ഒരു നൂറ്റാണ്ടായി നാടുമായി ബന്ധമില്ലാതിരുന്നിട്ടും മലയാള സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരു സമൂഹമിന്നും ഓസ്ട്രേലിയയില്‍ ജീവിക്കുന്നുണ്ട്. മുഹമ്മദ് നൂറുല്‍ ഹസന്‍ അവരുടെ പ്രതിനിധിയാണ്. നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായ ഒരു സമൂഹത്തില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.
ഇത് മുഹമ്മദ് നൂറുല്‍ ഹസന്‍. മലയാളം സംസാരിക്കാനോ മലയാളത്തില്‍ ഒരക്ഷരം പോലും എഴുതാനോ വായിക്കാനോ അറിയാത്ത ഓസ്ട്രേലിയക്കാരന്‍. പക്ഷേ മലബാറിലെ മാപ്പിളമാര്‍ക്ക് അറിയാവുന്ന മുഹ്യുദ്ദീന്‍ മാലയും ബദര്‍ പടപ്പാട്ടുകളും ഭക്തിഗാനങ്ങളും നൂറുല്‍ ഹസന് ഹൃദിസ്ഥം. പൂര്‍വികരില്‍ നിന്ന് വാമൊഴിയായി ലഭിച്ചത്. മലപ്പുറത്ത് ഒരു ഖലീല്‍ തങ്ങളുടെ നേതൃത്തറ്റില്‍ മഅദിന്‍ അക്കാഡമിയുറ്റെ കീഴിലുള്ള മഅദിന്‍ എഡുപാര്‍ക്കി സെമിനാറില്‍ പങ്കെടുക്കാനാണ് പ്രഫസറായ നൂറുല്‍ ഹസനെത്തിയത്
1912ലാണ് കോഴിക്കോട് വരക്കല്‍ കടല്‍തീരുത്തു നിന്ന് ഫിജിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ മലയാളികളെ ബലമായി കൊണ്ടുപോയത്. പിന്നീട് ഇവര്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. നാലു തലമുറകള്‍ പിന്നിട്ടു. ഉന്നത വിദ്യാഭ്യാസം നേടി. മലയാള ഭാഷ കൈമോശം വന്നെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും മലബാറിലേത് തന്നെ.നെയ്യപ്പവും നെയ്ച്ചോറും കോഴിക്കോടന്‍ ഹല്‍വയുമെല്ലാം വീടുകളില്‍ ഉണ്ടാക്കും. പക്ഷേ പുതുതലമുറക്ക് മലബാര്‍ എന്ന ദേശവും മലയാളം എന്ന ഭാഷയും ഉളള കാര്യം അറിയില്ല. അവര്‍ക്കിത് അവരുടേത് മാത്രമായ വേറിട്ട ഒാസ്ട്രേലിയന്‍ സംസ്കാരം.
1 comments:
http://www.kurinchi.in/viralvideos.html
Post a Comment