CFL സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടിക്കരുത്

on Jan 12, 2012

CFL-Lamps
പാലക്കാട്: ഉപയോഗ ശൂന്യമായ സി എഫ് എല്‍ ബള്‍ബുകളെ നിങ്ങള്‍ ഒരിക്കലും പൊട്ടിക്കരുത്. കാരണം അവ നമ്മുക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വലുതാണ്. ഈ മുന്നറിയിപ്പ് നല്‍കുന്നത് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരല്ല. പുതിയ ശാസ്ത്രപ്രതിഭകളാകുവാന്‍ കൊതിച്ച് പാലക്കാട്ടെത്തിയ വിദ്യാര്‍ത്ഥികളാണ്. സി എഫ് എല്‍ ബള്‍ബുകളിലെ മെര്‍ക്കുറി എന്ന രാസവസ്തുവാണ് അപകടകാരി. വൈദ്യുതി ചാര്‍ജ്ജ് മിച്ചം പിടിക്കുവാന്‍ സര്‍ക്കാറും പൊതുജനവും ഐക്യകണ്‌ഠേന ആശ്രയിക്കുന്ന സി എഫ് എല്‍ അശാസ്ത്രിയമായി പുറംന്തള്ളുന്ന തിലൂടെ എത്രമാത്രം ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്നുവെന്ന് കോതമംഗലത്തെയും മുവാറ്റുപുഴയിലെയും വിദ്യാര്‍ത്ഥികള്‍ ബോധവത്കരണം നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ആദ്യപടിയെന്ന രീതിയില്‍ ചെയ്തത് തങ്ങളുടെ കോര്‍പറേഷനുകളില്‍ ഒരു സര്‍വ്വേ നടത്തുകയാണുണ്ടായത്. ഉപയോഗശൂന്യമായ സി എഫ് എല്‍ ബള്‍ബുകള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടികള്‍ നിരവധിയായിരുന്നു. വെറുതെ നിരത്തിലേക്ക് വലിച്ചെറിയുന്നു. ചിലര്‍ തോട്ടിലേക്ക് ഒഴുക്കി വിടുന്നു. പ്രധാനമായും വന്ന മറുപടി പൊട്ടിച്ച് കളയുന്നുവെന്നതാണ്. പൊട്ടിച്ച് കളയുമ്പോള്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചൊന്നും പൊതുജനം അറിയുന്നുമില്ല. പിന്നീട് ഇതിനെതിരെ ബോധവത്കരണം നടത്തുക എന്ന യജ്ഞമാണ് കോതമംഗലം ഏലിയാസ് എച്ച് എസ് എസിലെ ജോര്‍ജ്ജ് മാത്യുവും അമല്‍ ഷാജിയും മൂവാറ്റുപുഴ സെന്റ്: അഗസ്റ്റ്യന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ രേഷ്മയും റസ്‌നയും ഏറ്റെടുത്തിരിക്കുന്നത്.
സി എഫ് എല്‍ പൊട്ടി ഉള്ളിലുള്ള മെര്‍കുറി പുറത്ത് വരുമ്പോള്‍ ശ്വസിക്കുന്നവര്‍ക്ക് ബ്രോക്കറ്റിസ് പോലുള്ള രോഗങ്ങള്‍ വരാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മെര്‍ക്കുറി വെള്ളത്തില്‍ കലരുന്നതോടെ കുടിവെള്ളം മലിനമാവുകയും ലുക്കീമിയ, വന്ധ്യത, ക്യാന്‍സര്‍ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. സി എഫ് എല്‍ പൊട്ടാതെ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവഴി. ഒപ്പം തന്നെ സി എഫ് എല്‍ കമ്പിനിക്കാര്‍ ഉപയോഗ്യശൂന്യമായ ബള്‍ബുകള്‍ തിരിച്ചെടുക്കണം. അത് സര്‍ക്കാര്‍ മാര്‍ഗ്ഗമായാല്‍ അത്രയും നല്ലത്. മറ്റൊന്ന് റിസൈക്കിളിംങ് സാധ്യത വികസിപ്പിച്ചെടുക്കണം. വൈദ്യുതി ബില്ലിലെ ലാഭം മാത്രമല്ല ജീവിതത്തില്‍ നോക്കണ്ടത് നമ്മുടെ ആരോഗ്യം കൂടിയാണെന്നും വിദ്യാര്‍ത്ഥികള്‍ ജപ്പാനിലെ മീനാമാട്ട ദുരന്ത ചിത്രങ്ങള്‍ കൊണ്ടും മുന്‍സിപ്പല്‍ സ്റ്റോറേജ് വെയ്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടും സമര്‍ത്ഥിക്കുന്നത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com