സഅദാബാദ് : വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മതപണ്ഡിതര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകോര്‍ക്കണമെന്ന ആഹ്വാനത്തോടെ അഞ്ചു നാള്‍ നീണ്ടു നിന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ 42-ാം വാര്‍ഷിക സനദ്ദാന പരിപാടികള്‍ക്ക് പതിയനായിരങ്ങളുടെ ആവേശോജ്ജ്വല സംഗമത്തോടെ പ്രൗഢ സമാപ്തി. നാല് പതിറ്റാണ്ടുകൊണ്ട് സഅദിയ്യ സമൂഹ മനസ്സില്‍ ചെലത്തിയ സ്വാധീനവും വിദ്യാഭ്യാസ ആത്മീയ മുന്നേറ്റവും വിളംമ്പരം ചെയ്യുന്നതായിരുന്നു ശുഭ്രസാഗര സമാനം ഇന്നലെ രാവിലെ മുതല്‍ സഅദാബാദിലേക്ക് നാടിന്റെ നാനാദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍. ഉന്നത സയ്യിദന്മാരുടെയും പണ്ഡിത മഹത്തുക്കളുടെയും വിദേശ രാഷ്ട്രങ്ങളില്‍നിന്നെത്തിയ വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാണ് യുവ പണ്ഡിതര്‍ സ്ഥാന വസ്ത്രങ്ങളും സനദും ഏറ്റു വാങ്ങിയത്.
സഅദാബാദിലൊരുക്കിയ വിശാലമായ നഗരി കവിഞ്ഞ് മേല്‍പ്പറമ്പ മുതല്‍ ദേളി വരെ നിറഞ്ഞൊഴുകിയ സുന്നീ പ്രവര്‍ത്തക വ്യൂഹം സുന്നീ പ്രാസ്ഥാനിക നേതൃത്വത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് രാത്രി വൈകി പിരിഞ്ഞു പോയത് ഇന്നലെ വൈകിട്ട് അഞ്ചിന് തുടങ്ങിയ സമാപന പരിപാടികള്‍ അവസാനിക്കുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സ്വാഗതം ആശംസിച്ചു. ദുബൈ മതകാര്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ശൈഖ് ഉമര്‍ മുഹമ്മദ് അഹ്മദ് ശരീഫ് അല്‍ ഖത്വീഫ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ധാര്‍മിക പരിപോഷണത്തിന് യുവ പണ്ഡിതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച് സനദ് ദാനം നിര്‍വഹിച്ചു. സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനവസ്ത്ര വിതരണം പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് കെ എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍, മഹ്മൂദ് മുഹമ്മദ് അലി അബ്ബാസ് അല്‍ സമ്മാര്‍ ദുബൈ, ശൈഖ് ഇബ്‌റാഹീം അബ്ദുല്‍ റസൂല്‍ അല്‍ ലഞ്ചാവി ദുബൈ, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാര്‍, സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.ശകീലുസ്സമാന്‍ അന്‍സാരി, പേരോട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി എം ഇബ്‌റാഹീം, ഏനപ്പോയ അബ്ദുല്ലകക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ചാലിയം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര നന്ദിയും പറഞ്ഞു. |
0 comments:
Post a Comment