കോഴിക്കോട്: അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കഷണ്ടിക്കും ചികിത്സയുണ്ടെന്നാണ് മലപ്പുറം ചേലേമ്പ്ര കൈലാസ് വീട്ടില്‍ കെ.ആര്‍. വിമലിന്‍െറ പക്ഷം.
കഷണ്ടി ചികിത്സയില്‍ നാഴികക്കല്ലാവുന്ന പ്രബന്ധം അവതരിപ്പിച്ച യുവാവിനെ തേടി നിരവധി അംഗീകാരങ്ങളാണെത്തിയത്.
കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് എം.ഫാം ബിരുദമെടുത്ത വിമല്‍ കഷണ്ടിക്ക് മരുന്നില്ളെന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്.
രാസപക്രിയയിലൂടെ തയാറാക്കിയ മരുന്ന് ഉപയോഗിച്ചവരില്‍ രണ്ടുമാസത്തിനകം മുടിയിഴകള്‍ കിളിര്‍ത്തതായി പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
മിനോക്സിഡില്‍ ലോഷന്‍, ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് എന്നീ മരുന്നുകളാണ് കഷണ്ടി ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഡൂട്ടെറാസ്ട്രൈഡ് എന്ന രാസവസ്തുവും മരുന്നായി ഉണ്ടെങ്കിലും അത് വില്‍പനക്കെത്തിയിട്ടില്ല. ഇതില്‍ മിനോക്സിഡില്‍ അതിരക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നാണ്. ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് കഴിച്ചാല്‍ അത് പുരുഷന്‍െറ ലൈംഗിക ശേഷിയെ സാരമായി ബാധിക്കും.
ഗുളിക രക്തത്തിലെത്തുന്നതാണ് കാരണം. അതിനാല്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ഫിനാസ്റ്റെറൈഡ് തന്മാത്ര മുടിയുടെ വേരുകളിലെത്തിക്കുന്നതെങ്ങനെയെന്നാണ് വിമലിന്‍െറ പഠനത്തിന്‍െറ കാതല്‍.
കൊഴുപ്പുകണങ്ങളില്‍ അടക്കം ചെയ്ത ഫിനാസ്റ്റെറൈഡ് തന്മാത്ര രാസപ്രക്രിയയിലൂടെ രൂപാന്തരപ്പെടുത്തി മുടിവേരുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ലോഷന്‍ മാതൃകയിലേക്ക് തന്മാത്ര മാറ്റുന്നുണ്ട്.
ഇങ്ങനെ ഫിനാസ്റ്റെറൈഡ് ഉപയോഗിക്കുമ്പോള്‍ നേരിയ തോതിലാണ് രക്തത്തില്‍ എത്തുന്നത്.
ചെന്നൈയിലെ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി, കോമ്പയത്തൂരില്‍ നടന്ന അന്താരാഷ്ട്ര ഡ്രഗ് ഡെലിവറി കോണ്‍ഫറന്‍സ് എന്നിവയില്‍ മികച്ച പ്രബന്ധമായി ഇതു തെരഞ്ഞെടുത്തിട്ടുണ്ട്.
തമിഴ്നാട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് വെല്‍ഫയര്‍ ട്രസ്റ്റ് വിമലിനെ ആദരിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ഫാര്‍മസി രംഗത്തുള്ളവരുടെ കൂട്ടായ്മ നല്‍കുന്ന ഇന്നോവേറ്റിവ് തിസീസ് അവാര്‍ഡിന് ദക്ഷിണേന്ത്യയില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജി വിഭാഗത്തില്‍നിന്ന് നാമനിര്‍ദേശം ചെയ്ത ഏകവ്യക്തിയും വിമലാണ്. ചേലേമ്പ്ര ദേവകിയമ്മ ഫാര്‍മസി കോളജില്‍ അസി. പ്രഫസറാണ് ഇദ്ദേഹം
.
0 comments:
Post a Comment