കൌതുക കാഴ്ചയായി കാഞ്ഞങ്ങാട് മയില്‍

on Oct 11, 2010

കാഞ്ഞങ്ങാട്: വിരുന്നുകാരനായി എത്തിയ മയില്‍ നാട്ടുകാര്‍ക്കു കൌതുകമായി. ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗര്‍ തെരുവത്ത് ഭഗവതി ക്ഷേത്ര കുളത്തിനു സമീപം പത്തു ദിവസമായി കണ്ടു വരുന്ന മയിലാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലെല്ലാം മയില്‍ വിരുന്നിനെത്തുന്നതും പതിവായിട്ടുണ്ട്.
ക്ഷേത്രകുള പരിസരത്തും സമീപത്തെ വീടുകളുടെ ടെറസിലും ഭയലേശമില്ലാതെ കറങ്ങി നടക്കുന്ന മയിലില്‍ എവിടെ നിന്നു എത്തിയതെന്ന് അറിയില്ലെങ്കിലും ഇതിനെ ഉപദ്രവിക്കാതെ കാത്തു സൂക്ഷിക്കാനും നാട്ടുകാര്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിനു തുടക്കം

on

കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും ശാസ്ത്ര പഠനത്തിലൂടെ സമഗ്ര വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെമ്മട്ടംവയലില്‍ നിര്‍മിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ശാസ്ത്രപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്.
സൂനാമി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തീരദേശത്ത് നാല് ശാസ്ത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തു തന്നെ സൌകര്യമൊരുക്കുന്ന തരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. സയന്‍സ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ത്രി ഡി തിയറ്ററിന്റെ ഉദ്ഘാടനം പള്ളിപ്രം ബാലന്‍ എംഎല്‍എ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

റെറ്റിന പരിശോധനയിലൂടെ തലവേദനയുടെ കാരണങ്ങളറിയാം

on

കാഞ്ഞങ്ങാട്:കണ്ണിലെ റെറ്റിന പരിശോധനയിലൂടെ തലവേദനയ്ക്ക് കാരണമാവുന്ന രോഗങ്ങള്‍ കണ്ടെത്താമെന്ന് ഡോ.ഗോപാല്‍ എസ്.പിള്ള അഭിപ്രായപ്പെട്ടു. തലവേദനയുടെ കാരണങ്ങളെയും ചികിത്സകളെയും കുറിച്ചുള്ള ഡോക്ടര്‍മാരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ 40 വയസ്സിന് മുമ്പ് നേത്രപരിശോധന നടത്തി ചികിത്സിച്ചിലെങ്കില്‍ തിരിച്ചുകിട്ടാത്ത വിധം കാഴ്ച നഷ്ടപ്പെടുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ശ്രീനി എടക്ലോണ്‍ അഭിപ്രായപ്പെട്ടു. ഇ.എന്‍.ടി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ഡോ.ഗൗതം കുലമര്‍വ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ആര്‍.ഭട്ട്, യൂസഫ് കുമ്പള, ആര്‍.ആനന്ദന്‍, സുജിത്ത് ഒളവത്ത്, പ്രതാപ് ടി.വിശ്വനാഥ്, എ.വി.ദ്രുവിന്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിട്ടുമാറാത്തതും തുടരുന്നതുമായ തലവേദനയുള്ള രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.വി.വാസു, ഡോ. പി.വി.കേളു, ഡോ. എ.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോന്‍ സ്വഗതവും ടി.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സിംസ് കോംട്രസ്റ്റ് ആസ്​പത്രിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് അപൂര്‍വയിനം മത്സ്യം ലഭിച്ചു

on

നീലേശ്വരം: അഴിത്തല സ്വദേശികള്‍ക്ക് കടലില്‍ മീന്‍പിടിത്തത്തിനിടെ അപൂര്‍വ മത്സ്യം ലഭിച്ചു. അഴിത്തലയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പുറംകടലിലേക്ക് പോയ 'ഇന്ത്യന്‍' ബോട്ടിലെ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് അപൂര്‍വ ഇനത്തിലുള്ള കൂറ്റന്‍ മത്സ്യം ലഭിച്ചത്. വാള്‍ മത്സ്യം (സോര്‍ഡ് ഫിഷ്), സെയില്‍ ഫിഷ്, കൊമ്പന്‍ മത്സ്യം, ഓല മീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം മത്സ്യമാണ് ഇവര്‍ക്ക് ലഭിച്ചത്. എട്ടടിയോളം നീളമുള്ള മത്സ്യത്തിന് 200-ല്‍ അധികം കിലോ ഭാരമുണ്ട്. മത്സ്യത്തിന് ചിറകില്ല. കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യം വില്പന നടത്തുകയായിരുന്നു.

ബേക്കല്‍ മേല്‍പ്പാലം തുറക്കാന്‍ ദിവസങ്ങള്‍മാത്രം

on

കാസര്‍കോട്:ബേക്കല്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഇനി ബാക്കിയുള്ളത് ടാറിങ്ങും അരികുവേലി കെട്ടലും. മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കാനാകുമെന്ന് അധികൃതര്‍. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഏക റെയില്‍വേ ഗേറ്റ് അതോടെ ഓര്‍മയാകും. ബേക്കല്‍ കോട്ടയ്ക്കരികിലെ മേല്‍പ്പാലം പണി 10വര്‍ഷം മുമ്പാണ് തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സമീപന റോഡ് പണി ശരവേഗത്തില്‍ തീര്‍ത്തു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തെ പണി കോടതി കയറി. എസ്റ്റിമേറ്റ് തുക കൂട്ടിത്തരണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. ഒടുവില്‍ മുടന്തി മുടന്തി റെയില്‍വേ അത് തീര്‍ത്തു. പിന്നീട് ബാക്കിയുണ്ടായിരുന്നത് രണ്ട്‌സ്​പാനുകള്‍. അതിലൊന്ന് നേരത്തെ തീര്‍ന്നു. രണ്ടാമത്തേതിന്റെ കോണ്‍ക്രീറ്റ് ഒക്ടോബര്‍ ഒന്നിനായിരുന്നു. 22-ാം തീയതിയോടെ കോണ്‍ക്രീറ്റ് ഉറച്ച് റെഡിയാകുമെന്ന് സൂപ്പര്‍വൈസര്‍ ജിബു പറഞ്ഞു.75 ദിവസത്തിനുള്ളില്‍ അവസാന സ്​പാന്‍ പണി തീര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 13 ദിവസം മഴയെടുത്തെങ്കിലും 66 ദിവസംകൊണ്ട് പണി തീര്‍ത്തതായും അദ്ദേഹം പറഞ്ഞു. മെക്കാഡം ടാറിങ് ആണ് പാലത്തിന് മുകളില്‍ ചെയ്യേണ്ടത്. അതിനുള്ള നടപടി ഒക്ടോബര്‍ 22ന് ശേഷം തുടങ്ങും. അരികുകള്‍ സുരക്ഷിതമാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ കേരളപ്പിറവിസമ്മാനമായി മേല്‍പ്പാലം മാറും.

പാസ്‌പോര്‍ട്ട് പോയി; വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരി മരിച്ചു

on

ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മസ്‌കറ്റ് വിമാനത്താവളത്തില്‍ അഞ്ചുദിവസം കുടുങ്ങിക്കിടന്ന ഇന്ത്യക്കാരി ഹൃദയാഘാതംമൂലം മരിച്ചു. കടുത്ത മാനസികസംഘര്‍ഷമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. മസ്‌കറ്റില്‍നിന്നും ദോഹവഴി ചെന്നൈയിലേക്ക് തിരിച്ച നാല്‍പതുകാരിയായ ബീവി ലുമാദയാണ് വഴിയില്‍ കുടുങ്ങിയത്. ദോഹ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഇവരുടെ പാസ്‌പോര്‍ട്ട് കാണാതായത്. ഇതേത്തുടര്‍ന്ന് ഇവരെ മസ്‌കറ്റിലേക്ക് തിരിച്ചയച്ചു. വീട്ടുജോലിക്കാരിയായി ജോലിനോക്കിയിരുന്ന ബീവിയുടെ ഒമാന്‍വിസ നേരത്തേ റദ്ദാക്കിയിരുന്നു. അതുകൊണ്ട് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല. പാസ്‌പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് വേറെ വിമാനത്തില്‍ കയറാനുമായില്ല. മസ്‌കറ്റ് വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ ഹോട്ടലുകളൊന്നുമില്ല. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ നല്‍കിയ ഭക്ഷണവും പുതപ്പും കൊണ്ടാണ് ഇവര്‍ അഞ്ചുദിവസം തള്ളിനീക്കിയത്. സംഭവം ഇവര്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, എംബസിയില്‍നിന്ന് ആരും അവരെ കാണാന്‍ വന്നില്ല. അതേസമയം, പുറത്തുകടക്കുന്നതിനുള്ള പാസ് നല്‍കാന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ബീവി മരിച്ചതെന്നാണ് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്യ പറയുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം കാരണമാണ് എംബസിയില്‍ നിന്നാര്‍ക്കും വിമാനത്താവളത്തില്‍ എത്താനാകാഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

on

പള്ളിക്കര: പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റെയിഞ്ചിലെ മദ്രസ അധ്യാപകരുടെ കൂട്ടായ്‌മയും ഹജ്ജിന്‌ പോകുന്ന റെയിഞ്ച്‌ ട്രഷറര്‍ പുത്തൂര്‍ കുഞ്ഞഹമ്മദ്‌ പൂച്ചക്കാടിന്‌ യാത്രയയപ്പും സംഘടിപ്പിച്ചു. സമസ്‌ത മുഫത്തിശ്‌ ഹംസ ഫൈസി നിടുവോട്‌ അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹംസ മുസ്‌ല്യാര്‍ തൊട്ടി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ കരീം ഫൈസി, കപ്പണ മുഹമ്മദ്‌കുഞ്ഞി, സൈദലവി ബാഖവി, സിറാജുദ്ദീന്‍ ലത്തീഫി, ഉവൈസ്‌ മഠം, ഖാലിദ്‌ മൗലവി, അബ്‌ദുല്ല മങ്കര, അലി മൗലവി അരിയില്‍ പ്രസംഗിച്ചു.
പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍:
ഹംസ മുസ്‌ല്യാര്‍ തൊട്ടി (പ്രസി.), അബ്‌ദുല്‍ കരീം ഫൈസി, അബ്‌ദു റഊഫ്‌ ഹസനി (വൈ.പ്രസി.), അബ്‌ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ്‌ (ട്രഷ.), അബ്‌ദുല്ല മൗലവി ഞെക്ലി (പരീക്ഷ ബോര്‍ഡ്‌ ചെയര്‍.), പി.വി. മുത്തലിബ്‌ മൗലവി (വൈ. ചെയര്‍.), ഖാലിദ്‌ മൗലവി (ക്ഷേമനിധി) സിറാജുദ്ദീന്‍ ലത്തീഫി, അബ്‌ദുല്‍- വഹാബ്‌ മൗലവി, റഷീദ്‌ ഹസനി (എസ്‌.ബി.വി.).

മുട്ടുന്തല ഉറൂസ്‌: പതാക ഉയര്‍ത്തി

on

കാഞ്ഞങ്ങാട്‌: ശൈഖ്‌ ഇസ്‌ഹാഖ്‌ വലിയുള്ളാഹിയുടെ പേരിലുള്ള മുട്ടുന്തല മഖാം ഉറൂസിന്റെ മുന്നോടിയായി ഉറൂസ്‌ കമ്മിറ്റി ചെയര്‍മാന്‍ ബദറുദ്ദീന്‍ സണ്‍ലൈറ്റ്‌ പതാക ഉയര്‍ത്തി. ജമാഅത്ത്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, സെക്രട്ടറി മുഹമ്മദ്‌ ഹസ്സന്‍, മുദരിസ്‌ കുഞ്ഞലവി സഅദി, കണ്‍വീനര്‍ ഹൈദര്‍ മുട്ടുന്തല, ട്രഷറര്‍ കരീം മൂസ ഹാജി സംബന്ധിച്ചു.

ഹജ്ജ്: ആത്മാവിന്റെ തീര്‍ഥാടനം - മുത്തുക്കോയ തങ്ങള്‍

on Oct 7, 2010

കാഞ്ഞങ്ങാട്: ആത്മവിശുദ്ധി തേടിയുള്ള ആത്മാവിന്റെ തീര്‍ഥയാത്രയാണ് വിശുദ്ധ ഹജ്ജ് യാത്രയെന്ന് കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസിയും നന്തി ദാറുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്സിപാളുമായ  സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സംയുക്ത മുസ്‌ലിം ജമാ അത്ത് കമ്മിറ്റി പരിധിയിലുള്ള ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ്‌ പഠന ക്ലാസ്സെടുത്തു. മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.യു.ദാവൂദ് സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

ജേസീസ് വാരാഘോഷം സമാപിച്ചു

on Oct 6, 2010

കാഞ്ഞങ്ങാട്: ജെ.സി.ഐ. കാഞ്ഞങ്ങാട് സംഘടിപ്പിച്ച വാരാഘോഷം പ്രസിഡï് എം. ഫൈസð സൂപ്പറിന്റെ അധ്യക്ഷതയിð കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ജോസി ചെറിയാന്‍ ഉðഘാടനം നിര്‍വഹിച്ചു. ജേസീസ് സോണ്‍ പ്രസിഡï് വി.വേണുഗോപാð, ടി. അശോകന്‍ നായര്‍, കെ.വി. സതീശന്‍, കെ.വി. സുരേഷ്ബാബു എóി പ്രസംഗിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ സി. ഉഷടീച്ചറെ ആദരിച്ചു. ജേസീസ് യങ്ങ് അച്ചീവര്‍ അവാര്‍ഡ് ഡോ: രാഘവേന്ദ്ര പ്രസാദിനും, ജേസീസ് കമð പത്ര അവാര്‍ഡ് പി.വി. ജയകൃഷ്ണന്‍ നായര്‍ക്കും നðകി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളിð വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും സൌജന്യ വീð ചെയര്‍വിതരണവും ബുള്ളറ്റിന്‍ പ്രകാശനവും നടóു. വി. ശ്രീജിത്ത്, എച്ച്.വി ദയാനന്ദന്‍, കെ.വി. ശ്രീജിത്ത്രാജ് സംബന്ധിച്ചു. എന്‍. സുരേഷ് കല്യാണ്‍റോഡ് മാജിക് അവതരിപ്പിച്ചു.

ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കള്‍

on



രാജപുരം:ഹോളി ഫാമിലി ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലാതല ഫുട്‌ബോളില്‍ ചിത്താരി ജമാഅത്ത്‌ എച്ച്‌എസ്‌എസ്‌ ജേതാക്കളായി. സമനിലയിലായതിനെ തുടര്‍ന്നു പെനല്‍റ്റി ഷൂട്ടൗട്ടിലാണു നാലിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ രാജപുരം ഹോളി ഫാമിലിയെ ചിത്താരി ജമാഅത്ത്‌ സ്‌കൂള്‍ തോല്‍പ്പിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി രാജപുരം ഹോളി ഫാമിലി ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. എറ്റവും നല്ല ടീമായി കക്കാട്‌ ജിഎച്ച്‌എസ്‌എസിനെ തിരഞ്ഞെടുത്തു. നല്ല ഗോളിയായി ജിജോ ജേക്കബ്‌ രാജപുരവും കളിക്കാരനായി ഇസ്‌മായില്‍ ചിത്താരിയും തിരഞ്ഞെടുക്കപ്പെട്ടു.രാജപുരം ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ മാനേജര്‍ ഫാ. ജോസ്‌ കടവില്‍ചിറയില്‍ വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും വിതരണം ചെയ്‌തു. ഹോളിഫാമിലി എച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ ലൂക്കാ സ്‌റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
കാറ്റഗ

എം.എസ്.എസ്. 'തണð' പാര്‍പ്പിട പദ്ധതി തുടങ്ങി

on

കാഞ്ഞങ്ങാട്: മുസ്ളിം സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുó തണð പാര്‍പ്പിട പദ്ധതിക്ക് കാഞ്ഞങ്ങാട് അമ്പലത്തറയിð തുടക്കമായി. സമൂഹത്തിലെ നിരാലംബരും നിര്‍ധനരും, ഭവനരഹിതരുമായവരെ പുനരധിവസിപ്പിക്കുകയും തൊഴിð പരിശീലനം നðകി സ്വാശ്രയരുമാക്കുക എó പദ്ധതിയാണ് എം.എസ്.എസ്. നടപ്പിലാക്കുóത്. ദാനമായി ലഭിച്ച സ്ഥലത്താണ് എം.എസ്.എസ്. 75 ലക്ഷത്തിന്റെ പദ്ധതിക്ക് തുടക്കമായത്. എം.എസ്.എസ്. സംസ്ഥാന പ്രസിഡï് പ്രവര്‍ത്തനോðഘാടനം സി.വി. കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി രൂപരേഖ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുð കരീം, എം.ബി.എം. അഷറഫ്, അഡ്വ: എന്‍.എ. ഖാലിദ്, അബ്ദുð ഖാദര്‍ മൌലവി, എ. ഹമീദ് ഹാജി, പി.എച്ച്. അബ്ദുð ഖാദര്‍ ഹാജി, പാലക്കി മുഹമ്മദ്, ബെസ്റോ കുഞ്ഞാമദ് പ്രസംഗിച്ചു. ബഷീര്‍ ബെള്ളിക്കോത്ത്, എം.ബി.എം. ബഷീര്‍, പാലായി അബ്ദുñ, എന്‍.എ. സുലൈമാന്‍, സൂപ്പര്‍ ഫൈസð സംബന്ധിച്ചു.

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊïുപോയി കൂട്ട ബലാðസംഗം; പ്രധാന പ്രതി പിടിയില്‍

on

കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊïുപോയി കൂട്ട ബലാðസംഗം ചെയ്ത കേസിലെ ഒóാം പ്രതിയെ പൊലീസ് അറസ്റ് ചെയ്തു. കൊളവയലിലെ അബ്ദുð റഷീദി (25) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫ് അറസ്റ് ചെയ്തത്. എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയെയാണ് മംഗലാപുരത്തുകൊïുപോയി ബലാðസംഗം ചെയ്തത്. 2009 മെയ് 18 നാണ് സംഭവം. കേസിലെ മറ്റൊരു പ്രതി അബ്ബാസ് എó അബ്ബാച്ചുവിനെ ഒരാഴ്ചമുമ്പ് അറസ്റ് ചെയ്തിരുóു. ഇതേ കേസിലെ പ്രതി നിഷാന്ത് ഗള്‍ഫിലാണെó് പൊലീസ് പറഞ്ഞു.

കെ.കെ.പുര തറവാടിന്റെ തണലിð തലമുറകള്‍ക്കിത് അപൂര്‍വ സംഗമം

on

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ കെ.കെ. പുര തറവാട് അംഗങ്ങളുടെ കൂട്ടായ്മ തലമുറകളുടെ സംഗമമായി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിð നടó തറവാട് അംഗങ്ങളുടെ സംഗമത്തിð ഗള്‍ഫിð നിóുള്‍പ്പെടെയുള്ള എഴുനൂറോളം അംഗങ്ങള്‍ പങ്കെടുത്തു.96 വയസ്സുള്ള പി. ഹസൈനാര്‍ മുതð രïരമാസം പ്രായമുള്ള ഫാത്തിമത്ത് ഹഫ്സ വരെ തറവാട്ടിലെ കണ്ണികളായി സംഗമത്തിനെത്തി.നൂര്‍ മസ്ജിദ് ഇമാം കീച്ചേരി അബ്ദുðഗഫൂര്‍ മൌലവി ഉദ്ഘാടനം ചെയതു. മുതിര്‍ó തറവാട് അംഗങ്ങളെ ചടങ്ങിð ആദരിച്ചു. ടി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.പി.എം. നാസര്‍ പ്രസമഗിച്ചു. വിവിധ മðസരങ്ങളും കലാപരിപാടികളും ഉïായി. സമാപന സമ്മേളനം മുംബൈയിലെ വ്യവസായിയും തറവാട് അംഗവുമായ സലിം പാഷ ഉദ്ഘാടനം ചെയ്തു. പി.എം. അസീസ് പ്രസംഗിച്ചു. ചടങ്ങിð തറവാട് ട്രസ്റും രൂപീകരിച്ചു.ഭാരവാഹികള്‍: സലിം പാഷ (മുഖ്യ രക്ഷാധികാരി), കെ.കെ.അബ്ദുñ ഹാജി (പ്രസി), പി.എം.എ. അസീസ്, കെ.കെ.ബദറുദ്ദീന്‍, കെ.കെ. അബ്ദുñ ഹസന്‍, പി.എം.കെ അബ്ദുñ(വൈസ്. പ്രസി),പി.എം. നാസര്‍(സെക്ര), കെ.കെ.ജാഫര്‍, എം. മുഹമ്മദ് കുഞ്ഞി(ജോ.സെക്ര), കെ.കെ. മൊയ്തീന്‍കഞ്ഞി(ട്രഷ).

BMW X 6 @ CHITHARI

on Sep 30, 2010

ഹംസ വധം: രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം ശിക്ഷ

on

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസിലെ രണ്ടാംപ്രതി കെ.എം. അബ്ദുള്ളയ്ക്ക് പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.

വധശിക്ഷ വിധിക്കേണ്ടതില്ലെന്നും നീതിയുടെ താല്പര്യങ്ങള്‍ക്ക് ജീവപര്യന്തം മതിയാകുമെന്നും പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് പറഞ്ഞു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാല്‍ അത്‌കൊല്ലപ്പെട്ട ഹംസയുടെ വിധവയ്ക്ക് നല്‍കണം. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.

കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഹംസ കൊലക്കേസ് സിബിഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസാണ് ആദ്യം അന്വേഷിച്ചത്. കാസര്‍കോട് സ്വദേശിയും പാകിസ്താന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന് അറിയപ്പെടുന്ന രാജ്യാന്തര കുറ്റവാളിയുമാണ് കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി.

ഹംസയെ കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പാകിസ്താന്‍ അബ്ദുള്‍ റഹ്മാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അബ്ദുള്ളയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സാക്ഷി മൊഴികളിലൂടെ
സിബിഐക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹംസ കൊല്ലപ്പെട്ടത് 1989 ഏപ്രിലില്‍ കാസര്‍കോട് റോഡില്‍വെച്ച് പട്ടാപ്പകലായിരുന്നു. പ്രതിയായ എം.കെ. അബ്ദുള്ള സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും കൊലപാതകം നടപ്പിലാക്കുന്നതിലും വാടക ഗുണ്ടകളെ കൊണ്ടു വരുന്നതിലും പങ്കുവഹിച്ചിട്ടുണ്ടെന്ന് തെളിയുന്നതായി കോടതി പറഞ്ഞു.

ആറ് കോടിയുടെ സ്വര്‍ണം കേരളത്തില്‍ കള്ളക്കടത്തായി എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. അത് റവന്യൂ ഇന്റലിജന്‍സ് പിടിച്ചത് ഹംസ ഒറ്റിക്കൊടുത്തതു കൊണ്ടായിരുന്നുവെന്ന് പ്രതികള്‍ വിശ്വസിച്ചു. ഹംസയ്ക്ക് റവന്യൂ ഇന്റലിജന്‍സ് പാരിതോഷികം നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഹംസയെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താന്‍ അബ്ദുള്‍ റഹ്മാനാണ് ആസൂത്രണം ചെയ്തത്.

വിധിയില്‍ ആശ്വാസം - ഹംസയുടെ മകന്‍

on



കാഞ്ഞങ്ങാട്: ''വധശിക്ഷ വിധിക്കുമെന്ന് കരുതിയിരുന്നു. എന്റെ ഉപ്പയെ ഇല്ലാതാക്കിയവന് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടിയല്ലോ-ആശ്വാസം''. ഹംസ വധക്കേസിലെ രണ്ടാം പ്രതി അബ്ദുള്ളയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഹംസയുടെ മൂത്തമകന്‍ ഫത്താഹ്. 'സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തി ഒന്നാം പ്രതി പാക്കിസ്താന്‍ അബ്ദുള്ളയെ കൂടി പിടിക്കണം. അന്വേഷണങ്ങള്‍ക്ക് കരുത്തേകാന്‍ ഞങ്ങളുടെ പ്രാര്‍ഥനയും ഉണ്ടാകും' ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

21 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസിന് വിവരം നല്കിയെന്ന പേരില്‍ ഹംസയെ വെടിവെച്ച് കൊല്ലുമ്പോള്‍ ഫത്താഹിന് പത്തു വയസായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫത്താഹ് ഇപ്പോള്‍ നാട്ടിലുണ്ട്. മൗവ്വലിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് ഫത്താഹ് ഹൈക്കോടതി വിധിയിലെ സന്തോഷം പങ്കുവച്ചത്.

ഹംസ സൈബുന്നിസ ദമ്പതികള്‍ക്ക് ഏഴ് കുട്ടികളാണ്. ഫത്താഹിന്റെ അനുജന്‍മാരായ നൗഫല്‍, നബീല്‍, നജീബ് എന്നിവരും ഗള്‍ഫിലാണ്. ഷഹനാസ്, ഷനാഹ്, സഫ്‌വാന എന്നിവരാണ് സഹോദരിമാര്‍. മൂത്തവര്‍ രണ്ട് പേരുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇളയകുട്ടി സഫ്‌വാനുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഫ്‌വാനയെ സൈബുന്നിസ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഹംസ കൊല്ലപ്പെട്ടത്. ഹംസ വെടിയേറ്റ് മരിച്ച കാര്‍ ഇപ്പോഴും മൗവല്ലിലെ 'ഷഹനാസ്' വില്ലയിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഘാതകരെ ശിക്ഷിച്ചതിനെ കുറിച്ച് പറയുമ്പോള്‍ ഒരു വിതുമ്പല്‍ മാത്രമാണ് സൈബുന്നിസയുടെ മുഖത്ത്. നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞതെല്ലാം കൈക്കുഞ്ഞുങ്ങളായ ഏഴ് പേരെ പോറ്റി വളര്‍ത്തിയ സാഹസത്തെ കുറിച്ചാണ്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയപ്പോള്‍ സൈബുന്നീസ മറുചോദ്യം 'എത്ര ശിക്ഷ കൊടുത്താലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്റെ വിലയാകുക'?

സ്വര്‍ണവും പണവും കളഞ്ഞുകിട്ടി

on Sep 29, 2010




കാഞ്ഞങ്ങാട്: ചാമുണ്ടിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള പഴ്‌സ് കളഞ്ഞുകിട്ടിയിട്ടുണ്ട്. ഉടമ 9446564998 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇന്ന് രാത്രിമുതല്‍ ജില്ലയില്‍ മൂന്നുദിവസം നിരോധനാജ്ഞ

on

കാസര്‍കോട്: അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച രാത്രി 12 മുതല്‍ മൂന്നുദിവസത്തേക്ക് കളക്ടര്‍ ആനന്ദ് സിങ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ സമയങ്ങളില്‍ജാഥ നടത്തുന്നതും നിരോധിച്ചു.

ജില്ലയില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ പ്രധാനസ്ഥലങ്ങളില്‍ നിയോഗിക്കും. നേരത്തെ ഉന്നത പോലിസുദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു.

വെള്ളിമൂങ്ങയെ പിടികൂടി

on

രാവണേശ്വരം: പുതിയവളപ്പിലെ ഫോട്ടോഗ്രാഫര്‍ ലോഹിതാക്ഷന്റെ വീട്ടുവളപ്പില്‍നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മൂങ്ങയെ ഏറ്റുവാങ്ങി.

ജിന്ന്ചികിത്സ: കുണിയയില്‍ വീടാക്രമിച്ചു

on Sep 25, 2010

കാഞ്ഞങ്ങാട്: ജിന്ന്ചികിത്സയ്‌ക്കെത്തിയവരെ തരിച്ചയച്ചതിന് കുണിയയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വീടാക്രമണം. കുണിയ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീടാണ് ആക്രമിച്ചത്. സംഭവത്തില്‍ 10പേരെ ബേക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കാസര്‍കോട് സ്വദേശികളായ കബീര്‍, റഹ്മാന്‍, താജുദ്ദീന്‍, ഷിഹാബുദ്ദീന്‍, അന്‍വര്‍ സാദത്ത്, മുസമ്മില്‍, ഖലീല്‍, ഷമീര്‍, കൈസല്‍, റാബിത്ത് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുണിയയിലെ ജിന്ന്ചികിത്സയ്ക്കായി കഴിഞ്ഞദിവസം തളങ്കരയില്‍നിന്ന് ഒരു കുടുംബം എത്തിയിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ഈ കുടുംബത്തെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ വ്യാജ ജിന്നിന്റെ വികൃതികളെ പറഞ്ഞു ഉല്‍ബുദ്ധരാക്കി തിരിച്ചയച്ചിരുന്നു. ഇത് ചോദ്യംചെയ്യാന്‍ എത്തിയ ജിന്നിന്റെ ഗുണ്ടാ സംഘമാണ് വീട്ടിനുനേരെ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ വീട്ടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷറഫ് പറഞ്ഞു.

മുള്ളേരിയയില്‍ ഈ സഹോദരങ്ങള്‍ കരളലിയിക്കും കാഴ്ച

on Sep 22, 2010

മുള്ളേരിയ: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വിഷമഴ പെയ്യിച്ചപ്പോള്‍ റാബിയയും നാസിറും അറിഞ്ഞില്ല അത് തങ്ങളുടെ ജീവിതം നിത്യദുഃഖത്തിലാക്കുമെന്ന്. മുള്ളേരിയ ഗ്വാളിമുഖത്തെ പാലത്തൊട്ടി മന്‍സിലില്‍ ഈ സഹോദരങ്ങള്‍ ഇന്ന് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.

16 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതവും പേറിയാണ് റാബിയയും (22), നാസിറും (21) കഴിയുന്നത്. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു. ചികിത്സയ്ക്കുശേഷം ഉമ്മ ദൈനബിയുടെ കൈയില്‍ ഇപ്പോള്‍ മിച്ചമായുള്ളത് പണയത്തിലായ പത്ത് സെന്റ് സ്ഥലവും വീടുമാണ്. ദൈനബിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മകന്‍ അഷ്‌റഫിന്റെ വരുമാനമായിരുന്നു. അഷ്‌റഫ് കാലൊടിഞ്ഞ് പണിക്ക് പോകാന്‍ പറ്റാതിരുന്നത് ഇവര്‍ക്ക് കനത്ത ആഘാതമായി.

ഇവരുടെ വീട് കര്‍ണ്ണാടകയില്‍പ്പെടുന്നതാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാവുന്നില്ല. ആകെ ഇവര്‍ക്ക് ലഭിക്കുന്നത് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച 400 രൂപ വികലാംഗ പെന്‍ഷന്‍ മാത്രമാണെന്ന് അഷ്‌റഫ് പറഞ്ഞു.

ഇപ്പോള്‍ റാബിയയ്ക്ക് രോഗം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നടക്കുമായിരുന്ന റാബിയയ്ക്ക് ഇപ്പോള്‍ ഉമ്മ ദൈനബിയാണ് കൈത്താങ്ങ്. ഒരടി വെച്ചാല്‍ വീഴുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവരെ കാണുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി വേദനയോടെ നോക്കിനില്‍ക്കാനേ സഹോദരന്‍ അഷ്‌റഫിനും അമ്മ ദൈനബിക്കുമാകുന്നുള്ളൂ. സര്‍ക്കാരുകള്‍ കനിയുമെന്നും സഹായം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

കേരളത്തില്‍ ഒന്നേകാല്‍ ലക്ഷംപേര്‍ക്ക് മറവിരോഗം

on Sep 21, 2010

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം വയോധികര്‍ക്ക് മറവിരോഗം ബാധിച്ചു തുടങ്ങിയതായി കണക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പോളിസി ഓഫ് ഓള്‍ഡര്‍ പേഴ്‌സണ്‍ എന്ന ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ത യ്യറാക്കിയത്. രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സ്വയം തിരിച്ചറിയാന്‍ പോലും വൈകുന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വയോധികര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയിലാകെയുള്ളവരില്‍ 30 ശതമാനം പേര്‍ കേരളത്തിലാണ്. ഇതില്‍ നാലുശതമാനം പേര്‍ക്ക് മറവി രോഗമുള്ളതായാണ് പഠനം വ്യക്തമാക്കുന്നത്. 15 വര്‍ഷം കൊണ്ട് കേരളത്തില്‍ 80 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണക്ക്. എന്നാല്‍ ഈ പ്രശ്‌നത്തെ ഗൗരവമായി സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. രോഗബാധിതരായവര്‍ പ്രത്യേക പരിചരണം ആവശ്യമായവരാണ്. പക്ഷെ, ഇതിനാവശ്യമായ പരീശീലനം ഇന്ന് ലഭ്യമല്ല. സ്വഭാവരീതിയില്‍ പോലും മാറ്റം വന്നവരെ പരിചരിക്കാന്‍ ആവശ്യമായ സദനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലില്ല.

കേരളത്തില്‍ സ്ത്രീകളാണ് രോഗബാധിതരായി കഴിയുന്നവരിലേറെയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 11 വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് രോഗം ഏറിയോ കുറഞ്ഞോ ബാധിച്ചിട്ടുണ്ട്. അമ്പതിലേറെ സ്വകാര്യ വൃദ്ധ സദനങ്ങളും കേരളത്തിലുണ്ട്. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ മാനസിക രോഗികളായി പരിഗണിച്ച് മയക്കിക്കിടത്തുകയാണ് രോഗം മൂര്‍ച്ഛിച്ചവരെ ചെയ്യുന്നത്. ശ്രദ്ധാപൂര്‍വമായ പരിചരണവും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളും കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക സുരക്ഷാമിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കല്ലാതെയും മറവിരോഗം വരുന്നുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. 60 വയസ്സിന് ശേഷമാണ് ഇത് പ്രകടമായി കാണുന്നത്. വ്യക്തിഗത ജോലികളും വാക്കുകളും മറന്നുപോവുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ തുടങ്ങി സ്വന്തം മക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയാതിരിക്കുക, സ്ഥലബോധം നഷ്ടമാവുക എന്നീ നിലകളിലേക്ക് രോഗം മാറും. മറ്റുള്ളവരെ ഉപദ്രവിക്കുക, ലൈംഗിക വൈകൃതം കാണിക്കുക എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഇവരെ ഭ്രാന്തന്മാരായി പരിഗണിക്കുകയാണ് ചെയ്യാറ്.

കേരളത്തില്‍ ഇവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന ഭീകരമായ സ്ഥിതികൂടി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആസ്​പത്രികളില്‍ ബന്ധുക്കളുപേക്ഷിച്ച 190 വയോധികരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മറവിരോഗം ബാധിച്ചവരാണ്. വയോധികര്‍ക്കായി 30 ക്ഷേമപദ്ധതികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവയിലൊന്നും മറവിരോഗം ബാധിച്ചവരെ പരിഗണിച്ചിട്ടില്ല.

വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

on Sep 20, 2010

കാഞ്ഞങ്ങാട്: വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി പിടിയിലാകുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. റവന്യു വകുപ്പിന്റെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. 2007 മുതലുള്ള കണക്കനുസരിച്ച് 40 പേരാണ് കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ മാത്രം അറസ്റ്റിലായത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് കല്ലൂരാവിയിലെ പി.എം.ഇബ്രാഹിം(54) പോലീസ് പിടിയിലായത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചറിയലിനായി എത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശോധിച്ച റവന്യു വകുപ്പാണ് ഇത് തെറ്റായ രേഖയാണെന്ന് മനസ്സിലാക്കിയത്. ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.കുഞ്ഞികൃഷ്ണനും സംഘവുമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.

വെള്ളൂര്‍ പുത്തപ്പള്ളയിലെ അഷ്‌റഫ് കുണ്ടല(32), മാട്ടുമ്മല്‍ ചിത്താരിയിലെ എം.പ്രഭാകരന്‍(27), പടന്നയിലെ എം.വി.സി.കുഞ്ഞബ്ദുള്ള(49), പടന്നക്കാട് ഞാണിക്കടവിലെ പി.പി.അബൂബക്കര്‍(52) എന്നിവരാണ് ഒരുമാസത്തിനിടെ പോലീസ് പിടിയിലായത്. അച്ഛന്റെ പേര് മാറ്റി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കൊടക്കാട് സ്വദേശിക്ക് തപാലില്‍ പാസ്‌പോര്‍ട്ട് വന്നപ്പോള്‍ അച്ഛന്റെ പേരിലെ വ്യത്യാസം കണ്ട് പോസ്റ്റോഫിസ് അധികൃതര്‍ തിരിച്ചയച്ചത് അടുത്തിടെയാണ്.

കേസുകളില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടവര്‍, റദ്ദ് ചെയ്തവര്‍, ഇരട്ട പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവര്‍ എന്നിവരാണ് വ്യാജരേഖയുണ്ടാക്കി പുതിയ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവരില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സ്വാധീനിച്ച് ജനനതീയതിയും അച്ഛന്റെ പേരും തിരുത്തി 'എക്‌സ്ട്രാക്ട്' സമ്പാദിക്കുന്നവരും ഏറെയാണ്. പത്താം ക്ലാസിന് മുമ്പെ പഠനം മതിയാക്കിയവരാണ് പ്രധാനാധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ പകര്‍പ്പ് വാങ്ങുന്നത്. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് 'എക്‌സ്ട്രാക്ടി'ല്‍ തെറ്റുണ്ടോ എന്നറിയാന്‍ സ്‌കൂളുകളിലേക്ക് കത്തയക്കാറുണ്ട്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ശരിയാണെങ്കിലേ പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകൂ. ചിലര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.

എസ്.ഐ കെ.കുഞ്ഞികൃഷ്ണന്‍ നയിക്കുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ സ്‌ക്വാഡില്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, ഗണേശന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ സുരേന്ദ്രന്‍, രമേശന്‍, ബാബു, പ്രസന്നന്‍ എന്നിവരാണുള്ളത്.

കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ യാത്ര കഠിനം

on Sep 19, 2010

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ യാത്രാദുരിതം ഏറുന്നു. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് പള്ളിക്കര, പള്ളിക്കര കാസര്‍കോട് എന്നിങ്ങനെയാണ് കെ.എസ്.ആര്‍.ടി.സി.സര്‍വിസ് നടത്തുന്നത്.

115 ഓളം സര്‍വീസുകളാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി.യില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാസര്‍കോട്-പള്ളിക്കര റൂട്ടില്‍ പത്ത് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ ടയറിന് തകരാര്‍പറ്റുന്നതിനാല്‍ സര്‍വീസുകള്‍ മുടക്കേണ്ടിവരുന്നുണ്ട്.പ്രതിദിനം എട്ടിലേറെ ബസ്സുകളാണ് ടയര്‍ പഞ്ചറായി ഓട്ടം നിര്‍ത്തുന്നത്. പുതിയ ടയര്‍ ഉപയോഗിച്ച് 30000 കി.മീ.ഓടാം. എന്നാല്‍ തകര്‍ന്ന റോഡിലൂടെ ഓടുന്നതിനാല്‍ 10000-15000 കി.മീ.ആകുമ്പോഴേക്കും ടയര്‍ പഞ്ചറാവും. ഇത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി.ക്ക്.ഇതിന്പുറമെ പഴയ ബസ്സുകള്‍ക്ക് യന്ത്രത്തകരാറുകളും. ഇത്തരം പ്രശ്‌നങ്ങളാണ് ട്രിപ്പ് റദ്ദാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പള്ളിക്കരറൂട്ടില്‍ രാവിലേയും വൈകീട്ടും ആവശ്യത്തിന് ബസ്സുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കര മേല്‍പ്പാലത്തിന്റെ പണിക്കൊപ്പം മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ആവഴിയും യാത്ര നടക്കുന്നില്ല. ഇത് ജനങ്ങളുടെ യാത്രാപ്രശ്‌നം ഇരട്ടിയാക്കുന്നു.

ചിത്താരിഇലക്ട്രിസിറ്റി ഓഫീസില്‍ അക്രമം: 20പേര്‍ക്കെതിരെ കേസ്

on Sep 12, 2010

വൈദ്യുതിമുടങ്ങി എന്നാരോപിച്ച് ഇലക്ട്രിസിറ്റി ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയേറ്റംചെയ്തു. ഓഫീസ് ഫര്‍ണിച്ചറും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചിത്താരി വൈദ്യുതിഓഫീസിലാണ് അക്രമം അരങ്ങേറിയത്. പള്ളിക്കരഭാഗത്ത് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നാണ് ഒരു സംഘംആളുകള്‍ എത്തി അക്രമംനടത്തിയത്. ഓഫീസ് ഫര്‍ണിച്ചറും ജനല്‍ച്ചില്ലുകളും ടെലിഫോണും അടിച്ചു തകര്‍ത്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇലക്ട്രിസിറ്റിവര്‍ക്കര്‍ ശ്യാമിനെ കൈയേറ്റംചെയ്തു. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍നിന്ന് ചാലിങ്കാല്‍വഴി മുക്കൂട് പള്ളിക്കര ഭാഗത്തേക്ക് വരുന്ന 11 കെ.വി.ലൈന്‍മാവുങ്കാലില്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വൈദ്യുതിമുടങ്ങിയതത്രേ. 11മണിയോടെതന്നെ മാവുങ്കാല്‍, ചിത്താരി സെക്ഷനിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നുവെന്ന് ഇലക്ട്രിസിറ്റി അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്റ് എന്‍ജിനിയരുടെ പരാതിയില്‍ പള്ളിക്കര അഞ്ജന തിയേറ്ററിന് സമീപത്തെ ജലീല്‍, സുബൈര്‍ തുടങ്ങി 20 തോളം ആളുകളുടെപേരില്‍ ഹൊസ്ദുര്‍ഗ് പോലിസ്‌കേസെടുത്തു

.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com