കാസര്‍കോട് മണ്ഡലത്തിന്‍െറ വികസന പ്രശ്നങ്ങളും പരിമിതികളും ശില്‍പശാല വിലയിരുത്തി. നേരത്തേ തയാറാക്കിയ കരട് വികസന പരിപ്രേക്ഷ്യ രേഖ ഇതിനായി പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍െറ വികസന മേഖലയിലെ കിതപ്പും കുതിപ്പും പരിശോധിച്ചത്. നാടിന്‍െറ വിഭവ സമ്പത്തും പ്രകൃതി സാധ്യതയും മനുഷ്യശേഷിയും സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ ജനകീയ പദ്ധതി രൂപവത്കരണത്തിനുള്ള വേദിയായി ശില്‍പശാല.
സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍, കാര്‍ഷിക വിദഗ്ധന്‍ ഡോ. ഡി.കെ. ചൗട്ട, എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ അതിജീവിച്ച് ശ്രദ്ധേയയായ വാണിനഗറിലെ വിദ്യാര്‍ഥിനി ശ്രുതി, ലീലാകുമാരി അമ്മ, ഗായകന്‍ അസീസ് തായിനേരി, കൊറഗ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി ബിരുദാനന്തര ബിരുദം നേടുന്ന വോര്‍ക്കാടിയിലെ ബി. മീനാക്ഷി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ശില്‍പശാല ഉദ്ഘാടനം ചെയ്തത്.
സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. രാജേഷ് (കല്യാശ്ശേരി) എന്നിവര്‍ വികസന സന്ദേശങ്ങള്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ. നാരായണന്‍ (സി.പി.എം), കെ. സുരേന്ദ്രന്‍ (ബി.ജെ.പി), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ), കുര്യാക്കോസ് പ്ളാപറമ്പില്‍ (കേരള കോണ്‍-എം), ഹരീഷ് ബി. നമ്പ്യാര്‍ (ആര്‍.എസ്.പി), ഇ.കെ.കെ. പടന്നക്കാട് (ഐ.എന്‍.എല്‍), കെ.വി. കൃഷ്ണന്‍ മാസ്റ്റര്‍ (കോണ്‍-എസ്), എം. അനന്തന്‍ നമ്പ്യാര്‍ (കോണ്‍-എസ്), തോമസ് ജോസഫ് (കേരള കോണ്‍-ജേക്കബ്), പി.സി. രാജേന്ദ്രന്‍ (ആര്‍.എസ്.പി-ബി), സുരേഷ് പുതിയടത്ത്, ദക്ഷിണ റെയില്‍വേ എ.ഡി.ആര്‍.എം മോഹന്‍ മേനോന്‍, സംസ്ഥന സുസ്ഥിര വികസന കമീഷണര്‍ ദിനേശ് ഭാസ്കര്‍, ലീലാകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ജുനാഥ്, ഹോസ്ദുര്‍ഗ് സി.ഐ കെ.വി. വേണുഗോപാല്‍, പ്രഫ. കെ.പി. ജയരാജന്‍, അഡ്വ. കെ. പുരുഷോത്തമന്‍, ഡോ. സി. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ. ചന്ദ്രശേഖരന്‍ സ്വാഗതവും കണ്‍വീനര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി നന്ദിയും പറഞ്ഞു.
അസീസ് തായിനേരിയുടെ മാപ്പിളപ്പാട്ട് ആലാപനത്തോടെ ഉദ്ഘാടന ചടങ്ങ് സമാപിച്ചു.
0 comments:
Post a Comment