കാഞ്ഞങ്ങാട്: ഇന്നലെ കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ച ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ അബ്ദുല്‍ റഹിമാനിന്റെയും അഹ്മദ് ഹാരിസിന്റെയും ജനാസ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഖബറടക്കി. പെട്ടന്നുണ്ടായ ദുരന്തം ഉള്‍കൊള്ളാവാനാതെ തേങ്ങുകയാണ് ഇരുവരുടേയും ബന്ധുക്കളും നാട്ടുകാരും. മലപ്പുറത്ത് നിന്നും ജനാസ വീട്ടിലേക്കെത്തിയപ്പോള്‍ കൂട്ടനിലവിളിതന്നെ ഉയര്‍ന്നു.
അബ്ദുല്‍ റഹിമാനിന്റെ ജനാസ ബേക്കല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകീട്ട് ഏഴരയോടെയാണു ഖബറടക്കിയത്. പിന്നീട് എത്തിയ അഹ്മദ് ഹാരിസിന്റെ ജനാസ രാത്രി പന്ത്രണ്ട് മണിയോടെ പള്ളിക്കര കല്ലിങ്കാല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലും ഖബറടക്കി. പരേതരുടെ ജനാസ നമസ്കാരത്തിന്നും പ്രാര്‍ഥനക്കും സമസ്തയുടെ പ്രമുഖ പണ്ഡിതര്‍ നേത്രത്വം നല്‍കി. ഇരുവരുടെയും ബിരുദപഠന കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമിയിലെ നൂറുക്കണക്കിന്നു ശുഭവസ്ത്രാധാരികള്‍ തങ്ങളുടെ സഹപാഠിക്ക് അന്ത്യമൊഴി അര്‍പിക്കാന്‍ എത്തിയിരുന്നു. കൂടാതെ അറുപതോളം ദാറുല്‍ ഹുദ സഹാപാഠികളും മയ്യിത്തിനോടപ്പം മലപ്പുറത്ത് നിന്നും അനുഗമിച്ചിരുന്നു. പ്രമുഖ പണ്ഡിതന്മാരായ എം.എ ഖാസിം മുസ്ലിയാര്‍ , യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൌലവി അല്‍ അസ്‌ഹരി, സൈനുല്‍ അബിദീന്‍ തങ്ങള്‍ കുന്നുംകൈ, സിദ്ദീഖ് നദ്‌വി ചേരൂറ്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ.സി മുഹമ്മദ് ബാഖവി തുടങ്ങീ ഒട്ടനവധി മത രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ അന്ത്യോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും വേണ്ടി വെള്ളിയാഴ്ച ജുമുഅ നമസ്കാരന്തരം ദുആ ചെയ്യാനും മയ്യിത്ത് നമസ്കരിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
0 comments:
Post a Comment