ശിഹാബ് തങ്ങളുടെ വിയോഗം:കാസര്‍കോടിനെ ദുഃഖത്തിലാഴ്ത്തി

on Aug 20, 2009

കാസര്‍കോട്: മുസ്ലിം കേരളത്തിന്റെ അവഗണിക്കാനാവാത്ത ശബ്ദവും സയ്യിദ് കുടുംബത്തിന്റെ വിളക്കുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത കാസര്‍കോടിനെ കണ്ണീരിലാഴ്ത്തി. അപ്രതീക്ഷിതമായി വന്ന തങ്ങളുടെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ജില്ലയൊന്നാകെ വിതുമ്പുകയാണ്.കാഞ്ഞങ്ങാടും കാസറഗോഡും തളങ്കരയിലും ചിത്താരി യിലുമടക്കം തങ്ങള്‍ക്ക് ജില്ലയില്‍ മുഴുവന്‍ മസ്ജിദിലും പ്രാര്‍ഥന നടക്കുംരാഷ്ട്രീയമായ അഭിപ്രായവിത്യാസമുള്ളവര്‍ പോലും പാണക്കാട് തങ്ങളുടെ വ്യക്തിത്വത്തെയും ഐക്യബോധത്തെയും എന്നും അംഗീകരിച്ചിരുന്നു. ജില്ലയുമായി അടുത്തബന്ധം പുലര്‍ത്തിയ തങ്ങള്‍ നൂറുകണക്കിനു വേദികളിലൂടെ സമൂഹത്തിന് അനുഗ്രഹം ചൊരിഞ്ഞ് നിറസാന്നിധ്യമായിരുന്നു. അവസാന നാളുകളില്‍ മുസ്ലിം സമൂഹത്തിന്റെ ആദര്‍ശപരമായ ഐക്യത്തിനുവേണ്ടി നിലകൊണ്ട തങ്ങള്‍ കഴിഞ്ഞവര്‍ഷം മംഗലാപുരം പമ്പ്വെല്‍ ജുമാ മസ്ജിദ് ഉദ്ഘാടനവേദിയില്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരോടൊത്ത് ദീര്‍ഘസമയം വേദി പങ്കിട്ടത് സുന്നി സംഘടനാ നേതാക്കള്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്.ഒരുവിഭാഗം മുറുമുറുപ്പ് രേഖപ്പെടുത്തിയപ്പോഴും വിശ്വാസികളുടെ ആദര്‍ശ ഐക്യത്തിനായി ശബ്ദിച്ചുകൊണ്ടിരുന്ന തങ്ങളുടെ വിയോഗം മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ജില്ലയിലെ സുന്നി സംഘടനകളും നേതാക്കളും അഗാധമായ അനുശോചനം രേഖപ്പെടുത്തി. കുമ്പോല്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാണക്കാട് സയ്യിദ് കുടുംബത്തിന്റെ സാരഥിയായ മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം സയ്യിദ് കുടുംബത്തിനും സമൂഹത്തിനു മൊത്തവും വലിയ നഷ്ടമാണെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.സഅദിയ്യ ജനറല്‍ മാനേജര്‍ മൌലാന എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ കമ്മിറ്റി, എസ് എം എ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളും അനുശോചിച്ചു.സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളില്‍ ഇന്ന് തങ്ങള്‍ക്കായി പ്രത്യേകമായി പ്രാര്‍ഥന നടത്തും. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണവേദിയില്‍ ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. സഅദിയ്യ, മുഹിമ്മാത്ത് കമ്മിറ്റികള്‍ അനുശോചിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com