കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര തീവ്രവാദ പ്രവണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും അവശതയനുഭവിക്കുന്നവരിലേക്ക് കാരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളും സയ്യിദ് അലി ബാഫഖി തങ്ങളുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്.കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു.വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചുശനിയാഴ്ച രാവിലെ ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ഉച്ചക്ക് പ്രാസ്ഥാനികം വി.പി.എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് : അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പരിസമാപ്തി
Shafi Chithari on Aug 1, 2010
ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു.
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment