കെ എച്ച് നാസര്‍
പതിനേഴുവര്‍ഷം മുമ്പ് ഇതേപോലൊരു ഞായറാഴ്ച ബാബരി മസ്ജിദിണ്റ്റെ ഖുബ്ബകള്‍ ഓരോന്നോരോന്നായി തകര്‍ന്നുവീണപ്പോള്‍ ഇല്ലാതായത് ൪൬൩ വര്‍ഷം പഴക്കമുള്ള ഒരു മുസ്ളിം പള്ളി മാത്രമായിരുന്നില്ല. മതനിരപേക്ഷത, നിയമവാഴ്ച, നീതിപീഠങ്ങളുടെ നിഷ്പക്ഷത, വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ രൂഢമൂലമായി നിലനിന്ന സൌഹാര്‍ദം, പരസ്പരവിശ്വാസം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതി- ഒരു ജനതയും രാഷ്ട്രവും പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച ഈ മൂല്യങ്ങളും വിശ്വാസങ്ങളുമാണ് പള്ളിയോടൊപ്പം നിലംപൊത്തിയത്. അന്നു തകര്‍ന്നുവീണത് ഈ നാടിണ്റ്റെ പ്രകാശഗോപുരങ്ങള്‍ തന്നെയാണ്. 'എണ്റ്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം' എന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് അതിന് ഉത്തരവാദികളിലൊരാളായ അഡ്വാനിതന്നെ കാപട്യത്തോടെയാണെങ്കിലും ഉരുവിടുമ്പോള്‍ അന്നു സംഭവിച്ച അരുതായ്മയുടെ ആഴമാണ് ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ക്കോ നിയമപുസ്തകങ്ങളിലെ അക്ഷരങ്ങള്‍ക്കോ ഭരണകൂടത്തിണ്റ്റെ കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കോ രാഷ്ട്രീയനേതാക്കളുടെ വാചാടോപങ്ങള്‍ക്കോ ഒന്നുംതന്നെ ബാബരി മസ്ജിദിനെ സംരക്ഷിക്കാനായില്ല. ഇന്നും ഇവയ്ക്കൊന്നിനും നമ്മുടെ രാജ്യത്തെ ആ വലിയ പതനത്തില്‍നിന്നു കരകയറ്റാനായിട്ടുമില്ല. ബാബരി മസ്ജിദ് വിഷയം ഒരു മുസ്ളിം പ്രശ്നമായി കണ്ടവരും ഇന്നും അതൊരു മുസ്ളിം പ്രശ്നം മാത്രമായി ചുരുക്കിക്കാട്ടാന്‍ ശ്രമിക്കുന്നവരും അനുഭവങ്ങളില്‍നിന്ന് ഒന്നും പഠിക്കാന്‍ തയ്യാറല്ലെന്നാണ് ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍ ഇന്ത്യയെന്ന മഹത്തായൊരു രാഷ്ട്രത്തിണ്റ്റെ മരണമാണ് 1992 ഡിസംബര്‍ ആറിനു സംഭവിച്ചത്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ഡോ. ബാബാ സാഹേബ് അംബേദ്കറുടെ ചരമദിനം കൂടിയാണ് ഡിസംബര്‍ ആറ് എന്നതു തികച്ചും യാദൃച്ഛികമാവാമെന്നു നാമാശ്വസിക്കുക. വര്‍ഗീയഭ്രാന്തു മുഴുത്ത ഒരുസംഘം ഉന്‍മാദമൂര്‍ച്ഛയില്‍ ഒരുനാളങ്ങു തകര്‍ത്തുനിരപ്പാക്കിയതല്ല ബാബരി മസ്ജിദ്. ലിബര്‍ഹാന്‍ കമ്മീഷന്‍ തന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ, വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയുടെ വിജയകരമായ പര്യവസാനമായിരുന്നു അത്. പള്ളി പൊളിക്കുന്നതിനുള്ള മണ്ണൊരുക്കുന്നതിനുവേണ്ടി സംഘപരിവാരം അവരുടെ മുഴുവന്‍ പദ്ധതികളുമാവിഷ്കരിച്ചത് മതേതരകക്ഷികളുടെയും ഭരണകൂടസംവിധാനങ്ങളുടെയും കണ്‍മുമ്പില്‍ വച്ചായിരുന്നു. 1983ലെ ഏകാത്മതാ രഥയാത്ര, 1984ലെ ശ്രീരാമജാനകീ ജന്‍മഭൂമിയാത്ര, ഗംഗാജലയാത്ര, 1985-89 കാലഘട്ടങ്ങളിലെ വിവിധ രഥയാത്രാ പരമ്പരകള്‍, ൧൯൮൯ല്‍ അയോധ്യയില്‍ നടന്ന ശിലാപൂജ, ശിലാന്യാസം, 1990l സോമനാഥ ക്ഷേത്രത്തില്‍നിന്ന് അഡ്വാനി ആരംഭിച്ച രഥയാത്ര, 1991ലെ കര്‍സേവാ പരിപാടികള്‍- ഇങ്ങനെ ഏതാണ്ട് ഒരു ദശകം നീണ്ടുനിന്ന വര്‍ഗീയവല്‍ക്കരണശ്രമങ്ങള്‍ ഫാഷിസ്റ്റുകള്‍ അനുസ്യൂതം അഭംഗുരം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഉത്തരവാദപ്പെട്ടവരെല്ലാം ഉറക്കം നടിക്കുകയായിരുന്നു. രാജ്യം അതിനു വലിയ വിലകൊടുക്കേണ്ടിവരുകയും ചെയ്തു. പള്ളി തകര്‍ത്തതിനു പിന്നിലെ പ്രതികള്‍ സംഘപരിവാരമാണെന്നു തിരിച്ചറിയാന്‍ ഒരു അന്വേഷണ കമ്മീഷണ്റ്റെ കണെ്ടത്തലുകളുടെ സഹായമാവശ്യമില്ല. ഇന്ത്യാരാജ്യത്തെ ഏതൊരു കുട്ടിക്കും അന്നേ അറിയാമായിരുന്ന കാര്യങ്ങള്‍ മാത്രമാണ് 17 വര്‍ഷവും ഏഴുകോടി രൂപയും ചെലവഴിച്ചു ജസ്റ്റിസ് മന്‍മോഹന്‍ സിങ്ങ് ലിബര്‍ഹാന്‍ ഇപ്പോള്‍ കണെ്ടത്തിയിരിക്കുന്നത്. അഡ്വാനി, വാജ്പേയി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിങ്ങ്, ഉമാഭാരതി, അശോക് സിംഗാള്‍ തുടങ്ങി സംഘപരിവാര സംഘടനകളുടെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി 68 പേരുടെ പ്രതിപ്പട്ടിക ഉണ്ടാക്കിയെന്നതിലൂടെ, പള്ളി തകര്‍ത്ത കുറ്റവാളികളെക്കുറിച്ചുള്ള ജനങ്ങളുടെ ദൃഢബോധ്യത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കുക മാത്രമാണു കമ്മീഷന്‍ ചെയ്തിരിക്കുന്നത്. കമ്മീഷണ്റ്റെ ശുപാര്‍ശകളും സര്‍ക്കാരിണ്റ്റെ നടപടി റിപോര്‍ട്ടും പരിശോധിച്ചാല്‍, അന്വേഷണ കമ്മീഷനുകള്‍ ഒരു ധൂര്‍ത്ത് മാത്രമാണെന്നു നമുക്ക് എളുപ്പം ബോധ്യമാവും. കമ്മീഷന്‍ നിര്‍ദേശിക്കുന്ന നിയമനിര്‍മാണങ്ങളുടെയും ജാഗ്രതാ നടപടികളുടെയും അഭാവംകൊണ്ടാണു സംഘപരിവാരം പള്ളി തകര്‍ത്തതെന്നും ഡസന്‍കണക്കിനു വര്‍ഗീയകലാപങ്ങളിലൂടെ ആയിരക്കണക്കിനു മുസ്ളിംകളെ കൊന്നൊടുക്കിയും കൊള്ള ചെയ്തും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചതെന്നും ആരും ധരിച്ചുവശാവുകയില്ല. ദേശീയോദ്ഗ്രഥനസമിതിക്കു സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിയതുകൊണേ്ടാ ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്‍ രൂപവല്‍ക്കരിച്ചതുകൊണേ്ടാ കേന്ദ്രീകൃതമായി കലാപനിയന്ത്രണ സേനയ്ക്കു രൂപംനല്‍കിയതുകൊണേ്ടാ ഇണ്റ്റലിജന്‍സ് ഏജന്‍സികളെ ശക്തിപ്പെടുത്തിയതുകൊണേ്ടാ സേനയെ അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണേ്ടാ ഇനിയുള്ള കാലം എല്ലാം ഭദ്രമായിരിക്കുമെന്ന മൌഢ്യവും ആരും വച്ചുപുലര്‍ത്തുന്നില്ല. ഇപ്പറഞ്ഞതെല്ലാം വ്യത്യസ്ത പേരിലും അളവിലും തോതിലുമെല്ലാം ഈ രാജ്യത്തുണ്ടായിരിക്കെ തന്നെയാണ് ഒരു പട്ടാപ്പകല്‍ അക്രമികള്‍ പള്ളി തകര്‍ത്തത്; മുംബൈ മഹാനഗരത്തില്‍ ക്രിക്കറ്റ് ബാറ്റ്കൊണ്ടടിച്ചും അഗ്നിക്കിരയാക്കിയും ആയിരങ്ങള്‍ കൊല്ലപ്പെട്ടത്. കേന്ദ്രസേനയെ അനങ്ങാന്‍ സമ്മതിച്ചില്ല; പള്ളി സംരക്ഷിക്കുമെന്നു ദേശീയോദ്ഗ്രഥന സമിതിക്കു നല്‍കിയ വാക്കു പാലിച്ചില്ല; കോടതി നിയമിച്ച നിരീക്ഷകരുടെ കണ്‍മുന്നില്‍ വച്ചാണു പള്ളിയുടെ ഓരോ ഇഷ്ടികയും തകര്‍ത്തുകൊണ്ടിരുന്നത്. പള്ളി നിലംപൊത്തുന്നതുവരെ രാജ്യത്തിണ്റ്റെ പ്രധാനമന്ത്രി പൂജാമുറിയിലിരുന്നു. ഇപ്പോള്‍ സംഘപരിവാരത്തിനുമേല്‍ കുറ്റംചാര്‍ത്തി മുഖംരക്ഷപ്പെടുത്താമെന്നാണു കോണ്‍ഗ്രസ് കരുതുന്നത്. നരസിംഹറാവുവിനെ കുറ്റവിമുക്തനാക്കിയതിനു തുല്യമാണ് കമ്മീഷന്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ആക്ഷന്‍ ടേക്കണ്‍ റിപോര്‍ട്ടില്‍ ഇപ്പോഴും ബാബരി മസ്ജിദ് തകര്‍ച്ച എന്നല്ല, രാമജന്‍മഭൂമി-ബാബരി മസ്ജിദ് എന്നു പറഞ്ഞുകൊണ്ട് തകര്‍ക്കപ്പെട്ടതു പള്ളിയാണെന്ന പരമസത്യത്തെ നിര്‍മിത പദപ്രയോഗങ്ങളിലൂടെ ഔദ്യോഗികരേഖകളില്‍ നിന്നുപോലും തുടച്ചുനീക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പള്ളി തകര്‍ക്കാന്‍ കൂട്ടുനിന്ന റാവുവാണ് തദ്സ്ഥാനത്തു നിയമവിരുദ്ധമായി പണിതുയര്‍ത്തിയ താല്‍ക്കാലികക്ഷേത്രത്തിനു സംരക്ഷണം നല്‍കിയത്. അന്നത്തെ ആഭ്യന്തരമന്ത്രി ചവാന്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതോടെ അതിനു നിയമസാധുതയുടെ പരിവേഷവും ലഭിച്ചു. തദ്സ്ഥാനത്തു ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന റാവുവിണ്റ്റെ പ്രഖ്യാപനം ജലരേഖയായി തുടരുന്നു. പള്ളി തകര്‍ന്നതിനേക്കാള്‍ ഇന്ത്യന്‍ മുസ്ളിംകളുടെ മനസ്സുകള്‍ക്കു മുറിവേല്‍പ്പിച്ചത് അതുമായി ബന്ധപ്പെട്ട നിയമനടപടികളാണ്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതാനാട്യത്തിണ്റ്റെ സകല മുഖംമൂടികളും അഴിഞ്ഞുവീഴുന്നതാണ് ഇക്കാര്യത്തില്‍ നാം കണ്ടത്. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രിയില്‍ അതിക്രമിച്ചുകടന്നു നിയമവിരുദ്ധമായി പള്ളിക്കുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനോ പള്ളിയുടെയും സ്ഥലത്തിണ്റ്റെയും ഉടമാവകാശം സംബന്ധിച്ച് ൧൯൬൧ മുതല്‍ അലഹബാദ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് വിചാരണ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. 1992 ഡിസംബര്‍ 16ന് ആറുമാസത്തെ കാലാവധി നിശ്ചയിച്ചു നിയമിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷം കഴിഞ്ഞാണു റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 30ന് സമര്‍പ്പിച്ച റിപോര്‍ട്ട് പാര്‍ലമെണ്റ്റിണ്റ്റെ മേശപ്പുറത്തു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. റിപോര്‍ട്ട് ചോര്‍ന്ന പശ്ചാത്തലത്തിലാണിപ്പോള്‍ വരുംദിവസങ്ങളില്‍ സഭയില്‍ ഇതു ചര്‍ച്ചയ്ക്കായി വരുന്നത്. പതിവു കോലാഹലങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ഒടുവില്‍ ഏതൊരു അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുമെന്നപോലെ ഫ്രീസറിലായിരിക്കും ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിണ്റ്റെയും സ്ഥാനം. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന യാതൊരു സൂചനയും നിലവിലില്ല. ഒരു സൈനിക കമാന്‍ഡറെപ്പോലെ മുസ്ളിംകളെ കൊല്ലാന്‍ ഉത്തരവിട്ട ബാല്‍ താക്കറെയാണു മുംബൈ കലാപത്തിന് ഉത്തരവാദിയെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കണെ്ടത്തിയിട്ടും ഒരുദിവസം പോലും താക്കറെയെ ഇരുമ്പഴികള്‍ക്കു പിന്നിലാക്കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോവുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഹിന്ദുത്വഫാഷിസ്റ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയതയുടെ വ്യാപനത്തിനു രാസത്വരകമായിത്തീര്‍ന്നുവെന്നതാണ് ബാബരി മസ്ജിദിണ്റ്റെ തകര്‍ച്ച സൃഷ്ടിച്ച ഏറ്റവും വലിയ ദുരന്തം. പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നതുപോലെ, രാഷ്ട്രീയസമൂഹത്തേക്കാള്‍ സിവില്‍സമൂഹത്തിലാണു വര്‍ഗീയത സ്വാധീനം സ്ഥാപിച്ചെടുത്തിട്ടുള്ളത്. ഈ സിവില്‍സമൂഹത്തില്‍ വര്‍ഗീയതയുടെ അപകടകരമായ സ്വാധീനം വ്യാപിക്കുന്നതു തടയാന്‍ നാം മുന്‍കരുതലുകളെടുക്കുന്നില്ലെങ്കില്‍ ഫാഷിസം ഇടവേളകളില്‍ അതിണ്റ്റെ വിജയം ആവര്‍ത്തിച്ചുകൊണേ്ടയിരിക്കും. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതുപോലെ; 2002l ഗുജറാത്തില്‍ വംശഹത്യ നടത്തിയതുപോലെ. കാരണം, സിവില്‍സമൂഹത്തിലാണു ഫാഷിസ്റ്റുകള്‍ സൂക്ഷ്മതലത്തില്‍ വര്‍ഗീയപ്രചാരണത്തിലൂടെ വേരുകളാഴ്ത്തുന്നത്. ഇതിനു മാധ്യമങ്ങളും മതേതരകക്ഷികളും മനുഷ്യനന്‍മയില്‍ വിശ്വസിക്കുന്ന എല്ലാവരും കൃത്യമായ നിലപാടുതറയില്‍ നിന്നു ഫാഷിസ്റ്റ്‌വിരുദ്ധ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്.
Thejasnews 6th Dec.2009
0 comments:
Post a Comment