ബേക്കല്‍ മേല്‍പ്പാലം 16ന് നാട്ടിനുസമര്‍പ്പിക്കും

on Dec 13, 2010


കാസര്‍കോട്: ബേക്കല്‍ മേല്‍പ്പാലം ഡിസംബര്‍ 16ന് നാട്ടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദാണ് മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുക.

മേല്‍പ്പാലത്തിലേക്കുള്ള സമീപനറോഡില്‍ ടാറിങ് പൂര്‍ത്തിയായി. പെയിന്റിങ്ങും കഴിഞ്ഞു. മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്ത് പാക്കം ജങ്ഷനില്‍ ടോള്‍ ബൂത്ത് ഒരുങ്ങിക്കഴിഞ്ഞു.

മേല്‍പ്പാലം ആശ്രയിക്കുന്ന ഇരുചക്രവാഹനം ഓട്ടോറിക്ഷ എന്നിവ ഒഴികെയുള്ളവയില്‍നിന്ന് ടോള്‍ പിരിക്കുമെന്ന് അധികൃതര്‍പറഞ്ഞു. ബസ്സുകള്‍ക്ക് പാസ് ഏര്‍പ്പെടുത്തും. മേല്‍പ്പാലം ഉപയോഗിക്കേണ്ടാത്തവര്‍ക്ക് പാക്കംറോഡ് മൗവല്‍ ബേക്കല്‍ ജങ്ഷന്‍ വഴിയും കാസര്‍കോട്ടേക്കും തിരിച്ചും യാത്രചെയ്യാം. ടോള്‍ നിരക്ക് തിങ്കളാഴ്ചയോടെ തീരുമാനിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യം ഉറപ്പിക്കാനുള്ളശ്രമം നടക്കുന്നുണ്ട്.

മേല്‍പ്പാലം തുറക്കുന്നതോടെ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ യാത്രാസമയം കുറക്കാനാകും. ഗെയിറ്റില്‍ കുടുങ്ങി വാഹനങ്ങള്‍ ഒന്നിച്ചു ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയും ഇല്ലാതാകും. മേല്‍പ്പാലം തുറക്കുന്നതോടൊപ്പം സംസ്ഥാനപാതാ വികസനത്തിനുള്ള നടപടിയും വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ.എസ്.ടി.പി. രണ്ടാംഘട്ടത്തില്‍ ഇത് ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. നാലുവരി റോഡുകൂടി യാഥാര്‍ഥ്യമായാല്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലെ ദൂരം അരമണിക്കൂറിലൊതുക്കാനാകും. ദേശീയപാതവഴി ഒന്നരമണിക്കൂര്‍വേണം ഈ ദൂരം താണ്ടാന്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com