കാഞ്ഞങ്ങാട് മാലിന്യ സംസ്‌കരണത്തിന് സ്ഥലം അനിശ്ചിതത്വത്തില്‍

on Dec 28, 2010

നഗരസഭാ യോഗം: കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വിപുലീകരണത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് കൗണ്‍സിലര്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി.

3ജി കാഞ്ഞങ്ങാട്ടും

on Dec 21, 2010

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ 3ജി സംവിധാനം കാഞ്ഞങ്ങാട്ടും നിലവില്‍വന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബേക്കല്‍ മേല്‍പ്പാലം 16ന് നാട്ടിനുസമര്‍പ്പിക്കും

on Dec 13, 2010


കാസര്‍കോട്: ബേക്കല്‍ മേല്‍പ്പാലം ഡിസംബര്‍ 16ന് നാട്ടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദാണ് മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുക.

മേല്‍പ്പാലത്തിലേക്കുള്ള സമീപനറോഡില്‍ ടാറിങ് പൂര്‍ത്തിയായി. പെയിന്റിങ്ങും കഴിഞ്ഞു. മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്ത് പാക്കം ജങ്ഷനില്‍ ടോള്‍ ബൂത്ത് ഒരുങ്ങിക്കഴിഞ്ഞു.

മേല്‍പ്പാലം ആശ്രയിക്കുന്ന ഇരുചക്രവാഹനം ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ളവയില്‍നിന്ന് ടോള്‍ പിരിക്കുമെന്ന് അധികൃതര്‍പറഞ്ഞു. ബസ്സുകള്‍ക്ക് പാസ് ഏര്‍പ്പെടുത്തും. മേല്‍പ്പാലം ഉപയോഗിക്കേണ്ടാത്തവര്‍ക്ക് പാക്കംറോഡ് മൗവല്‍ ബേക്കല്‍ ജങ്ഷന്‍ വഴിയും കാസര്‍കോട്ടേക്കും തിരിച്ചും യാത്രചെയ്യാം. ടോള്‍ നിരക്ക് തിങ്കളാഴ്ചയോടെ തീരുമാനിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യം ഉറപ്പിക്കാനുള്ളശ്രമം നടക്കുന്നുണ്ട്.

മേല്‍പ്പാലം തുറക്കുന്നതോടെ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ യാത്രാസമയം കുറക്കാനാകും. ഗെയിറ്റില്‍ കുടുങ്ങി വാഹനങ്ങള്‍ ഒന്നിച്ചു ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയും ഇല്ലാതാകും. മേല്‍പ്പാലം തുറക്കുന്നതോടൊപ്പം സംസ്ഥാനപാതാ വികസനത്തിനുള്ള നടപടിയും വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഇത് ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. നാലുവരി റോഡുകൂടി യാഥാര്‍ഥ്യമായാല്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലെ ദൂരം അരമണിക്കൂറിലൊതുക്കാനാകും. ദേശീയപാതവഴി ഒന്നരമണിക്കൂര്‍വേണം ഈ ദൂരം താണ്ടാന്‍.

അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം

on

പെരിയ:അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി. ഫുട്‌ബോള്‍ മത്സരം കാട്ടുകുളങ്ങരയിലും സ്‌പോര്‍ട്‌സ് മത്സരം വെള്ളിക്കോത്തുമാണ് നടക്കുന്നത്. 13ന് വോളിബോള്‍ തണ്ണോട്ട്, 14 കമ്പവലി മത്സരം കല്ലിങ്കാല്‍, 13ന് ഷട്ടില്‍ ബാറ്റ്മിന്റന്‍ മാണിക്കോത്ത്, 17ന് കലാമത്സരം ചിത്താരിയിലും നടക്കും. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകളും വ്യക്തികളും 16ന് 4 മണിക്ക് മുമ്പും ഇതര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്സര ദിവസവും ബന്ധപ്പെട്ട സബ്കമ്മിറ്റി കണ്‍വീനര്‍ മുമ്പാകെ പേര്‍ നല്‍കണം.

മാണിക്കോത്ത് എം പി അബ്ദുറഹ്്മാന്‍ നിര്യാതനായി

on Dec 11, 2010





കാഞ്ഞങ്ങാട്: മാണിക്കോത്തെ പരേതനായ മമ്മു മുസ്ലിയാരുടെ മകന്‍ എം പി അബ്ദുറഹ്്മാന്‍ എന്ന അന്തുമായി (57) നിര്യാതനായി. ഉമ്മ: ആമിന. ഭാര്യ: മുട്ടുന്തലയിലെ ഖദീസ. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, അബ്ദുല്ല, ഹലീമ, ഇബ്്‌റാഹിം. മയ്യത്ത് നിസ്‌കാരത്തിന് െപി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മാണിക്കോത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

അബ്ദുല്‍ റഹിമാനിന്നും അഹ്മദ്‌ ഹാരിസിന്നും കണ്ണീരില്‍ കുതിര്‍ത്ത യാത്രാ മൊഴി

on Dec 10, 2010

കാഞ്ഞങ്ങാട്: ഇന്നലെ കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ച ദാറുല്‍ ഹുദ  ഇസ്ലാമിക്‌  യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ അബ്ദുല്‍ റഹിമാനിന്റെയും അഹ്മദ്‌ ഹാരിസിന്റെയും ജനാസ വന്‍ജനാവലിയുടെ  സാനിധ്യത്തില്‍ ഖബറടക്കി. പെട്ടന്നുണ്ടായ ദുരന്തം ഉള്‍കൊള്ളാവാനാതെ തേങ്ങുകയാണ്‌ ഇരുവരുടേയും ബന്ധുക്കളും നാട്ടുകാരും. മലപ്പുറത്ത്‌ നിന്നും ജനാസ വീട്ടിലേക്കെത്തിയപ്പോള്‍ കൂട്ടനിലവിളിതന്നെ ഉയര്‍ന്നു. 
അബ്ദുല്‍ റഹിമാനിന്റെ  ജനാസ ബേക്കല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകീട്ട്‌ ഏഴരയോടെയാണു ഖബറടക്കിയത്‌. പിന്നീട്‌ എത്തിയ അഹ്മദ്‌ ഹാരിസിന്റെ  ജനാസ രാത്രി പന്ത്രണ്ട്‌ മണിയോടെ പള്ളിക്കര കല്ലിങ്കാല്‍ ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിലും ഖബറടക്കി. പരേതരുടെ ജനാസ നമസ്കാരത്തിന്നും പ്രാര്‍ഥനക്കും സമസ്തയുടെ പ്രമുഖ പണ്ഡിതര്‍  നേത്രത്വം നല്‍കി. ഇരുവരുടെയും ബിരുദപഠന കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമിയിലെ നൂറുക്കണക്കിന്നു ശുഭവസ്ത്രാധാരികള്‍ തങ്ങളുടെ സഹപാഠിക്ക്‌ അന്ത്യമൊഴി അര്‍പിക്കാന്‍ എത്തിയിരുന്നു. കൂടാതെ അറുപതോളം ദാറുല്‍ ഹുദ സഹാപാഠികളും  മയ്യിത്തിനോടപ്പം മലപ്പുറത്ത് നിന്നും അനുഗമിച്ചിരുന്നു. പ്രമുഖ പണ്ഡിതന്മാരായ  എം.എ ഖാസിം മുസ്ലിയാര്‍ ‍, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍‍, ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്‌ഹരി, സൈനുല്‍ അബിദീന്‍ തങ്ങള്‍ കുന്നുംകൈ, സിദ്ദീഖ്‌ നദ്‌വി ചേരൂറ്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍,  പ്രൊഫ. കെ.സി മുഹമ്മദ്‌ ബാഖവി തുടങ്ങീ ഒട്ടനവധി മത രാഷ്ട്രീയ  സാമൂഹ്യ നേതാക്കള്‍ അന്ത്യോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും വേണ്ടി വെള്ളിയാഴ്ച ജുമുഅ നമസ്കാരന്തരം ദുആ ചെയ്യാനും മയ്യിത്ത് നമസ്കരിക്കാനും നേതാക്കള്‍  ആഹ്വാനം ചെയ്തു.

സമസ്തയെ ശക്തിപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരിക -മെട്രോ മുഹമ്മദ്‌ ഹാജി

on Dec 4, 2010

 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
കാഞ്ഞങ്ങാട്‌: സമുദായത്തിന്റെ  ആത്മീയ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഏവരും മുന്നോട്ട്‌ വരണമെന്നു പ്രമുഖ വ്യവസായിയും സുന്നീ മഹല്ല്‌ ഫെഡെറേഷന്‍ നേതാവുമായ മെട്രോ മുഹമ്മദ്‌ ഹാജി അഭ്യാര്‍ഥിച്ചു. 'കൂട്ടുകൂടാം ധാര്‍മികയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തെ അധിഷ്ഠിതമാക്കി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മെംബെര്‍ഷിപ്‌ ക്യാമ്പയ്നിന്റെ  കാഞ്ഞങ്ങാട്‌ മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ്‌ പുതിയകോട്ട ബാങ്ക്‌ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ദാരിമി തൊട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്‌.വൈ.എസ്‌ ജില്ലാ നേതാവ്‌ അബ്ദുസ്സലാം ദാരിമി ആലമ്പാടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു ദാവൂദ്‌ ചിത്താരി ആശംസ നേര്‍ന്നു. റഷീദ്‌ ഫൈസി സ്വാഗതവും ഷറഫുദ്ധീന്‍ കുണിയ നന്ദിയും പറഞ്ഞു. മംഗലാപുരം മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ട ചിത്താരിയിലെ ബാരിക്കാട് ഹസൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
ശേഷം നടന്ന കൌണ്‍സിലര്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക്‌ രൂപം കൊടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സിലര്‍ റഷീദ്‌ ബെളിഞ്ചം ഇലക്ടറായിരുന്നു.
പുതിയ കാഞ്ഞങ്ങാട്‌ മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഭാരവാഹികള്‍: ഉമര്‍ തൊട്ടിയില്‍ (പ്രസിഡണ്ട്‌) അഷ്രഫ്‌ ഫൈസി, ഫസലുറഹ്മാന്‍ യമാനി കുണിയ, അഷ്രഫ്‌ ദാരിമി കൊട്ടിലങ്ങാട്‌, അഷ്രഫ്‌ കെ.എ (വൈസ്‌  പ്രസിടെണ്ടുമാര്‍‍) ഷറഫുദ്ദീന്‍ കെ.എം കുണിയ (ജെനെറല്‍ സെക്രട്ടറി) സഈദ്‌ അസ്‌അദി (വര്‍കിംഗ്‌ സെക്രട്ടറി) ആബിദ്‌ ആറങ്ങാടി, നൌഫല്‍ സി. കെ, അബ്ദുള്ള കുയ്യാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അബ്ദുല്‍ രഷീദ്‌ ഫൈസി (ട്രഷറര്‍)

രാജധാനി ജ്വല്ലറി കവറ്ച്ച പ്രതി അറസ്റ്റില്

on Nov 29, 2010

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ 15 കിലോയിലേറെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫി(24)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റ് അഞ്ചു പേര്‍ കൂടി കവര്‍ച്ച സംഘത്തിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.

ഈ വര്‍ഷം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനായി ജീവനക്കാര്‍ ജ്വല്ലറി പൂട്ടി ഇറങ്ങിയപ്പോഴായിരുന്നു നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ജ്വല്ലറിക്കു പിന്നിലായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് ഭിത്തി തുരന്ന ശേഷം ജ്വല്ലറിയുടെ സീലിങ് തകര്‍ത്തായിരുന്നു മോഷണം.

നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുല്‍ ലത്തീഫിന്റെ ആഡംബര ജീവിതത്തെപ്പറ്റി ജനമൈത്രി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ശശികുമാറിനു ലഭിച്ച സൂചനയാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായി മാറിയത്. തുടര്‍ന്ന് കഴിഞ്ഞ നാല് ആഴ്ചയായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കവര്‍ച്ചയുടെ സൂത്രധാരന്‍ മറ്റൊരാളാണെന്നാണ് ലത്തീഫ് പൊലീസിനു നല്‍കിയ മൊഴി.

കവര്‍ച്ചയില്‍ ഇരുവര്‍ക്കും ലഭിച്ച പങ്കില്‍ ഏഴു കിലോയോളം ജില്ലയിലെ രണ്ടു ബാങ്കുകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പണയം വച്ചതായി പൊലീസ് കണ്ടെത്തി. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് പി.പ്രകാശ് പറഞ്ഞു.

കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് അബ്ദുല്‍ ലത്തീഫ് താമസിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) എം.രമേശന്‍ മുന്‍പാകെ ഹാജരാക്കിയ അബ്ദുല്‍ ലത്തീഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഡിവൈഎസ്പി ജോസി ചെറിയാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

on

എ. ഹമീദ് ഹാജിക്ക് ജേസീസ് ബഹുമതി

on

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡണ്ടുമായ എ.ഹമീദ് ഹാജി, ജൂനിയര്‍ ചേംബര്‍ ഇന്‍ര്‍ നാഷണലിന്റെ ജേസീ ഫൗണ്ടേഷന്‍ പാട്രണ്‍ ബഹുമതിക്ക് അര്‍ഹനായി. സാമൂഹിക-സേവന വിദ്യാഭ്യാസ രംഗങ്ങളിലെ മഹത്തായ സംഭാവനകളും ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും കണക്കിലെടുത്താണ് ജേസീസ് ബഹുമതി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശിയായ ഹമീദ് ഹാജി പ്രമുഖ വാഗ്മിയും, സംഘാടകനുമാണ്. ദീര്‍ഘകാലമായി അജാനൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പദമലങ്കരിക്കുന്ന ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും വ്യത്യസ്ത ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായ ഹമീദ് ഹാജി കാഞ്ഞങ്ങാട്ടെയും അബുദാബിയിലെയും അറിയപ്പെടുന്ന വ്യാപാരികളില്‍ പ്രമുഖനാണ്. ഡിസംബര്‍ 27ന് വിശാഖപട്ടണത്ത് നടക്കുന്ന ജേസീസ് നാഷണല്‍ കണ്‍വെന്‍ഷനില്‍ നാഷണല്‍ പ്രസിഡണ്ട് പി. സന്തോഷ് കുമാര്‍ ബഹുമതി സമ്മാനിക്കും.

ചാരായ കേസില്‍ ബെള്ളൂരിലെ ലീഗ് നേതാവ് അറസ്റ്റില്‍

on

കാസര്‍കോട്: ചാരായ കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന മുസ്ലിം ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരിലെ ലീഗ് നേതാവായ കിന്നിംഗാര്‍ കാനത്തോടിയിലെ എസ്.കെ അബ്ബാസ് അലി(43)യാണ് പിടിയിലായത്.
2002ല്‍ ചാരായം കടത്ത് കേസിലെ പ്രതിയായ ഇയാള്‍ പൊലീസില്‍ കീഴടങ്ങാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. ശനിയാഴ്ച കിന്നിംഗാറിലെ വീട്ടില്‍ നിന്നാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വാറണ്ട് സ്ക്വാഡിലെ എഎസ്ഐ ടി മാത്യു, ലക്ഷ്മി നാരായണന്‍, മോഹന്‍, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ കാറഡുക്ക ബ്ളോക്ക് പഞ്ചായത്തില്‍ ബെള്ളൂര്‍ ഡിവിഷനില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനര്‍ഥിയോട് മത്സരിച്ച് തോറ്റിരുന്നു.

വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം

on Nov 27, 2010

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. യാത്രാ ദുരിതം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച കേരള ദി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന വീഡിയോ ഫിലിമിനാണ് ബാലകൃഷ്ണന് ഒന്നാം സ്ഥാനം ലഭിച്ചത്. കാഞ്ഞങ്ങാട് ഉദയാ സ്റ്റുഡിയോ ഉടമയാണ് അദ്ദേഹം.

on Nov 26, 2010

ചിത്താരി ചാമുണ്ഡിക്കുന്നിലെ സി.എച്ച് മുഹമ്മദ് ഹാജി മക്കയില്‍ അന്തരിച്ചു

on

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി.എച്ച് മുഹമ്മദ് ഹാജി (78) മക്കയില്‍ അന്തരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന മക്കയിലെത്തി ഹജ്ജ് നിര്‍വ്വഹിച്ചശേഷം രോഗബാധിതനായി ഇന്നലെ രാവിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്. ചാമുണ്ഡിക്കുന്നില്‍ വ്യാപാരിയായിരുന്നു അദ്ദേഹം. ഭാര്യ. ആയിഷ, മക്കള്‍. കുഞ്ഞബ്ദുള്ള, ഫാറൂഖ്, മുംതാസ്, സൗദ, സഫിയ, നസീമ, ശരീഫ, സമീറ, റസീനത ബദറുന്നിസ, സഫറുന്നിസ.

തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍

on

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.

മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിവരികയും ചെയ്തു.

കവര്‍ച്ചയ്ക്കിടെ ആളെ പിടികൂടി തെങ്ങില്‍ കെട്ടിയിട്ടു

on

തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍
Posted on: 26 Nov 2010


കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.

മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിവരികയും ചെയ്തു.

ചിത്തരിയില്‍ പട്ടാപ്പകല്‍ 50 പവന്‍ മോഷണം: പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

on

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ വീട്ടില്‍ നിന്നും 47 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവിനെയും കൂട്ടാളിയെയും ഹൊസ്‌ദുര്‍ഗ്‌ സിഐ കെ.അഷറഫും സംഘവും അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ്‌ മൊയ്യത്തെ ഷംസീര്‍(24), കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്‌(26) എന്നിവരെയാണ്‌ പോലീസ്‌ മോഷണം നടന്നു മണുക്കൂറുകള്‍ക്കുള്ളില്‍ അതിസാഹസികമായി പിടികൂടിയത്‌.
വീട്ടുകാര്‍ മരണവീട്ടില്‍ പോയ സമയം നോക്കി പട്ടാപ്പകല്‍ വീട്‌ കുത്തിതുറന്ന്‌ 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്‌. ചിത്താരി വി.പി.റോഡിലെ സാദിയ മന്‍സിലില്‍ സി.എം അബ്ദുള്‍ റഹിമാന്‍ മൂസ്ലിയാരുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ചാമുണ്ഡിക്കുന്ന്‌ സ്വദേശി മുഹമ്മദ്‌ ഹജ്ജ്‌ കര്‍മത്തിനിടെ മരിച്ചിരുന്നു. മരണവീട്ടില്‍ പോയി വ്യാഴാഴ്‌ച്ച പകല്‍ 1.30 ന്‌ തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ പിന്‍വശത്തുനിന്നും അപരിചിതന്‍ ഓടി പോകുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ വീട്‌ പരിശോധിച്ചപ്പോള്‍ പിന്‍വാതില്‍ കുത്തിതുറന്നതും കിടപ്പുമുറിയിലെ അലമാറയില്‍ സൂക്ഷിച്ച 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. മോഷ്ടാവ്‌ ഓടിയ വഴിയില്‍ നിന്ന്‌ ഒരു സ്വര്‍ണവളയും മോതിരവും കണ്ടെടുത്തു.
ഹൊസ്‌ദുര്‍ഗ്‌ സിഐ കെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ്‌ സംഘവും വിരലടയാള വിദ്ധഗ്‌ധനും സ്ഥലത്തെതി തെളിവെടുത്തു. പൊലീസ്‌ നായ മണം പിടിച്ച്‌ മഡിയന്‍ കൂലോം റോഡ്‌ വരെ ഓടി തിരിച്ച്‌ വന്നു. ഈ സമയത്താണ്‌ കുപ്രസിദ്ധ മോഷ്ടടാവും കൂട്ടാളിയും കാര്‍ മാര്‍ഗം കാഞ്ഞങ്ങാട്‌ വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം സിഐക്ക്‌ ലഭിച്ചത്‌. മഫ്‌ടിയിലായിരുന്ന സിഐ സ്വകാര്യ ഇന്നോവ കാറില്‍ ഹൊസ്‌ദുര്‍ഗ്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നില്‍ വെച്ച്‌ മോഷ്ടാക്കാള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ എത്തി കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ കവര്‍ച്ചക്കാര്‍ തളിപ്പറമ്പ്‌ മൊയ്യം സ്വദേശി ശംസീര്‍, കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്‌ എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
കാറില്‍ ഉണ്ടായിരുന്ന ഇരുവരെയും ചോദ്യം ചെയ്‌ത്‌ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. ശംസീറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ മാണിക്കോത്ത്‌ നിന്നും കവര്‍ച്ച ചെയ്‌തത്‌ സമ്മതിച്ചത്‌. എന്നാല്‍ തൊണ്ടിമുതല്‍ എവിടെയുണ്ടെന്ന്‌ പറയാന്‍ ശംസീര്‍ കൂട്ടാക്കിയില്ല.
കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ പൊലീസ്‌ അരിച്ച്‌പെറുക്കുമ്പോള്‍ സ്വര്‍ണം സിഐ സഞ്ചരിച്ച കാറിനകത്ത്‌ പ്ലാസ്‌റ്റിക്ക്‌ കവറിലുണ്ടെന്ന്‌ ശംസീര്‍ പറഞ്ഞു. സ്‌റ്റേഷനിലെത്തിയപ്പോള്‍ ശംസീറിന്റെ കൈയിലുണ്ടായിരുന്ന കവര്‍ തന്ത്രപൂര്‍വം സിഐ സഞ്ചരിച്ച കാറില്‍ ഇടുകയായിരുന്നുവെന്ന്‌ ശംസീര്‍ പിന്നീട്‌ സമ്മതിച്ചു. ശ്രീകണ്‌ഠാപുരത്ത്‌ നിന്ന്‌ കാറില്‍ നിന്ന്‌ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നരവര്‍ഷം ശിക്ഷ കഴിഞ്ഞ്‌ മൂന്ന്‌ മാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. മോഷ്‌ടാക്കളുടെ പേരില്‍ ശ്രീകണ്‌ഠപുരം, ആലക്കോട്‌, തളിപ്പറമ്പ്‌, കുടിയാന്മല, കതിരൂര്‍, ധര്‍മടം എന്നിവിടങ്ങളില്‍ മോഷണ കേസുകളുള്ളതായും പോലീസ്‌ പറഞ്ഞു. അതേസമയം ഇവര്‍ സഞ്ചരിച്ച ടാക്‌സി ഇന്‍ഡിക്ക കാര്‍ ഡ്രൈവര്‍ കുമ്പള സ്വദേശിയും കസ്റ്റഡിയിലുണ്ട്‌.
ഹൊസ്‌ദുര്‍ഗ്‌ എസ്‌ഐ സിജു, എഎസ്‌ഐ ശശിധരന്‍, കോണ്‍സ്റ്റബിള്‍മാരായ മുനീര്‍, ശിവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും

ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ വനിതാസംഘം പിടിയില്‍

on Nov 24, 2010

കാഞ്ഞങ്ങാട്‌: 70 ലക്ഷം രൂപയുടെ ചിട്ടിതട്ടിപ്പ്‌ നടത്തി രണ്ട്‌ മാസം മുമ്പ്‌ നാട്ടില്‍ നിന്ന്‌ മുങ്ങിയ മൂന്ന്‌ യുവതികളെ നാട്ടുകാര്‍ മാനന്തവാടിയില്‍ വെച്ച്‌ പിടികൂടി പോലീസിലേല്‍പ്പിച്ചു. തട്ടിപ്പ്‌ സ്‌ത്രീകള്‍ പിടിയിലായ വിവരമറിഞ്ഞ്‌ പണം കിട്ടാനുള്ള ഇടപാടുകാര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഒഴുകിയെത്തി. പടന്നക്കാട്‌ കരുവളത്തെ റുഖിയ(33), സൈനബ(35), ഫാത്തിമ(38) എന്നിവരാണ്‌ പിടിയിലായത്‌. രണ്ട്‌ ലക്ഷം രൂപയുടെ ചിട്ടിയാണ്‌ ഇവര്‍ നടത്തിവന്നത്‌. 70 ഓളം പേരാണ്‌ ചിട്ടിയില്‍ ചേര്‍ന്നത്‌. കുറച്ചു പേര്‍ക്കുമാത്രമാണ്‌ ചിട്ടിപ്പണം ലഭിച്ചത്‌. മറ്റുളളവരുടെയെല്ലാം പണം കൈക്കലാക്കി ഇവര്‍ മുങ്ങുകയായിരുന്നു. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഇടപാടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും. കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ മാനന്തവാടിയിലെ ഒരു മുന്തിയ ഹോട്ടലില്‍വെച്ച്‌ വിലകൂടിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാട്ടുകാര്‍ ഇവരെ പിടികൂടിയത്‌. ആഢംഭര ജീവിതമാണ്‌ ഇവര്‍ നയിച്ചു വന്നത്‌. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഏല്‍പ്പിച്ച ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. ഹൊസ്‌ദുര്‍ഗ്‌ എസ്‌.ഐ., ഷിജുവിന്റെ നേതൃത്വത്തില്‍ പണം കിട്ടാനുള്ളവരുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തിവരികയാണ്‌. പത്തു വര്‍ഷമായി ഇവര്‍ കല്ലുരാവി, മുറിയനാവി, ഞാണിക്കടവ്, കരിവളം, പടന്നക്കാട്, നീലേശ്വരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ചിട്ടി ഇടപാട് നടത്തി വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

മെട്രോ മുഹമ്മദ് ഹാജിയെ തുളു അക്കാദമി ആദരിക്കുന്നു

on Nov 23, 2010

കാസര്‍കോട്: നവംമ്പര്‍ 28ന് മുംബൈ കേരളാ തുളു അക്കാദമി സംഘടിപ്പിക്കുന്ന മുംബൈ തുളു ഉത്സവവേദിയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ കേന്ദ്രനിയമ മന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എം.വീരപ്പമൊയ്ലി ആദരിക്കും.
കാഞ്ഞങ്ങാട് സ്വദേശിയായ മെട്രോ മുഹമ്മദ് ഹാജി മുംബൈയിലെത്തുന്ന കാസര്‍കോട്ടുകാരുടെയുള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ പ്രിയങ്കരനായ നേതാവും അവരുടെ അത്താണിയുമാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്ളീം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ മുഹമ്മദ് ഹാജി മുംബൈയിലെ കേരള മുസ്ളീം ജമാഅത്ത് പ്രസിഡന്റ്, മുംബൈ വെന്‍ഫോര്‍ ലീഗ് പ്രസിഡന്റ്, അമാന്‍ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് കൂടിയാണ്.
സാമൂഹ്യ- സാംസ്ക്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ഇദ്ദേഹം ഇതിനകം നടത്തിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി കോയമ്പത്തൂര്‍ ബ്ളഡ് ഡോണര്‍സ് അസോസ്സിയേഷന്‍ നല്‍കുന്ന കാരുണ്യദര്‍ശന്‍ അവാര്‍ഡ് സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോഡിനേഷന്‍ കമ്മിറ്റി മുംബൈ, സമാജരത്ന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലം വീണ്ടും സ്തംഭനത്തിലേക്ക്

on Nov 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട റെയില്‍വെ മേല്‍പ്പാലം വീണ്ടും അപശകുനമാകുന്നു. പത്ത് സര്‍ക്കാരിന്റെയും അനാസ്ഥ മൂലം നടപടികള്‍ ഇതുവരെ വൈകുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പി. കരുണാകരന്‍ എം.പി നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വീണ്ടും എംപിയായ സാഹചര്യത്തില്‍ മുന്‍കയ്യെടുത്ത് പാലം പണി ഉടന്‍ ആരംഭിക്കേണ്ട നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ച സ്വകാര്യ സ്ഥല വര്‍ഷം മുമ്പ് ഇവിടെ അനുവദിക്കപ്പെട്ട റെയില്‍വെ മേല്‍പ്പാലത്തിന് സ്ഥലം കണ്ടെത്തി മണ്ണ് പരിശോധനവരെ പൂര്‍ത്തിയായെങ്കിലും നഗരസഭയുടെയും സംസ്ഥാന ഉടമകള്‍ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാനും മറ്റും തയ്യാറെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലം പണി ഉടന്‍ തുടങ്ങുമെന്ന് കരുതി കാത്തിരുന്ന നാട്ടുകാര്‍ പാലത്തിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വീണ്ടും മാറ്റുന്നതാണ് കാണാന്‍ സാധിച്ചത്.

നേരത്തെ കോട്ടച്ചേരി ടൗണില്‍ പാലം ആരംഭിക്കേണ്ട സ്ഥലത്ത് ലീഗ് നേതാവിന്റെ ബന്ധുവായ സ്വകാര്യ വ്യക്തി പണിതുയര്‍ത്തിയ ബഹുനില കെട്ടിടം ഒഴിവാക്കി അവിടെ നിന്നും 20 മീറ്റര്‍ വടക്കോട്ട് മാറിയാണ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ റെയില്‍വെ അധികൃതര്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം കോണ്‍ഗസ് നേതാവ് അഡ്വക്കേറ്റ് എം.സി ജോസടക്കമുള്ള ഏതാനും പേരുടെ സ്ഥലമാണ് പുതുതായി പാലത്തിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത്. ഇതനുവദിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അവരും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കി. ഇതോടെ പാലം പണി ആരംഭിക്കുന്നത് മന്ദഗതിയിലാകുമെന്നാണ് സൂചന. നഗരസഭയുടെ ഹൃദയഭാഗത്തെ കീറിമുറിച്ച് കൊണ്ട് കടന്ന് പോകുന്ന റെയില്‍വെയുടെ പടിഞ്ഞാര്‍ ഭാഗത്ത് പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളടങ്ങിയ കുടുംബങ്ങളാണ് താമസിക്കുന്നത്. അഞ്ചോളം ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, പോളിടെക്‌നിക്ക്, മുസ്ലീം ഓര്‍ഫനേജ്, മത്സ്യബന്ധന തുറമുഖം തുടങ്ങിയവയിലെ പതിനായിരകണക്കിന് ജനങ്ങള്‍ക്ക് നഗരത്തിലെത്താനുളള ഏക മാര്‍ഗമാവുന്നതാണ് കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട മേല്‍പാലം. ഇത് ഇനിയും വൈകുന്നത് ജനങ്ങളെ ദുരിതരാക്കിയിട്ടുണ്ട്. അതിനായി പാലം നിര്‍മ്മാണ സ്ഥലം ഹൊസദുര്‍ഗിലേക്ക് മാറ്റാനും നീക്കമുള്ളതായി പറയപ്പെടുന്നു.

ഈദ്‌ സപ്ലിമെന്റ് പുറത്തിറക്കി

on Nov 16, 2010

ചിത്താരി: സൌത്ത് ചിത്താരി ഹയാതുല്‍ ഇസ്ലാം മദ്രസ യൂനിറ്റ് സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി) യുടെ നേത്രത്വത്തില്‍ ഈദ്‌ സപ്ലിമെന്റ് പുറത്തിറക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ നിസാര്‍ ദാരിമി, ഖലീല്‍ മൌലവി ബെളിഞ്ചം, എന്നിവര്‍ ലേഖനം എഴുതുന്നു. ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സപ്ലിമെന്റില്‍കൂടി ഈദ് സന്ദേശവും നല്‍കുന്നുണ്ട്. കൂടാതെ മദ്രസയുടെ അവസാന പൊതു പരീക്ഷായില്‍ നേടിയ നൂറുമേനി വിജയത്തെ കുറിച്ചും ഈ ബഹുവര്‍ണ്ണ സപ്ലിമെന്റില്‍ ഫോട്ടോ സഹിതം വിവരിക്കുന്നുണ്ട്.

അവധി ദിനങ്ങളില്‍ കാഞ്ഞങ്ങാട് നഗരം മൂക്കുെപാത്തുന്നു

on

കാഞ്ഞങ്ങാട്: ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ മൂക്കുപൊത്താന്‍ കൈയില്‍ തൂവാലകൂടി കരുതുക. കാരണം, ഈ ദിവസങ്ങളില്‍ നഗരത്തില്‍ മാലിന്യനീക്കത്തിനും അവധിയാണ്.
നഗരഹൃദയത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അവധിദിനങ്ങളില്‍ നീക്കംചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് ഏറ്റവും വലിയ മാലിന്യനിക്ഷേപം. ഇവിടെ മറ്റുദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിയോടെതന്നെ മാലിന്യം നീക്കംചെയ്യാറുണ്ട്. എന്നാല്‍, ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളില്‍ തൊട്ടടുത്ത ദിവസമാണ് മാലിന്യനീക്കം നടക്കുന്നത്. അതുവരെ നഗരവാസികള്‍ ദുര്‍ഗന്ധം സഹിക്കണം.
പ്രവൃത്തിദിവസങ്ങളില്‍ മാത്രം ജോലി ചെയ്യാനാണ് നഗരസഭയുടെ നിര്‍ദേശമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, മറ്റു നഗരസഭകളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ എല്ലാ ദിവസവും മുറപോലെ മാലിന്യനീക്കം നടക്കുന്നു. അവധിദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. ഈ രീതി കാഞ്ഞങ്ങാട്ടും പിന്തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടച്ചേരിക്കു പുറമെ ബസ്‌സ്റ്റാന്‍ഡ് പരിസരം, ട്രാഫിക് സര്‍ക്കിള്‍, പി സ്മാരകമന്ദിര പരിസരം, ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി മാലിന്യം കുന്നുകൂടിക്കിടക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കംചെയ്യാന്‍ നഗരസഭാ ജീവനക്കാര്‍ തയാറാകാത്തത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രി-നഗരസഭാ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മിക്ക ദിവസങ്ങളിലും ആശുപത്രി ജീവനക്കാരാണ് മാലിന്യം നഗരസഭയുടെ വാഹനങ്ങളില്‍ കയറ്റുന്നത്.


--------------------------------------------------------------------------------

'ബലിപെരുന്നാള്‍: സമാധാനത്തിന് മുന്‍തൂക്കം നല്‍കണം'

on

കാസര്‍കോട്: ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ രാത്രി സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സൗഹൃദവേദി അഭ്യര്‍ഥിച്ചു. ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സംയുക്ത ഖാദി മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.
ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
കുമ്പള: ബലിപെരുന്നാള്‍ ദിനത്തില്‍ അനിസ്‌ലാമിക രൂപത്തിലുള്ള ബൈക്ക് റേസ്, കരിമരുന്ന്, ഗാനമേള എന്നിവ ഒഴിവാക്കാനും സാമുദായിക സൗഹാര്‍ദം വിളിച്ചോതും വിധം ആരാധനാ കര്‍മങ്ങള്‍കൊണ്ട് പെരുന്നാള്‍ ആത്മീയമാക്കാനും മുഴുവന്‍ മഹല്ല് ജമാഅത്തുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ. മമ്മു മാസ്റ്റര്‍, എം. ഖാലിദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


--------------------------------------------------------------------------------

ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി മിനായില്‍ മരിച്ചു

on Nov 15, 2010


മക്ക: ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി ദേഹാസ്ത്വത്യത്തെ തുടര്‍ന്ന് മിനായില്‍ മരിച്ചു. മാണിക്കോത്ത് മിസ്‌രിയ മന്‍സിലില്‍ കുഞ്ഞഹമ്മദ്(ഫ്രൂട്ട്-60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം മിനായിലെ സറാഹയ്യ ഖബര്‍സ്ഥാനില്‍ നടന്നു. രാത്രി ഒമ്പത് മണിയോടെ വിവരം നാട്ടിലറിയിക്കുകയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: അബ്‌ദുല്ല, അബൂബക്കര്‍, മിസ്‌രിയ, മറിയം, തസ്‌രി. മരുമക്കള്‍: അബ്ദുല്ല ചിത്താരി, മുഹമ്മദ് കുഞ്ഞി കൊളവയല്‍, അബൂബക്കര്‍ ആറങ്ങാടി. സഹോദരങ്ങള്‍: അന്ത്‌ക്കായി, അബ്ദുല്‍ ഖാദര്‍.

മംഗലാപുരം വിമാനത്താവളത്തോട് ചേര്‍ന്ന ജോക്കട്ടയില്‍ റെയില്‍വെ സ്റ്റേഷന്‍ പണിയും-ഡി.ആര്‍.എം

on Nov 10, 2010

മംഗലാപുരം: ബജ്‌പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിനോട് ചേര്‍ന്ന് ജോക്കട്ടയില്‍ പുതിയ റെയില്‍വെസ്റ്റേഷന്‍ പണിയാന്‍ അധികൃതര്‍ തീരുമാനിച്ചതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എസ്.കെ.റെയ്‌ന പറഞ്ഞു. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കനറ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റെയ്‌ന. നിര്‍ദ്ദിഷ്ട റെയില്‍വെ സ്റ്റേഷനില്‍ വിമാനത്താവളത്തിന് പ്രത്യേകം കാര്‍ഗോ കോംപ്ലക്‌സ് പണിയാന്‍ ഉദ്ദേശമുണ്ടെന്നും റെയ്‌ന വെളിപ്പെടുത്തി.
മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ മേല്‍പ്പാലം രണ്ട് കൊല്ലതിനകം പൂര്‍ത്തിയാക്കുമെന്ന് റെയ്‌ന പറഞ്ഞു. മൂന്നോ നാലോ മാസത്തിനകം മേല്‍പ്പാലത്തിന്റെ പണി തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വകയിരുത്തിയതായും റെയ്‌ന പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം അത്താവറില്‍ പുതിയൊരു കൗണ്ടര്‍ തുറക്കും. സെന്‍ട്രല്‍ സ്റ്റേഷനിലേക്കള്ള രണ്ടാമത്തെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് പുതിയ കൗണ്ടര്‍ വിഭാവനം ചെയ്യുന്നതെന്നും ഡി.ആര്‍.എം പറഞ്ഞു. കെ.സി.സി.ഐ. പ്രസിഡന്റ് ജി.ജി.മോഹന്‍ദാസ് പ്രഭു തുറന്ന സംവാദത്തിന് നേതൃത്വം നല്‍കി.

മുഹമ്മദ് സവാദ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍

on

കാഞ്ഞങ്ങാട്: അണ്ടര്‍ 16 അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള സംസ്ഥാന ടീമിലേക്ക് ബേക്കല്‍ സ്വദേശിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ബി.എസ്. മുഹമ്മദ് സവാദിനെ തിരഞ്ഞെടുത്തു. ബേക്കല്‍ ബ്രദേഴ്സ് അംഗമായ സവാദ് ബേക്കല്‍ കെ.പി. ഹൌസിലെ അബ്ദുല്‍സലാം-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സവാദിനെ 12 ന് ബേക്കല്‍ മിനിസ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ബേക്കല്‍ ക്ളബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com