കാഞ്ഞങ്ങാട്‌ ലക്ഷങ്ങളുടെ കള്ളനോട്ടിറങ്ങി

on Aug 20, 2009

കാഞ്ഞങ്ങാട്‌: ഓണത്തിരക്കിനിടെ കാഞ്ഞങ്ങാട്ട്‌ വന്‍ തോതില്‍ കള്ളനോട്ടുകളിറങ്ങിയതായി സൂചന. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ വ്യാഴാഴ്‌ച 500ന്റെ മൂന്ന്‌ കള്ളനോട്ടുകള്‍ ലഭിച്ചു. തൈക്കടപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ചിട്ടിയിലേക്ക്‌ നല്‍കിയ നോട്ടുകെട്ടുകള്‍ക്കിടയിലാണ്‌ 500ന്റെ മൂന്ന്‌ വ്യാജനോട്ടുകള്‍ കണ്ടെത്തിയത്‌. കുടുംബശ്രീ പ്രവര്‍ത്തകര്‍ ചിട്ടിതുക പ്രാദേശിക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക്‌ അധികൃതരാണ്‌ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ഈ നോട്ടുകള്‍ ബാങ്ക്‌ അധികൃതര്‍ തന്നെ നശിപ്പിച്ചു. ഇടക്കാലത്തിന്‌ ശേഷമാണ്‌ ജില്ലയില്‍ വീണ്ടും കള്ളനോട്ടുകള്‍ വ്യാപകമായിരിക്കുന്നത്‌. വിദേശത്തുനിന്നുമെത്തിക്കുന്ന കള്ളനോട്ടുകളാണ്‌ ജില്ലയില്‍ വ്യാപകമായിരിക്കുന്നതെന്നാണ്‌ സൂചന. കള്ളനോട്ടിനെതിരെ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കള്ളനോട്ട്‌ വിതരണത്തില്‍ കുറവുകളൊന്നുമില്ല. സാധാരണക്കാര്‍ക്ക്‌ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കുന്നില്ല. ഓണത്തിരക്ക്‌ വര്‍ദ്ധിക്കുന്നതോടെ കള്ളനോട്ട്‌ വിതരണം തുടര്‍ന്നും വ്യാപകമാകുമെന്നാണ്‌ സൂചന.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com