പ്രമുഖ പണ്ഡിതന്‍ മഞ്ഞനാടി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രാ മൊഴി |
കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരളകര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ മഞ്ഞനാടി സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ക്ക് പതിനായിരങ്ങള്‍ നിറകണ്ണുകളോടെ യാത്രാ മൊഴി നല്‍കി. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് വൈകിട്ട് 4 മണിയോടെ ഖബറടക്കം നടത്തി. അന്ത്യ കര്‍മങ്ങള്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ ആഴ്ചയിലൊരിക്കല്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ്് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു. പുഞ്ചാവി മാമു മുസ്ലിയാരുടെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്. പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്. കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഞണ്ടാടി ശൈഖ് ഉള്‍പ്പെടെ വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു. പരേതയായ ദൈനബി, നഫീസ, സൈനബ് എന്നിവരാണ് ഭാര്യമാര്‍ മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ എന്നിവര്‍ മക്കളാണ്. മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്. മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്. ഉച്ച മുതല്‍ പല തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മാട്ടൂല്‍ ഹാമിദ് കോയമ്മതങ്ങള്‍, മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത്, ആദൂര്‍ പൂക്കുഞ്ഞി തങ്ങള്‍, അഹ്മദ് സഖാഫി, റഫീഖ് സഅദി, ജി.എം കാമില്‍ സഖാഫി, സി.ടി.എം പൂക്കോയ തങ്ങള്‍, അബ്ദു റഹ്മാന്‍ അശ്ഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എം.എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദു റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, ഖാസിമാരായ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, ടി.കെ എം ബാവ മുസ്ലിയാര്‍, സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, സഅദിയ്യ പ്രിന്‍സിപ്പള്‍ എ.കെ അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസിലയാര്‍, പി.കെ അബൂബക്കര്‍ മൗലവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, താഴക്കോട് ബവ മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസിലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, ഇ.കെ.കെ പടന്നക്കാട്, മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ബശീര്‍ ബെള്ളിക്കോത്ത്, സി.അബ്ദുല്ല ഹാജി ചിത്താരി, സി.എച്ച് അലിക്കുട്ടി ഹാജി, അശ്‌റഫ് അശ്‌റഫി, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, എ.ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശഓചിച്ചു. മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു. |
പ്രമുഖ സൂഫീപണ്ഡിതന്‍ മഞ്ഞനാടി ഉസ്താദ് ഓര്‍മയായി
Shafi Chithari on Jan 8, 2012
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment