ഷാര്‍ജ : ഷാര്‍ജ റോളയില്‍ പാകിസ്ഥാന്‍ സ്വദേശികളുടെ കുത്തേററ് കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മരിച്ചു. ചിത്താരി മുക്കൂട് സ്വദേശികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേററു. ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജി - ആസ്യ മകന്‍ മുഹമ്മദ് ഷെരീഫ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കടയുണ്ടായിരുന്നവരെയും അക്രമിച്ചത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശെരീഫിന്റെ മൃതദേഹം കുവൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം നടക്കുമ്പോള്‍ ശെരീഫ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്കാരുമായുണ്ടായ തര്‍ക്കമാണ് സംഭവത്തിനിടയാക്കിയത്. വിറ്റഴിക്കല്‍ മേളയായതിനാല്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തക്കം മുതലെടുത്ത് പാകിസ്ഥാനി യുവാവ് വിലകൂടിയ വാച്ച് മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിനെ കയ്യോടെ പിടികൂടിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബന്ധുക്കള്‍ കെവാര്‍ത്തയോട് പറഞ്ഞു.
ഈ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നുവെങ്കിലും സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇവര്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീടാണ് പന്ത്രണ്ടോളം വരുന്ന സംഘം കടയിലെത്തി അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ ശെരീഫിനെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.
അതിഞ്ഞാല്‍ തെക്കെപുറത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ. നാലുവയസും ഒരുവസുമുള്ള രണ്ട് ആണ്‍ മക്കളുണ്ട്. സഹോദരങ്ങള്‍: പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സുഹ്‌റ, മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല(ഇരുവരും ദുബൈ), സുബൈര്‍, ഹസന്‍ കുഞ്ഞി, സൈനബ, ഉമൈബ.

0 comments:
Post a Comment