പാര്‍ക്കിങ്ങ് സൗകര്യം: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

on Aug 31, 2010

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ വാഹന പാര്‍ക്കിങ്ങും റെയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയും സംബന്ധിച്ച് നഗരസഭയില്‍ നടന്ന സര്‍വകക്ഷിയോഗ ചര്‍ച്ച തീരുമാനമാതെ പിരിഞ്ഞു. സ്ഥല ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നഗരസഭ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടാകാതിരുന്നത്. സ്ഥലം ഉടമകളില്‍ ഒരുവിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ മറ്റുള്ള ഉടമകളുടെ അനുമതി കൂടി വേണമെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇതോടെ നഗരസഭയുടെ ഒരു ജനകീയ പദ്ധതികൂടി ഫയലിലൊതുങ്ങാന്‍ ഇടയാകും. അതേസമയം നഗരസഭകര്‍ക്കശ തീരുമാനമെടുക്കുകയാണെങ്കില്‍ പദ്ധതി പ്രാവര്‍ത്തികാമാക്കാനാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപാധ്യക്ഷ സി.ശ്യാമള, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.അശോകന്‍. പള്ളിക്കൈ രാധാകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. കെ.പുരുഷോത്തമന്‍, പി.നാരായണന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, എം.പി.ജാഫര്‍, ഇ.കെ.കെ.പടന്നക്കാട്, പ്രഭാകരന്‍ വാഴുന്നോറടി, സെക്രട്ടറി എം.സി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com