രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി

on Aug 31, 2012

Metro-Mohammed-Haji

ന്യൂ­ഡല്‍ഹി:  ഇകോണമിക് ഗ്രോ­ത്ത് സൊ­സൈറ്റി ഓ­ഫ് ഇ­ന്ത്യ­യു­ടെ രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് പ്രമു­ഖ ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­കനും കാ­ഞ്ഞ­ങ്ങാ­ട് സം­യു­ക്ത ജ­മാഅ­ത്ത് പ്ര­സി­ഡ­ന്റുമാ­യ മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി. ന്യൂ­ഡല്‍­ഹി ല­ക്ഷ്­മി ന­ഗ­റില്‍ വി­കാ­സ് മാര്‍­ഗി­ലെ പി.എ­സ്.കെ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന പ്രൗ­ഡ ഗം­ഭീ­രമാ­യ ച­ട­ങ്ങില്‍ കേ­ന്ദ്ര­മന്ത്രി ഹുക്കും നാ­രാ­യണ്‍ ദേ­വ് യാദ­വ് അ­വാര്‍­ഡു­കള്‍ വി­തര­ണം ചെ­യ്തു. ഡല്‍­ഹി മേ­യര്‍ ഡോ. അ­ന്ന­പൂര്‍­ണ്ണ മിശ്‌­റ ചട­ങ്ങില്‍ അ­ധ്യ­ക്ഷ­യായി.

ഉ­ത്ത­രാ­ഞ്ചല്‍ സാം­സ്­കാരി­ക മന്ത്രി ധീ­രേ­ന്ദ്ര­പ്ര­ഥാപ്, സി.ബി.ഐ മുന്‍ ഡ­യ­റ­ക്ടര്‍ വി.എന്‍. സേ­ഹ്­ഗാള്‍, എ.ഐ.സി.സി. സെ­ക്രട്ട­റി മ­ഹേ­ഷ് ജ­യ്‌­സ്വാള്‍, കേ­ന്ദ്ര ആ­ഭ്യ­ന്ത­ര അ­ണ്ടര്‍ സെ­ക്രട്ട­റി ഡോ. എ­ച്ച്.കെ. മോഡി, മുന്‍ മി­സ് കല്‍­ക്ക­ത്ത സീ­മ ച­ക്ര­ബര്‍ത്തി, ഡല്‍­ഹി ഡെ­വ­ല­പ്‌­മെന്റ് അ­തോ­റി­റ്റി ചെ­യര്‍­മാന്‍ അ­നില്‍ മിത്തര്‍, മു­തിര്‍­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനും മുന്‍ എം.പി­യുമായ ഗോ­വി­ന്ദ് വല്ല­ഭ് ജോഷി, ഐ.എ. പി­നാലര്‍, അ­പൂര്‍­വകാ­ന്ദ് ഹസ്‌­റ എ­ന്നി­വര്‍ സം­സാ­രിച്ചു.

ച­ടങ്ങി­നോ­ട­നു­­ന്ധി­ച്ച് ന­ട­ന്ന ഇന്‍ഡിവി­ജല്‍ അ­ച്ചീ­വ്‌­മെന്റ് ഫോര്‍ ഇകോണമിക് ആന്റ് സോ­ഷ്യല്‍ ഡെ­വ­ല­പ്‌­മെന്റ് സെ­മി­നാ­റില്‍ ഒ­ട്ടേ­റെ പ്ര­മു­ഖര്‍ പ്ര­ന്ധം അ­വ­ത­രി­പ്പിച്ചു.

ഇ­ന്ത്യ­യിലും വി­ദേ­ശ­ത്തു­മാ­യി പ­ര­ന്നു­കി­ട­ക്കു­ന്ന മെ­ട്രോ ഗ്രൂപ്പ് ഓ­ഫ് ക­മ്പ­നി­യു­ടെ ത­ല­വന്‍ എ­ന്ന നി­ല­യില്‍ ബിസിന­സ്സ് രം­ഗ­ത്ത് കൈ­വ­രി­ച്ച അഭൂതപൂര്‍­വ്വമാ­യ നേ­ട്ടത്തി­നൊപ്പം, നിര്‍­ധ­ന­രും, നി­രാ­ലം­­രുമാ­യ ജ­ന­ങ്ങ­ളില്‍ ക­രു­ണയും കാ­രു­ണ്യവും ചൊ­രി­യു­ന്ന­തില്‍ നല്‍കി­യ നി­സ്­തു­ലമാ­യ സം­ഭാ­വ­ന­കള്‍ കൂ­ടി പ­രി­ഗ­ണി­ച്ചാ­ണ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി­യെ അ­വാര്‍­ഡി­ന് പ­രി­ഗ­ണി­ച്ച­തെ­ന്ന്  ഇകോണമിക്  ഗ്രോ­ത്ത് സൊ­സൈ­റ്റി പ്ര­സി­ഡ­ന്റ് എ­സ്.കെ. ശര്‍­മ്മ­യും സെ­ക്രട്ട­റി ജ­ന­റല്‍ ജി.എസ്. സ­ച്ച്‌­ദേവും പ­റഞ്ഞു. 

സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി

on Aug 22, 2012

കാഞ്ഞങ്ങാട് : ഇരുപത്തൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ യൂത്ത് രിഫായി സെന്ററിന്റെ ഉപഹാരം സി എച്ച് മുഹമ്മദ് മൗലവി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍

on Aug 21, 2012

Mohammed-Azhar
Mohammed Azhar
കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ട്യൂഷന്‍ നടത്തിപ്പുകാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.  കോട്ടച്ചേ രി ബസ് സ്റ്റാന്‍ഡിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അസ്ഹറാണ്(24)അറസ്റ്റിലായത്.

പരിയാരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് അസ്ഹര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടച്ചേരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഈ ട്യൂഷന്‍ സെന്റര്‍. ഇംഗ്ലീഷിലും മാത്‌സിലും പ്രതേയകം ട്യൂഷന്‍ നല്‍കിവരികയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച ശേഷം അസ്ഹര്‍ ലൈംഗികമായി അവരെ പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. 

അസ്ഹറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. ആറോളം പെണ്‍കുട്ടികളെ ഇതിനകം താന്‍ പീഢിപ്പിച്ചതായി അസ്ഹര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ കൂടാതെ അവരില്‍ ചിലരുടെ വീടുകളില്‍പ്പെട്ട സ്ത്രീകളുമായും അസ്ഹര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. 

അസ്ഹറിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ അനേവഷണങ്ങള്‍ക്കും തെളിവെടുപ്പിനും സംഭവം നടന്ന ട്യൂഷന്‍ സെന്ററിലേക്ക് അസ്ഹറിനെ കൊണ്ടുപോകും. ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്ന പ്രചരണം നാട്ടില്‍ ശക്തമായിരുന്നുവെങ്കിലും പീഢനത്തിനിരയായ പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ പരാതിയുമായി സമീപിക്കാത്തത് പോലീസിനെ കുഴക്കിയിരുന്നു. 

ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലാകെ പ്രചരണം ശക്തമായതോടെ അനേവഷണത്തിനിറങ്ങിയ പോലീസിന് ഈ സംഭവത്തില്‍ വസ്തുതകള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരില്ലെങ്കിലും പോലീസ് അസ്ഹറിനെതിരെ സ്വമേധയാ കേസെടുത്തത്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അസ്ഹറിനെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹൊസ്ദുര്‍ഗ് സിഐ, കെവി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അതിനിടെ മാനക്കേട് ഭയന്ന് പലരും അസ്ഹറിനെതിരെ പരാതിയുമായി രംഗത്തിറങ്ങാന്‍ മടിക്കുകയാണെന്നാണ് സൂചന. ചില പെണ്‍കുട്ടികളുടെ നഗ്നരംഗങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായി പ്രചരണമുണ്ട്. പോലീസിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാനെത്തിയിരുന്ന ഇലക്ട്രിസിറ്റി വകുപ്പിലെ ഉദേയാഗസ്ഥനായ കുറുപ്പ് എന്ന പേരിലറിയപ്പെടുന്ന മധ്യവയസ്‌കനും ഈ ലൈംഗിക പീഢന സംഭവത്തില്‍ പങ്കാളിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

രാത്രി ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടികളെ സെന്ററിലേക്ക് എത്തിച്ച് അവരെ നിരവധി തവണ കുറുപ്പ് പ്രകൃതി വിരുദ്ധത്തിന് വിധേയമാക്കിയിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. കുറുപ്പിനെയും ഈ കേസില്‍ പ്രതിചേര്‍ത്തേക്കും.  അതിനിടെ  സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിന്റെ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനടുത്തുള്ള ശാഖ കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രി അക്രമമഴിച്ചുവിട്ടു. ട്യൂഷന്‍ സെന്ററിന് നേരെ കല്ലേറുണ്ടായി.
. 

നടു­റോ­ഡില്‍ രണ്ടര മണി­ക്കൂര്‍ ഗതാ­ഗത തട­സ്സ­മു­ണ്ടാ­ക്കിയ കാര്‍ കസ്റ്റ­ഡി­യില്‍

on Aug 14, 2012


കാ­ഞ്ഞ­ങ്ങാ­ട്: ന­ടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട ­കാര്‍ ര­ണ്ട­ര­മ­ണി­ക്കൂര്‍ നേ­ര­ത്തോ­ളം ഗ­താ­ഗ­ത ത­ട­സ്സ­ത്തി­ന് കാ­ര­ണ­മാ­യി. ക­ഴി­ഞ്ഞ ദിവ­സം ഉ­ച്ച­ക്കാ­ണ് ചി­ത്താ­രി സ്വ­ദേ­ശി­യു­ടെ ആള്‍­ട്ടോ­കാര്‍ കാ­ഞ്ഞ­ങ്ങാ­ട് ബ­സ് സ്റ്റാന്റ് പ­രി­സ­ര­ത്ത് പ­ള്ളി­ക്ക് സ­മീ­പം റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്. ഉ­ച്ച­ക്ക് ഒ­രു മ­ണി­യോ­ടെ ന­ടു­റോ­ഡില്‍ കാര്‍ നിര്‍­ത്തി­യ ശേ­ഷം ചി­ത്താ­രി സ്വ­ദേ­ശി അ­ടു­ത്തു­ള്ള ക­ട­യില്‍ സാ­ധ­ന­ങ്ങള്‍ വാ­ങ്ങാന്‍ പോ­യ­താ­യി­രു­ന്നു.



കാര്‍ റോ­ഡില്‍ മാര്‍­ഗ്ഗ ത­ട­സ്സം സൃ­ഷ്­ടി­ക്കു­ന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ട പോ­ലീ­സ് ഉ­ട­മ വ­രു­ന്ന­തും കാ­ത്ത് നി­ന്നെ­ങ്കി­ലും പോ­ലീ­സി­നെ ക­ണ്ട ഇ­യാള്‍ കാ­റി­ന് സ­മീ­പ­ത്തേ­ക്ക് വ­രാ­തെ മാ­റി നി­ന്നു. പോ­ലീ­സ് പോ­യ ശേ­ഷം കാര്‍ എ­ടു­ക്കാ­മെ­ന്ന് ഉ­ട­മ ക­രു­തി­യെ­ങ്കി­ലും ഉ­ട­മ വ­രു­ന്ന­ത് വ­രെ പോ­ലീ­സ് കാ­ത്ത് നില്‍­ക്കു­ക ത­ന്നെ ചെ­യ്­തു.

വൈ­കി­ട്ട് 3.­30 മ­ണി­യോ­ടെ­യാ­ണ് ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ ഉ­ട­മ കാ­റി­ന­ടു­ത്തെ­ത്തി­യ­ത്. ട്രാ­ഫി­ക് നി­യ­മം ലം­ഘി­ച്ച ഉ­ട­മ­യെ കാ­ര്യ­ങ്ങള്‍ ബോ­ധ്യ­പ്പെ­ടു­ത്തി­യ ശേ­ഷം പോ­ലീ­സ് കാര്‍ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത് സ്റ്റേ­ഷ­നി­ലെ­ത്തി­ക്കു­ക­യും പി­ഴ ഈ­ടാ­ക്കി­യ ശേ­ഷം കാര്‍ ഉ­ട­മ­യ്­ക്ക് വി­ട്ടു­കൊ­ടു­ക്കു­ക­യും ചെ­യ്­തു.



പൊ­തു­വെ ജ­ന­ത്തി­ര­ക്കേ­റി­യ കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­ത്തില്‍ വാ­ഹ­ന­ങ്ങള്‍ റോ­ഡില്‍ ത­ന്നെ നിര്‍­ത്തി­യി­ടു­ന്ന­ത് ഗ­താ­ഗ­ത കു­രു­ക്കി­നും അ­പ­ക­ട­ങ്ങള്‍­ക്കും കാ­ര­ണ­മാ­കു­ക­യാ­ണ്.

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

on Aug 9, 2012


 കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികളാരംഭിക്കാന്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 11 ന് ചേരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രക്ഷോഭസമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.


ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി , സി. മുഹമ്മദ്കുഞ്ഞി, വി. കൃഷ്ണന്‍, മുഹമ്മദ്കുഞ്ഞി പുത്തൂര്‍, എ.കെ. ലക്ഷ്മി, ടി. മുഹമ്മദ് അസ്‌ലം, ടി. ഹംസ, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.കെ. നകുലന്‍, ബി.എം. അസ്‌ലം, കുട്ടി ഹാജി വടകരമുക്ക്, കെ.അനില്‍കുമാര്‍, എ.കെ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി, എ.അബ്ദുല്ല, പി.എം. ഫാറൂഖ്, ദിവാകരന്‍ ആവിക്കര, കെ.പി.ആര്‍. ഫൈസല്‍, കെ.കെ. ജാഫര്‍, കെ.ബദറുദ്ദീന്‍, പ്രശാന്തന്‍, സുറൂര്‍ മൊയ്തു ഹാജി പ്രസംഗിച്ചു. 

എ.കെ .മുഹമ്മദ്‌ അന്ത­രിച്ചു

on Aug 3, 2012

സൌത്ത് ചിത്താരി ഹയ്ദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസ്ഡണ്ട്
സൌത്ത് ചിത്താരി കൂളിക്കാട് താമസിക്കും എ.കെ .മുഹമ്മദ്‌ എന്ന് കാലത്ത് അന്ത­രിച്ചു

സൌഹൃദ കൂട്ടായ്മ തീര്‍ത്ത് കാഞ്ഞങ്ങാട്ട് ഇഫ്താര്‍ സംഗമം

on


കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കി നാട് ഒറ്റകെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇന്നലെ നടന്ന ഇഫ്താര്‍ സംഗമം സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വാതിലുകള്‍ തുറന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം സൌഹൃദവേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയൊരുക്കിയത്. അതോടൊപ്പം തീരദേശത്തെ സൌഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്നില്‍ നിന്ന് നേതൃത്വംനല്‍കിയ ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സബ് കലക്ടര്‍ പി. ബാലകിരണിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. ഐ.ടി വകുപ്പ് ഡപ്യൂട്ടി സെക്രറിയായാണ് ബാലകിരണ്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. കടപ്പുറത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ നാട്ടുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകവഴി പ്രദേശത്തെ നേരിന്‍റെ വഴിക്ക് കൊണ്ടുവരാന്‍ നേതൃത്വംനല്‍കിയ ബാലകിരണിന്‍റെ സേവനം ശ്ലാഖനീയമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തിന്‍റെ കുട്ടായ്മയും സൌഹൃദവും ഇവിടെ നിന്ന് നോക്കിക്കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമാക്കുന്നത് പുറമേ നിന്ന് നോക്കിക്കാണുന്പോഴാണെന്ന് ബാലകിരണ്‍ അഭിപ്രായപ്പെട്ടു.
പള്ളി ഇമാം ഹംസ മൌലവി അധ്യക്ഷതവഹിച്ചു. ഇ ചന്ദേശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സുരേഷ്, പ്രശാന്ത്, സ്ഥാനികന്‍ രഘുനാഥന്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നഗരസഭ കൌണ്‍സിലര്‍മാരായ പി.കെ മുഹമ്മദ് കുഞ്ഞി, റഹ്മത്ത് മജീദ്, എ.ഡി.എം എച്ച്. ദിനേശന്‍, അഡ്വ: പ്രദീപ് ലാല്‍, കെ.വി കൃഷ്ണന്‍ സംബന്ധിച്ചു. 

ചിത്താരിയില്‍ ആവൊലിയ്ക് പ്രിയമേറുന്നു

on


EGGS IN KHANGAD ROAD

on


BEKEL POLICE

on


HOUSE BUILT BY GRAMIN SUPER MARKET

on


കാഞ്ഞങ്ങാട് അക്രമം: സി.പി.എം നേതാക്കളുള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്

on


കാഞ്ഞങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങളുള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറികൂടിയായ എം പൊക്ലന്‍, സി ഐ ടിയു നേതാക്കളായ കാറ്റാടി കുമാരന്‍, നെല്ലിക്കാട് കുഞ്ഞമ്പു, സിപിഎം അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ഏരിയാ കമ്മിറ്റിയംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായ അഡ്വ കെ രാജ്‌മോഹനന്‍, എ വി സഞ്ജയന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശിവജി വെള്ളിക്കോത്ത്, ചെമ്മട്ടംവയലിലെ കെ ജെ സോണി, നെല്ലിക്കാട്ട് കോളനിയിലെ ബെന്നി, നെല്ലിക്കാട്ടെ വിനോദ്, കൊവ്വല്‍ പള്ളിയിലെ വിനീഷ്, നെല്ലിക്കാട്ടെ എം ബിജു, കൊവ്വല്‍പള്ളിയിലെ അശ്വിന്‍, പാക്കത്തെ പ്രകാശന്‍, ഇട്ടമ്മലിലെ സുധീര്‍, നെല്ലിക്കാട്ടെ ബാബു, പി വി അശ്വിന്‍, എന്‍ വി രാജന്‍, എം റഷീദ്, അനില്‍ ഗാര്‍ഡര്‍ വളപ്പ്, തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്. 


പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് പ്രകടനം നടത്തിയ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പുതിയകോട്ടയില്‍വെച്ച് പോലീസ് ബസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും നഗരസഭ, സബ്ട്രഷറി ഓഫീസുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും നഗരസഭ ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങ ള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 

പോലീസിന്റെ അനുമതിയില്ലാതെയാണ് സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്. നഗരസഭ- സബ് ട്രഷറി ഓഫീസുകളും കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റും ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ ഓഫീസിനും ട്രഷറിക്കും പോലീസ് വാഹനത്തിനും നേരെ അക്രമം നടത്തിയ കേസില്‍ സോണി, ബെന്നി, വിനോദ്, ബിനീഷ്, ബിജു, അശ്വിന്‍, പ്രകാശന്‍, സുധീര്‍, ബാബു, റഷീദ്, രാജീവന്‍, എന്‍ വി രാജന്‍ തുടങ്ങി 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റ് ആക്രമിച്ച കേസില്‍ പ്രതികളായ ചെമ്മട്ടം വയലിലെ പി എം അജയന്‍(25), കാഞ്ഞങ്ങാട്ട് തുളിച്ചേരിയിലെ കെ രാഘവന്‍ (34), കൊളവയല്‍ പുതിയ പുരയില്‍ പി എ ബാബു (45), ചെമ്മട്ടം വയലിലെ ബി എം ശശി (44) ഇരിയ എരിക്കുളത്തെ എന്‍ രാജേഷ് (33), കൊളവയലിലെ കെ മണികണ്ഠന്‍ (36), ഇട്ടമ്മലിലെ റിജേഷ് (36), കെ ടി പ്രകാശന്‍ (32), മണി തുടങ്ങി 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ മുന്‍കരുതലായി 16 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ 35 ഓളം തൊഴിലാളികള്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും

on Aug 1, 2012




കാഞ്ഞങ്ങാട്: നഗരമാലിന്യത്തിന്റെ ഏറ്റവും നല്ല പര്യായമായ കോട്ടച്ചേരി ടൗണിലെ മത്സ്യമാര്‍ക്കറ്റ്, അവിടെ തൊഴിലെടുത്ത് ഉപജീവനമാര്‍ഗം കഴിച്ചുകൂട്ടുന്ന പാവപ്പെട്ട തൊഴിലാളികളെ പനിക്കിടക്കയില്‍ കിടത്തുന്നു.

മത്സ്യമാര്‍ക്കറ്റിലും പരിസരത്തും പനിയും, ഡങ്കിപ്പനിയും, മലമ്പനിയും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കകം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 35 ലധികം പേര്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും ബാധിച്ചു. ഡങ്കിപ്പനി ബാധിച്ച നിരവധി പേര്‍ മംഗലാപുരം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നേടിയ ശേഷം അവശരായി അവരവരുടെ വീടുകളില്‍ വിശ്രമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കകം നിരവധി പേര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്. ഡങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റിലെ നാല് ചുമട്ടുതൊഴിലാളികള്‍ ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ രാജന്‍, റ­സാഖ്‌, താഹിര്‍, ഷിബു എന്നിവരാണ് മലമ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലുള്ളത്. അസീസ് എന്ന തൊഴിലാളി മലമ്പനി ബാധിച്ച് ആഴ്ചകളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മത്സ്യതൊഴിലാളികളും മത്സ്യ കമ്മീഷന്‍ ഏജന്റുമാരും കോഴി വില്‍പ്പനക്കാരുമായ ഷെരീഫ്, എം എസ് കെ അസീസ്, സി എച്ച് മാഹിന്‍, മജീദ്, പ്രകാശന്‍ അരയി, ഉമ്പായി, യൂനുസ്, മജീദ്, പി വി കെ അ­ബ്ദുര്‍ റ­ഹ്മാന്‍, മൊയ്തീന്‍കുഞ്ഞി, സുജിത്ത്, യൂനുസ് വടകരമുക്ക് തുടങ്ങി നിരവധി പേര്‍ ഡങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്.

നിരവധി മത്സ്യ വിതരണ തൊഴിലാളി സ്ത്രീകള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ നാല്‍പ്പതോളം ചുമട്ടുതൊഴിലാളികള്‍ ഉണ്ടെങ്കിലും ജോലിക്ക് ഇപ്പോള്‍ എത്തുന്നത് 15 ല്‍ താഴെ പേര്‍ മാത്രമാണ്. മറ്റുള്ളവര്‍ പനി ബാധിച്ച് ചികിത്സയിലോ, ചികിത്സക്ക് ശേഷമുള്ള വിശ്രമത്തിലോ ആണ്.

മത്സ്യമാര്‍ക്കറ്റ് കൊതുക് കൂത്താടികളുടെ വിസൃതകേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ നിന്നുള്ള കൊതുകുകള്‍ പെറ്റുപെരുകയാണ്. ഇവിടെ നിന്നുള്ള മലിനജലം ഒഴുകിപ്പോകാന്‍ യാതൊരു ഇടവുമില്ല. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നഗരസഭാധികൃതര്‍ക്ക് സമയവുമില്ല. മത്സ്യമാര്‍ക്കറ്റില്‍ ജോലിയെടുക്കുന്നവര്‍ക്ക് വ്യാപകമായി ഡങ്കിപ്പനിയും മലമ്പനിയും പടര്‍ന്നുപിടിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.
 

മള്ഹറില്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം;

on Jul 31, 2012


 മഞ്ചേശ്വരം: വിശുദ്ധ റമളാനിലെ ഇരുപത്തിയൊന്നാം രാവ് മഞ്ചേശ്വരം ഹൊസങ്കടി ബുഖാരി കോമ്പൗണ്ടിലെ മള്ഹറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രചരണങ്ങള്‍ക്ക് പൗഢ തുടക്കം. സയ്യിദ് ജലാലുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു.
സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ കാദിര്‍ സഅദി, മൂസല്‍ മദനി തലക്കി, പ്രഫ. എസ്.എ അബ്ദു റഹ്മാന്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, ബശീര്‍ പുളിക്കൂര്‍, ഹസന്‍ സഅദി മച്ചമ്പാടി, സിദ്ദീഖ് സഅദി, ഖലീല്‍ അഹ്‌സനി, ഹസന്‍ കുഞ്ഞി ഗുവദപ്പടുപ്പ്, ഉസ്മാന്‍ ഹാജി പൊസോട്ട്, റഹീം സഖാഫി ചിപ്പാര്‍, അബ്ദുന്നാസ്വിര്‍ എയ്യള, അബ്ബാസ് ഹാജി ഉപ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രചരണ ഭാഗമായി മഹല്ല് സന്ദര്‍ഡശനം, ജന സമ്പര്‍ക്കം, ലഘുലേഖ വിതരണം, ഏരിയാ കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. റമളാന്‍ 21ന് വൈകിട്ട് 5 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് പ്രാര്‍ത്ഥനാ സമ്മേളനം. ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും

സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പോലീസ് വലയിലായി

on Jul 30, 2012


കാഞ്ഞങ്ങാട്: കഴിഞ്ഞ പരിശുദ്ധ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ചിത്താരി ചാമുണ്ഡിക്കുന്നിനടുത്ത ചെമ്മണംകുണ്ടിലെ ആര്‍ വി റുഫീന എന്ന 22 കാരി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണമായ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഈ വര്‍ഷത്തെ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ പോലീസ് വലയിലായി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരം ലാല്‍ ബാഗില്‍ താമസിക്കുന്ന പൈക്ക, നെല്ലിക്കട്ട ല ക്ഷംവീട് കോളനിയിലെ നവാസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. (27) കുമ്പള സി ഐ ടി പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 6ന് ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റുഫീനയെ വീടിനകത്ത് ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റുഫീനയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ സകല സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് റുഫീന സ്വയം ജീവനൊടുക്കിയത്. റുഫീന എഴുതിയ ആത്മഹത്യക്കുറിപ്പില്‍ ആകെയുണ്ടായിരുന്ന സ്വര്‍ണ്ണസമ്പാദ്യം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം എഴുതിവെച്ചിരുന്നു. റുഫീനയുടെ പിതാവ് മുഹമ്മദ് കുഞ്ഞി ചിത്താരിയിലെ ചെറുകിട വ്യാപാരിയാണ്. ഉമ്മ ആയിഷ കാഞ്ഞങ്ങാട് നഗരസഭയിലെ സാക്ഷരതാ പ്രേരക് ആണ്. മുഹമ്മദ് റാഫി ഏക സഹോദരനാണ്. പകല്‍ സമയങ്ങളില്‍ വീട് പൂട്ടി മുഹമ്മദ് കുഞ്ഞിയും ആയിഷയും ജോലി സ്ഥലത്തേക്കും റൂഫീനയും മുഹമ്മദ് റാഫിയും കോളേജിലേക്കും പോകുകയാണ് പതിവ്. ഇത് മനസ്സിലാക്കിയാണ് നവാസ് കവര്‍ച്ചക്കായി ഈ വീട് തിരഞ്ഞെടുത്തത്. വീടിന്റെ പിറക് ഭാഗത്തെ ജനല്‍ അഴികള്‍ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റി അകത്തുകടന്ന നവാസ് കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, അടുക്കളയില്‍ നിന്നെടുത്ത കത്തി ഉപയോഗിച്ച് തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന ചെറിയ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ഒമ്പതേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് സ്ഥലം വിടുകയായിരുന്നു. ഒരു മാല, രണ്ട് വലിയ വളകള്‍, രണ്ട് ചെറിയ വളകള്‍, ഒരു ജോഡി കമ്മല്‍, 3 മോതിരം എന്നിവയായിരുന്നു ഈ കുടുംബത്തിന്റെ ഏക സ്വര്‍ണ്ണ സമ്പാദ്യം. ഇത് നഷ്ടപ്പെട്ടതോടെ റുഫീന മാനസികമായി ആകെ തളര്‍ന്നിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിയോടെ ആയിഷ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഓടുമേഞ്ഞ വീടിന്റെ അകത്തെ മുറിയിലെ കഴുക്കോലില്‍ ഫാനില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ റുഫീനയെ കണ്ടെത്തിയത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഒരു ഇസ്ലാം മത വശ്വാസി അപമൃത്യു വരിച്ചത് വിശ്വാസികളില്‍ ഏറെ വേദന സൃഷ്ടിച്ചിരുന്നു. കവര്‍ച്ചക്കാരന്‍ കേഡി നവാസിനെ കൂടുതല്‍ തെളിവെടുപ്പിനായി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ചാമുണ്ഡിക്കുന്നിലെ റുഫീനയുടെ വീട്ടിലേക്ക് അതിരഹസ്യമായി കൊണ്ടുവന്നിരുന്നു. കവര്‍ച്ച നടത്തിയ രീതി നവാസ് പോലീസിന് വിവരിച്ചുകൊടുത്തു. കാസര്‍കോട് ലേഖകന്‍ തുടരുന്നു:2012 ജൂണ്‍ 16ന് മ ഞ്ചേശ്വരം ദൈഗോളിയിലെ വെങ്കിടേഷ് ഭട്ടിന്റെ വീട് കു ത്തിതുറന്ന് നാല് പവന്‍ സ്വര്‍ണവും പണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത തും നവാസാണെന്ന് തെളിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം ലാല്‍ബാഗിലെ ക്വാര്‍ട്ടേഴ്‌സില്‍വെ ച്ചാണ് ഇന്ന് പുലര്‍ച്ചെ നവാ സിനെ പിടികൂടിയത്. കാഞ്ഞങ്ങാട് ചാമുണ്ഡികുന്നിലെ ആയിഷയുടെ വീട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് പത്ത് പവന്‍ സ്വര്‍ണവും 1,000 രൂപയും കവര്‍ച്ച ചെയ്തിരു ന്നു. മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിച്ച് വെച്ച സ്വര്‍ണവും പണവുമാണ് നവാസ് കവര്‍ച്ച ചെയ്തത്. കവര്‍ച്ചയി ല്‍ മനംനൊന്ത് ആയിഷയുടെ മകളായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. മഞ്ചേശ്വരത്തെ വെങ്കിടേഷ് ഭട്ടിന്റെ വീട്ടില്‍ നിന്നും നാല് പവിത്രമോതിരം രണ്ട് മാല, സ്വര്‍ണപൂവ്, വെള്ളിപാദസരം, പണം എന്നിവയാണ് കവര്‍ച്ച ചെയ്തത്. മണിയംപാറയിലെ സുലോചനയുടെ വീട്ടില്‍ നിന്ന് മാല, മൊബൈല്‍ഫോണ്‍ എന്നിവയും കുമ്പള റേഷന്‍ കടയ്ക്ക് സമീപത്തെ ഭുജങ്ക ആചാര്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണ ചെയിന്‍,2,000 രൂപ എന്നിവയും കവര്‍ച്ച ചെയ്തിരുന്നു. കുമ്പള, സലീങ്കലയിലെ രാമചന്ദ്രന്റെ ഭട്ടിന്റെ വീട്ടില്‍ നിന്നും 5,500 രൂപയും വാച്ചും കവര്‍ച്ച ചെയ്തിരുന്നു. കണ്ണാടി പാറയിലെ ഒരു വീട്ടില്‍ നിന്ന് മാലയും കവര്‍ന്നതായി നവാസ് സമ്മതിച്ചു. ഈ വീട്ടുക്കാരെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് നവാസ് പറഞ്ഞത്. മഞ്ചേശ്വരത്തെ ജയാനന്ദയുടെ വീട് കുത്തിതുറന്ന് അകത്ത് കടന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയിലെന്നും നവാസ് പോലീസിന് മൊഴി നല്‍കി. കര്‍ണാടക പാണ്ഡേശ്വരത്ത് 15 കേസുകളിലായി രണ്ട് വര്‍ഷം കഠിന തടവും ബദിയടുക്ക, എടനീര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുവര്‍ഷം കഠിന തടവും നവാസ് അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു..

അജാനൂര്‍ ചിത്താരി ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ യാഥാര്‍ത്ഥ്യമാക്കും -മന്ത്രി

on

കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി അഴിമുഖത്തെ ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് തുറമുഖ-എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. അജാനൂര്‍ കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
ഹാര്‍ബറിന്‍റെ മാതൃകാപഠനത്തിനായി പൂനയിലെ സി.ഡബ്ല്യു.ആര്‍.എം.എസിനെ ഏല്‍പ്പിക്കും. ഇതിനുവേണ്ട 18 ലക്ഷം രൂപ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തും. പിന്നീട് പരിസ്ഥിതി പഠനം നടത്തും. 75 ശതമാനം കേന്ദ്ര സഹായത്തോടെയായിരിക്കും ഹാര്‍ബര്‍ നിര്‍മ്മിക്കുക. എല്ലാ പഠനങ്ങള്‍ക്ക് ശേഷം പദ്ധതി രൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കും. 
ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കും. ഒരു വീടിന് രണ്ടരലക്ഷം രൂപ വീതമാണ് ഇതിന് നീക്കിവെക്കുക. നേരത്തെ 11 പഞ്ചായത്തുകളെ മാതൃകാ മത്സ്യഗ്രാമങ്ങളായി തിരഞ്ഞെടുത്തിരുന്നു. 25 ഗ്രാമങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും. ഇതില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളും പെടും. ഇതില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമത്തിന് രണ്ട് കോടി രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 
ഈവര്‍ഷം ആയിരം കുടുംബങ്ങള്‍ക്ക് കക്കൂസ് പണിതുനല്‍കും. ഒരു കുടുംബത്തിന് 20,000 രൂപയാണ് നീക്കിവെക്കുക. 
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മീ തന്പാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. ചന്ദ്രന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി, എ. അശോകന്‍, കെ. സുലോചന, കെ. സുമംഗല, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ: എം.സി. ജോസ്, ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തന്പു, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, വി. കമ്മാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഞ്ചാവി കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍ററും മന്ത്രി ഉല്‍ഘാടനം ചെയ്തു. തൈക്കടപ്പുറത്തെ ബോട്ടുജെട്ടി മന്ത്രി സന്ദര്‍ശിച്ചു.

മെട്രോ മുഹമ്മദ് ഹാജിക്ക് രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്

on Jul 27, 2012

കാഞ്ഞങ്ങാട്: ന്യൂഡല്‍ഹിയിലെ ഇക്‌ണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡിന് കാഞ്ഞങ്ങാട്ടെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി. ഇന്ത്യയിലും വിദേശത്തുമായി പരന്ന് കിടക്കുന്ന മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തലവന്‍ എന്ന നിലയില്‍, ബിസിനസ്സ് രംഗത്ത് കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടത്തിനൊപ്പം നിര്‍ധനരും നിരാലംബരുമായ ജനങ്ങളില്‍ കരുണയും കാരുണ്യവും ചൊരിയുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരികയും ചെയ്യുന്ന മെട്രോ മുഹമ്മദ് ഹാജി ജാതി-മത ചിന്തകള്‍ക്കതീതമായി സാഹോദര്യവും സഹവര്‍ത്തിത്വവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച് വരുന്നതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ആഗസ്റ്റ് 26 ന് ന്യൂഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ വികാസ് മാര്‍ഗ്ഗിലെ പി എസ് കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് എസ് കെ ശര്‍മ്മയും സെക്രട്ടറി ജനറല്‍ ജി എസ് സച്ച്‌ദേവും അറിയിച്ചു.

പൂന ജയ്ഭവാനി എം ഡി ആര്‍ പി ഗോഡ്‌ഗെ, ഉത്തരാഞ്ചലിലെ ധീരേന്ദ്ര പ്രതാപ് ചൗദരി, ജമ്മുകാശ്മീര്‍ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അഹദ്‌യാത്തു, തമിഴ് നാട് സിടിവി കമ്മ്യൂണിക്കേഷന്‍ മെമ്പര്‍ എ ഉദ്യാരാജ, കര്‍ണ്ണാടക ശ്രീശക്തി അസോസിയേഷന്‍ എം ഡി വി എം ശശികുമാര്‍, ജീനാമിതബ് വെല്‍ഫെയര്‍ ട്രസ്റ്റ് ഡയറക്ടര്‍ ജെന്നെപെരെ, ബീഹാറിലെ ചാപ്രവൈഷ്ണവി, തമിഴ്‌നാട് ഭാരത് മാനേജിംങ് പാര്‍ട്ണര്‍ ഐ സാദിഖ് ബാഷ, കര്‍ണ്ണാടക നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട് എം ഡി കെ എസ് മെഹ്്‌സിന്‍കായ്, കര്‍ണ്ണാടക സായി ഡെവലെപ്പേഴ്‌സ് പാര്‍ട്ണര്‍ എല്‍ എ പിഞ്ചാര്‍, കാഞ്ചിപുരത്തെ വൈ വെങ്കിട്ടറാവു റെഡ്ഡി, മഹാരാഷ്ട്ര തീമാ എസ് എസ് എസ് കെ എം ഡി ഗോവിന്ദ് എസ് മുലി, ഡോ. ആര്‍ കെ ഷര്‍മ്മ അഹമ്മദാബാദ്, പൂന റാണി മിനറല്‍സ് എം ഡി ശേഖര്‍ മുണ്ടഡ, ആന്ധ്രപ്രദേശ് ക്യൂന്‍മേരി സ്‌കൂള്‍ ചെയര്‍മാന്‍ പാലകിരി സുധീകര്‍, പ്രൊഫ. ഡോ. എച്ച് ജി ബിരാതര്‍ ഗോവ, നാഗപൂര്‍ എക്‌സല്‍ പ്രൊപൈറ്റര്‍ ശ്രീനിവാസ് എസ് വാരംഭെ, ന്യൂഡല്‍ഹി ശ്രേയ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ രാജീവ് ഗുപ്ത, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ നീരജ് സിംങ് തുടങ്ങിയ പ്രമുഖരാണ് ഇക്‌ണോമിക്‌സ് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അമരക്കാര്‍. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 'ഇന്റിവിജ്വല്‍ ആച്ചീവ്‌മെന്റ് ഫോര്‍ ഇക്‌ണോമിക് ആന്റ് സോഷ്യല്‍ ഡെവലെപ്‌മെന്റ് എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.

കോയമ്പത്തൂര്‍ കാരുണ്യ ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ കാരുണ്യ ദര്‍ശന്‍ പുരസ്‌കാരം മഹാരാഷ്ട്ര മുളുന്ത് അസോസിയേഷന്റെ സമാജ് രത്‌ന പുരസ്‌കാരം, ശിഹാബ് തങ്ങള്‍ ഗ്ലോബല്‍ നെറ്റ്‌സോണ്‍ അവാര്‍ഡ് പ്രവാസി രത്‌ന പുരസ്‌കാരം, തിരുവനന്തപുരം സൗഹൃദയ വേദിയുടെ എന്‍ ആര്‍ ഐ ബിസിനസ്സുമാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുംമെട്രോ മുഹമ്മദ് ഹാജിക്ക് ലഭിച്ചിട്ടുണ്ട്. 

SYS റമസാന്‍ പ്രഭാഷണ സയ്യിദ് അലി ബാഫഖി തങ്ങളുടെ കൂട്ടുപ്രാര്‍ഥനയോടെ സമാപിച്ചു.

on Jul 26, 2012


കാഞ്ഞങ്ങാട്: എസ് വൈ എസ് ആഭിമുഖ്യത്തില്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്നുവരുന്ന റഹ്മത്തുല്ലാഹ് സഖാഫിയുടെ പ്രഭാഷണം ഇന്ന് സമാപിക്കും. കൂട്ടപ്രാര്‍ഥനക്ക് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ നേതൃത്വം നല്‍കും. ബുധനാഴ്ച നടന്ന മതപ്രഭാഷണം സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടുപ്രാര്‍ഥനയോടെ സമാപിച്ചു.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കളായ അബൂഹനീഫല്‍ ഫൈസി തെന്നല, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി, അലിക്കുട്ടി ഹാജി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി, സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, ശാഫി ഹാജി അറഫ, അബ്ദുറശീദ് സഅദി കാക്കടവ്, അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

മുന്തിരി വിളയിച്ചും ഔധസസ്യ കലവറയൊരുക്കിയും വീട്ടമ്മ

on Jul 24, 2012


പ്രതികൂല കാലാവസ്ഥ കാരണം മുന്തിരിപ്പഴങ്ങള്‍ കൊഴിഞ്ഞുപോകുന്നുവെന്ന കാര്യത്തില്‍ ഫാത്തിമക്ക് സങ്കടമുണ്ട്. പ്രതിവിധിക്ക് കൃഷി വിദഗ്ധരുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ്. വീട്ടുവളപ്പില്‍ വാഗണ്‍കൊല്ലി, ചിറ്റാമുര്‍ദ്, വിഷപച്ച, മലമഞ്ഞ കറ്റാര്‍വാഴ, ചഞ്ഞലംപുരണ്ട, ആടിന തുടങ്ങി അപൂര്‍വ ഔധസസ്യങ്ങളും ബോണ്‍സായ് ചെടികളും അലങ്കാര ചെടികളായ യൂഫോര്‍വിയുമൊക്കെ ഫാത്തിമയുടെ തോട്ടത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആറുദിവസം കൊണ്ട് ആസ്ത്മ രോഗത്തിന് പൂര്‍ണ ശമനം നല്‍കുന്ന വള്ളിപ്പാല, പാമ്പ് വിഷത്തിന് പ്രതിവിധിയായ കീരികിഴങ്ങും ഔധ തോട്ടത്തില്‍ ഇടം നേടി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിച്ച വിവിധ ഫെസ്റ്റുകളിലും ഔധസസ്യങ്ങളുടെ പ്രദര്‍ശനത്തിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി നിര്‍മിച്ച ശിഫാ മര്‍മതൈലങ്ങളും ഉല്‍പാദിപ്പിച്ചുവരുന്നു. കുടുംബശ്രീയിലൂടെ അപ്പങ്ങളുടെ നിര്‍മാണത്തിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഔധകൃഷിയില്‍ ഭര്‍ത്താവായ അബ്ദുല്ലയും മക്കളായ ഫസലും അഫ്സലും സഹായിക്കുന്നുണ്ട്.

പുല്ലൂരിലെ മലബാറി ആട് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തനം നിലച്ചു

on

അജാനൂര്‍: പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ആട് വളര്‍ത്തല്‍ പദ്ധതി നിലച്ചു. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പുല്ലൂര്‍ സംസ്ഥാന സീഡ് ഫാമില്‍ 2008ല്‍ ആരംഭിച്ച മലബാറി ആട് വളര്‍ത്തല്‍ പദ്ധതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
10 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യത്തോടെ കൂട് നിര്‍മിച്ച് 100 മലബാറി ആടുകളെ വയനാട്ടില്‍നിന്ന് കൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ നിലച്ചത്. ആടുകളെ പൊതുജനങ്ങള്‍ക്ക് വളര്‍ത്താനും മാംസത്തിനും ലക്ഷ്യംവെച്ചാണ് പദ്ധതി തുടങ്ങിയത്.
100 ആടുകളില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 40 ആടുകള്‍ക്ക് ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ പിടികൂടി ചത്തു. ഇതോടെ ആട് വളര്‍ത്തല്‍ പദ്ധതി നഷ്ടത്തിലേക്ക് നീങ്ങി. പരിചരണത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി. സീഡ് ഫാമിലെ താല്‍ക്കാലിക ജീവനക്കാരെ റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെയാണ് പരിചരണത്തിന് നിയമിച്ചത്. അതേസമയം, പനി പിടിച്ച ആടുകളെ പ്രത്യേക കൂടുകളിലാക്കി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തത് രോഗം പടരാന്‍ കരണമായതായി പറയുന്നു. ചില ആടുകളെ കിലോഗ്രാമിന് 211 രൂപ വില നിര്‍ണയിച്ച് ലേലം ചെയ്തിരുന്നു. ഒടുവില്‍, മൂന്നുമാസം മുമ്പ് ബാക്കിയുള്ള ഏഴ് ആടുകളെയും അധികൃതര്‍ ലേലം ചെയ്ത് വിറ്റതോടെയാണ് സംസ്ഥാന സീഡ് ഫാമിലെ ആട് വളര്‍ത്തല്‍ അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍െറ ജില്ലയിലെ ഏക ആട് വളര്‍ത്തല്‍ കേന്ദ്രം ഇതോടെ ഇല്ലാതായിരിക്കയാണ്.

പുതിയ താലൂക്ക് വേണമെന്ന് ആവശ്യം

on

കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വികസനത്തിന് ആക്കം കൂട്ടാന്‍ താലൂക്ക് വിഭജനം അനിവാര്യമാണെന്ന് വികസന ശില്‍പശാല ചൂണ്ടിക്കാട്ടി. ടി.വി. രാജേഷ് എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചെറിയ ജില്ലയായ പത്തനംതിട്ടയില്‍ ആറ് താലൂക്കുകള്‍ ഉള്ളപ്പോള്‍ കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് രണ്ടും താലൂക്കുകള്‍ മാത്രമാണുള്ളത്. അശാസ്ത്രീയമായ വിഭജനമാണ് താലൂക്കുകളുടെ കാര്യത്തില്‍ ഉണ്ടായത്. ഇതിന് മാറ്റം വേണം. തളിപ്പറമ്പ് താലൂക്കില്‍ 42 വില്ളേജുകളാണു ഉള്ളത്. താലൂക്കുകള്‍ വിഭജിച്ച് പുതിയവ രൂപവത്കരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിലല്ല താലൂക്കുകള്‍ രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഐ.എന്‍.എല്ലിലെ ഇ.കെ.കെ. പടന്നക്കാടും വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ച പി. കരുണാകരന്‍ എം.പിയും രാജേഷ് എം.എല്‍.എയുടെ ആവശ്യം മുന്‍നിര്‍ത്തി താലൂക്കുകളുടെ വിഭജനം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
നബാര്‍ഡ് അനുവദിച്ച 140 കോടി രൂപയുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താനും ധാരണയായി. വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് മണ്ഡലത്തില്‍ പ്രത്യേക ‘ഇന്‍വെസ്റ്റേഴ്സ് മീറ്റ്’ ആലോചിക്കും. കേന്ദ്ര സര്‍വകലാശാലാ മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കാനുള്ള സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. എച്ച്.എ.എല്‍ അനുബന്ധ അസംബ്ളിങ് യൂനിറ്റുകള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടാക്കാനും തീരദേശത്തെ മത്സ്യബന്ധന മേഖലക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കാനും പി. കരുണാകരന്‍ എം.പി അവതരിപ്പിച്ച കരട് വികസന പരിപ്രേക്ഷ്യ രേഖ ലക്ഷ്യമിടുന്നു.
പ്രവാസ മേഖലയുടെ പുനരധിവാസവും ഐ.ടിയുടെ സാധ്യതകളും സഹകരണ മേഖലയുടെ ശാക്തീകരണവും പട്ടികജാതി-വര്‍ഗം ഉള്‍പ്പെടെ പ്രാന്തവത്കൃത സമൂഹത്തിന്‍െറ ഉന്നമനവും കരട് രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. മണ്ഡലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും ആര്‍.സി.സിയുടെ എക്സ്റ്റന്‍ഷന്‍ യൂനിറ്റും ആരംഭിക്കണമെന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാനുള്ള കൂട്ടായ ഇടപെടല്‍ നടത്തും. സാംസ്കാരിക പൈതൃക ഗ്രാമവും ഭാഷാ ന്യൂനപക്ഷ സംസ്കാര സംരക്ഷണവും കലാ, കായിക മേഖലയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് കര്‍മപദ്ധതികള്‍ക്കും ശില്‍പശാല രൂപം നല്‍കി.
ഏഴിമല-ബംഗളൂരു റോഡ്, പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറുമായും കേന്ദ്രസര്‍ക്കാറുമായും ചര്‍ച്ച നടത്തും. ബേക്കല്‍, റാണിപുരം, വലിയപറമ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ പൈതൃക ടൂറിസം നെറ്റ്വര്‍ക് പ്രോജക്ട് നടപ്പാക്കും. മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യം ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യാവസായിക പദ്ധതികള്‍ ആവിഷ്കരിക്കാനും ശില്‍പശാല തീരുമാനിച്ചിട്ടുണ്ട്.
ശില്‍പശാല സമീപനം എന്ന വിഷയം സ്വാഗതസംഘം കോഓഡിനേറ്റര്‍ ഡോ. വി.പി.പി. മുസ്തഫ അവതരിപ്പിച്ചു. ഡോ. സി. ബാലന്‍, പ്രഫ. കെ.പി. ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്ട് എസ്.വൈ.എസ് റമസാന്‍ പ്രഭാഷണത്തിന് തുടക്കമായി

on Jul 23, 2012






















കാഞ്ഞങ്ങാട്: വിശുദ്ധ റമസാന്‍ വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മറ്റിക്കു കീഴില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പരക്ക് കാഞ്ഞങ്ങാട്ട് പ്രൗഢ തുടക്കം. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് വിശുദ്ധ ഖുര്‍ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ നാല് ദിവസം പ്രഭാഷണം നടത്തുന്നത്.

ഞായറാഴ്ച അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് മഖാമില്‍ നടന്ന സിയാറത്തിനു ശേഷം നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ശാഫി ഹാജി അറഫ പതാക ഉയര്‍ത്തി. തിങ്കളാഴ്ച രാവിലെ 8.30ന് കാഞ്ഞങ്ങാടിന്റെ ആത്മീയ സാന്നിദ്ധ്യമായിരുന്ന മഞ്ഞനാടി ഉസ്താദ്, ആലമ്പാടി ഉസ്താദ് എന്നിവരുടെ മഖബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, സി.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹസ്ബുല്ലാഹ് തളങ്കര, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി, മുഹമ്മദ് റിസ്‌വി, ജില്ലാ ട്രഷറര്‍, ചിത്താരി അബ്ദുല്ല ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ അബ്ദു റശീദ് സഅദി കാക്കടവ്, എം അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ പ്രസംഗിച്ചു.
26 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രാര്‍ത്ഥനാ സദസ്സോടെ പരിപാടി സമാപിക്കും. ആഗസ്റ്റ് 4 മുതല്‍ 7 വരെ കാസര്‍കോട് നഗരത്തിലും റമളാന്‍ പ്രഭാഷണം നടക്കും.

വെള്ളിക്കോത്ത് പൂവാലശല്യം; സംഘര്‍ഷം

on Jul 19, 2012


Written By Kvarthakgd on 18 Jul 2012 | 3:17 PM

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പെരളത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന രാവണീശ്വരം പാണംന്തോട് സ്വദേശിയും ഊരിചുറ്റാനിറങ്ങിയെന്ന് പറയപ്പെടുന്ന സംഭവം വെള്ളിക്കോത്ത് രണ്ടിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘര്‍ഷത്തിനിടയാക്കി.

പെണ്‍കുട്ടിയെയും കൂട്ടി പറശ്ശിനിക്കടവിലേക്ക് പോയെന്ന് പറയപ്പെടുന്ന പാണംന്തോട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് ചിലര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പകരം ചോദിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് പെരളത്തുനിന്ന് ഇതെ യുവാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിക്കോത്ത് എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അജാനൂര്‍ വില്ലേജ് ഓഫീസിനടുത്ത് ഈ സംഘവും നാട്ടുകാരും വാക്കേറ്റമുണ്ടായി.

പിന്നീട് സംഘര്‍ഷം വെള്ളിക്കോത്ത് ടൗണിലേക്ക് വ്യാപിച്ചു. പിന്നീട് നടന്നത് കൂട്ടത്തല്ലായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിക്കോത്ത് എത്തുമ്പോഴേക്കും സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ സ്ഥലം വിട്ടിരുന്നു. വെള്ളിക്കോത്ത് ഹൈസ്‌ക്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പൂവാല ശല്യം രൂക്ഷമായിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന വൈകുന്നേരങ്ങളില്‍ പലസ്ഥലങ്ങളില്‍ നിന്നുമായി ഇരുചക്രവാഹനങ്ങളില്‍ നിരവധി യുവാക്കള്‍ സ്‌കൂള്‍ പരിസരത്ത് എത്തുന്നത് പതിവ് കാഴ്ചയാണ്.

മഡിയന്‍, കണ്ണികുളങ്ങര, പെരളത്ത് പാലത്തിനടുത്തും പൂവാലന്മാര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താറുണ്ടെന്ന പരാതി വ്യാപകമാണ്. ചില ഓട്ടോ ഡ്രൈവര്‍മാരും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. അതിനിടെ വെള്ളിക്കോത്തെ പൂവാല ശല്യം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ പറഞ്ഞു. ഈ സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഉടന്‍ വിളിച്ചുകൂട്ടുമെന്ന് സി ഐ പറഞ്ഞു. പൂവാല ശല്യത്തെക്കുറിച്ച് പരാതി ഉള്ളവര്‍ക്ക് മേല്‍വിലാസം നല്‍കാതെ തന്നെ പോലീസിന് പരാതി അയക്കാമെന്നും ഇത് രഹസ്യമായി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് വൈകുന്നേരങ്ങളില്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രമുള്‍പ്പെടെയുള്ള വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ വെള്ളിക്കോത്ത് ഹൈസ്‌ക്കൂളിന്റെ അച്ചടക്കം നഷ്ടപ്പെടുന്നതില്‍ രക്ഷിതാക്കളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇടവേളകളില്‍ വെള്ളിക്കോത്ത് ടൗണിലെ എസ് ടി ഡി ബൂത്തുകളിലെത്തുന്ന പെണ്‍കുട്ടികള്‍ അനാവശ്യമായി ഫോണ്‍വിളിയില്‍ ഏര്‍പ്പെടുന്നത് തടയാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

കഴിഞ്ഞ ദിവസം അതിരാവിലെ സ്‌കൂളിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് പരിചയക്കാരനായ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു യുവാവ് ക്ലാസ്മുറിയില്‍ ആരുമില്ലാത്ത സമയത്ത് കയറി പെണ്‍കുട്ടിയോടൊപ്പം ഇരുന്ന് ശൃംഗരിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. സ്ഥിരമായി സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ പരിസരത്ത് എത്തുമെങ്കിലും 5 ദിവസത്തോളം ക്ലാസ്സില്‍ കയറാത്ത സംഭവം നടന്നിരുന്നു. ഒടുവില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് അവരെ സംഭവം ധരിപ്പിക്കുകയുണ്ടായി. പൂവാലന്മാര്‍ക്കെതിരെ രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ ഇപ്പോഴത്തെ തീരുമാനം.

ചിത്താരി ജമാ­അത്ത് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സീറ്റൊ­ഴിവ്

on Jul 18, 2012

കാഞ്ഞ­ങ്ങാട്: ചിത്താരി ജമാ­അത്ത് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ കമ്പ്യൂ­ട്ടര്‍ സയന്‍സ്, ബയോ­ളജി സയന്‍സ്, കൊമേഴ്‌സ് കോഴ്‌സു­ക­ളില്‍ ഏതാനും സീറ്റു­കള്‍ ഒഴി­വു­ണ്ട്. താല്‍പ­ര്യ­മു­ള്ള­വര്‍ സര്‍ട്ടി­ഫി­ക്കറ്റ് സഹിതം രക്ഷി­താ­ക്ക­ളോ­ടൊപ്പം ഹാജ­രാ­ക­ണം.

അതിഞ്ഞാല്‍ മഹ് മൂദ് ഹാജി നിര്യാതനായി

on


Muhammed Haji, Kanhangad, Adinhalകാ­ഞ്ഞ­ങ്ങാ­ട്: കൊ­ള­വ­യ­ലി­ലെ പ­രേ­തനാ­യ കുഞ്ഞി­മൊ­യ്­തീന്‍ മു­സ്‌­ലി­യാ­രു­ടെ മ­കനും ഹൊ­സ്­ദുര്‍­ഗ്ഗ് മേ­ഖ­ല എ­സ്.വൈ.എ­സ്. വൈ­സ് പ്ര­സി­ഡ­ണ്ടും, കാ­ഞ്ഞ­ങ്ങാ­ട്ടെ പ­ഴ­യകാ­ല വ­സ്­ത്ര­വ്യാ­പാ­രി­യു­മാ­യി­രു­ന്ന അ­തി­ഞ്ഞാല്‍ മഹ് മൂദ് ഹാ­ജി കൊ­ള­വയല്‍ (72) നി­ര്യാ­ത­നായി.ഭാര്യ: പ­രേ­തയായ സൈന­ബ. മ­ക്കള്‍ അ­ബ്ദു­സമ­ദ് (ഷാര്‍ജ), കു­ഞ്ഞ­ബ്ദുല്ല, മൊ­യ്­തീന്‍ കുഞ്ഞി (ഷാര്‍ജ), മു­സ്ത­ഫ, സ­ഹദ്, നൂ­റു­ദ്ധീന്‍. (ഷാര്‍ജ). മ­രു­മക്കള്‍: മ­റി­യം ഫൗ­സി­യ, സ­ബാ­ന, സീ­നത്ത്.

ഖ­ബറ­ട­ക്കം ബു­ധ­നാഴ്­ച നാ­ല് മ­ണി­ക്ക് അതി­ഞ്ഞാല്‍ ജു­മാ മസ്­ജി­ദ് ഖബര്‍­സ്ഥാ­നില്‍ ന­ട­ക്കും.


ഹഡ്കോ വായ്പയായി; അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു

on Jul 15, 2012

കാഞ്ഞങ്ങാട്: അനിശ്ചിതത്വത്തിലായിരുന്ന അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു. ഹഡ്കോയില്‍നിന്ന് അഞ്ചുകോടി രൂപ വായ്പ അനുവദിച്ചതോടെ നഗരസഭയുടെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ തളിര്‍ത്തിരിക്കുകയാണ്.
എത്ര പണിതിട്ടും പണിതീരാത്ത അവസ്ഥയിലായിരുന്നു നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്. നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴും ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും നിര്‍മാണം ഇഴഞ്ഞുനീങ്ങാനിടയാക്കി. ഒടുവില്‍, നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടിലുമായി.
2007 ജനുവരി 23ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 1998ല്‍ വി. ഗോപി നഗരസഭാ ചെയര്‍മാനായിരിക്കെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്.
അഞ്ചര ഏക്കര്‍ സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം. ഇതിനോട് ചേര്‍ന്ന് ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കായി ഒന്നര ഏക്കര്‍ സ്ഥലം വേറെയും ഏറ്റെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മാണം ഉള്‍പ്പെടെ മൂന്നുകോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചു. ബസ്സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണവും ഒരു കെട്ടിടത്തിന്‍െറ രണ്ടും മൂന്നും നിലകളും മറ്റൊരു കെട്ടിടത്തിന്‍െറ മൂന്നാംനിലയുടെയും പണി നടക്കേണ്ടതുണ്ട്. ഇതിനുപുറമെ, കെട്ടിടങ്ങളിലും ബസ്സ്റ്റാന്‍ഡിലും വൈദ്യുതീകരണവും ഓവുചാല്‍ നിര്‍മാണവും ബാക്കിയുണ്ട്. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് നേരത്തെ കേരള അര്‍ബന്‍ ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെ.യു.ഡി.എഫ്.സി)നിന്ന് വായ്പയെടുത്തിരുന്നു. ഇതില്‍ ഒരുകോടി രൂപ ഹഡ്കോ വായ്പയില്‍നിന്ന് നല്‍കണം. ബസ്സ്റ്റാന്‍ഡ് സംബന്ധിച്ച രേഖകള്‍ കെ.യു.ഡി.എഫ്.സിയിലാണുള്ളത്. വായ്പ അടച്ചുതീര്‍ത്തശേഷം ഈ രേഖകള്‍ ഹഡ്കോക്ക് കൈമാറേണ്ടതുണ്ട്.
ഇനി ഉടമ്പടി ഒപ്പുവെക്കുന്ന മുറക്ക് ഹഡ്കോ വായ്പ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ പറഞ്ഞു.
ഒന്നും രണ്ടും ഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാംഘട്ട പ്രവൃത്തി ജൂലൈ 26നകം ടെന്‍ഡര്‍ നല്‍കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. മൂന്നാംഘട്ട പ്രവൃത്തിയുടെ പ്ളാന്‍ തയാറാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷംതന്നെ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.
ബസ്സ്റ്റാന്‍ഡിന്‍െറ നിര്‍മാണം മുഴുവനായും പൂര്‍ത്തിയാക്കാന്‍ ഏഴുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷയെന്നും ഷോപ്പിങ് കോംപ്ളക്സ് കെട്ടിടം പൂര്‍ത്തിയായാല്‍ കടമുറികളില്‍നിന്ന് ഡെപ്പോസിറ്റ് ഇനത്തില്‍ കിട്ടുന്ന തുക കൊണ്ടുതന്നെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹസീന താജുദ്ദീന്‍ പറഞ്ഞു.
നിലവിലെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് സ്ഥലസൗകര്യത്തിന്‍െറ അപര്യാപ്തതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതേതുടര്‍ന്നാണ് അലാമിപ്പള്ളിയില്‍ പുതിയ ബസ്സ്റ്റാന്‍ഡിനായുള്ള പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com