കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തില്‍ തകര്‍ന്നത് 35 വീടുകള്‍, 50 കടകള്‍, 15 വാഹനങ്ങള്‍
Shafi Chithari on Oct 12, 2011
![]() | |||||||||||||||||||||||
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി നടന്ന സംഘര്‍ഷത്തില്‍ 35 വീടുകളും 50 കടകളും, 15 വാഹനങ്ങളും അക്രമികള്‍ തല്ലിതകര്‍ത്തു. സി.പി.എം. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ.വി. രാമചന്ദ്രന്റെ മുറിയനാവിയിലെ വീട് അഗ്‌നിക്കിരയാക്കി. വീട്ടിലെത്തിയ അക്രമിസംഘം രാമചന്ദ്രന്റെ സഹോദരന്‍മാരായ രവീന്ദ്രന്‍, രാഘവന്‍, രാഘവന്റെ ഭാര്യ സുജാത എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രവീന്ദ്രന്റെ തയ്യല്‍കടയും തകര്‍ത്തു. ചാലിങ്കാല്‍ എണ്ണപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. അബ്ദുള്‍അസീസ്, ബഷീര്‍, അബ്ദുള്‍ഖാദര്‍, ഉമ്മാലി, ഹസ്സന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറ്, വാന്‍, ബൈക്ക് എന്നിവയും തകര്‍ത്തു. വീടുകളില്‍ കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അലങ്കാരബള്‍ബുകള്‍, മോട്ടോറുകള്‍, ഫര്‍ണിച്ചര്‍ എന്നിയെല്ലാം നശിപ്പിച്ചു. പുല്ലൂരില്‍ രാവിലെ 10 മണിയോടെ ഒരുസംഘം താന്നിയടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ത്തു. മറ്റ് ചില സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടിഓടിച്ചു.അരയിയില്‍ മുസ്‌ലിംലീഗ് ഓഫീസും ഫര്‍ണിച്ചറും തകര്‍ത്തു. സെന്‍ട്രല്‍ ചിത്താരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ബൈക്ക് കത്തിച്ചു. ഡോ. എ.സി. പത്മനാഭന്റെ വീടും തകര്‍ത്തു.
|
കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന് അയവ് : സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി തീരുമാനം
Shafi Chithari on
![]() |
കാഞ്ഞങ്ങാട് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നു വരുന്ന സി പി എം - മുസ്ലിംലീഗ് തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഇന്നു വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം നാളെ (12.10.2011) മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകളും, കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ ഓടിക്കാനും തീരുമാനിച്ചു. കടകള്‍ക്കും ബസുകള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും തീരുമാനമായി. അക്രമ സംഭവങ്ങളില്‍ പരാതി ലഭിക്കുന്ന മുറക്ക് അക്രമികള്‍ക്കെതിരെ കേസെടുത്ത് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകനും, കളക്ടര്‍ കെ എന്‍ സതീശും ഉറപ്പു നല്‍കി. അക്രമികളായ പ്രതികളെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്കുവേണ്ടി ശുപാര്‍ശയ്ക്കായി ഒരു രാഷ്ട്രീയക്കാരനോ, സംഘടന പ്രവര്‍ത്തകനോ പോലീസിനെ സമീപിക്കില്ലെന്നും സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കളും ഉറപ്പു നല്‍കി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമം രണ്ടു ദിവസത്തേക്ക് പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനമായി. രണ്ടു ദിവസത്തിനു ശേഷം സമാധാനന്തരീക്ഷം പരിശോധിച്ച് ശാന്തിയാത്ര നടത്തുന്ന കാര്യം ആലോചിക്കും. അനിഷ്ടസംഭവങ്ങളെ സര്‍വ്വകക്ഷി യോഗം ശക്തമായി അപലപിച്ചു യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീശ്,, എസ് പി ശ്രീശുകന്‍ എസ് പി മഞ്ജുനാഥ് ഐ പി എസ്, സി ഐ വേണുഗോപാല്‍, സബ് കളക്ടര്‍ ബാലകിരണ്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍, മെട്രോ മുഹമ്മദ്ഹാജി, വ്യാപാരി വ്യവസായ നേതാക്കളായ യൂസഫ് ഹാജി, കെ വി ലക്ഷ്മണന്‍, വിനോദ്, തുടങ്ങിയവര്‍ പങ്കെടുത്തു. |
സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!
Shafi Chithari on Sep 28, 2011
സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!
പച്ചക്കറികളിലേയും, പഴവര്ഗ്ഗങ്ങളിലെയും കീടനാശിനികളും, മസാല പൊടിയിലേയും മറ്റു ഭക്ഷ്യ വസ്തുക്കളിലേയും മായവും എല്ലാം മലയാളികളുടെ ഉദരങ്ങള് കീഴടക്കി കൊണ്ടിരിക്കുകയാണല്ലോ. ഇവ മലയാളിയെ എത്തിക്കുന്നത് തലസ്ഥാന നഗരിയിലെ റീജണല് കാന്സര് സെന്ററിലേക്കാണ്. ഇതാ ഒരു മായാ ജാല വാര്ത്തകൂടി.... ഇത്തവണ മായാരോപണ മുനയില് നില്ക്കുന്നത് മറ്റാരുമല്ല... നമ്മുടെ സ്വന്തം സ്വര്ണ്ണം. ചില സ്വര്ണ്ണ വിശേഷങ്ങള് : ആറ്റോമിക സംഖ്യ 79 ആയ സ്വര്ണ്ണം 1064.18°C ല് ഉരുകുകയും, 2856°C ല് തിളക്കുകയും ചെയ്യുന്നു. ലോകത്തില് സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതില് മുന്നില് നിന്നിരുന്നത് നമ്മുടെ മണ്ടേലയുടെ നാടായിരുന്നു. എന്നാല് 2007 ല് ചൈന, ദക്ഷിണാഫ്രിക്കയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോള് ജനസംഖ്യയില് എന്ന പോലെ സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതിലും ചൈനയാണ് മുന്നില്. ഏകദേശം 2500 ടണ് സ്വര്ണ്ണമാണ് ലോകത്തെമ്പാടുമായി ഓരോ വര്ഷവും ഉല്പാദിപ്പിക്കുന്നത്.
സ്വര്ണ്ണത്തില് മായമായി ചെമ്പ് കലര്ത്തിയിരുന്ന കാലം വിസ്മ്രിതിയിലേക്ക് പോവുകയാണ്. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് ആണ് ഇപ്പോള് സ്വര്ണ്ണത്തില് മായമായി ചേര്ക്കുന്നത്.
ഇറിഡിയം : 1803 ല് Smithson Tennant എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം കണ്ടെത്തുന്നത്. ആറ്റോമിക സംഖ്യ 77 ആയ ഈ ലോഹം 2410.0 °C ല് ഉരുകുകയും, 4527.0 °C ല് തിളക്കുകയും ചെയ്യുന്നു. ഇറിഡിയം അന്നനാളത്തിനും, ശ്വാസകോശത്തിനും അസ്വസ്ഥതകള് ഉണ്ടാക്കുന്നതാണ്. മാത്രമല്ല കണ്ണുകളിലും, തൊലിയിലും ചൊറിച്ചില് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
റുഥേനിയം : 1844 ല് Karl Ernst Claus എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം വേര്ത്തിരിച്ചെടുക്കുന്നത്.. ആറ്റോമിക സംഖ്യ 44 ആയ ഈ ലോഹം 2250.0 °C ല് ഉരുകുകയും, 3900.0 °C ല് തിളക്കുകയും ചെയ്യുന്നു. ഈ മൂലകം ഉയര്ന്ന വിഷ സ്വഭാവം (highly toxic) ഉള്ളതാണ്. കാന്സര് രോഗത്തിനു കാരണമായ (carcinogenic) പദാര്ത്ഥങ്ങളില് ഉള്പ്പെട്ടതാണ് റുഥേനിയം. റുഥേനിയം സംയുക്തങ്ങള് ചര്മ്മത്തില് കറ പിടിപ്പിക്കുന്നതാണ്. റുഥേനിയത്തിന്റെ അംശം ശരീരത്തിനു അകത്തെത്തിയാല് എല്ലുകളില് അടിഞ്ഞു കൂടുകയും, ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു ,
മുകളില് പറഞ്ഞ മൂലകങ്ങള് ശരീരത്തില് ചൊറിച്ചില് മുതല് കാന്സര് വരെ ഉണ്ടാക്കിയേക്കാം. സ്വര്ണ്ണത്തിന്റെ ഗുണമേന്മ പരിശോധിക്കാന് നമ്മള് സാധാരണയായി നടത്തുന്ന പരീക്ഷണങ്ങളില് ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്താന് കഴിയണം എന്നില്ല.
സ്വര്ണ്ണം ലയിക്കുന്ന ലായനി ആയ അക്വാ റീജിയയില് (ഒരു ഭാഗം നൈട്രിക്ക് ആസിഡും മൂന്നു ഭാഗം ഹൈഡ്രോക്ലോറിക് ആസിഡും ചേര്ന്ന മിശ്രിതം ആണ് അക്വാ റീജിയ) സ്വര്ണ്ണം ഇട്ടു വെച്ചാല് സ്വര്ണ്ണം അലിഞ്ഞു പോവുകയും മായമായി ചേര്ത്ത ലോഹങ്ങള് അവശേഷിക്കുകയും ചെയ്യുന്നു. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് അക്വാ റീജിയയില് അലിയുകയില്ല. ബാംഗ്ലൂരില് നിന്നും പരിശോധനക്ക് എടുത്ത സ്വര്ണ്ണ സാമ്പിളുകളില് 2.3% റുഥേനിയം ചേര്ത്തതായി കണ്ടെത്തിയപ്പോള്, കേരളത്തില് നിന്നും എടുത്ത സാമ്പിളുകളില് 4.65% ആയിരുന്നു ഇറിഡിയത്തിന്റെ അളവ്. മറ്റെന്തിലും എന്ന പോലെ വിദ്യാ സമ്പന്നരായ മലയാളികള് ഈ വിഷയത്തിലും ദയനീയമായി കബളിപ്പിക്കപ്പെടുന്നു.
സ്വര്ണ്ണ വിലക്ക് അനുസരിച്ച് ഇറിഡിയത്തിന്റെയും റുഥേനിയത്തിന്റെയും നിരക്കില് മാറ്റം വരുന്നുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. സ്വര്ണ്ണ വിലയില് കുതിച്ചു ചാട്ടം ഉണ്ടാകുമ്പോള് ഇവയുടെ വിലയിലും വന്വര്ധനവ് ഉണ്ടാകുന്നു.
നമ്മുടെ നാട്ടില് ഒരു കുഞ്ഞു ജനിച്ചാല് ആദ്യമായി നല്കുന്ന ആഹാരം എന്ന നിലയില് സ്വര്ണ്ണം തേനില് ഉരച്ച്, ആ തേന് കുട്ടിയുടെ നാവില് തൊട്ടു കൊടുക്കുന്ന ഒരു പരിപാടി / ആചാരം ഉണ്ടല്ലോ. മലപ്പുറത്ത് ഇതിന് 'കുട്ടിക്ക് തൊട്ടു കൊടുക്കുക' എന്ന് പറയും. തേനില് ചേര്ക്കുന്ന മായങ്ങളെ പറ്റിയും കീടനാശിനികളെ പറ്റിയും ദേശീയ ചാനല് ആയ CNN - IBN കുറച്ച് മാസങ്ങള്ക്ക് മുന്പ് വാര്ത്ത നല്കിയിരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികള് ആയ ഡാബര്, ബൈദ്യനാദ്, ഹിമാലയ, ഖാദി, പത്തന്ജലി ആയുര്വേദ തുടങ്ങിയവ വിപണിയില് എത്തിക്കുന്ന തേനിലാണ് എറിത്രോമൈസിന്, ആംപിസിലിന്, ഓക്സി ടെട്രാസൈക്ലിന്, സിപ്രോഫ്ലോക്സാസിന് തുടങ്ങിയ ആന്റി ബയോട്ടിക്കുകള് കണ്ടെത്തിയത്. അപ്പോള് നമ്മള് ഭൂമിയിലേക്ക് എത്തിയ നവജാത ശിശുവിനെ ആദ്യമായി സ്വീകരിക്കുന്നത് കീടനാശിനി കലര്ന്ന തേനും, ഇറിഡിയവും റുഥേനിയവും കലര്ന്ന സ്വര്ണ്ണവും നല്കിക്കൊണ്ടല്ലേ !!!!! വിശ്വാസം കൊണ്ട് മാത്രം സ്വര്ണ്ണം ശുദ്ധമാവുകയോ, മനുഷ്യന് ആരോഗ്യവാനായി ഇരിക്കുകയോ ചെയ്യില്ലല്ലോ
-
-
അജാനൂര്‍ ഇക്ബാല്‍ നഗറിലെ പി മമ്മുഞ്ഞി ഹാജി അന്തരിച്ചു
Shafi Chithari on Sep 20, 2011
കാഞ്ഞങ്ങാട് : അജാനൂര്‍ ഇക്ബാല്‍ നഗറിലെ പി മമ്മുഞ്ഞി ഹാജി (77) അന്തരിച്ചു. അജാനൂര്‍ തെക്കേപ്പുറം മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. പരേതനായ കൊളവയല്‍ ഹുസൈനാറിന്റെ മകനാണ്. ഭാര്യ റുഖിയ. മക്കള്‍ : കുഞ്ഞബ്ദുല്ല, ഹംസ (അബുദാബി), ഉസ്മാന്‍, ആയിഷ, ഫാത്തിമ, കദീജ, നഫീസ. ജാമാതാക്കള്‍. ഹസന്‍ (കുവൈറ്റ്), അബ്ദുല്‍ബഷീര്‍ (അബുദാബി), അബ്ദുല്‍മജീദ് (കുവൈറ്റ്), അബ്ദുല്‍ഖാദര്‍ (അബുദാബി). സഹോദരങ്ങള്‍. അജാനൂര്‍ തെക്കേപുറം ജമാഅത്ത് പ്രസിഡണ്ട് പി അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുല്‍റഹ്മാന്‍ മൊയ്തു, ഇബ്രാഹിം ഹസ്സന്‍കുഞ്ഞി, കുഞ്ഞബ്ദുല്ല, ആയിസു, കദീജ, ഫാത്തിമ.
മയ്യത്ത് അജാനൂര്‍ തെക്കേപ്പുറം മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതന്റെ വിയോഗത്തില്‍ അജാനൂര്‍ തെക്കേപ്പുറം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.
വെള്ളിക്കോത്ത് പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു
Shafi Chithari on
കാഞ്ഞങ്ങാട്: പാമ്പുകടിയേറ്റ് മധ്യവയസ്‌ക മരിച്ചു. കിഴക്കേ വെള്ളിക്കോത്ത് ഭഗവതി കാവിനടുത്ത് തുളസി(43)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍നിന്ന് മടങ്ങവെ വയലില്‍വെച്ചാണ് പാമ്പുകടിയേറ്റത്. റോഡില്‍ കുഴഞ്ഞുവീണ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്‍ത്താവ്: പി. ഗണപതി. മക്കള്‍: വിപിന്‍ദാസ്, വിനീത.
ഭാര്‍ത്താവ്: പി. ഗണപതി. മക്കള്‍: വിപിന്‍ദാസ്, വിനീത.
മുട്ടുന്തല ദാറുല്‍ ഉലുമിന് റാങ്കിന്റെ തിളക്കം
Mubarak on Aug 25, 2011
കൊളവയല്‍: രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലായി നടത്തിയ ഏഴാം തരം മദ്രസാ പൊതുപരീക്ഷയില്‍ മുട്ടുന്തല ദാറുല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥിനി പി.പി. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ പി.പി. ഫാത്തിമത്ത് സുഹ്‌റ മൂന്നാം റാങ്കിന് അര്‍ഹയായി.
അതോടൊപ്പം 5,7,10 ക്ലാസുകളില്‍ 100 ശതമാനത്തോടെ 11 ഡിസ്റ്റിംഗ്ഷന്‍, 17 ഫസ്റ്റ് ക്ലാസ്, 11 സെക്കന്റ് ക്ലാസ് എന്നിവ നേടിയെടുക്കാനായി. ദാറുല്‍ ഉലും മദ്രസക്ക് ഈ ഉന്നതി നേടിത്തരുന്നതിനായി അഹോരാത്ര പരിശ്രമം നടത്തിയ റാങ്ക് ജേതാവിനെയും മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുട്ടുന്തല മുസ്‌ലീം ജമാഅത്ത് കമ്മിറ്റി അടിയന്തിരയോഗം അഭിനന്ദിച്ചു. വിപുലമായ രീതിയില്‍ സെപ്തംബര്‍ പത്താം തീയ്യതി അവാര്‍ഡ് ദാന ചടങ്ങ് നടത്താനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ റഷീദ് മുട്ടുന്തല, വൈസ് ചെയര്‍മാന്‍ എം.എ. റഹ്മാന്‍, കണ്‍വീനര്‍ ഹാരിസ് മുട്ടുന്തല, ജോ. കണ്‍വീനര്‍ ഫാറൂഖ് സൂപ്പര്‍, സുഹൈല്‍ മുഹമ്മദ്, അസ്ഹറുദ്ദീന്‍, ട്രഷറര്‍ ലത്തീഫ് റഹ്മത്ത് എന്നിവരെ ചുമതലപ്പെടുത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി സള്‍ലൈറ്റ് അധ്യക്ഷത വഹിച്ചു.
തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും
KAREEM KALLAR on Aug 22, 2011
തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും
Posted on: 22 Aug 2011
കാസര്‍കോട്: ഒമാന്‍ തീരത്തുനിന്ന് കഴിഞ്ഞ ദിവസം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും.
ഒമാനില്‍നിന്ന് മെത്തനോളുമായി പുറപ്പെട്ട എം.വി.ഫെയര്‍കെം ബോഗി എന്ന കപ്പലിലെ കുക്കായ മുഹമ്മദ് നാങ്കിയാണ്(53) തട്ടിക്കൊണ്ടുപോയ കപ്പലില്‍പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ ഓഫീസില്‍നിന്ന് നാട്ടില്‍ വിവരമറിയിച്ചു. കുമ്പളയ്ക്കടുത്ത മൊഗ്രാല്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് നാങ്കിയുടെ പിതാവ് പരേതനായ അബ്ദുള്ള നാങ്കി സീ മാനായിരുന്നു. പരേതയായ ഖദീജയാണ് ഉമ്മ. മുഹമ്മദിന്റെ മകന്‍ എന്‍.അബ്ദുള്‍ മുനീറും സീമാനാണ്. മുഹമ്മദ് ഷെഫീര്‍, ഖദീജത്ത് മുഷീറ എന്നിവരും മക്കളാണ്. സുഹറയാണ് ഭാര്യ.

പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു
Shafi Chithari on Aug 16, 2011
കാഞ്ഞങ്ങാട്: അജാനൂര്‍ പôായത്തിലെ പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതോടെ ആടിക്കളിച്ചിരുó പôായത്ത് ഭരണം യു.ഡി.എഫ്. ഉറപ്പിച്ചു.ബി.ജെ.പിയിലെ സൌമ്യ ബാലകൃഷ്ണനെ 122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ സുജാത പരാജയപ്പെടുത്തിയത്.കഴിഞ്ഞതവണ 122ന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ഉïായിരുóത്. അതേ ഭൂരിപക്ഷത്തിð തó ബി.ജെ.പിയെ മലര്‍ത്തിയടിച്ചത് കൌതുകമായി. ബി.ജെ.പി. കോട്ടയാണ് പള്ളോട്ട് പ്രദേശം.സുജാത (യു.ഡി.എഫ്.) -541, സൌമ്യ ബാലകൃഷ്ണന്‍ (ബി.ജെ.പി.) -419, ഉമ (സി.പി.എം.) -304, കാôന (സ്വതന്ത്ര) -5, അസാധു -7, ആകെ പോള്‍ ചെയ്തത് -1278.രï് വോട്ട് പെട്ടിയിð വീണിñ. വോട്ട് ചെയ്യാതെ സ്ളിപ്പുമായി മടങ്ങിയതായാണ് സംശയം.23 അംഗ പôായത്ത് ഭരണസമിതിയിð യു.ഡി.എഫ്. 10, സി.പി.എം. 9, ബി.ജെ.പി. 4 എóിങ്ങനെയായിരുóു നേരത്തെ കക്ഷിനില. പള്ളോട്ട് ബി.ജെ.പിയിലെ ഉഷ അംഗന്‍വാടിയിð ജോലി ലഭിച്ചതിനാð രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടóത്. ബി.ജെ.പിയുടെ ഒരു സീറ്റ് പിടിച്ചെടുത്തതോടെ യു.ഡി.എഫിന് 11 അംഗങ്ങളുടെ പിന്തുണയായി.വിജയിച്ച സ്ഥാനാര്‍ത്ഥി സുജാതയെ ആനയിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നഗരത്തിð പ്രകടനം നടത്തി.
രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` പ്രകാശനം ചെയ്തു
Shafi Chithari on
കാഞ്ഞങ്ങാട്: പരിശുദ്ധ റമളാനിനോടനുബന്ധിച്ച് സൗത്ത് ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` നോമ്പ് ഗൈഡ് എം.എച്ച്. മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. സൗജന്യമായാണ് ഗൈഡ് വിതരണം ചെയ്യുന്നത്. സൗത്ത് ചിത്താരി രിഫാഇ മസ്ജിദിന് സമീപം നടന്ന ചടങ്ങില്‍ ഹാറൂണ്‍ ചിത്താരി, ഹബീബ് മാട്ടുമ്മല്‍, റഷീദ് ചിത്താ?രി, ലത്തീഫ്, മിദ് ലാജ്, ഷുഹൈബ് സി.കെ, അബുത്വാഹിര്‍, ജംഷീര്‍, സിയാദ് സി.എം. മുര്‍ഷിദ്, തന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു.
റുഫീന ബാക്കിവെച്ചത് നിരവധി ചോദ്യങ്ങള്‍
Shafi Chithari on Aug 14, 2011
കാഞ്ഞങ്ങാട്: സമൂഹം ചിന്തിക്കേണ്ട കുറേ ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് വിശുദ്ധ റമസാനില്‍ ജീവിതത്തിലെ ദുരിതത്തില്‍ നിന്നും എന്നന്നേക്കുമായി ചിത്താരി ചെമ്മണം കുണ്ടിലെ റുഫീന(22) യാത്രയായത്. കോടികളുടെ മണി മാളികകളും അതിന് മുമ്പില്‍ ലക്ഷങ്ങളുടെ ഗൈററും പുറത്തെ ഷെഡില്‍ ആടംബര കാറുകളും നിരത്തി, സ്വന്തം മക്കളുടെ കല്ല്യാണത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്ന സമൂഹത്തിനിടയിലാണ് റൂഫീനയുടെ മരണം നടന്നത്.
കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മുഹമ്മദ് കുഞ്ഞി-ആയിശ ദമ്പതികളുടെ മകള്‍ റുഫീന. ആഗസ്ത് ആറിന് വൈകീട്ട് 6.45 മണിയോടെയാണ് റുഫിനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത് വീട്ടിലെ പ്രാരാബ്ധം മൂലമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിലെ സാക്ഷരത പ്രേരക് ആയ മാതാവ് ആയിശ വീട്ടിലെത്തിയപ്പോഴാണ് റുഫീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പ് റൂഫിനയുടെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. റുഫീനയുടെയും മാതാവിന്റെയും ഒന്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ആകെയുള്ള സമ്പാദ്യമായ സ്വര്‍ണം മോഷണം പോയതോടെ റുഫിനയും കുടുംബവും ഏറെ സങ്കടത്തിലായിരുന്നു. നിര്‍ധന കുടുംബമായതിനാല്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി റുഫീന ഏറെ വിഷമിച്ചിരുന്നു.
കൂട്ടുകാരികളൊക്കെ നല്ല വസ്ത്രവും പഠനോപകരണങ്ങളും നല്ല ഭക്ഷണവും കഴിക്കുമ്പോള്‍ പലപ്പോഴും റുഫീന നിരാശപ്പെട്ടിരുന്നു. റുഫീനയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് പ്രദേശത്തെ സമ്പന്നരോ മറ്റു സംഘടനങ്ങളോ കണ്ടിരുന്നില്ല. തന്റെ കുടുംബത്തെ ആരും സഹായിക്കാനില്ലെന്ന തോന്നലാണ് റുഫീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
റംസാന്‍ വ്രതമാസം ആരംഭിച്ചതോടെ കുടുംബത്തിന്റെ ദാരിദ്ര്യം റുഫീനയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. രണ്ട് ചെറിയ മുറികളുള്ള വീട്ടിലാണ് റുഫീനയും മാതാപിതാക്കളും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്ക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അനുജന്‍ മുഹമ്മദ് റാഫിയും താമസിച്ചിരുന്നത്. പിതാവിന് കാലിന് അസുഖമുള്ളതിനാല്‍ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാതാവ് ആയിശയ്ക്ക് നഗരസഭയില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ചെറിയ ശമ്പളമാണ് കുടുംബത്തിന് ആകെയുള്ള വരുമാനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമുദായ നേതൃത്വങ്ങളും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ആവശ്യമുയരുന്നത്.
കാഞ്ഞങ്ങാട്: ഓട്ടോ പാതാള കുഴിയില്‍ മറിഞ്ഞ് യുവാവ് മരിച്ചു.
Shafi Chithari on Aug 11, 2011

കാഞ്ഞങ്ങാട്: ഓട്ടോ പാതാള കുഴിയില്‍ മറിഞ്ഞ് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക്
പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാണിക്കോത്തെ അഫ്‌സല്‍(21)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന ഷമ്മില്‍(17), ഷംസീര്‍(18) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിലാണ് റോഡിലെ പാതാള കുഴിയിലേക്ക് ഓട്ടോ മറിഞ്ഞത്.
Afzal
ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരം ആശുപത്രയിലേക്ക് കൊണ്ടു പോകും വഴി മേല്‍പ്പറമ്പില്‍ വെച്ച് മരണപ്പെട്ടതിനാല്‍ തിരിച്ചു കൊണ്ട് വന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവര്‍ മഡിയനിലെ ഫൈസല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് പാതാളകുഴിയില്‍ വീണ് ഓട്ടോ മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
<
ചിത്താരി മുഹമ്മദ് ഹാജി സാഹിബ് അനുസ്മരണം.
Mubarak on Jul 31, 2011
ഒരു നാട്ടിന്റെ നട്ടെല്ലായും ഹ്രദയമായും മസ്തിഷ്കമായും ഒരാള്‍ നില്‍ക്കുമ്പോഴാണ് സ്വാഭാവികമായും അദ്ദേഹം അവരുടെ നേതാവക്കുന്നത്. സമുദായത്തിന്റെ സന്തോഷത്തിലും ദുഖത്തിലും വേദനയിലും എന്നും ലയിച്ചുനിക്കാന്‍ ഇഷ്ടപ്പെട്ട ചിത്താരി മുഹമ്മദ് ഹാജി സാഹിബ് എന്ന ആ മഹാ വ്യക്തിത്വത്തെ നമുക്ക് മറക്കാനാവില്ല... ഹാജി സാഹിബ് വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി കടന്നുപോകുന്നു.
ചിത്രം: ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ്കു ട്ടികളോട് മര്‍ഹൂം.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കുശലാന്വേഷണം നടത്തുന്നു. മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൌലവി ചെമ്പരിക്കയും സ്മരണീയ പുരുഷന്‍ മര്‍ഹൂം.ചിത്താരി മുഹമ്മദ് ഹാജി സാഹിബും സമീപം.
ഇന്ന് ഈ മൂന്ന് പ്രമുഖരും നമ്മുടെ കൂടെയില്ല. പക്ഷെ അവരുടെ ത്യാഗപൂര്‍ണ്ണമായ സമുദായ സേവനം എന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്ക ലിപികളാല്‍ വെട്ടിത്തിളങ്ങുക തന്നെചെയ്യും.. അള്ളാഹു മൂവരുടെയും ഖബര്‍ വിശാലമാക്കികൊടുക്കുമാറാവട്ടെ...ആമീന്‍

ചിത്താരിയില്‍ ചാകര; കിട്ടിയത് 11 ലക്ഷത്തിന്റെ ചെമ്മീന്‍
Shafi Chithari on Jul 25, 2011
കാഞ്ഞങ്ങാട്: വറുതിയുടെ നാളുകള്‍ക്കൊടുവില്‍ ആഹ്ലാദമായി ചിത്താരിക്കടപ്പുറത്ത് ചെമ്മീന്‍ ചാകര. 11 ലക്ഷം രൂപയുടെ പൂവാലന്‍ ചെമ്മീനാണ് ചിത്താരി കടപ്പുറത്ത് ലേലം ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അജാനൂര്‍, പുഞ്ചാവി, കാസര്‍കോട്, നീലേശ്വരം എന്നിവിടങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ഒമ്പത് വള്ളങ്ങള്‍ക്കാണ് ചെമ്മീന്‍ ചാകര ലഭിച്ചത്.
ഖാസി കേസ്: സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന
Shafi Chithari on Jul 21, 2011
http://www.kasaragod.com/news_details.php?CAT=102&NEWSID=53788
കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. അന്തിമറിപ്പോര്‍ട്ട് നല്‍കിയതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖാസി ആത്മഹത്യ ചെയ്തതായുള്ള പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതേസമയം ഖാസിയുടെ മരണം ആത്മഹത്യയാണെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റിയും ഇതര സംഘടനകളും ഇത് സംബന്ധമായി ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതകമാണെന്നതിന് ഇതുവരെ തെളിവോ സൂചനയോ ലഭിച്ചിട്ടില്ലെന്നും അപകടമരണമല്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ചെന്നൈയിലെ മേഖലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗീകാരം ലഭിച്ചശേഷം റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെ ഖാസിയുടെ മയ്യത്ത് ചെമ്പിരിക്ക കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ് ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചശേഷം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 600 ഓളം പേരെ ഇതിനകം സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തവരില്‍ മലപ്പുറം എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡന്റും ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിയായി നിയമിതനായ പി. ഹബീബ് റഹ്മാനും ഉള്‍പ്പെടും. ഒരു സംഘടനയില്‍പ്പെട്ടവര്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് റഹ്മാനെ കോഴിക്കോട്ട് വെച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ഹബീഹ് റഹ്മാന്റെ സെല്‍ ഫോണില്‍ നിന്നും വിളിച്ചതും ഫോണിലേക്ക് വന്നതുമായ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ഹബീബ് റഹ്മാന്‍ അന്വേഷണം വഴിതെറ്റിക്കാനായി മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടേക്ക് വിളിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ കോള്‍ വിവരങ്ങള്‍ സി.ബി.ഐ പരിശോധിച്ചത്.
കാഞ്ഞങ്ങാട്ടെ ഒരു പത്രാധിപരില്‍ നിന്നും സി.ബി.ഐ ഇതിന്റെ വിശദാംശങ്ങളറിയാനായി സമീപിച്ചിരുന്നു. ഖാസി കേസിന്റെ ഒരന്വേഷണവും ഹബീബ് റഹ്മാന്‍ നടത്തിയിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ സി.ഡി ഫയലില്‍ ഒരിടത്തും അദ്ദേഹത്തിന്റെ ഒപ്പുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണുവിട വിടാതെയാണ് ഹബീബ് റഹ്മാന്റെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയത്. ഖാസിയുടെ ഭാര്യയും ബന്ധുക്കളുമടക്കം സംശയമുള്ള 18 പേരെ സി.ബി.ഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഖാസി നേരെത്തെ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കാര്യവും രോഗ ശമനത്തിനുവേണ്ടി ആത്മീയ ചികിത്സ നടത്തിയിരുന്ന കാര്യവും സി.ബി.ഐ പരിശോധിച്ചിരുന്നു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനം ചില ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അപകട മരണത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ഗോളശാസ്ത്ര പണ്ഡതനുകൂടിയായ ഖാസി അമാവാസി ദിനമായ സംഭവ ദിവസം വാനനിരീക്ഷണത്തിനോ, പ്രാര്‍ഥനക്കോ എത്തിയതവാമെന്ന നിഗമനവും സി.ബി.ഐക്കുണ്ട്. ചെമ്പരിക്ക കടുക്കകല്ലിലെത്തിയ ഖാസി കടലില്‍ വിണ് മരിച്ചതായിട്ടാണ് സി.ബി.ഐ സംഘം അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. http://www.kasaragod.com/news_details.php?CAT=102&NEWSID=53788

ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു, ജനം ഭീതിയില്‍
Shafi Chithari on Jul 19, 2011
ചിത്താരി: ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബിന്റെ റൂമില്‍ കടന്ന്‍ രണ്ട് മൊബൈല്‍ഫോണും 2500 രൂപയും കവര്‍ന്നിരുന്നു, മഴ കനത്തതോടെ ചിത്താരിയിലും പരിസര പ്രദേശ്ത്തും മോഷ്ടാക്കളുടെ ശല്യം വര്‍ദ്ദിച്ചിരിക്കുകയാണ്. സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനിലുള്ള്‍ ട്രാന്‍സ്ഫോര്‍മറിലുള്ള ഫ്യൂസ് സെറ്റുകള്‍ നശിപ്പിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് വി.പി.റോഡിലുള്ള ഒരു കുട്ടിയുടെ കഴുത്തില്‍നിന്നും പകല്‍ സമയത്ത് ബൈക്കിലെത്തിയ ഒരു യുവാവ് മാല കവര്‍ന്നിരുന്നു.
ചിത്താരിയിലും പരിസരത്തുമായി പത്തോളം മോഷണശ്രമങ്ങള്‍ നടന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ല. രാത്രി പൊലീസ് പട്രോളിങ്ങില്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മതിയായ രേഖകളില്ലാതെ അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നത്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വൈദ്യുതിയുടെ ഒളിച്ചുകളിയും മോഷ്ടാക്കള്‍ക്ക് തുണയാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
__ഹാറൂണ്‍ ചിത്താരി
UAE നീതിന്യായ വകുപ്പിന്റെ അവാര്‍ഡുകള്‍ മൂന്ന് മലയാളികള്‍ക്ക്
Shafi Chithari on Jul 8, 2011
അബുദാബി: യു.എ.ഇ നീതിന്യായ വകുപ്പിന്റെ മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ മൂന്നു മലയാളികള്‍ക്ക് ലഭിച്ചു. കാസര്‍കോട് ജില്ലയിലെ ചിത്താരി സ്വദേശികളായ അബ്ദുല്ല, ഇബ്രാഹിം, മലപ്പുറത്തെ മുഹ്‌യുദ്ദീന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. യു.എ.ഇ നീതിന്യായ വകുപ്പ് മന്ത്രി ഹാദിഫ് ബിന്‍ ജൂആന്‍ അല്‍ ധാഹിരി ഉപഹാര വിതരണം നടത്തി. ചടങ്ങില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
മികച്ച സേവനത്തിനുള്ള റെയില്‍വേ അവാര്‍ഡ് കോട്ടിക്കുളം അശ്രറഫിന്
Mubarak on Jun 7, 2011
ഉദുമ: മികച്ച സേവനത്തിനുള്ള സതേണ്‍ റെയിവെയുടെ അംഗീകാരം കോട്ടിക്കുളം സ്വദേശിക്ക്. മംഗലാപുരം റെയില്‍വെ സ്റ്റേഷനിലെ ചീഫ് കൊമേഴ്സല്‍ ക്ളര്‍ക്കും കോട്ടിക്കുളം ഫാത്തിമ വിയിലെ മുഹമ്മദിണ്റ്റെ മകനുമായ എ.കെ. അഷ്‌റഫാണ് അവാര്‍ഡിന് അര്‍ഹനായത്. 26 വര്‍ഷമായി റെയിവെയി സേവനമനുഷ്ഠിക്കു അഷ്‌റഫിന് മുമ്പും മികച്ച സേവനത്തിന് അംഗീകാരം ലഭിച്ചിരുു. സതേണ്‍ റെയിവെയുടെ ചെൈ സോണ്‍ ഓഫീസി നട ചടങ്ങി വെച്ച് അഷ്‌റഫ് അവാര്‍ഡ് ഏറ്റുവാങ്ങി.
പാലാട്ട് ഇബ്രാഹിം ഹാജിയെ ചിത്താരി രിഫായി യൂത്ത് സെന്റര്‍ ആദരിച്ചു
Shafi Chithari on May 15, 2011
ചിത്താരി: നാടന്‍കലാ ഗവേഷണ പാഠശാലയുടെ സേവനശ്രേഷ്ഠ അവാര്‍ഡ് നേടിയ പാലാട്ട് ഇബ്രാഹിം ഹാജിയെ സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര്‍ ആദരിച്ചു. രിഫായി യൂത്ത് സെന്റര്‍ സംഘടിപ്പിച്ച മതപ്രഭാഷണ വേദിയില്‍ വെച്ച് സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് സെക്രട്ടറി എം.കെ . മുഹമ്മദ് കുഞ്ഞി പൊന്നാടയണിയിച്ച് പാലാട്ട് ഇബ്രാഹിം ഹാജിയെ ആദരിച്ചു. സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിട്ന്റ്‌റ് സി.എം.ഖാദര്‍ ഹാജി അധ്യക്ഷതയില്‍ സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു, എം.കെ. മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം ഹാജി, കക്കൂത്തില്‍ മമുഞ്ഞി ഹാജി, മുഹമ്മദ് മൌലവി, ഹംസ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് ജുഹരി മുഖ്യ പ്രഭാഷണം നടത്തി. നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണം പാലാട്ട് ഇബ്രാഹിം ഹാജി നിര്‍വഹിച്ചു.
സാമൂഹ്യ സേവന രംഗത്ത് സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി
Shafi Chithari on Apr 12, 2011
സാമൂഹ്യ സേവന രംഗത്ത് സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി

നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായി പാവപ്പെട്ടവര്‍ക്ക് സ്‌നേഹ വെളിച്ചം വീശി ഒരാള്‍. കാഞ്ഞങ്ങാട്ടെ പാലാട്ട് ഇബ്രാഹിം ഹാജി ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സേവന രംഗത്ത് ഒരു പ്രസ്ഥാനമാണ്. ഒരു നേരത്തെ അന്നമില്ലാത്തവന് സ്വന്തം ആഹാരത്തില്‍ നിന്നും ഒരുപിടി മാറ്റിവെയ്‌ക്കുന്ന ഹാജിക്ക് നാട്ടിലും പുറത്തും വലിയ സൗഹൃദമുണ്ട്. ഗള്‍ഫില്‍ ബനിയാസ് കമ്പനിയില്‍ ബിസിനസുകാരനായ ഇദ്ദേഹം ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ പാല്‍-8 ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടറാണ്. സ്വന്തം ഇച്ഛാശക്തിയും കഠിന പ്രയത്‌നവും കൊണ്ട് ബിസിനസില്‍ തിളങ്ങിയ ഇദ്ദേഹത്തിന്റെ സ്‌നേഹമയമായ പ്രവര്‍ത്തനവും, പെരുമാറ്റവും മാതൃകയാക്കാവുന്നതാണ്.
ജാതി മത ഭേദമില്ലാതെ ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും ആഘോഷ ചടങ്ങുകളിലും പങ്കെടുക്കുകയും, അവിടെ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഹാജി ജാതിമത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് സാമൂഹ്യ- വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം ഹാജി ഈ മേഖലയില്‍ നല്‍കികൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സേവനങ്ങള്‍ വലുതാണ്. നിര്‍ദ്ധനരും, പഠിക്കാന്‍ മിടുക്കരുമായ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്ന ഇദ്ദേഹം നിരവധി കുടുംബാംഗങ്ങളുടെ ആശയും, സ്വപ്‌നവും സാക്ഷാത്‌കരിച്ച് മുന്നേറുകയാണ്. അകകണ്ണിലെ വെളിച്ചം നഷ്‌ടപ്പെട്ട നിരവധി നിരാലംബര്‍ക്ക് കാഴ്‌ച്ച തിരിച്ചു നല്‍കി പുതുജീവന്‍ നല്‍കാന്‍ ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധ്യമായിട്ടുണ്ട്. ഇതിലൂടെ വലിയ സാമൂഹ്യ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കുകയാണ് അദ്ദേഹം. പാവപ്പെട്ടവരും കഷ്‌ടത അനുഭവിക്കുന്നവരുമായ ആളുകളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇബ്രാഹിം ഹാജിയുടെ ശ്രമം. തൊഴിലില്ലായ്‌മയാണ് യുവാക്കള്‍ വഴിതെറ്റാന്‍ പ്രധാന കാരണമെന്ന് ഇബ്രാഹിം ഹാജി പറയുന്നു. ഇവര്‍ക്കായി ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ക്ലബ്ബ്‌കളുടെയും സഹകരണത്തോടെയാണ് ഹാജി തന്റെ സാമൂഹ്യ പ്രവര്‍ത്തനം സഫലമാക്കുന്നത്. കെയ്‌റോയില്‍ നടന്ന അന്താരാഷ്‌ട്ര പഞ്ചഗുസ്‌തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വലഞ്ഞ കുശാല്‍ നഗറിലെ വിനോദിന് അവിടേക്ക് പോകാനുള്ള യാത്രാ ചിലവും മറ്റും സഹായങ്ങളും നല്‍കിയത് ഇബ്രാഹിം ഹാജിയാണ്. കുശാല്‍ നഗറില്‍ സൈക്കിള്‍ ഷോപ്പ് നടത്തുന്ന വിനോദിന് എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും പങ്കെടുക്കാന്‍ സ്‌പോണ്‍സറായി ഇപ്പോള്‍ കൂടെ ഹാജിയുമുണ്ട്.
കടക്കെണിയിലകപ്പെടാതെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വീട് വെച്ച് നല്‍കുന്നതിലും അദ്ദേഹം ചെറുതല്ലാത്ത സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ആവശ്യക്കാരുടെ പ്ലാനിലും മോഡലിലും കെട്ടിടം നിര്‍മ്മിച്ച് താക്കോല്‍ ദാനം നടത്തുന്ന ഹാജി സത്യസന്ധത വിടാതെയാണ് ഇത്തരം സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സംസ്ഥാന വികലാംഗ ഐക്യ സംഘടനയുടെ സംസ്ഥാന ഫണ്ടിലേക്ക് വികലാംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും സഹായധനം നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എന്‍.എസ്.യു അഖിലേന്ത്യാ പ്രസിഡണ്ട് ഹൈബി ഈഡന് ധനസഹായം നല്‍കിയിരുന്നു. കെ.പി. ധനപാലന്‍ എം.പി കളമശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഹമ്മദ് കബീര്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍, സംസ്ഥാന കണ്‍വീനര്‍ കുഞ്ഞബ്‌ദുല്ല കൊളവയല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട് കുശാല്‍ നഗറിലാണ് താമസം. ഭാര്യ ദൈനബി. മക്കള്‍ ഹനീസ, ഷാഹിന, നിഹാസ്.
-ആതിര. എം
http://kvartha.com/article-about-ibrahim-haji-by-athira-m-102884.html

Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com