തളങ്കരയുടെ തണലിലേക്ക്‌ ത്വാഖാ ഉസ്‌താദ്‌ മടങ്ങിയെത്തുമ്പോള്‍...

on Aug 24, 2009

തളങ്കരയുടെ തണലിലേക്ക്‌ ത്വാഖാ ഉസ്‌താദ്‌ മടങ്ങിയെത്തുമ്പോള്‍...
മൂന്നു പതിററാണ്ടു പിന്നിടുന്ന ഗള്‍ഫിലെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ ജന്മഭൂമിയിലെത്തിയിരിക്കുകയാണ് ത്വാഖാ അഹമ്മദ്‌ മൗലവി അല്‍ അസ്‌ഹരി എന്ന പ്രിയപ്പെട്ടവരുടെ ത്വാഖാ ഉസ്‌താദ്‌. പതിററാണ്ടുകള്‍ പിന്നിട്ട പ്രവാസ ജീവിതവും തുടരുന്ന യാത്രകളും മാത്രമല്ല പുസ്‌തകങ്ങളിലൂടെയുളള ആത്മീയ യാത്രകളും തികച്ചും അസാധാരണമായൊരു വ്യക്തിത്വത്തെയാണ്‌ ത്വാഖാ ഉസ്‌താദില്‍ നമുക്ക്‌ കാണിച്ചു തരുന്നത്‌. വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യവാക്യമായ 'ഇഖ്‌ റഅ' ( നീ വായിക്കുക) എന്ന ദൈവവചനം അതേപടി പകര്‍ത്തിയ പോലുളള ജീവിതമാണ്‌ ഉസ്‌താദിന്റേത്‌. ദിവസത്തിലെ 24 മണിക്കൂറില്‍ 19 മണിക്കൂറിലും പുസ്‌തകങ്ങളുടെയും വായനയുടെയും ലോകത്ത്‌ കഴിയുന്ന ശൈഖൂന തന്റെ സമ്പാദ്യമായ 800 കിലോ ഗ്രാം വരുന്ന ഗ്രന്ഥശേഖരവുമായാണ്‌ തിരികെ എത്തുന്നത്‌.
ബഹുഭാഷാ പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ തളങ്കരയുടെ ത്വാഖാ ഉസ്‌താദ്‌ 1978 ലാണ്‌ ഒമാനിലെ സലാലയിലെത്തിയത്‌. ഈജിപ്‌തിലെ പ്രസിദ്ധമായ അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിററിയില്‍ വിദ്യാര്‍ഥിയായിരിക്കെ സലാലയിലെ പളളിയിലേക്ക്‌ ഇമാമിനെ ആവശ്യപ്പെട്ടു കൊണ്ട്‌ യൂണിവേഴ്സിററിയിലേക്ക്‌ വിവരമറിയിച്ചു. അവിടത്തെ പണ്ഡിതരുടെയും ഒമാനിലെ ഭരണാധികാരിയുടെ മാതാവിന്റെയും നിര്‍ദേശ പ്രകാരം ത്വാഖ നഗരത്തിലെ പ്രസിദ്ധമായ മസ്‌ജിദ്‌ ശൈഖ സല്‍മയില്‍ ഉസ്‌താദിനു നേരിട്ടു നിയമനം കൊടുക്കുകയായിരുന്നു. അതോടെ സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദും വിദേശികള്‍ക്ക്‌ ത്വാഖ ഉസ്‌താദുമായി അദ്ദേഹം മാറി. ഇന്ന്‌ ഒമാനില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന പല പ്രമുഖരും ഉസ്‌താദിന്റെ ശിഷ്യന്മാരാണ്‌. 31 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്ന്‌ വിരമിച്ച്‌ ജന്മാനാട്ടില്‍ മടങ്ങിയെത്തി എന്നതറിഞ്ഞ്‌ തളങ്കര ആവേശഭരിതമാണ്‌.
ചെമ്പരിക്കയിലെ പ്രമുഖ ഖാസി അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മകന്‍ മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെയും ചെമ്പരിക്ക ഖാസിയും വലിയുമായ സി.മുഹമ്മദ്‌ ഹാജിയുടെ മകള്‍ ആയിഷയുടെയുംമകനായി 1947 ആഗസ്റ്റ്‌ 10 നാണ്‌ ചെമ്പരിക്കയില്‍ ത്വാഖ അഹമ്മദ്‌ മൗലവി ജനിച്ചത്‌. പുണ്യമാസമായ റമളാനിലെ അതീവ വിശുദ്ധമായ ലൈലത്തുല്‍ ഖദീര്‍ എന്ന പരിശുദ്ധ രാത്രിയില്‍ ഭാരതം സ്വതന്ത്രയാകുന്നതിന്‌ ദിവസങ്ങള്‍ മാത്രം മുമ്പ്‌. മഹാകവി ടി. ഉബൈദ്‌ സാഹിബായിരുന്നു സ്‌കൂളിലും തജ്‌ വീദിലും പ്രധാനാധ്യാപകന്‍. 1966-67 കാലഘട്ടങ്ങളില്‍ പൊന്നാനിയില്‍ നിന്ന്‌ പ്രഗത്ഭ പണ്ഡിതന്‍ കെ.കെ അബ്ദുല്ല മുസലിയാരുടെ ശിക്ഷണത്തില്‍ ദര്‍സ്‌ പഠനം. ശേഷം ഉപരിപഠനത്തിനായി കൈറോയിലെ അല്‍ അസ്‌ ഹര്‍ യൂണിവേഴ്‌സിററിയിലേക്ക്‌. തുടര്‍ന്ന്‌ ദൈവനിയോഗത്താല്‍ സലാലയിലേക്കും. തുടരുന്ന യാത്രകളുടെ അവസാനം തന്റെ വിശാലമായ ഗ്രന്ഥപ്പുരയും കൊണ്ട്‌ (അങ്ങനെ തന്നെ പറയണം, ഏകദേശം 800 കിലോയുടെ പുസ്‌തകശേഖരമാണ്‌) ജന്മനാടിന്റെ ശാദ്വലതയിലേക്ക്‌ തിരികെ..
കാസര്‍കോട്‌ തളങ്കര ഖാസിലൈനിലെ ഖാസിയറകം അഹമ്മദ്‌ എന്ന ത്വാഖ അഹമ്മദ്‌ മുസ്‌ല്യാര്‍ ശിഷ്‌ടകാലം നാട്ടിലെ ദഅ‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തയാറെടുക്കുകയാണ്‌ .
കാസര്‍കോട്‌ വാര്‍ത്തയ്‌ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദേഹം തന്റെ ജീവിത യാത്രയെ കുറിച്ച്‌ ചുരുക്കമായി വിവരിച്ചു. നിലക്കാത്ത അന്വേഷണങ്ങള്‍ പോലെ ജ്ഞാനദാഹിയുടെ പരതലുകള്‍... അദേഹത്തിന്‌ ജീവിതം തന്നെ അല്ലാഹുവിന്റെ വിശുദ്ധമന്ദിരത്തിലേക്കുളള ഒരു തീര്‍ഥയാത്രയത്രെ. അഭിമുഖത്തില്‍ നിന്ന്‌? പഠനം
തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍, പൊന്നാനി, കൊടുങ്കല്ലൂര്‍, ദൈബന്ത്‌ ദാറുല്‍ ഉലൂം, ഖൈറോയിലെ അസ്‌ഹര്‍ എന്നിവിടങ്ങളില്‍. തളങ്കരയില്‍ എസ്‌.എസ്‌.എല്‍.സി വരെ പഠിച്ചെങ്കിലും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഖൈറോയിലെ അസ്‌ഹറിലെ പഠന സമയത്താണ്‌ സലാലയിലേക്ക്‌ പോയത്‌.
? ഗുരുവര്യന്‍മാര്‍ടി. ഉബൈദ്‌ സാഹിബ്‌, കെ.കെ. അബ്‌ദുല്ല മുസ്‌ല്യാര്‍ കാരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശുജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ദീന്‍ അഹമ്മദ്‌ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വാഹിദുല്‍ സമാന്‍.
ഉത്തരേന്ത്യയിലെ പഠന കാലത്ത്‌ ഉബൈദ്‌ സാഹിബ്‌ അയച്ച കത്തുകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ജന്‍മ ശദാബ്‌ദി ആഘോഷിക്കുന്ന ഈ വേളയില്‍ പ്രസ്‌തുത കത്തുകളെല്ലാം കൂടി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമുണ്ട്‌
? പ്രവര്‍ത്തനമേഖല
പഠന കാലം മുതല്‍ക്കെ പൊതുരംഗ്‌ പ്രവര്‍ത്തനം തുടങ്ങി. ഗള്‍ഫിലെത്തി ഓമാനിലെ സുല്‍ത്താന്റെ മാതാവിന്റെ സലാലയിലെ ത്വാഖയിലുളള മസ്‌ജിദില്‍ ഇമാമായി സേവനം തുടങ്ങി (അങ്ങിനെയാണ്‌ ത്വഖ അഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന പേര്‌ ലഭിച്ചത്‌).പ്രസ്‌തു മസ്‌ജിദില്‍ എല്ലാ ആഴ്‌ചകളിലും മലയാളികള്‍ക്കും അറബികള്‍ക്ക്‌ പ്രത്യേകം മതപഠന ക്ലാസ്സുകള്‍ നടത്താറുണ്ടായിരുന്നു പ്രസ്‌തുത ക്ലാസുകളിലൂടെ നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ക്ക്‌ മതവിഞ്‌ജാനം നുകര്‍ന്ന്‌ നല്‍കാന്‍ കഴിഞ്ഞിരുന്നു.സലാല സുന്നി സെന്ററിന്റെ പ്രസഡന്റ്‌ കൂടിയാണ്‌
? പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.സലാലയിലുളള മലയാളികള്‍ക്കായി ഒരു ഹജ്‌ജ്‌ യാത്ര സംഘടിപ്പിക്കുക എന്നത്‌ വലിയൊരു ആഗ്രഹമായിരുന്നു. അങ്ങിനെ 1979ല്‍ അതിന്‌ എല്ലാം ഒത്തുവന്നു. പക്ഷെ സാമ്പത്തികമായി വളരെ അധികം വിഷമത്തിലായിരുന്ന എന്റെ യാത്ര ആശങ്കയിലായി. മാനസികമായി തളര്‍ന്ന ഞാന്‍ കടമായി കുറച്ച്‌ കാശ്‌ സംഘടിപ്പിച്ച്‌ ഹജ്‌ജ്‌ യാത്ര തുടങ്ങി വഴിയില്‍ ഞങ്ങളുടെ ബസ്സ്‌ വിശ്രമത്തിനായി നിന്നപ്പോള്‍ എന്റെ മനസ്സ്‌ വല്ലാതെ പിടഞ്ഞു. ഞാന്‍ സര്‍വ്വ ശക്‌തനോട്‌ മനമുരുകി പ്രാര്‍ത്‌ഥിച്ചു. അല്ലാഹു എന്റെ പ്രാര്‍ത്‌ഥന സ്വീകരിച്ചു. ഒമാനിലെ സുല്‍ത്താന്റെ മാതാവിന്റെ കാര്യസ്ഥന്‍ അതുവഴി വരികയും ദു:ഖിതനായി കണ്ട എന്നോട്‌ കാര്യങ്ങള്‍ അന്വേഷിക്കുകയും ഹജ്‌ജ്‌ കര്‍മ്മത്തിനുളള യാത്രയാണെന്നറിയിക്കുകയും വിവരങ്ങള്‍ പറയുകയും ചെയ്‌‌തു. അദ്ദേഹം ഉടന്‍ തന്നെ സുല്‍ത്താന്റെ മാതാവുമായി ബന്ധപ്പെട്ട്‌ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്‌തു തന്നു. അങ്ങിനെ കടമെല്ലാം വീട്ടി യാത്ര തുടര്‍ന്നു. അങ്ങിനെ പല വിഷമഘട്ടങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാനുളള ഭാഗ്യമുണ്ടായി.
? വേദനിപ്പിച്ച സംഭവം
സലാലയിലെ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുളള യാത്രയില്‍ ചില അറബികളില്‍ നിന്നുമുണ്ടായ എതിര്‍പ്പുകളാണ്‌ ഏററവും കൂടുതല്‍ വേദനയുണ്ടാക്കിയത്‌.
?രാഷ്‌ട്രീയ നിലപാട്‌
ഞാന്‍ രാഷ്‌ട്രീയക്കരനല്ല. ഖിലാഫത്ത്‌ പ്രസ്‌താനങ്ങളുടെ ഭാഗമായി കടന്നു വന്ന്‌ ഖായിദേ മില്ലത്തിനെ പോലുളള മഹാന്‍മാര്‍ കെട്ടിപ്പെടുത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ ശക്‌തിപ്പെടുത്തുക.
ഖായിദേ മില്ലത്തിന്റെ പാരമ്പര്യ നിലനിര്‍ത്താന്‍ ലീഗിന്‌ ഇപ്പോള്‍ കഴിയുന്നുണ്ടോ...?മോശമായ വശങ്ങളെ വിവാദമുണ്ടാക്കാതെ നല്ല വശങ്ങളെ ഉയര്‍ത്തിക്കാട്ടണം.
? മുസ്‌ലിംങ്ങള്‍ കൂടുതലുളള രാഷ്‌ട്രീയ പര്‍ട്ടികളെ തീവ്രവാദികളായും വര്‍ഗീയ വാദികളായും മുദ്രകുത്തിയുളള വിവാദം
അത്‌ സമൂദായത്തെ ദോശമായി ബാധിക്കും.
? സുന്നി ഐക്യശ്രമങ്ങളെ എങ്ങനെ കാണുന്നു
സന്തോഷകരം തന്നെ. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ കഴിയണം.
? യുവ സമൂഹത്തിലെ അധാര്‍മ്മികതയെ കുറിച്ച്‌
മനുഷ്യന്‌ മലക്കിനെക്കാള്‍ ഉയരാനും പിശാചിനെക്കാള്‍ താഴാനും കഴിയും. യുവാക്കളുടെ ഇടയില്‍ ആത്‌മാര്‍ത്‌ഥമായ ബേധവല്‍ക്കരണം ആവശ്യമാണ്‌. ഇന്‍ശാ അല്ലാഹ്, അടുത്ത റംസാനില്‍ എല്ലാദിവസവും സമുദായത്തിലെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ദഅ‌വാ പ്രവര്‍ത്തനം നടത്താനുളള ഒരുക്കത്തിലാണ്‌. ? കുടുംബം
ഭാര്യ : പുത്തൂര്‍ സ്വദേശിനി റഹ്‌മത്തുന്നിസ്സഅഞ്ച്‌ മക്കള്‍, മൂന്ന്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുംഒരു പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഒരു ആണ്‍കുട്ടി ദുബൈയില്‍ ജോലി ചെയ്യുന്നു. മററുളളവര്‍ പഠിക്കുന്നു.

http://www.kasaragodvartha.com/viewsakalam.php?id=192

http://www.kasaragodvartha.com/viewsakalam.php?id=192

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com