വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 5 പ്രതികള്‍ക്ക് 2750 രൂപ വീതം പിഴ

on Aug 13, 2010

കാഞ്ഞങ്ങാട്: മനപ്പൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ യുവാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചു എന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 2750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. ചിത്താരിയിലെ മൂസയുടെ മകന്‍ സി.എം. റഷീദ് (26), ചിത്താരിയിലെ ഇബ്രാഹിം എന്ന ഉമ്പായിയുടെ മകന്‍ പി.എച്ച് നൗഫല്‍ (22), നൗഫലിന്റെ അനുജന്‍ പി.എച്ച്. നിസാര്‍ (20), ചിത്താരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷാഫിര്‍ (27), അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞി (27) എന്നിവരെയാണ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ചിറ്റാരി ചേറ്റുകുണ്ടിലെ നവീന്‍കുമാര്‍, സുഭാഷ്, ജയന്‍, സന്ദീപ് എന്നിവര്‍ ഓട്ടോറിക്ഷയില്‍ പോകവെ ചേറ്റുകുണ്ടില്‍ നിര്‍ത്തി തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും, ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2007 ആഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com