ചിത്താരി പാലത്തിനടുത്ത് തീവണ്ടി എഞ്ചിനില്‍ പണിയായുധങ്ങള്‍ കുടുങ്ങി

on Jun 15, 2013


കാഞ്ഞങ്ങാട്: വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ അലക്ഷ്യമായി റെയില്‍പാളത്തില്‍ ഉപേക്ഷിച്ച പണിയായുധങ്ങള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന തീവണ്ടി എഞ്ചിനില്‍ കുടുങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതും യാത്രക്കാര്‍ രക്ഷപ്പെട്ടതും. ഇന്ന് രാവിലെ 8.30 മണിയോടെ ചിത്താരിപാലത്തിന് സമീപം റെയില്‍പാളത്തിലാണ് അപകടം. റെയില്‍പാളത്തിന് ഇരുവശവും ഒറീസ സ്വദേശികളായ തൊഴിലാളികള്‍ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കലും മറ്റ് ജോലികളും ചെയ്തുവരികയായിരുന്നു. ഇതിന് ആവശ്യമുള്ള പണിയായുധങ്ങളും പൈപ്പുകളും തൊഴിലാളികള്‍ യാതൊരു ശ്രദ്ധയുമില്ലാതെ പാളത്തില്‍ അലക്ഷ്യമായി വെക്കുകയായിരുന്നു. ഈ സമയം തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ എഞ്ചിനില്‍ പണിയായുധങ്ങളും പൈപ്പും കുടുങ്ങുകയും ഇവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടം മനസിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ തീവണ്ടി ഉടന്‍ തന്നെ ബ്രേക്കിട്ട് നിര്‍ത്തുകയാണുണ്ടായത്. ഇതിനിടെ എന്തോ ദുരന്തം സംഭവിച്ചുവെന്ന് ഭയന്ന് തീവണ്ടിയില്‍ നിന്നും കൂട്ടനിലവിളിയുയര്‍ന്നു. സ്ത്രീകളും കുട്ടികളും ഉ ള്‍പ്പെടെ പല യാത്രക്കാരും വണ്ടിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ആയുധങ്ങ ള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്റെ ബെല്‍ട്ട് പൊട്ടുകയും ചെയ്തു. എഞ്ചിന്‍ ഡ്രൈവര്‍ മനസാന്നിദ്ധ്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തീവണ്ടി മറിഞ്ഞ് നാടിനെ നടുക്കുന്ന ദുരന്തത്തിന് കാരണമാകുമായിരുന്നു. ട്രെയിനിന്റെ പൊട്ടിയ ബെല്‍ട്ട് നന്നാക്കിയശേഷം 15 മിനുട്ടിനകം തീവണ്ടി യാത്ര തുടര്‍ന്നു. ജോലിക്കിടയില്‍ കോട്ടിക്കുളത്ത് നിന്ന് എഗ്‌മോ ര്‍ എക്‌സ്പ്രസ് ചിത്താരി പാ ലത്തിനടുത്ത് എത്തിയപ്പോള്‍ ഇതേസമയം മലബാര്‍ എക്‌സ്പ്രസ് തൊട്ടടുത്ത പാളത്തിലൂടെ കാസര്‍കോട് ഭാഗത്തേക്ക് ഓടിയെത്തി. രണ്ട് ട്രെയിനുകളും ഒരേസമയം എത്തിയത് കണ്ട് പരിഭ്രാന്തരായ തൊഴിലാളികള്‍ ട്രാക്കില്‍ പണിയായുധങ്ങള്‍ ഉപേക്ഷിച്ച് ട്രാക്കിനരികിലേക്ക് ചാടുകയായിരുന്നു. മലബാര്‍ എഞ്ചിന്റെ കേടുപാടുകള്‍ നീക്കിയ ശേഷം ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം-മംഗലാപുരം കണ്ണൂര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. റെയില്‍വെയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ കേരളത്തില്‍ ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഇവരില്‍ പലരും അശ്രദ്ധയോടെ ജോലി ചെയ്യുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

ചിത്തരിയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീ പിടിച്ചു

on


ജിദ്ദയിൽ എത്തിയ ചിത്താരി മുഹമ്മദ്‌ മൗലവിയെ ആദരിച്ചു

on Jun 10, 2013


ചിത്താരി മുഹമ്മദ്‌ മൌലവിയെ ആദരിച്ചു 
ജിദ്ദ : പരിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബ സമേതം എത്തിയ ചിത്താരി മുഹമ്മദ്‌ മൗലവിയെ ചിത്താരി കെ.എം.സി.സി പ്രവർത്തകർ ജിദ്ദയിൽ ആദരിച്ചു .നീണ്ട നാലര പതിറ്റാണ്ട് കാലം സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന മുഹമ്മദ്‌ മൗലവി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രടറിയായും അജാനൂർ പഞ്ചായത്ത്.മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായും സൗത്ത് ചിത്താരി എൽ.പി സ്കൂൾ പി.ട്ടി.എ പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട് .നാട്ടിലും ഗൾഫ്‌ നാടുകലിലുമായി ആയിര കണക്കിന് ശിഷ്യ സമ്പത്തുള്ള മൗലവി ചിത്താരിയിലെ സാമൂഹ്യ സാംസ്കാരിക മേഘലകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നവ്യക്തി ത്തിന്റെ ഉടമയാണ് അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ സേവനത്തെ ചിത്താരിയിലെ കെ.എം.സി.സി പ്രവർത്തകർ പ്രകീർത്തിച്ചു ബഷീർ ചിത്താരി,കാദർ .കെ,ബഷീർ.കെ എന്നിവർ സംസാരിച്ചു

ACCIDENT IN CHITHARI

on

ABOOBACKER CHITHARI RETURN AFTER 30 YEARS

on Jun 7, 2013


വിഷാംശമടങ്ങിയ ഭക്ഷണം വിളമ്പിയാല്‍ നിറം മാറി രണ്ടായി പിളരും; ഷാജഹാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന അപൂര്‍വ്വ പാത്രം

on Jun 3, 2013

വിഷാംശമടങ്ങിയ ഭക്ഷണം വിളമ്പിയാല്‍ നിറം മാറി രണ്ടായി പിളരും; ഷാജഹാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന അപൂര്‍വ്വ പാത്രം

Mughal era plate alerted eaters if poisoned food was served - pixorangeഭക്ഷണത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്ന പാത്രം! വിഷാംശം അടങ്ങിയ ഭക്ഷണം വിളമ്പുകയാണെങ്കില്‍ ഈ പാത്രം സ്വയം നിറം മാറും! അഞ്ചാം മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ആണ് തികച്ചും വ്യത്യസ്തമായ ഈ പാത്രം ഉപയോഗിച്ചിരുന്നത്. ഭരണാധികാരികള്‍ക്ക് ഭീഷണിയായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് ചരിത്രത്താളുകളില്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
‘സെഹര്‍ പരക് രകബി’(വിഷം കണ്ടെത്തുന്ന പ്ലേറ്റ്) എന്നാണ് ഷാജഹാന്‍ ഈ പാത്രത്തിന് നല്കിയ പേര്. വിഷം കലര്‍ത്തിയ ഭക്ഷണം വിളമ്പിയാല്‍ ഉടന്‍ തന്നെ പാത്രത്തിന്റെ നിറം മാറുകയും അത് രണ്ടായി പിളരുകയും ചെയ്യും. പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഈ പാത്രം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) ആണ് സംരക്ഷിക്കുന്നത്.

കാഞ്ഞങ്ങാട്-കാസര്‍കോട് പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം

on May 29, 2013


കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം നിര്‍മിക്കും. ഇപ്പോഴുളള പഴയ പാലത്തിന് പടിഞ്ഞാര്‍ ഭാഗത്തായാണ് പുതിയ പാലം പണിയുന്നത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഗതാഗതതടസം പതിവായ ചളിയങ്കോട് 150 മീറ്റര്‍  നീളത്തില്‍ വയഡക്ട് കോണ്‍ക്രീറ്റ് പാലം പണിയും. ഇവിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും. ഇവയുടെ നിര്‍മാണം അടക്കം മൊത്തം 133 കോടിയുടെ പാക്കേജാണ് കെ.എസ്.ടി.പി റോഡ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. റോഡിന് എല്ലാവിധ ഗ്യാരണ്ടിയും ഉണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

റോഡ് വികസനത്തിന് 400 മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ഇതിനു പകരം സ്ഥലമുള്ള ഭാഗങ്ങളിലെല്ലാം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. പുതിയ റോഡ് നിലവില്‍ വന്നാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ട് കിലോ മീറ്റര്‍ ലാഭം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ ഉണ്ടാകും. 2004 ലാണ് സംസ്ഥാന പാത വികസനത്തിനായി അക്വിസിഷന്‍ നടപടി തുടങ്ങിയത്.

13 വില്ലജുകളിലായി മൂന്ന് ഹെക്ടര്‍ സ്ഥലം മാത്രമാണ് പൊന്നുവിലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. ചില സ്ഥല ഉടമകള്‍ ഭൂമിയുടെ വിലയുടെ കാര്യത്തില്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ വെളിപ്പെടുത്തി. ബാക്കിയുള്ളവരുടെ കേസുകള്‍ തീരുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കും. കോടതിയിലെ കേസ് റോഡ് നിര്‍മാണത്തിന് തടസമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണ് നിര്‍മിക്കുന്നത്.

പുതിയ റോഡിന് ടോളില്ലെന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. 24 മാസം കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാക്കും.10 മീറ്ററായിരിക്കും റോഡിന്റെ വീതി. കാഞ്ഞങ്ങാട് നഗരത്തിലൂടെ തന്നെയാണ് റോഡ് കടന്നുപോകുന്നത്. ചന്ദ്രഗിരിയില്‍ പുതിയ പാലം ഉണ്ടാകില്ല.

Chaliyangod-Bus-1
Chaliyangod
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിലാണ് അവസാനിക്കുന്നത്. 27.75 കിലോ മീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. പുതിയ 50 കള്‍വര്‍ട്ടറുകളും പുതിയ റോഡിലുണ്ടാകും.

വിജ്ഞാതിന്റെ വെളിച്ചം പകരുന്ന ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ്

on


മേല്‍പറമ്പ് എന്ന പ്രദേശത്ത് ജാതി മത ഭേതമന്യേ സര്‍വരുടെയും ആദരവ് ഏറ്റി വാങ്ങി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മഹാനായ പണ്ഡിത വര്യന്‍. ദീര്‍ഘ കാലമായി ജമാഅത് കമ്മിറ്റിയുടെ അദ്ധ്യക്ഷ പതവി അലങ്കരിച്ചു മഹല്ലിന്‌ നേത്രത്വം നല്‍കുന്ന ഉസ്താദ് അവര്‍കള്‍.
കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനാണ് നമ്മുടെ ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ് (അബ്ദുല്‍ കാദര്‍ മുസ്ല്യാര്‍))).

1921 ല്‍ ചിത്താരിയില്‍ ജനിച്ചു. കടവത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ്‌ മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17 ആമത്തെ വയസ്സില്‍ കടവത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്ര 1363 (AD 1941) റജബ് 5 വെള്ളിയാഴ്ച മേല്പരമ്പ് ജുമാ മസ്ജിദില്‍ നമ്മുടെ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത്‌ പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പരമ്പ് ജമാഅത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പരമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്പരംബില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.

1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ്‌ ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്‌. 30 ദിവസം മേല്പരമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയന്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്കാരത്തിന് മേല്പരംബില്‍ വരുമായിരുന്നു.

വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ട്. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുന്നു.
കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.

നമ്മുടെ നാടിന്റെ ഐശര്യമാണ് ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ്. സരവരുടെയും ആദരവ് ഏറ്റു വാങ്ങുന്ന വിജ്ഞാനത്തിന്റെ നിറകുടമാണ് ബഹുമാനപ്പെട്ട ഉസ്താദ്. നമ്മുടെ നാടിന്റെ സമാധാനം, ഐശ്വര്യം എല്ലാം ആ മഹാന്‍ അവര്‍കളുടെ സാന്നിധ്യം തന്നെ.
നാഥാ, ഞങ്ങളുടെ ഖതീബ് ഉസ്താദ് അവര്‍കള്‍ക് ദീര്‍ഘായുസ്സും, ആഫിയത്തും, ആരോഗ്യവും നല്‍കേണമേ.......... (ആമിന്‍)
)

Posted By:

- See more at: http://www.melparamb.com/2012/12/blog-post_24.html#sthash.0TABarQV.BPu0XUk5.dpuf

KANHANGAD TO NASA (USA)

on May 25, 2013

ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ഹാരിസ് ഫാളിലി ചിത്താരി ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

on May 24, 2013

ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക്


ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ യുവ പണ്ഡിതനും പ്രഭാഷകനും കാസര്‍കോട് ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക് ഏണിയാടി ദുബായ് ജമാഅത്ത് കമ്മിറ്റി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ദുബായ് ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരീം കുമ്പക്കോട്, വൈസ്പ്രസിഡന്റ് സമീര്‍ ഇ.എ ഏണിയാടി, സെക്രടറി സമീര്‍ അംജദി, നൌഷാദ് കെ.ടി, ശിഹാബ് എം, ഇസ്മായീല്‍ ഇ.എ, തുടങ്ങിയവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ 055 2809651

ചിത്താരി സുബൈദ ടീച്ചറുടെ സ്വര്‍ണ്ണം യതീംഖാനയിലെ അനാഥ പെണ്‍കുട്ടികള്‍ക്ക്

on May 21, 2013




കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്കു മുന്പ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയും കണ്ണൂര്‍ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ മരണപ്പെടുകയും ചെയ്ത കായംകുളം സ്വദേശിനി സുബൈദ ടീച്ചര്‍ ചിത്താരിയിലെ സി.പി. കുഞ്ഞബ്ദുല്ല ഹാജിയെ സൂക്ഷിക്കാനായി ഏല്‍പ്പിച്ച ഇരുപത്തൊന്നര പവന്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പന്ത്രണ്ടര പവന്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയെ ഏല്‍പ്പിച്ചു. അനാഥ പെണ്‍കുട്ടികളുടെ കല്യാണ ആവശ്യത്തിന് ഉപയോഗിക്കണമെന്ന ടീച്ചറുടെ ആഗ്രഹം പാലിച്ച് കാഞ്ഞങ്ങാട് യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് കുഞ്ഞബ്ദുല്ല ഹാജി സ്വര്‍ണ്ണം ഏല്‍പ്പിച്ചത്. ചിത്താരിയിലെ 3 പെണ്‍കുട്ടികള്‍ക്കായി 9 പവന്‍ അബ്ദുല്ല ഹാജി നല്‍കിയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് രോഗബാധിതയായിട്ടാണ് സുബൈദ ടീച്ചര്‍ കണ്ണൂരിലെ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ എത്തിയത്.

മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ഉയര്‍ത്തിയ ഷംസീന BEKEL

on May 5, 2013

ആയിരക്കണക്കിന് മലയാളികള്‍ പഠിക്കാനെത്തുന്ന നാടാണ് ബ്രിട്ടന്‍. എങ്കിലും അഭിമാന വിജയം നേടിയവര്‍ അക്കൂട്ടത്തില്‍ വിരളം. എന്നാല്‍ പഠനം ബ്രിട്ടനില്‍ എത്താനുള്ള ഒരു മാര്‍ഗം മാത്രം എന്ന നിലയില്‍ കാണുന്നവര്‍ക്ക് മുന്നില്‍ പൊന്‍ തിളക്കമുള്ള മറുപടിയായി മാറുകയാണ് ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം സ്വദേശിനി ഷംസീന അനീഷ്.


ബ്രിട്ടനില്‍ കാല് കുത്തി രണ്ടു വര്‍ഷത്തിനകം തന്നെ ഇത്തരമൊരു നേട്ടം സ്വന്തമായി എന്നത് കൂടുതല്‍ അഭിമാനാര്‍ഹമാകുകയാണ്. മൂന്നും നാലും വര്‍ഷം ഇവിടെ കഴിഞ്ഞിട്ടും നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും പലരും ബുദ്ധിമുട്ടുന്നിടത്താണ് ഒരു വര്‍ഷത്തെ കോഴ്‌സ് അല്പം പോലും സമയം പാഴാക്കാതെ ഷംസീന യൂണിവേഴ്‌സിറ്റിയിലെ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്. പഠനകാലത്ത് ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ എം എസ് സി ബയോ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഉന്നത വിജയം കണ്ടെത്തിയ ഷംസീന ഈ നേട്ടത്തിലൂടെ മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച ബാച്ചിന്റെ റിസല്‍ട്ടിലാണ് ഷംസീന മറ്റുള്ളവരെ പിന്തള്ളി വിജയം കണ്ടത്. 25 പേരുണ്ടായിരുന്ന ബാച്ചിലെ ഏക തെന്നിത്യന്‍ സാന്നിധ്യം ആയിരുന്നു ഷംസീന. യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കൂടി പ്രയോജനപ്പെടുത്തിയാണ് ഈ യുവതി പഠനത്തിനു ആവശ്യമായ തുക കണ്ടെത്തിയത്. എന്നിട്ടും ഏഴായിരം പൗണ്ടോളം യൂണിവേഴ്‌സിറ്റി ഫീസ് ആയി അടക്കേണ്ടി വന്നു. 

കോഴ്‌സിന്റെ ആദ്യ മാസം അല്പം ബുദ്ധിമുട്ട് നേരിട്ടു എന്നതൊഴിച്ചാല്‍ പഠന കാലത്ത് ഒട്ടും പ്രയാസപ്പെടാതെ കോഴ്‌സ് സിലബസ് പിന്തുടരാന്‍ തനിക്കായി എന്ന് ഷംസീന പറയുന്നു. നാട്ടിലെ രീതികളില്‍ നിന്ന് ഏറെ വത്യസ്തമാണ് പഠന സമ്പ്രദായം എങ്കിലും അതൊരിക്കലും പ്രയാസപ്പെടുത്തുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ക്ലാസ് എന്നതായിരുന്നു ഫുള്‍ ടൈം കോഴ്‌സിന്റെ പ്രത്യേകത. ലക്ചര്‍ വളരെ കുറവും. സ്വന്തമായി വിവരങ്ങള്‍ തേടിപ്പിടിച്ചു കണ്ടെത്തുന്നതുമായ രീതി ഒട്ടും പ്രയാസപ്പെടുത്തുന്നതായി തോന്നിയിരുന്നില്ല. എന്നാല്‍ ടെസേര്‍ട്ടേഷന്‍ സമയത്ത് അല്പം പ്രയാസം തോന്നിയിരുന്നു എന്നത് വാസ്തവം. ഷംസീന കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ മികച്ച ട്രാക്ക് റെക്കോര്‍ഡ് പഠന രംഗത്ത് സൂക്ഷിക്കുന ഷംസീന പൂര്‍ണമായും ഇംഗ്ലീഷ് മീഡിയം സിലബസിലാണ് പഠിച്ചു വന്നത്. തന്നെക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ വന്ന് പഠിക്കണം എന്ന ഭര്‍ത്താവിന്റെ സ്‌നേഹ ശാസനയാണ് ഇവിടെ എത്തിച്ചതെന്നും ഷംസീന വ്യക്തമാക്കി. ഡിഗ്രി പാസായ ഉടന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ അവസരം തേടി അന്വേഷണമായി. ഇന്റര്‍നെറ്റിലൂടെ കൃത്യമായ വിവരവും കണ്ടെത്തി. ആപ്ലിക്കേഷന്‍ അയച്ചതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി. പിന്നെല്ലാം വേഗത്തില്‍ നടന്നു. കോഴിക്കോട് ആസ്ഥാനമായ ഒരു എജന്‍സി മുഖേനെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് താന്‍ ഇംഗ്ലണ്ടില്‍ എത്തിയതെന്ന് ഷംസീന പറയുന്നു.

കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജിയില്‍ 89% മാര്‍ക്ക് വാങ്ങിയാണ് ഷംസീന വിജയിച്ചത്. പ്ലസ്ടുവിനും പത്താം ക്ലാസ്സിലും സമാനമായ തരത്തില്‍ തന്നെ ആയിരുന്നു വിജയം. പത്താം ക്ലാസ്സില്‍ 87 % മാര്‍ക്ക് വാങ്ങിയ ഷംസീന പ്ലസ് ടൂവില്‍ നേടിയത് 88 % മാര്‍ക്കാണ്. ഒരു കുട്ടിയെ പോറ്റുന്നതിനിടയിലും സര്‍വ്വകലാശാല തലത്തില്‍ തന്റെ ഉന്നത വിജയം കണ്ടെത്തിയതിനു പിന്നില്‍ എന്താണ് രഹസ്യം എന്ന് ചോദിച്ചാല്‍, സ്‌നേഹ നിധിയായ ഭര്‍ത്താവു കൂടെയുള്ളപ്പോള്‍ ഏതു ബുദ്ധിമുട്ടും അനായാസം തരണം ചെയ്യാമെന്നാണ് അല്പം ശബ്ദം താഴ്ത്തി ഷംസീന പറയുന്നത്. ഇനി എന്ത്? നാട്ടിലേക്കു മടങ്ങുന്നോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഷംസീനക്ക് മുന്നില്‍ പ്രസക്തിയില്ല. കാരണം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഗവേഷണം നടത്താന്‍ ഉള്ള സാധ്യത തിരയുക ആണ് ഈ യുവതി.

എം എസ് സിക്ക് ഗവേഷണ വിഷയം ആയിരുന്ന ആന്റി ബാക്ടീരിയല്‍ അനാലിസിസ് ആയി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം കിട്ടിയാല്‍ ഒരു കൈ നോകം എന്ന നിലപാടിലാണ് ഷംസീന. മിക്കവാറും ഗവേഷണ വിഷയങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാല്‍ കാര്യമായ സാമ്പത്തിക പ്രതിബന്ധം കൂടാതെ തന്റെ മോഹം പൂവണിയും എന്ന പ്രതീക്ഷയും ഈ യുവതിക്കുണ്ട്.
ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം എന്ന ഗ്രാമത്തി നിന്നും ലണ്ടനില്‍ എത്തി വിജയം കൊയ്‌തെടുത്ത ആവേശം പകരുന്ന ഷംസീനയുടെ ജീവിതം ഏറെ പ്രോത്സാഹനാജനകമാണ്. പരയങ്ങാനം അബ്ദുളളയുടെയും ഷാഹിദയുടെയും മകളായി പിറന്ന ഷംസീന സ്‌കൂള്‍ പഠന കാലം മുതല്‌ക്കേ എല്ലാ കാര്യത്തിലും സജീവമായി മുന്നില്‍ നിന്നിരുന്നതായി സുഹൃത്തുകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറിച്ചിട്ടിരിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ നിറക്കാഴ്ച ആയി മാറുന്ന ഈ പെണ്‍കുട്ടിക്ക് കരുത്തായി മാറുന്നത് ഭര്‍ത്താവ് ഇ കെ അനീഷാണ്. ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഏക മകള്‍ മൈമുന്നിസ നൗറിനും കൂടി ചേര്‍ന്നതാണ് ഷംസീനയുടെ ലോകം.

മഡിയന്‍ അക്രമത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ വന്‍ ഗൂഡാലോചന-മെട്രോ ഹാജി

on Apr 23, 2013

കാഞ്ഞങ്ങാട് : വിഷു ദിനത്തിന്റെ തൊട്ടുതലേന്ന് മാണിക്കോത്ത് മഡിയനിലെ പാലക്കി പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികളെ രക്ഷപ്പെടുത്താനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യിക്കാനോ താന്‍ പോലീസില്‍ ഇടപെട്ടുവെന്ന രീതിയില്‍ കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് സായാഹ്ന പത്രവും മറ്റ് ചില കേന്ദ്രങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.മഡിയന്‍ അക്രമം എന്നല്ല കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തെയും നാളിതുവരെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. അക്രമികളും കലാപകാരികളും ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. വീട് കയറിയുള്ള അക്രമത്തെയോ മതാചാരങ്ങളെ അപമതിപ്പെടുത്തുന്ന പ്രവണതകളെയോ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് മാത്രമല്ല അത്തരക്കാര്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ പരസ്യമായ നിലപാടുകള്‍ തന്നെയാണ് തന്റേത്. സമുദായങ്ങള്‍ തമ്മിലുള്ള ശാശ്വതമായ ഐക്യത്തിന് വേണ്ടിയാണ് കഴിഞ്ഞ കുറേക്കാലമായി താന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബഹുമാന്യരും ആദരണീയരുമായ പേജാവര്‍, ഇടനീര്‍ മഠങ്ങളിലടക്കം നമ്മുടെ നാട്ടിലെ ഹൈന്ദവ ആരാധനാലയങ്ങളില്‍ താന്‍ സ്ഥിരമായി ക്ഷണിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.പാലക്കി കലാപത്തിലും മുഖം നോക്കാതെ ശക്തമായ നിയമനടപടികള്‍ വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ഈ കേസില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കാനോ അക്രമികളെ രക്ഷപ്പെടുത്താനോ താന്‍ ഒരു പോലീസുകാരനിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അക്രമത്തിനിരയായ ആളെ പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചു എന്ന് പറയുന്ന നാളുകളിലൊന്നും താന്‍ നാട്ടില്‍ പോലുമില്ലായിരുന്നു. മഡിയന്‍ കേസില്‍ ഏതെങ്കിലും പോലീസുദേ്യാഗസ്ഥനെ വിളിച്ച് ഗൂഡാലോചന നടത്തുകയോ ആരെയെങ്കിലും പ്രതിയാക്കാന്‍ താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണ്. മഡിയന്‍ അക്രമ സംഭവങ്ങളില്‍ കാഞ്ഞങ്ങാട്ടെ പോലീസ് ഉദേ്യാഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും പാലക്കി അക്രമം ജില്ലക്ക് പുറത്തുനിന്നുള്ള പോലീസ് ഉദേ്യാഗസ്ഥരെ കൊണ്ട് അനേ്വഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നുമാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ആരോടൊപ്പം വേണമെങ്കിലും മുഖ്യമന്ത്രിയെ നേരില്‍ കാണാനും താന്‍ ഒരുക്കമാണ്.കഴിഞ്ഞ കുറേക്കാലമായി തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ലേറ്റസ്റ്റ് പത്രാധിപരാണ് ഈ വ്യാജ പ്രചരണത്തിന്റെ പിന്നിലെന്നത് പകല്‍ പോലെ വ്യക്തമാണ്. ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെ ശിഥിലമാക്കാന്‍ കഴിഞ്ഞ കുറേക്കാലമായി ഈ പത്രം നടത്തിവരുന്ന നിഗൂഢ നീക്കങ്ങളെ കുറിച്ച് കാഞ്ഞങ്ങാട്ടെ ജനതയോട് പറയേണ്ട കാര്യമില്ല. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും വളര്‍ച്ചയും കടലാസില്‍ മാത്രം ഒതുങ്ങിപോയ ഈ പത്രം ഇപ്പോള്‍ നിലനില്‍പ്പിന് വേണ്ടി ഏത് ചെളിക്കുണ്ടിലേക്കും താഴ്ന്നുപോകുന്ന അവസ്ഥ ഖേദകരമാണ്. തന്റെ കാലിനടിയിലെ മണ്ണുകള്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് തടയാന്‍ പത്രാധിപര്‍ കണ്ടെത്തിയ അവസാന വഴിയാണ് ഈ സാമുദായിക ധ്രുവീകരണ നീക്കമെന്നത് സംശയമില്ലാത്ത കാര്യമാണ്. പത്രാധിപരുടെ ഇത്തരം കുത്സിത നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന പൊതുസമൂഹം തയ്യാറാകുമെന്നത് തന്നെയാണ് തന്റെ വിശ്വാസമെന്ന് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു..

Kottachery Over Bridge Still in Red Ribbon

on Apr 20, 2013

ചിത്തരിയിയുടെ ആകാശ കാഴ്ച ആസ്വദിക്കാൻ ഹെലി കോപ്ടോർ ടാക്സി എത്തി

on


ചിത്തരിയിയുടെ  ആകാശ കാഴ്ച ആസ്വദിക്കാൻ ഹെലി കോപ്ടോർ എത്തി

ചിത്തരിയിയുടെ  ആകാശ കാഴ്ച ആസ്വദിക്കാൻ ഹെലി കോപ്ടോർ എത്തി
പൊതു ജനങ്ങൾക്ക് ചിത്താരി മുതൽ ബേക്കൽ കോട്ട വരെ യാത്ര ചെയ്യാം 


6 മിനിറ്റു  യാത്രയ്ക് 2500  രൂപയാണ് ഈടക്കുന്നത് 








ചിത്തരിയിലെ കൊവ്വൽ അബ്ദുള്ള നിര്യാതനായി

on



ചിത്തരിയിലെ കൊവ്വൽ അബ്ദുള്ള നിര്യാതനായി 
ദീർഘ കാലം അബു ധാബയിൽ പ്രവസിയയിരുന്ന ചിത്തരിയിലെ കൊവ്വൽ അബ്ദുള്ള വെള്ളിയാഴ്ച കൈതക്കട്ടെ സ്വസതിയിൽ  നിര്യാതനായി 

ചിത്താരിയിലെ വ്യാപാരി പദ്മനാഭ നിര്യാതനായി

on

ചിത്താരി  മല്ലികമാടു: കര്‍ഷകനും വ്യാപാരിയുമായ വേലഗെദ്ധെ പത്മനാഭ (77) നിര്യാതനായി. പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം, ബാരിക്കാഡ് ശ്രീ മല്ലികാര്‍ജ്ജുന ദേവസ്ഥാനം, കുദൂര്‍ മൂകാംബിക ദേവസ്ഥാനം എന്നിവയുടെ ജീര്‍ണ്ണോദ്ധാരണ കമ്മിറ്റിയില്‍ സജീവാംഗമായിരുന്നു. ചിത്താരി മല്ലികമാഡു പ്രദേശത്തെ 50%ലധികം ഭൂപ്രദേശത്തിന്റെ ഉടമയാണ്. ഭാര്യഛ വസന്തി. മക്കള്‍: റോഷന്‍ ഗണേശ്, അനുപമ (മുംബൈ), മംഗള (ഉഡുപ്പി), സായ്ജ്യോതി (ഉഡുപ്പി), സൌജന്യ (മംഗലാപുരം). മരുമക്കള്‍: സുരേഖ, സുധാകര്‍, ജീവന്‍, ജയപ്രകാശ്, ഡോ.ദീപക്.

ചിത്താരി അബ്ദുല്ല ഹാജിയുടെ സഹോദരി നിര്യാതയായി

on Apr 17, 2013


കാഞ്ഞങ്ങാട്: എസ് വൈ എസ് കാസര്‍കോട് ജില്ലാ ട്രഷറര്‍ ചിത്താരി അബ്ദുല് ഹാജിയുടെ സഹോദരിയും തൈവളപ്പില്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുമായ തൈവളപ്പിലെ സൈനബ (87) നിര്യാതയായി. മക്കള്‍: അബ്ദുറഹ്്മാന്‍ ഹാജി, കുഞ്ഞഹമ്മദ് ഹാജി (ഇരുവരും ഷാര്‍ജ). മറ്റൊരു സഹോദരന്‍: കുഞ്ഞഹമ്മദ് ഹാജി.


നിര്‍ദ്ധന കുടുംബാംഗമായ സൗമ്യേഷിന് വിഷുക്കൈ നീട്ടമായി കാര്‍ സമ്മാനം

on Apr 13, 2013



കാഞ്ഞങ്ങാട്:നിര്‍ദ്ധന കുടുംബാംഗമായ സൗമ്യേഷിന് ജീവിത ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കൊണ്ട് വിഷുക്കൈനീട്ടമായി കാര്‍ സമ്മാനമായി ലഭിച്ചു. അജാനൂര്‍ കൊളവയലിലെ പരേതനായ നാരായണന്റെ മകന്‍ സൗമ്യേഷിന് ഒരുമാസം മുമ്പ് കാഞ്ഞങ്ങാട് ഇ- പ്ലാനറ്റില്‍ നിന്ന് മിക്‌സിവാങ്ങുമ്പോള്‍ ലഭിച്ച കൂപ്പണിലൂടെയാണ് ഒന്നാം സമ്മാനമായ കാര്‍ ലഭിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് പിതാവ് നാരായണന്‍ മരണപ്പെട്ടപ്പോള്‍ കുടുംബത്തിന്റെ മൊത്തം ചുമതല സൗമ്യേഷ് ഏറ്റെടുക്കുകയായിരുന്നു. നാരായണന്‍ കാഞ്ഞങ്ങാട്ട് ഭാരത് ബീഡി കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്ന കാലത്താണ് നാരായണന്‍ ക്യാന്‍സര്‍ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സൗമ്യേഷിന് ഏറ്റെടുക്കേണ്ടി വന്നു. ഭാരത് ബീഡി കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായാണ് സൗമ്യേഷ് പ്രവര്‍ത്തിക്കുന്നത്. മാതാവ് സരസ്വതിയും സഹോദരന്‍ നിതീഷും സഹോദരി സൗമ്യയും അടങ്ങുന്ന കുടുംബത്തെ നയിക്കുന്ന സൗമ്യേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടയിലാണ് ഭാഗ്യം സൗമ്യേഷിനെ തേടിയെത്തിയത്..

200 CRORE RELIEF BY SSF & SYS

on Apr 12, 2013

ജില്ലാ SYS ന് പുതിയ സാരഥികള്‍: പള്ളങ്കോട് പ്ര സിഡന്റ്, ചിത്താരി ഹാജി ട്രഷറര്‍

on Apr 3, 2013

കാസര്‍കോട് ജില്ലാ എസ്.വൈ.എസിന് പുതിയ സാരഥികള്‍: പള്ളങ്കോട് പ്ര സിഡന്റ്, കരിവെള്ളൂര്‍ സെക്രട്ടറി, ചിത്താരി ഹാജി ട്രഷറര്‍
കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം
ചിത്താരി സുന്നി സെന്ററില്‍ സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ നിരീക്ഷകന്‍ പി.കെ അബൂബക്കര്‍ മൗലവി നരിക്കോട്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

സമസ്ത കേരള സുന്നി യുവജന സംഘം 2013-16 വര്‍ഷത്തെ കാസര്‍കോട് ജില്ലാ സാരഥികളെ തെരെഞ്ഞെടുത്തു. ഭാരവാഹികള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡന്റ്), സുലൈമാന്‍ കരിവെള്ളൂര്‍ (ജന.സെക്ര.), ചിത്താരി അബ്ദുല്ല ഹാജി (ട്രഷറര്‍). അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി (സംഘടനാ കാര്യ വൈസ് പ്രസി.), പാത്തൂര്‍ മുഹമ്മദ് സഖാഫി (അഡ്മിനിസ്‌ട്രേഷന്‍ വൈ. പ്രസി.), മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി (ദഅ്‌വാ വൈ. പ്രസി), അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (സാമൂഹ്യ ക്ഷേമ വൈ. പ്രസി), അശ്രഫ് കരിപ്പൊടി (സംഘടനാ സെക്ര.) ബഷീര്‍ പുളിക്കൂര്‍, (അഡ്മിനിസ്‌ട്രേഷന്‍ സെക്ര.), ഹസ്ബുല്ലാഹ് തളങ്കര (ദഅ്‌വാ സെക്ര), നൗഷാദ് മാസ്റ്റര്‍ (സാമൂഹ്യ ക്ഷേമ സെക്ര)/

സംസ്ഥാന കൗണ്‍സിലിലേക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കു പുറമെ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സി. അബ്ദുല്ല ഹാജി ചിത്താരി, എ.ബി അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

on Mar 22, 2013

Hy Every one..... Have Gas & Oil Field Experience.

Forward your CV to idcman4@idcman.ae
For more visit www.idcmps.com or www.idcman.com 

മരണപ്പെട്ടു

on Mar 16, 2013


ഇന്നളില്ലഹി വാ ഇന്ന ഇലൈഹി റാ ജിഊൻ 

1. കൊളവയൽ സ്വദേശി അബ്ദുൽ റഹിമാൻ (58)ഹൃദയഘാദം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു 
മക്കൾ അബ്ദുൽ കരീം ഷർജ , ഖാലിദ് ഷാര്ജ 

2. കുഞാസിയ പരേതനായ മുഷഹജിജ്യുടെ മകൻ യൗസുഫ് ഹാജിയുടെ മകൾ  വ്യാഴാഹം രാവിലെ ഹൃദയഘാദം മൂലം   മരണപ്പെട്ടു  മകൻ ഹമീദ് ഷാർജ .

മയ്യിത്ത് നിസ്കരിക്കാന് അഭ്യർത്ഥിക്കുന്നു 
അള്ളാഹു അവരുടെ ഖാബരിടം സ്വര്ഗതോപ്പക്കട്ടെ ആമീൻ 

സാമ്രാജ്യത്വത്തെ പ്രതിരോധിക്കേണ്ടത് ജീവതം കൊണ്ട്: എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാ

on Feb 28, 2013


പണ്ഡിത ലോകത്തെ കുലപതിയും മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിമാരില്‍ ഒരാളുമായ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുമായി സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്
? പഠനം, ഔപചാരിക വിദ്യാഭ്യാസം
= ്യൂഞങ്ങളുടെ വീടാണ് ആദ്യത്തെ മദ്‌റസ. അമ്മാവന്മാരായിരുന്നു ഗുരുനാഥന്‍മാര്‍. ചുറ്റുപാടുള്ളവരൊക്കെ ഞങ്ങളുടെ വീട്ടില്‍ വന്നാണ് ഖുര്‍ആന്‍ പഠിച്ചിരുന്നത്. പിന്നീട് പള്ളിയില്‍ കിതാബ് ഓതാന്‍ പോയി. അതോടൊപ്പം അഞ്ചാം ക്ലാസ് വരെ സ്‌കൂളിലും പഠിച്ചു.
? ഉസ്താദിന്റെ എഴുത്തില്‍ മലയാളത്തിന്റെ പരിഷ്‌കൃത ശൈലിയും ഭാഷാരീതിയും കാണാറുണ്ട്. ഒരു സാഹിത്യപ്രധാനമായ രൂപഭംഗി തന്നെ അവക്കുണ്ട്. അതെങ്ങനെ രൂപപ്പെട്ടു.
= അതങ്ങനെ രൂപപ്പെടുത്തിയതൊന്നുമല്ല. ഒരു മനുഷ്യന് ജന്മനായുള്ള വാസനയാണല്ലോ എന്തെങ്കിലും വിഷയം അറിയാന്‍ ശ്രമിക്കുകയെന്നത്. അതെനിക്കുമുണ്ടായി എന്നു മാത്രം. ആദ്യം മാതൃഭൂമിയൊക്കെ കാണുമായിരുന്നു. അന്നത്തെ ദേശീയ പത്രമാണല്ലോ. പൗരശക്തി എന്നൊരു പത്രം കാസര്‍ക്കോട് നിന്ന് ഇറങ്ങിയിരുന്നു. മുസ്‌ലിം പത്രമാണ്. പിന്നെ ചന്ദ്രിക. അങ്ങനെ അച്ചടിച്ചു വരുന്നതൊക്കെ ശ്രദ്ധിക്കും. അതല്ലാതെ ഭാഷാപരമായി ബോധപൂര്‍വം ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.
? അന്ന് പത്രങ്ങളില്‍ എഴുതുമായിരുന്നോ.
= ചില പ്രതികരണങ്ങള്‍ എഴുതുമായിരുന്നു. അല്ലാതെ സാഹത്യവുമായി എനിക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ സാഹിത്യവുമായി ഒട്ടും ബന്ധമില്ല. ഭാഷയില്‍ എന്തെല്ലാം പരിഷ്‌കരണങ്ങളാണ് വന്നത്. പല പരിഷ്‌കരണങ്ങളും ഭാഷയെ കൊല്ലുകയാണ്. നമ്മുടെ ഭാഷയില്‍ മാത്രമല്ല, അറബിയിലുമുണ്ട് ഈ പ്രശ്‌നം ഗുരുതരമായി. ഖുര്‍ആന്റെ ഭാഷയാണ് ഏറ്റവും നേരായ സാഹിത്യം. അതിലുണ്ട് എല്ലാം. അറബി ഭാഷയുടെ സൗന്ദര്യം മുഴുവന്‍ അവിടെയാണുള്ളത്. അതില്‍ നിന്ന് ജനങ്ങളെ അകറ്റേണ്ടത് പാശ്ചാത്യരുടെ ആവശ്യമായിരുന്നു. അതിനവര്‍ പുതിയ ഭാഷാ മാതൃകകള്‍ സൃഷ്ടിച്ചു. ഇംഗ്ലീഷിന്റെ പാറ്റേണിലേക്ക് അറബിയെ തരം താഴ്ത്തി. അതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദയാണ്. അയാള്‍ ഫ്രാന്‍സില്‍ ചെന്നു ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. എന്നിട്ട് ഇംഗ്ലീഷ് രീതി അറബിയിലേക്ക് കൂട്ടിക്കുഴച്ചു. റശീദ് രിള, ജമാലുദ്ദീന്‍ അഫ്ഗാനി, ഇന്ത്യയില്‍ നിന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍- ഇവരായിരുന്നു ആ സംഘത്തിലെ പ്രധാനികള്‍. അവര്‍ ഭാഷയുടെ അന്തകരായിരുന്നു.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും; സഅദിയ്യയില്‍ ആ അറബി സാഹിത്യം പഠിപ്പിക്കുന്നുണ്ടല്ലോ എന്ന്. ലോകവുമായി ബന്ധപ്പെടാന്‍ പുതിയ ഭാഷാരീതി വേണമെന്നായിരിക്കുന്നു. കിതാബുകളില്‍ നിന്നുള്ള ഭാഷാ പഠനം മതിയാകാത്ത നിലയിലേക്ക് പുത്തന്‍ ഭാഷാ സമ്പ്രദായം വളര്‍ന്നു വന്നിട്ടുണ്ട്. അറബി അദബില്‍ വിശദീകരണമാണ് നിറയെ. സ്ഥൂലമായ വിവരണങ്ങളാണ് പുതിയ രീതി. പണ്ട് അതല്ല. പഴയ അറബിയില്‍ ഒരുപാട് വ്യംഗങ്ങളുണ്ട്. കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു കൂട്ടം ആശയങ്ങള്‍ വരുന്നു. ഇന്ന് കുറേ പറഞ്ഞാലും ഒരു ആശയം ഉരുത്തിരിയുന്നില്ല.
? ഉസ്താദിനെ സ്വാധീനിച്ച ഗുരുനാഥന്മാര്‍.
= സ്വന്തം ഉസ്താദ് എന്ന് പറയാവുന്നത് ശാഹുല്‍ ഹമീദ് തങ്ങളാണ്. അദ്ദേഹം പരമ സ്വാത്വികനായിരുന്നു. ഹാഫിളാണ്. അതേ അവസരം ലോക കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ സ്വാധീനം തന്നെയാണ് പൊതുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് എന്നെ പ്രചോദിപ്പിച്ചത്. പിന്നെ പത്രങ്ങളില്‍ എഴുതാന്‍ പറവണ്ണയെ പോലുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. ‘നീ എഴുതിക്കോ, ഞങ്ങള്‍ തിരുത്തിക്കോളു’മെന്നവര്‍ ധൈര്യം തന്നു.
? സ്വന്തം നിലക്ക് ദര്‍സ് തുടങ്ങിയത്.
= എന്റെ ഗുരുനാഥന്‍ താമസിച്ച മഹല്ലില്‍ തന്നെയായിരുന്നു തുടക്കം. അഞ്ചോ ആറോ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരും നാട്ടുകാരുടെ കുട്ടികള്‍. അന്ന് ദര്‍സിനോടൊപ്പം വയോജന ക്ലാസ് പോലെ ഒന്നുണ്ടായിരുന്നു. മഗ്‌രിബിന് ശേഷമുള്ള ക്ലാസില്‍ നാട്ടുകാരുമിരിക്കും. കുട്ടികള്‍ക്കാണ് ക്ലാസ്. പക്ഷേ, മുതിര്‍ന്നവരും ശ്രോതാക്കളാകും. പൊതുജനങ്ങള്‍ക്കു ഉപകാര പ്രദമാകുന്ന വിഷയങ്ങളാണ് ഈ ക്ലാസിന് തിരഞ്ഞെടുക്കുക. നാട്ടില്‍ വലിയ ചലനമുണ്ടാക്കിയ സംവിധാനമായിരുന്നു അത്.
? എങ്ങനെയാണ് ഈ ‘സംയുക്ത ക്ലാസുകള്‍’ കുറ്റിയറ്റു പോയത്.
= സ്ഥാപനങ്ങള്‍ വന്നത് കൊണ്ടെന്ന് ചിലര്‍ പറയുന്നു. ദര്‍സുകള്‍ തന്നെ അപ്രത്യക്ഷമാവുകയാണല്ലോ. പിന്നെ, അയഞ്ഞ ഘടന ഗുണകരമാകില്ലെന്ന വിലയിരുത്തലും പഴയ സംവിധാനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ കാരണമായി. പുതിയ രൂപത്തില്‍ മുതിര്‍ന്നവര്‍ക്ക് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നുണ്ടല്ലോ.
? എങ്ങനെയാണ് മദ്‌റസാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. സംഘടന നിയോഗിക്കുകയായിരുന്നോ.
= ആരെങ്കിലും ഏല്‍പിച്ചുവെന്ന് പറയാനാകില്ല. മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഞാന്‍ ലേഖനമെഴുതുന്ന കാലത്ത് ആരും അതേക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
? ഉസ്താദ് അതേക്കുറിച്ചു ചിന്തിക്കാന്‍ കാരണം.
= ഖുര്‍ആന്‍ പഠനത്തിലുള്ള സമുദായത്തിന്റെ പിന്നാക്കാവസ്ഥ തന്നെ. ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സ്‌കൂളില്‍ അധ്യാപകനെ നിയമിക്കാറുണ്ടായിരുന്നു. അയാള്‍ തോന്നിയ സമയത്ത് വന്ന് എന്തെങ്കിലും പറഞ്ഞു കൊടുത്തെങ്കിലായി. ഒരു വ്യവസ്ഥയുമില്ല. ബാക്കി സമയം മുഴുവന്‍ ഭൗതിക പഠനമാണ്. യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം മതപഠനത്തെ തന്ത്രപരമായി ഉന്മൂലനം ചെയ്യലായിരുന്നു. ഇത് ശരിയല്ലെന്ന ചിന്ത ശക്തിയായി ഉയര്‍ന്നു വരാന്‍ തുടങ്ങി. അന്ന് തളിപ്പറമ്പില്‍ പാങ്ങുകാരനും കണ്ണൂരില്‍ മൂസക്കുട്ടി ഹാജിയും തിരൂരങ്ങാടിയില്‍ കോയക്കുട്ടി ഹാജിയും അനുജന്മാരും മദ്‌റസാ പാഠ്യപദ്ധതി ആവിഷ്‌കരിച്ചു പരിമിതമായെങ്കിലും നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനവും കൂടിയാണ് മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു അല്‍ബയാനില്‍ ലേഖനമെഴുതാന്‍ ഇടയാക്കിയത്. 1951-ല്‍ സമസ്തയുടെ വടകര സമ്മേളനത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പായിരുന്നു അതെന്നാണ് എന്റെ ഓര്‍മ. എല്‍ പി, യു പി, സെക്കന്‍ഡറി മാതൃകയില്‍ മദ്‌റസകള്‍ വേണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. സമസ്ത സമ്മേളനത്തില്‍ അത് ചര്‍ച്ചക്കു വന്നു.
1947-ല്‍ സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയാണെന്നാണല്ലോ പറയുന്നത്. അദ്ദേഹത്തിന്റെ ആശയമെന്താണ്? സര്‍വ മതവും കലക്കിക്കുടിച്ച ഒരു മനുഷ്യനാവുക എന്നതായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്ന് പറഞ്ഞ അദ്ദേഹത്തിന് പക്ഷേ, മതവിദ്യാഭ്യാസത്തെക്കുറിച്ചു യാതൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. ഭൗതികതയിലൂന്നിയ ബേസിക് വിദ്യാഭ്യാസത്തിനായിരുന്നു മുന്‍ഗണന. ഈ പദ്ധതിക്ക് ഗാന്ധിജിയുടെ വലം കൈയായി നിന്നത് രാജാജിയായിരുന്നു.
ഇത് പോരെന്നും ഓരോ എല്‍ പി സ്‌കൂളിനോട് ചേര്‍ന്നും എല്‍ പി തലത്തിലുള്ള മദ്‌റസ വേണമെന്നും ഞാന്‍ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. അത് മുകള്‍ തലത്തിലും വേണം. അതിന് സിലബസും വേണം. സമസ്ത മുശാവറയുടെ ചര്‍ച്ചക്കൊടുവില്‍ പറവണ്ണ ചെയര്‍മാനായി ഒരു സമിതി രൂപവത്കരിച്ചു. സ്വാഭാവികമായും ഞാനും സമിതിയില്‍ അംഗമായി. അക്കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം ഞാനായിരുന്നു. 25ന് താഴെയായിരുന്നു വയസ്സ്. മദ്‌റസ പ്രസ്ഥാനത്തിന്റ കാര്യത്തില്‍ എനിക്ക് മുമ്പില്‍ മാതൃകകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം.
? ഇന്ന് മദ്‌റസാ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്? ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മള്‍ തന്നെ തുടങ്ങുന്നുണ്ട്. അവ മദ്‌റസകള്‍ക്ക് ഭീഷണിയുമാണ്.
= ഹയര്‍സെക്കന്‍ഡറി തലം വരെ മദ്‌റസകള്‍ വ്യവസ്ഥാപിതമായി നടക്കുന്നുണ്ട് കേരളത്തില്‍. സിലിബസും ബോധനരീതിയും അങ്ങേയറ്റം പരിഷ്‌കരിക്കാനും സാധിച്ചിട്ടുണ്ട്. സി ബി എസ് ഇ വിദ്യാഭ്യാസ രീതി മദ്‌റസകളെ ബാധിച്ചുവെന്നത് ശരിയാണ്. അത് മറികടക്കാന്‍ ശ്രമം നടക്കേണ്ടതുണ്ട്. ദേശീയ തലത്തില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി വരാന്‍ പോകുകയാണ്. അതുകൊണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വേണ്ടെന്നു വെക്കാനാകാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരം സ്ഥാപനങ്ങളില്‍ മതപഠനം കാര്യക്ഷമമായി നിലനിര്‍ത്തിക്കൊണ്ടു പോകണമെന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
?ഈ തിരക്കേറിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പുസ്തക രചനകള്‍ക്കെങ്ങനെ സമയം കണ്ടെത്തി.
= സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കനുസൃതമായി പുസ്തകങ്ങള്‍ എഴുതേണ്ടി വന്നു. വയോജന ക്ലാസിനെ സംബന്ധിച്ചു നേരത്തെ പറഞ്ഞല്ലോ. അതില്‍ സംബന്ധിക്കാന്‍ വരുന്നവരില്‍ പലരും മഹാസാധുക്കളാണ്. അടിസ്ഥാന പരമായ അറിവ് പോലുമില്ലാത്തവര്‍. മയ്യിത്ത് പരിപാലനത്തിന്റെ കാര്യമെടുക്കാം. ഇതെങ്ങനെ നിര്‍വഹിക്കണമെന്ന് ആര്‍ക്കുമറിയില്ല. ഒരു മരണം സംഭവിച്ചാല്‍ അടുത്ത പ്രദേശത്ത് നിന്ന് അല്‍പം പഠിച്ച ആരെയെങ്കിലും കൊണ്ടു വരികയായിരുന്നു പതിവ്. അവര്‍ ചെയ്യുന്നത് തന്നെ നിയമം. ഇതാണ് പല ആചാരങ്ങളുടെയും സ്ഥിതി. പലതും മഹാ അബദ്ധമായിരുന്നു. മട്ടന്നൂരില്‍ ഞാന്‍ ഈ വിഷയത്തില്‍ ഒരു ക്ലാസ് വെച്ചു. അതിനെക്കുറിച്ചു കേട്ടറിഞ്ഞ തൊട്ടടുത്ത മഹല്ലുകാര്‍, അത്തരമൊരു ക്ലാസ് വേണമെന്ന ആവശ്യവുമായി വന്നു. ഇതേ തുടര്‍ന്നു ക്ലാസില്‍ പറഞ്ഞ കാര്യങ്ങള്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചു. അതാണ് ആദ്യത്തെ പുസ്തകം. അറബ്മലയാളത്തിലാണ് ഇതെഴുതിയിരുന്നത്. പിന്നെ സംസ്‌കരണം എന്ന പേരില്‍ മലയാളത്തിലാക്കി. കുട്ടികള്‍ക്കു പഠിക്കാനുള്ള താരീഖായിരുന്നു അടുത്ത പുസ്തകം. ഓരോ പ്രശ്‌നം വരുമ്പോഴും പടച്ച റബ്ബ് തോന്നിപ്പിക്കും; എഴുതണമെന്ന്. സാഹിത്യത്തിനോ, പുസ്തക രചനക്കോ വേണ്ടിയുള്ള എഴുത്തല്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. ഉദാഹരണമായി കമ്യൂണിസം വലിയ വിപത്തായി വളരുന്നുവെന്നു തോന്നിയപ്പോള്‍, അതേക്കുറിച്ചു പഠിച്ചു ‘കമ്യൂണിസം, സോഷ്യലിസം, ഇസ്‌ലാം’എന്ന പുസ്തകമെഴുതി.ശരീഅത്ത് കോലാഹല കാലത്ത്, അഭ്യസ്തവിദ്യരില്‍ പലരും തെറ്റായ ധാരണയിലേക്ക് വഴുതുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍, അത് സംബന്ധിച്ചു പുസ്തകമെഴുതി. തബ്‌ലീഗിനെതിരെ, ജമാഅത്തിനെതിരെ ഒക്കെ എഴുതി. ഇങ്ങനെ അതാത് കാലത്തെ പ്രശ്‌നങ്ങളോട് എഴുത്തിലൂടെ പ്രതികരിക്കുകയായിരുന്നു.
മതബോധനം, ധാര്‍മികത
? മുസ്‌ലിംകള്‍ക്കിടയില്‍ മതബോധന സംവിധാനങ്ങള്‍ക്കു ഒരു കുറവുമില്ല. എല്ലാ സംഘടനകളും അവരവരുടെ നിലക്ക് ഏറെക്കുറെ വ്യവസ്ഥാപിതമായി ഇത്തരം സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. എന്നിട്ടും സമൂഹത്തില്‍ ഒരു ധാര്‍മിക മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
= തികച്ചും ഇടകലര്‍ന്ന സമൂഹമാണ് നമ്മുടേത്. അനുകരണങ്ങള്‍ക്കു സാധ്യതയേറെയാണ്. പാശ്ചാത്യമൂല്യങ്ങള്‍ക്കാണ് മേല്‍ക്കൈ. ഹൈന്ദവവും ക്രൈസ്തവവുമായ സമ്പ്രദായങ്ങളും പകര്‍ത്തപ്പെടുന്നു. സമൂഹത്തിലാകെയുണ്ടാകുന്ന മൂല്യച്യുതി മുസ്‌ലിംകളെ പാശ്ചാത്യ അനുകരണക്കാരാക്കുകയാണ് ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും എത്ര വ്യത്യസ്തമാണ്. വന്നു വന്നു അമ്പലത്തിലെ ഉത്സവവും പള്ളിയിലെ ഉറൂസും ഒന്നിച്ചു നടത്താമെന്നായില്ലേ?
? ദഅ്‌വാ കോഴ്‌സുകള്‍ ഉദ്ദേശിച്ച ഫലം ഉളവാക്കിയോ.
= ആധുനിക കാലത്തോട് സംവദിക്കാന്‍ കഴിവുള്ള ഒരു സംഘത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചുവെന്നതാണ് ദഅ്‌വാ കോളജിന്റെ വിജയം. പക്ഷേ, സിലബസും പരീക്ഷയുമൊക്കെയായപ്പോള്‍ ഇല്‍മിന്റെ അഗാധത നിലനിര്‍ത്താനായില്ല. ദര്‍സില്‍ ഒരു കിതാബ് ഒരു പ്രാവശ്യം ഓതി നിര്‍ത്തുകയല്ല. സംശയം തീര്‍ത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിക്കുകയാണ്. ദര്‍സില്‍ പഠിച്ചവര്‍ക്ക് ഗഹനമായ അറിവ് ഉണ്ടായിരുന്നു. ദര്‍സുകള്‍ ശോഷിച്ചതിന്റെ വേദന എന്നെ വല്ലാതെ അലട്ടാറുണ്ട്.
? വിദ്യാഭ്യാസ രംഗത്ത് താങ്കളും എ പി ഉസ്താദും ചേര്‍ന്നു വലിയ മാറ്റമുണ്ടാക്കി. കൂടുതല്‍ കുട്ടികളെ അത് ഉള്‍ക്കൊണ്ടു. പക്ഷേ, ഹയര്‍സെക്കന്‍ഡറിക്കപ്പുറത്തേക്ക് അത് വളര്‍ന്നില്ല.
= ശരിയാണ്. ഡിഗ്രി, പ്രൊഫഷനല്‍ രംഗത്ത് ഇപ്പോഴും നമുക്ക് ശോഭിക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസരംഗം നമ്മുടെ നേരായ സമീപനത്തിന് ചേര്‍ന്നതല്ലെന്നതാണ് അതിന്റെ പ്രധാന കാരണം. അവിടെ രാഷ്ട്രീയ സ്വാധീനവും പണവുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് തന്നെ ബിസിനസ്സിന് വേണ്ടിയാണ്. നമ്മുടെ സഹജമായ ബോധം അതിനെതിരാണ്. എങ്കിലും മുസ്‌ലിം വിദ്യാര്‍ഥികളെ കൂടുതല്‍ മുന്നോട്ട് നയിക്കാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്.
ആഗോള സുന്നിസം
? ആഗോള സമൂഹവുമായി സംവദിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു ഉസ്താദ് പറഞ്ഞല്ലോ. എന്നാല്‍ ആഗോള സുന്നീ പണ്ഡിത സമൂഹത്തെ മലയാളിക്കു പരിചയപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. ഇറാനിലെ ശിയാക്കളും ഏതാനും രാജ്യങ്ങളിലെ ചുരുക്കം വഹാബികളും ഒഴിച്ചാല്‍ ലോകത്തെങ്ങും സുന്നി ധാരയാണല്ലോ.
= അതൊരു വീഴ്ചയല്ല. ഒരു സംഘടിത രൂപം പണ്ഡിതര്‍ക്കിടയില്‍ ആഗോളവ്യാപകമായി ഉണ്ടായിട്ടില്ല. ഒരിക്കല്‍ കുവൈത്തിലെ യൂസുഫുല്‍ ഹാശ്മി രിഫാഇയുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലോകോത്തര പണ്ഡിതനും എല്ലാ രാജ്യങ്ങളിലെയും മുസ്‌ലിംകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണദ്ദേഹം. എന്നോടദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തില്‍ നിങ്ങളുടെ സംശയത്തിന് മറുപടിയുണ്ട്. ‘സുന്നി പണ്ഡിതന്മാരെ സംഘടിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ഏതെങ്കിലുമൊരു മുസ്‌ലിം ഭരണാധികാരിയെ ചൂണ്ടിക്കാണിച്ചു തരുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ ആലോചിച്ചു നോക്കി. ഇല്ലെന്നു തന്നെയായിരുന്നു എന്റെ മറുപടി. രാഷ്ട്ര തലവന്മാര്‍ക്കു മതബോധമില്ല. ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹം ഇപ്പോള്‍ ചെയ്തതെന്താണ്. അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ സ്വതന്ത്ര പദവി എടുത്തു കളഞ്ഞു സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.
സാമ്രാജ്യത്വ കടന്നു കയറ്റം
? സാമ്രാജ്യത്വത്തിന്റെ പുതിയ തന്ത്രങ്ങളെന്തൊക്കെയാണ്.
= ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഭീകരവാദവും ഇസ്‌ലാമോഫോബിയയുമാണ് ഏറ്റവും പുതിയ തന്ത്രം. ഒപ്പം ഭിന്നിപ്പിക്കല്‍ തന്ത്രവും. ചാവേര്‍ സ്‌ഫോടനത്തെക്കുറിച്ചു മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ലേ? അതിനെ അനുകൂലിച്ചും ഫത്‌വ വന്നു. ബുര്‍ഖ നിരോധനത്തെ തന്‍ത്വാവി പിന്തുണച്ചു. അങ്ങനെ ഏത് കാര്യത്തിലും ഭിന്നിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. ഈ ഭിന്നത അവരുടെ വിജയമല്ലേ? ഒരൊറ്റ രാജ്യത്തിനും സാമ്രാജ്യത്വത്തെ നേര്‍ക്കുനേരെ എതിര്‍ക്കാന്‍ ധൈര്യമില്ല. ഒരു ഖദ്ദാഫിക്കോ, നജാദിനോ ഒന്നും ചെയ്യാനാകില്ല. യു എന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കിഴക്കന്‍ ജറൂസലമിലെ അനധികൃത കുടിയേറ്റം നിര്‍ത്താന്‍ ഇസ്‌റാഈല്‍ തയാറായില്ലല്ലോ. അവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്.
പിന്നെ, സാമ്രാജ്യത്വത്തെ നാം ജീവിതം കൊണ്ട് പ്രതിരോധിക്കുകയാണ് വേണ്ടത്. നമ്മുടെ വേഷം, വസ്ത്രം, ഭക്ഷണം തുടങ്ങി സര്‍വവും പാശ്ചാത്യ അനുകരണമാകുകയാണ്. ഈ സൂപ്പര്‍ മാര്‍ക്കറ്റും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും വന്നത് അവിടെ നിന്നല്ലേ? മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ ഇതിന് വഴങ്ങുന്നത് എന്നതാണ് ദുഃഖകരം. നമ്മള്‍ മുമ്പ് നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇന്നോ എല്ലായിടത്തും തീന്‍മേശയായി. പഴയതെന്ന് പറഞ്ഞു തള്ളിക്കളഞ്ഞവ തിരിച്ചു പിടിക്കുകയേ വഴിയുള്ളു.
കോടതി, മാധ്യമങ്ങള്‍ 
? കോടതിയുടെ ഇടപെടല്‍ മുമ്പെന്നെത്തേക്കാളും ശക്തമായിരിക്കുന്നു. ബഹുഭാര്യത്വം, വിവാഹബാഹ്യ ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ കോടതി അതിരുവിട്ട പരാമര്‍ശങ്ങളാണ് നടത്തിയത്.
= കോടതി മുറിയിലിരിക്കുന്നവരുടെ വിവരത്തിന്റെ ആഴമാണ് ഈ പരാമര്‍ശങ്ങളില്‍ കാണുന്നത്. വിവാഹബാഹ്യ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയോ? എന്ത് വിവരക്കേടാണ് പറയുന്നത്. കോടതികളില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാനൊക്കൂ. കാരണം അവരുടെ പഠനം പാശ്ചാത്യ മൂല്യങ്ങളിലൂന്നിയാണ്. പാശ്ചാത്യ അവബോധമാണ് അവരെ നയിക്കുന്നത്. ഏതെങ്കിലും പൗരസ്ത്യ സമൂഹം ഇതംഗീകരിക്കുമോ? കുടുംബ ബന്ധത്തിനും വിവാഹത്തിനും വളരെയേറെ പ്രാധാന്യം കല്‍പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന കോടതികള്‍ക്കു ഇത് പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതാണ് ഞാന്‍ പറഞ്ഞ പാശ്ചാത്യദാസ്യം.
? മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ ആസൂത്രിതമായി ആക്രമിക്കുന്നു.
= ശരിയാണ്. പക്ഷേ, അവര്‍ മുസ്‌ലിംകളെ ആക്രമിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍, സാമ്രാജ്യത്വത്തിന് വേണ്ടി എഴുതുന്നു എന്ന് പറയുന്നതാകും ശരി. മുസ്‌ലിംകള്‍ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവായതിനാല്‍ മാധ്യമങ്ങളുടെയും ഇരയാകുന്നുവെന്ന് മാത്രം. സാമ്രാജ്യത്വം നേരിട്ട് നടത്തുന്ന പരിപാടിയല്ല ഇത്. സയണിസ്റ്റ്- സാമ്രാജ്യത്വ പൊതുബോധത്തില്‍ അകപ്പെടുകയാണ്. പിന്നെ ആ അവബോധത്തിന്റെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നു.
ഇസ്‌ലാമിനെയെന്നല്ല,ഒരു ശത്രുവിനെയും സാമ്രാജ്യത്വം ഇന്ന് നേരിട്ട് ആക്രമിക്കുന്നില്ല. ഗൂഢമായ തന്ത്രങ്ങളാണ് അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈ തന്ത്രത്തിന്റെ നടത്തിപ്പുകാരാണ് മാധ്യമങ്ങള്‍. ഇതിന് ബദല്‍ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, അതത്ര എളുപ്പമല്ല.
പ്രസ്ഥാനത്തിന്റെ ഭാവി
? കേരളീയ സമൂഹത്തില്‍ സുന്നി പ്രസ്ഥാനത്തിന്റെ ഭാവിയിലെ സ്ഥാനവും, വികാസവും എങ്ങനെയായിരിക്കും. പുതു തലമുറ സംഘടനയെ നന്നായി നയിക്കുമോ.
= ഒരു നേതൃനിരയെ അല്ലാഹു വിളിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് കാര്യശേഷിയുള്ളവര്‍ ഉയര്‍ന്നു വരുന്നു. അതുകൊണ്ട് ഭാവിയിലും സംഘടനയെ നയിക്കാന്‍ കരുത്തുറ്റ നിര ഉയര്‍ന്നു വരുമെന്ന് നാം പ്രതീക്ഷിക്കുക.
വലിയ മാറ്റങ്ങള്‍ നാം ഉണ്ടാക്കി. മുസ്‌ലിം സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മാതൃക സൃഷ്ടിച്ചു. വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കി. പുത്തന്‍ വാദത്തെ പ്രതിരോധിച്ചു. എന്നാല്‍ വിദ്യാസമ്പന്നരായ പുതുതലമുറയെ പാശ്ചാത്യ ചിന്താഗതികള്‍ നന്നായി സ്വാധീനിക്കുകയും അതുവഴി പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. ഇതിന് തടയിടേണ്ടതുണ്ട്. സാമൂഹിക മാറ്റവും ഉണ്ടാകേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്.
? സുന്നി ഐക്യത്തെക്കുറിച്ച്..
= സുന്നി ഐക്യം ആവശ്യമാണ്. ഞാന്‍ അതിനായി കുറേ ശ്രമിച്ചിരുന്നു. മുഹമ്മദ് അലി ശിഹാബ് തങ്ങളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിക്കുകയും മറുഭാഗവുമായി സംസാരിക്കട്ടെയെന്ന് പറയുകയും ചെയ്തു. പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. അവരെ കണ്ടിട്ട് ഫലമുണ്ടായിക്കാണില്ല. ഇനി ആരാണ് അതിന് മുന്‍കൈ എടുക്കുക .ഹൈദറലി ശിഹാബിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
ഇരു വിഭാഗത്തിനും താത്പര്യമുണ്ടെങ്കിലേ യോജിപ്പുണ്ടാകുകയുള്ളു. മറുഭാഗം ഐക്യം ആഗ്രഹിക്കുന്നില്ല. ധിക്കാരവും വികാരവുമാണ് അവരെ നയിക്കുന്നത്. നമ്മള്‍ സത്യവും ശാന്തതയുമാണ് കാംക്ഷിക്കുന്നത്. ഈ വൈരുധ്യം ഉള്ളിടത്തോളം ഐക്യം സാധ്യമാകില്ല.

BEKEL MASS WEDDING

on


ഹെലികോപ്റ്ററില്‍ കയറി വധു കല്യാണ മണ്ഡപത്തിലേക്ക്

on Dec 27, 2012



Posted on: 27 Dec 2012


അന്തിക്കാട്: താലികെട്ടിന് വധു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഹെലികോപ്റ്ററില്‍. ആലപ്പാട് പെരുമ്പിള്ളിവീട്ടില്‍ ബലരാമന്റെയും ഷീലയുടെയും മകള്‍ ഷബിനയാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചാഴൂരില്‍നിന്ന് ബന്ധുക്കളോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തിലേക്ക് പോയത്. ഇടുക്കി കല്ലാര്‍ ഉഷ സദനത്തിലെ സത്യദാസിന്റെയും ജയയുടെയും മകന്‍ അനീഷ് ആണ് ഷബിനയെ താലി ചാര്‍ത്തിയത്.

ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.

ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.

വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി. 
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com