രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, ശഅ്‌റേ മുബാറക് മസ്ജിദ്‌ന് ശിലപാകി

on Jan 31, 2012

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം ആരാധാനാ കേന്ദ്രം, മസ്ജിദുല്‍ ആസാറിന് തിരുനബി പ്രകീര്‍ത്തനങ്ങളുടേ അലയടികളുയര്‍ന്ന ധന്യ സദസ്സില്‍ വിശ്വാസി ലക്ഷങ്ങള്‍ തീര്‍ത്ത തൂവെള്ള പ്രഭയെ സാക്ഷിയാക്കി കോഴിക്കോട്ട് ശിലപാകി.

മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസിനു കീഴില്‍ ഉയരുന്ന മസ്ജിദുല്‍ ആസാറിന് സ്വപ്ന നഗരിയില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ആണ് ശിലയിട്ടത്. ഇന്ത്യന്‍ മുസ്‌ലിമിന്റെ അഭിമാനമായുയരുന്ന ഹെരിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഡോ. അഹ്മദ് ഖസ്‌റജി നിര്‍വ്വഹിച്ചു. മാനവികത ലോകത്തെ പഠിപ്പിച്ച വിശ്വഗുരുവിന്റെ ജന്‍മദിനസ്മരണകളുയര്‍ത്തുന്നതായി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം. ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ഉന്നത പണ്ഢിതരും നേതാക്കളും സംഗമിച്ച ചടങ്ങിന് സാക്ഷിയാകാന്‍ കോഴിക്കോട് നഗരം കണ്ട ഏറ്റവും വലിയാ ജനസഞ്ചയമാണ് തടിച്ചു കൂടിയത്.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെ കാരന്തൂര്‍ മര്‍കസില്‍ പ്രദര്‍ശിപ്പിച്ച തിരുകേശം ദര്‍ശിക്കാന്‍ ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു.
.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com