌണ്ടുക = കുഴക്കുക
ടന്‍കീസ് = പ്ളാസ്റ്റിക്ക് നൂല് (ചൂണ്ടയിടാന്‍ ഉപയോഗിക്കുന്നത് പോലെ)
ഡബ്ബര്‍ = റബ്ബര്‍
ഡാമര്‍ = ടാര്‍
ഡിബ്ബിടുക = പന്ത് ഊക്കോടെ അടിക്കുക
തംബിക്കുക= സമ്മതിക്കുക
തള = തളപ്പ്
തയ്ക്കുക = അടിക്കുക
തച്ചു = അടിച്ചു
തടുപ്പെ = മുറം
തലങ്ങാണി = തലയിണ
തലബെലി =തലവേദന
തണ്ണി = വെള്ളം
തണ്ണി തൂയി = വെള്ളം മറിഞ്ഞു
തല്ലാക്കുക = അടിയുണ്ടാക്കുക
തിര്‍ള് = നാംബ്
തിരിങ്ങാണി = പമ്പരം
തീരാമാലെ = ഒഴിയാബാധ
തായെ = താഴെ
താപ്പെ = മേശ തുറക്കാന്‍ കഴിയുന്ന ജനല്‍
തുഞ്ചി = രോമം
തുള്ളുക =ചാടുക
തൂയി = മറിഞ്ഞു
തൂയി, തൂസി = സൂചി
തൂണക്കേങ്ങ് = മരച്ചീനി
തെള്ളാന്‍, ചെളാന്‍ = പുളിക്കാത്ത ദോശ
തെള്‍പ്പ് = നേരിയ, കനം കുറഞ്ഞ
തേക്ക് = ഏംബക്കം
തൊണ്ടന് = കിഴവന്
തൊണ്ടി = കിഴവി
തൊയെ = തുഴ
തോപ്പിക്കല്‍ = പറ്റിക്കല്‍
തംബൂറാവുക = പൊളിഞ്ഞ് പാളീസാവുക
ദംബെ = വെള്ളം ഒഴികിപ്പോകാന്‍ ഉപയോഗിക്കുന്ന ചാനല്‍
ദബ്ബണം = ചാക്ക് തുന്നാനുപയോഗിക്കുന്ന സൂചി
ദഡ്ഡ് = പതിര്
ദാരപീരെ = നരമ്പന്
ദൂറ് = കുറ്റം
ദൂംബ് = വലിയ ദ്വാരം
ദീപിലെചക്ക = ശീമച്ചക്ക
ദൌലത്ത് = അഹന്‍കാരം
നനക്കുക = അലക്കുക
നന്‍ചി = മറുപിള്ള
നംബുക = വിശ്വസിക്കുക
നട്ടി = കൃഷി
നട്ടിക്കായി = പച്ചക്കറി
നങ്ങ്ക് = മാന്തള്‍
നക്ക്ള്‍ = മണ്ണിര
നായി = നായ
നിമൃതി = തൃപ്തി
നിര്യനെ = ഓര്‍മ്മ
നുള്ളുക = പിച്ചുക
നൂച്ചറ് = നൂല്‍
നുപ്പാട്ട് = കുറച്ച് മുന്‍പ്
നെഞ്ജി = മാറ് (നെഞ്ഞ്)
നെരകരെ = അയല്പക്കം
നെറുവന്തലെ = ഉച്ചിത്തല
നെജം = നേര്
നേങ്കല്‍ = കലപ്പ, നുകം
നൊമ്പലം = വേദന
നൊരെ = നുര (സോപ്പിന്‍റെ നൊരെ = സോപ്പിന്‍ പത)
നൊറച്ചും = നിറയെ
പസാദ് = ഏഷണി
പത്തല്‍ = പത്തിരി
പച്ചില = കല്ലുമ്മെക്കായി
പള്ളെ = വയറിന്റെ വശം, ഇടുപ്പ്
പള്ളെ നൊംബലം = ഇടുപ്പ് വേദന
പള്ളക്ക് = അടുത്ത്
പട്ളക്കായി= പടവലങ്ങ
പയക്കം = സംസാരം, ശകാരം
പയ്യു, പൈ = പശു
പയാം കട്ച്ചി = പെണ്‍ പശുവിന്‍ കുട്ടി (മൂരിക്കുട്ടന്‍ = ആണ്‍ പശുവിന്‍ കുട്ടി)
പാള = കവുങിന് പോള
പാസാണം = വിഷം (എലിപ്പാസാണം = എലിവിഷം)
പാഞ്ഞ്ന് = ഓടി
പാങ്ങ് = നല്ലത്, സൌന്ദര്യം
പാനി, കടയം = കുടം
പാപ്പം = പാവം
പാഞ്ഞി = ഓടി
പാറാട്ടം = വറ്ദ്ധിച്ച സാമറ്ത്ഥ്യം
പാറ്റുക = മുറം കൊണ്ടു വീശി നെല്ലിലെ പതിര് കളയുക
പിത്ത്ന = ഉപദ്രവം
പികൃ = അസ്വസ്ഥത
പിരാന്ത് = ഭ്റാന്ത്
പിര്സം = സ്നേഹം
പീടിയ = കട
പുതു = പുഴു
പൂള് = കഷണം
പെര്സം = ബന്ധം
പെരപ്പ് പറയുക = പരസ്പര ബന്ധമില്ലാതെ സംസാരിക്കുക
പേക്കം തബളെ = വലിയ തവള
പേറ് = പ്രസവം
പേര്‍ളം = പേരക്ക
പേറെടുക്കുക = പ്രസവ ശുശ്രൂസ ചെയ്യുക
പൈക്ക്ന്ന് = വിശക്കുന്നു
പൈല് = വണ്ണം കൂടിയത്, കട്ടി കൂടിയത്
പൊഗെ = പുക
പൊട്ടിച്ചായ = കട്ടം ചായ
പൊയത്തം = മണ്ടത്തരം
പൊയെ = പുഴ
പൊല്പ്പുടി = കന്നു കാലികളുടെ ഇണ ചേര്‍ക്കല്‍
പൊരിയിര്പ്പ് = അസ്വസ്ഥത
പൊറത്ത് പോക്ക് = വയറിളക്കം
പൊളപ്പ് = അതി സാമര്‍ത്ഥ്യം
പോന്നത്= പോകുന്നത്
പോരിസെ = പെരുമ
പൊണ്ടം =ഇളനീര്‍
പൊരെ = വീട്
പൊയ്യെ = മണല്‍
പോല് = പകല്‍
പോയിന് = പോയിരുന്നു
പോള = ഒരു തരം ദോശ
പൌത്തുക = കുതിറ്ക്കുക, വെള്ളതില്‍ ഇട്ടു വെക്കുക
പൌറ് (ബംബ്) = വംബ്
ബഗ്ഗുക = വളയുക
ബഗ്ളുക = പ്രാകുക
ബച്ചല്‍ = ക്ഷീണം
ബട്ടി = വലിയ വള്ളീ കൊണ്ട് മെടഞ്ഞ കൂട
ബട്ടെ = പ്ളേറ്റ്
ബള്ളി = കയര്‍
ബക്ക് = അറ്റം
ബക്ക് = ചണം
ബക്കാര്‍ = ചുവട്
ബക്കിന്‍റെ ബള്ളി = ചണ നൂല്
ബഡ്ഡി = പലിശ
ബന്നാ = വന്നോ
ബന്നിനാ = വന്നിരുന്നോ
ബണ്ണം = തടി
ബണ്ട് = വണ്ട്, വരംബ്
ബണ്ടി = തീവണ്ടി
ബപ്പങ്ങായി = പപ്പായ
ബയ് (ബൈ) = വഴി
ബയക്ക = വാഴപ്പഴം
ബയ്യെ = ശേഷം / പിന്നില്‍
ബയ്യെപ്പുറം = പിന്നാമ്പുറം
ബരീങ = വഴുതിനങ
ബല്ലെ = കുറ്റിക്കാട്
ബണ്ടി = വണ്ടി
ബാ്ക്ക = പടി വാതില്ക്കല്‍
ബംബന്‍ = സമര്ത്ഥന്‍
ബംബത്തി = സമര്ത്ഥ
ബട്ളം = കറിയും പയസവും ഉണ്ടാക്കാനുപയോഗിക്കുന വലിയ വ്യാസമുള്ള പാത്റം
ബട്ടി = നാരുകള്‍ കൊണ്ട് മെടഞ്ഞ വലിയ കൂട - കൃഷിയാവശ്യത്തിനുപയോഗിക്കുന്നു
ബണ്ണാന് = ചിലന്തി
ബണ്ണാന്‍ബലെ = ചിലന്തി വല
ബാദല്‍ = വാതില്‍
ബായെ = വാഴ
ബായക്കുര്‍ള, കുര്‍ളെ = വാഴപ്പിണ്ടി
ബായി = വായ്
ബായ് സുര്‍ക്ക് ഇടുക = അപശകുനം സംസാരിക്കുക
ബാദല് = വവ്വാല്
ബാട്ടുക = അടിക്കുക, വീക്കുക
ബിസ്യം = സംസാരം
ബിംബുളി = ഇരുംബന്‍ പുളി
ബീംബ് = വാല് (മീന്‍റെ ബീംബ് =മീനിന്‍റെ വാല്‍)
ബീഡറ് = ഭാര്യ
ബീഡ് = ഭാര്യാ വീട്
ബീപ്പെ = വീപ്പ
ബീയും, ബൂവും = വീഴും
ബീത്തുക = ഒഴിക്കുക (മൂത്രം ബീത്തുക = മൂത്രം ഒഴിക്കുക)
ബീസക്കത്തി = പിച്ചാത്തി
ബെസം = വിഷം
ബെയ്ക്കുക = (ഊണ്) കഴിക്കുക
ബെര്ന്നത് = വരുന്നത്
ബെറ് = വിറക്
ബെറ് കൊത്തുക = വിറക് പൂളുക
ബെറും ചോറ് = സാധാരണ ചോറ്
ബെര്‍ള് = വിരല്‍
ബെര്‍ള് തേച്ചും മുറിഞ്ഞോയ് = വിരല് മൊത്തം മുറിഞ്ഞു പോയി
ബെള്ളമാനം = അതി രാവിലെ
ബെത്തം = കുറുവടി
ബെത്തലെ = വെറ്റില
ബെത്തല്മ = മുറുക്കാന്‍
ബെഡക്ക്, പൊട്ട് = ചീത്ത
ബെള്ളെക്കെട്ടന് = ശംഖുവരയന്
ബെല്യപ്പ = മുത്തച്ഛന്
ബെല്യത്തണം = വിടുവായത്തം
ബെലീമ്മ = മുത്തശ്ശി
ബെയില് = വെയില്
ബേം, ബീയ്യം = വേഗം
ബേജാറ്= വിഷമം
ബേറ് = ‌വേര്
ബോണി = രാവിലത്തെ കന്നിക്കച്ചവടം
ബൌസ് = ശുഭലക്ഷണം, ഭാഗ്യം
ബൊഡ്ഡന്‍ = തടിയന്‍
ബോളന്‍/ബോളത്തി = മഠയന്‍/മഠയത്തി
മട്ല്, മട്ടക്കണെ = തെങ്ങിന്‍റെ മടല്‍
മണ്ഡലി = അണലി
മങ്ങലം = കല്യാണം
മഞ്ഞത്തണ്ണി = മുളകിട്ട കറി
മറപ്പ് = നിര്‍ബന്ധബുദ്ധി
മറു = മറുക്
മാഞ്ചി = ആവോലി
മാപ്ലെ = ഭര്‍ത്താവ്
മാച്ചി = ചൂല്
മാട്ടം = കൂടോത്രം
മാടിക്കുത്ത് = (മുണ്ടിന്‍റെ) മടക്കിക്കുത്ത്
മിന്നെ = മുന്‍പ്
മിന്നെപ്പുറം = ഉമ്മറം‍, പൂമുഖം
മിന്ന് = മിന്നല്‍ / താലി
മിഞ്ചുക = ഭക്ഷണം കയീട്ടു നശിപ്പിക്കുക
മിന്നെറിയുക = മിന്നല്‍ പിണറുണ്ടാവുക
മുന്‍കിലി = കീരി
മുഡുഡ്പ്പ് = സന്ധ്യ മയങ്ങ്ങ്ങുന്ന നേരം
മുണ്ടച്ചക്കെ = കൈതച്ചക്ക
മൂട് = മുഖം, പാത്രത്തിന്റെ അടപ്പ്
മൂത്ത =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്ത്താവ്
മൂരുക = കൊയ്യുക
മൂറ്ച്ച = കൊയ്ത്ത്
മൂറ്ച്ചെ = സാമറ്ത്ഥ്യം, കഴിവ്
മെരു = മരപ്പട്ടി
മേടുക, മേട്ടം = കിഴുക്കുക, കിഴുക്ക്
മേങ്ങുക = വാങ്ങുക
മേസെ = മേശ
മൊണ്‍ട്ടെ = ചീവീട്
മൊര്‍ഡ് = തടം (മൊര്‍ഡ് എളക്കുക = തടം വെട്ടുക)
മൊള്=മുളക്
മോന്തി = സന്ധ്യ
മോന്തിക്ക്, ബൈട്ട് = സന്ധ്യാ നേരം
മോട്ടന് = മുടന്തന്
മൌ = മഴു
മൌത്തിരി = മെഴുക് തിരി
ലാവ് = രാത്രി
ലാട്നി = റാന്തല്‍
സജ്ജിഗെ = ഉപ്പ് മാവ്
സന്തെ = ഉത്സവച്ചന്ത
സാപ്പം = ശാപം (സാപ്പിക്കുക = ശപിക്കുക)
സിര്‍ക്ക = വിനാഗിരി
സെഗെ = നീരാവി
സേലെ = സാരി
സൈന്‍കോല്‍ = കമ്പിപ്പാര
സുദ്ദി = വിവരം
സോഗെ = കവുങ്ങിന്‍റെ ഓല
സോണ്ടെ = തടിച്ച് വടി
സ്റ്റോര്‍ = റേഷന്‍ ഷോപ്പ്
റാവുക്കെ = സ്ത്രീകളുടെ കുപ്പായം

ചില പാത്രങ്ങളും അടുക്കള ഉപകരണങ്ങളും:
കയില്, ഓലങ്ങം, ബാഡെ, കാസെ, അടിക്കോരെ, പിഞ്ഞാണം, ചെംചം, പോഞ്ചി, തിട്പ്പെ, മണ്ഡെ, ഭറ്ണി, ഗൌളികെ, ബട്ളം
കാര്ഷികോപരണങ്ങള്‍:
തട്പ്പെ, ബട്ടി, സേറ്, മൂടെ, കൊണ്ടെ, മുട്ടപ്പാളെ, ദംബെ, ചിള്ളി, നേന്കല്‍, പലെ, ഇസ്മുള്ള്, സൈന്‍കോല്‍, കൈക്കോട്ട്, പിക്കാസ്, മൌ, ബട്ടി, കുര്യെ
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍:
കടുംബ്, കോയിക്കടുംബ്, കൊര്‍ട്ടിപ്പത്തല്‍, കല്‍ത്തപ്പം, ഇടിയപ്പം, പത്തല്‍, ചട്ടിപ്പത്തല്‍, ബെയക്ക കാച്ചിയത്, അല്‍സെ, ബിര്‍ണി, മഞ്ഞത്തണി, ബര്‍ത്ത കറി, ഉപ്പിന്‍റെ തണ്ണി
courtesy : ssherule.blogspot.com

1 comments:

Safaru said...

Thank you for courtesy man

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com