ചിത്താരി: ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബിന്റെ റൂമില്‍ കടന്ന്‍ രണ്ട് മൊബൈല്‍ഫോണും 2500 രൂപയും കവര്‍ന്നിരുന്നു, മഴ കനത്തതോടെ ചിത്താരിയിലും പരിസര പ്രദേശ്ത്തും മോഷ്ടാക്കളുടെ ശല്യം വര്‍ദ്ദിച്ചിരിക്കുകയാണ്. സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനിലുള്ള്‍ ട്രാന്‍സ്ഫോര്‍മറിലുള്ള ഫ്യൂസ് സെറ്റുകള്‍ നശിപ്പിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് വി.പി.റോഡിലുള്ള ഒരു കുട്ടിയുടെ കഴുത്തില്‍നിന്നും പകല്‍ സമയത്ത് ബൈക്കിലെത്തിയ ഒരു യുവാവ് മാല കവര്‍ന്നിരുന്നു.
ചിത്താരിയിലും പരിസരത്തുമായി പത്തോളം മോഷണശ്രമങ്ങള്‍ നടന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ല. രാത്രി പൊലീസ് പട്രോളിങ്ങില്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മതിയായ രേഖകളില്ലാതെ അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നത്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വൈദ്യുതിയുടെ ഒളിച്ചുകളിയും മോഷ്ടാക്കള്‍ക്ക് തുണയാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
__ഹാറൂണ്‍ ചിത്താരി
0 comments:
Post a Comment