കാഞ്ഞങ്ങാട്ട് ക്യാന്‍സര്‍ കെയര്‍ സെന്റര്‍

on Jun 21, 2012


കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രിയോടനുബ ന്ധിച്ചായിരിക്കും ആധുനിക സംവിധാനവും സജ്ജീകരണങ്ങളുമുള്ള ക്യാന്‍സര്‍ കെയര്‍ സെ ന്റര്‍ പ്രവര്‍ത്തിക്കുക. കാസര്‍കോടിന് പുറമെ വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലും പുതുതായി ക്യാ ന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങും. വിദൂര സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റും ക്യാന്‍സര്‍ ചികിത്സക്കായി എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. മെഡിക്കല്‍ കോളേജുകളോ ക്യാന്‍സര്‍ സെന്ററുകളോ ഇല്ലാത്ത എല്ലാ ജില്ലകളിലും ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പദ്ധതിക്ക് ഭരണാനുമതിയാകും. തിരുവനന്തപുരത്തും തലശേരിയിലും മാത്രമാണ് ഇപ്പോള്‍ ക്യാന്‍സര്‍ സെന്ററുകളുള്ളത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജില്ലാശുപത്രിയിലും നിലവില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുണ്ട്. പുതുതായി തുടങ്ങുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററുകളിലെ ഡോക്ടര്‍മാര്‍ക്ക് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ആറുമാസത്തെ പരിശീലനം നല്‍കും. തുടര്‍ ചികിത്സക്കുള്ള എല്ലാ സംവിധാനവും ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ ഒരുക്കും. ഹീമോതെറാപ്പി, റേഡിയോതെറാപ്പി എന്നീ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മരുന്നുകളും ആവശ്യത്തിനുണ്ടാകും. ഏഴ് കേന്ദ്രങ്ങ ള്‍ക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുക. ആദ്യത്തെ പരിശോധനയും രോഗ നിര്‍ണയവും ക്യാന്‍സ ര്‍ സെന്ററുകളിലോ മെഡിക്ക ല്‍ കോളേജുകളിലോ നടത്തണം. പിന്നീടുള്ള തുടര്‍ ചികിത്സയാണ് ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ നടക്കുക. ഇതിനു പുറമെ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, ക്യാന്‍സര്‍ എന്നിവയ്ക്കായി ചികിത്സാ സംവിധാനവും തുടങ്ങുന്നുണ്ട്. അതിനിടെ കാസര്‍കോട് ജില്ലയില്‍ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തി ഊര്‍ജിതമാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന പദ്ധതിയുടെ ഭാഗമായാണ് ഈ സൗജന്യ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 114 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കാസര്‍കോടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവര്‍ത്തി നടപ്പിലാക്കുന്നത് വൈകിയതിനെ തുടര്‍ന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആറു ജില്ലകളിലും ആറുമാസത്തിനകം സൗജന്യ വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com