എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
കാഞ്ഞങ്ങാട്: സമുദായത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്നു പ്രമുഖ വ്യവസായിയും സുന്നീ മഹല്ല് ഫെഡെറേഷന്‍ നേതാവുമായ മെട്രോ മുഹമ്മദ് ഹാജി അഭ്യാര്‍ഥിച്ചു. 'കൂട്ടുകൂടാം ധാര്‍മികയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തെ അധിഷ്ഠിതമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മെംബെര്‍ഷിപ് ക്യാമ്പയ്നിന്റെ കാഞ്ഞങ്ങാട് മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ് പുതിയകോട്ട ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ദാരിമി തൊട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.വൈ.എസ് ജില്ലാ നേതാവ് അബ്ദുസ്സലാം ദാരിമി ആലമ്പാടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു ദാവൂദ് ചിത്താരി ആശംസ നേര്‍ന്നു. റഷീദ് ഫൈസി സ്വാഗതവും ഷറഫുദ്ധീന്‍ കുണിയ നന്ദിയും പറഞ്ഞു. മംഗലാപുരം മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ട ചിത്താരിയിലെ ബാരിക്കാട് ഹസൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ശേഷം നടന്ന കൌണ്‍സിലര്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക് രൂപം കൊടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൌണ്‍സിലര്‍ റഷീദ് ബെളിഞ്ചം ഇലക്ടറായിരുന്നു.
പുതിയ കാഞ്ഞങ്ങാട് മേഖലാ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍: ഉമര്‍ തൊട്ടിയില്‍ (പ്രസിഡണ്ട്) അഷ്രഫ് ഫൈസി, ഫസലുറഹ്മാന്‍ യമാനി കുണിയ, അഷ്രഫ് ദാരിമി കൊട്ടിലങ്ങാട്, അഷ്രഫ് കെ.എ (വൈസ് പ്രസിടെണ്ടുമാര്‍) ഷറഫുദ്ദീന്‍ കെ.എം കുണിയ (ജെനെറല്‍ സെക്രട്ടറി) സഈദ് അസ്‌അദി (വര്‍കിംഗ് സെക്രട്ടറി) ആബിദ് ആറങ്ങാടി, നൌഫല്‍ സി. കെ, അബ്ദുള്ള കുയ്യാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അബ്ദുല്‍ രഷീദ് ഫൈസി (ട്രഷറര്‍)
0 comments:
Post a Comment